“എനിക്ക് ഒന്നും വേണ്ട”
അപ്പോഴേക്കും ചന്ദ്രൻ ചായയുമായി വന്നു.
“ചന്ദ്ര, അമ്മാവനേയും ശാലിനിയേയും വീട്ടിലേക്ക് ആക്കി കൊടുത്തിട്ട് വാ”
“ചേട്ടൻ കൊണ്ടുപോയി ആക്കിയിട്ട് വീട്ടിൽ കയറി ഫ്രഷായി വന്നാൽ മതി. എന്നെ കാണാൻ ഒരാൾ ഇവിടെ വരും.”
ഞാൻ അവരേയും കൊണ്ടു പോകേണ്ടി വന്നു. അമ്മാവൻ വണ്ടിയുടെ മുന്നിൽ ഇരുന്നു, ശാലിനി പുറകിലും. കുറച്ചു ദൂരം പോയപ്പോൾ അവിചാരിതമായി കണ്ണാടിയിലൂടെ പുറകിലേക്ക് നോക്കിയപ്പോൾ ശാലിനി എന്നേയും നോക്കി ഇരിക്കുകയാണ്. അവരെ വീട്ടിൽ ഇറക്കി തിരിച്ചുപോരുമ്പോൾ, പുറത്തേ മിററിൽ നോക്കിയപ്പോൾ ശാലിനി തിരിഞ്ഞു നോക്കുന്നു. ഞാൻ വീട്ടിലെത്തി ഫ്രഷായി തിരിച്ചു കടയിലേക്ക് തന്നെ ചെന്നു. വണ്ടി അവനെ എല്പിച്ച് അമ്പലപ്പറമ്പിലേക്ക് നടന്നു. ഈ വരുന്ന ആഴ്ച കൂടിയെ ഇൻ്റേർൺഷിപ്പ് ഉള്ളു, അത് കഴിഞ്ഞാൽ തിരിച്ച് ഡൽഹി. തിങ്കളാഴ്ച അതിരാവിലെ കൊടുങ്ങല്ലൂർ സ്റ്റാൻഡിൽ ബസ് കാത്ത് നില്ക്കുമ്പോൾ അതാ വരുന്നു, അമ്മാവനും മോളും. എന്നെ കണ്ടപ്പോൾ രണ്ടു പേരും പുഞ്ചിരിച്ചു.
“ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയപ്പോൾ, ഞാൻ മോളോട് പറഞ്ഞതാണ് മോൻ ഇവിടെ കാണുമെന്ന്. മോളുടെ കൂട്ടുകാരികൾ ഇതിന് മുമ്പുള്ള വണ്ടിയിൽ പോയി. ഞങ്ങൾ വീട്ടിൽ നിന്നിറങ്ങാൻ താമസിച്ചു. മോൾക്ക്, മോൾ ഒറ്റക്കാക്കും എന്ന ആധിയായിരുന്നു. ഇപ്പോൾ മാറിയില്ലെ?”
ബസ് വന്നു, ഇവിടെ നിന്നും പുറപ്പെടുന്ന വണ്ടി ആയതു കൊണ്ട് തിരക്ക് കുറവായിരുന്നു. ഞങ്ങൾ രണ്ടു പേരും കയറി അമ്മാവനോട് യാത്ര പറഞ്ഞു. അവൾ ലേഡീസ് സീറ്റിൽ ഇരുന്നു.ഞാൻ പുറകിലും കണ്ടക്ടർ വന്നപ്പോൾ സ്ഥലങ്ങൾ പറഞ്ഞ് രണ്ട് ടിക്കറ്റെടുത്തു, കണ്ടക്ടറോടു ശാലിനിയെ കാണിച്ചു.
” അവിടെ ടിക്കറ്റ് പറഞ്ഞാൽ എടുത്തിട്ടുണ്ടെന്ന് പറയണം”
അങ്ങിനെ കണ്ടക്ടർ ശാലിനിയുടെ അടുത്ത് ചെന്നപ്പോൾ, അവൾ ടിക്കറ്റെടുക്കാൻ കണ്ടക്ടറോട് ആവശ്യപ്പെട്ടപ്പോൾ അയാൾ എന്നെ ചൂണ്ടി കാണിച്ചു വിവരം പറഞ്ഞു. അവൾ എന്നെ തിരിഞ്ഞു നോക്കി, ഞാനൊന്നു ചിരിച്ചു. അവൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങി, യാത്ര പറയുന്നതുപോലെ ഒന്നു നോക്കി. എനിക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഞാനും ഇറങ്ങി. പിന്നീടുള്ള ദിവസങ്ങൾ നല്ല തിരക്കുള്ള സമയമായിരുന്നു. എനിക്ക് ആവശ്യമുള്ള കാര്യങ്ങൾ ഓഫീസിൽ നിന്നും സംഘടിപ്പിച്ച കോപ്പിയെടുക്കാൻ ഉള്ളത് കോപ്പി എടുക്കുകയും, സ്കാൻ ചെയ്ത് തെറ്റാനുള്ള സ്കാൻ ചെയ്ത് ലാപ്ടോപ്പിൽ കയറ്റുകയും ചെയ്തു. ആഴ്ച സെക്കൻഡ് സാറ്റർഡേ ആയതുകൊണ്ട്, വെള്ളിയാഴ്ച രാവിലെ തന്നെ ഓഫീസിൽ ഉള്ളവർക്ക് ഒരു ട്രീറ്റ് കൊടുത്തു. ഉച്ചയ്ക്ക് ഞാൻ നേരത്തെ ഇറങ്ങി, സാധാരണ പോരുന്ന വണ്ടിയിൽ തന്നെ കയറി. കൊടുങ്ങല്ലൂർ സാധാരണ എത്തുന്നത് സമയത്തുതന്നെയാണ് എത്തിയത്. ഞാനവിടെ നിന്നും ഓട്ടോ വിളിച്ച് നേരെ വീട്ടിലേക്ക് പോയി. തിങ്കളാഴ്ച ഇനി തിരിച്ചു പോകാനുള്ളതാണ്. ഈ ആഴ്ച ധരിച്ച തുണികൾ അമ്മക്ക് കഴുകാൻ ഇട്ടു കൊടുത്തു. രണ്ട് ദിവസം സുഖമായി കിടന്നുറങ്ങി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങാൻ നേരം, അമ്മാവൻ വന്നിട്ടുണ്ടായിരുന്നു. അന്ന് ഉച്ചക്ക് ശേഷം കടമുടക്കം ആയതിനാൽ, അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നു. അച്ഛനും അമ്മയും ഉണ്ടായിരുന്നതിനാൽ അമ്മാവനെ ഒന്ന് മുഖം കാണിച്ച് ഞാൻ പുറത്തേക്ക് പോയി. അമ്മ ഇടക്കിടെ വിളിച്ച് ശല്യം ചെയ്യുന്നതിനാൽ മൊബൈൽ വീട്ടിൽ വെച്ചിട്ടാണ് ഞാനിറങ്ങിയത്. ടൗണിലൊക്കെ ഒന്ന് കറങ്ങി തിരിച്ച് വീട്ടിലെത്തിയപ്പോൾ 8 മണി. അച്ഛൻ ഹാളിൽ ഇരുന്ന് TV കാണുന്നു. എന്നെ കണ്ടപ്പോൾ
“സിന്ധു, അവൻ വന്നിട്ടുണ്ട്.”
അമ്മ ഹാളിലേക്ക് വന്നു.
“നീ ഇവിടെ ഇരിക്ക്”
ഞാൻ സെറ്റിയിൽ ഇരുന്നു.
“നീ എന്താണ് ഫോൺ എടുക്കാതെ പോയത്.”
അച്ഛൻ ടിവി ഓഫ് ചെയ്തു ഞങ്ങളുടെ അടുത്തു വന്നിരുന്നു.
” അമ്മാവൻ വന്നത് നീ കണ്ടത് ആയിരുന്നല്ലോ, എന്തിനാണ് വന്നതെന്ന് നിനക്കറിയാമോ?”
“ഞാൻ എങ്ങനെ അറിയാനാണ്”
“എന്നാൽ കേട്ടോ, ശാലിനിയുടെ കാര്യം പറയാനാണ്. സുന്ദരൻ ഒരുപാട് ഇരുന്നു കരഞ്ഞു, അവൻ കാലു പിടിക്കുന്നത് പോലെയാണ് പറഞ്ഞത് ”
“എന്തിനു കാലു പിടിക്കണം?”
“നീയെന്താണ് പൊട്ടൻ കളിക്കുകയാണോ. ഒന്നുമറിയാത്തതുപോലെ സംസാരിക്കുന്നത്. സുന്ദരന് നിന്നെക്കൊണ്ട് ശാലിനിയെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. നിൻറെ അഭിപ്രായം അറിയാൻ അപ്പോൾ തന്നെ മൊബൈലിൽ വിളിച്ചതാണ്, മൊബൈൽ ഇവിടെ വെച്ചിട്ടാണ് നീ പോയിരുന്നത്. അവൻറെ കരച്ചിലും സംസാരവും കണ്ടപ്പോൾ ഞങ്ങൾക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല.”
“നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ അനുസരിക്കും. പക്ഷേ ഒരിക്കൽ കൂടി ഞാൻ പറയുന്നു, അവളുടെ അഭിപ്രായം ആരാഞ്ഞൊ? വീണ്ടും അവളുടെ വായിൽ ഇരിക്കുന്നത് എനിക്ക് കേൾക്കാൻ വയ്യ. അതുകൊണ്ട് പറയുന്നതാണ്”
“അവൾക്ക് എതിർപ്പൊന്നുമില്ല എന്നാണ് പറഞ്ഞത്”
” ഇതുപോലെ എന്തോവാണല്ലോ അന്നും പറഞ്ഞത്, അവൾ നല്ല കുട്ടിയാണ് അച്ഛനും അമ്മയും പറയുന്നത് അനുസരിക്കുമെന്നൊക്കെയല്ലെ അന്ന് പറഞ്ഞത്. അത് എന്തുമാകട്ടെ, നിങ്ങൾ തീരുമാനിക്കുന്നത് പോലെ. ഞാൻ നാളെ പോകും, നിങ്ങൾ എന്തു തീരുമാനിച്ചാലും എനിക്ക് എതിർപ്പൊന്നുമില്ല.”
Das bro next part എപ്പോൾ വരും…. Waiting….
അടുത്ത് തന്നെയുണ്ട് Bro.
ഞാൻ Submit ചെയ്തിട്ട് രണ്ടു ദിവസമായി.
കൊള്ളാം നന്നായിട്ടുണ്ട്…
Thanks bro.
❤️?
Thanks
Bro,
nannaittundu.
kurchu speed kodunnadhu pole.
Waiting for next part
സ്പീഡ് കുറക്കുന്നുണ്ട്……
Alpam speed kooduthal aanallo?
Kalyaanathintethaavim, ille? ??
കല്യാണം കഴിഞ്ഞാലെ കഥ അതിൻ്റെ വഴിക്ക് വരു……
Nannayittund. Wtg 4 nxt part….
താങ്ക്സ്
Suspense?
സസ്പൻസ് നിന്നാലെ കാക്കൊരു ത്രിൽ ഉണ്ടാകു….
Kollam man nice ayitund pinne mate kadhayude oru pattern ezhuthil varunnund aa matan sredhiku 2 kadha orupole vann vayikunnathinte oru feel nashtapedum athu sredhikum ennu thonunu all the best waiting for next part ❤️❤️
ഞാൻ പരമാവധി ശ്രമിക്കാം……