മാമക ഹൃദയത്തിൻ ആത്മരഹസ്യം – 2 [ദാസൻ] 184

“ശരി അതൊക്കെ തീർന്നില്ലേ? എന്നാണ് നിൻറെ കോഴ്സ് കഴിയുന്നത്?”

” ഇനിയും ആറേഴു മാസം ഉണ്ട്”

“അതു കഴിഞ്ഞാൽ നീ ഇവിടെ തന്നെ കാണില്ലെ”

“പിന്നെ ഞാൻ എവിടെ പോകാൻ”

“കോഴ്സ് കഴിഞ്ഞു വന്നാൽ, നിൻറെ കല്യാണ കാര്യത്തെക്കുറിച്ച് ആലോചിക്കണം”

” അതിന് ഇനിയും സമയമുണ്ടല്ലോ അമ്മേ”

“എപ്പോഴാണ് നിൻറെ സമയം, വയസ്സൻ ആയിട്ടോ. ഇനി ഞങ്ങൾ പറയുന്നതുപോലെ നീ അനുസരിക്കുക”

“അമ്മ പറയുന്നത് അനുസരിച്ചാണ്, ആ പെണ്ണിൻറെ വായിൽ ഇരിക്കുന്നത് മുഴുവൻ ഞാൻ കേട്ടത്. നമുക്ക് ആലോചിക്കാം”

അങ്ങനെ ആ സംസാരം അവിടെക്കൊണ്ട് നിന്നു. പിറ്റേന്ന് മുതൽ ഇൻ്റേർൺഷിപ്പ് ചെയ്യാൻ ഓഫീസിൽ പോയി തുടങ്ങി. വീട്ടിൽ നിന്നും പോയി വരാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട്, അവിടെ അടുത്തുള്ള ലൈൻ ക്വാർട്ടേഴ്സിൽ റൂമെടുത്തു. മിക്കവാറും ശനിയാഴ്ച ഉച്ചകഴിയുമ്പോൾ ഇറങ്ങും, നേരെ വീട്ടിലേക്ക് തിരിക്കും. അങ്ങിനെ ഒരു ശനിയാഴ്ച വീട്ടിലേക്ക് പോകുമ്പോൾ, ഇടക്ക് എവിടെയൊ നിന്ന് കുറച്ച് പെൺകുട്ടികൾ ബസിൽ കയറി. ഞാൻ അവർ കയറിയപ്പോൾ ശ്രദ്ധിച്ചെങ്കിലും, പിന്നീട് നോക്കാൻ നിന്നില്ല. അവർ കലപില ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒരു പെൺകുട്ടി എൻ്റെ അടുത്ത് വന്ന് തട്ടി വിളിച്ചു.

” ചേട്ടന് എന്നെ മനസ്സിലായൊ?”

ഞാൻ ആ കുട്ടിയുടെ മുഖത്ത് നോക്കിയപ്പോൾ മനസ്സിലായി, ശാലിനിയുടെ കൂട്ടുകാരി.

“ഓ… മനസ്സിലായി.”

കൂടുതൽ ഒന്നും പറയാൻ നിന്നില്ല. പക്ഷെ അവൾ വിടാൻ തയ്യാറല്ലായിരുന്നു.

” ചേട്ടൻ എവിടെ പോയിരുന്നു? ജോലിക്ക് പോയി വരുന്ന വഴിയാണൊ?”

“ഞാനൊരു കോഴ്സ് ചെയ്യുന്നുണ്ട്, അതിൻ്റെ ഭാഗമായുള്ള ഇൻ്റേർൺഷിപ്പ് ചെയ്യാൻ ഒരു ഓഫീസിൽ പോയി വരുന്ന വഴിയാണ്. കുട്ടി എവിടെ പോകുന്നു?”

“ഞാൻ മാത്രമല്ല ഞങ്ങൾ കുറച്ചു പേരുണ്ട്, കൂടെ ശാലിനിയുമുണ്ട്.ഞങ്ങൾ വീട്ടിലേക്ക് പോകുന്നു.”

“ആർക്കെങ്കിലും ഇരിക്കണമെങ്കിൽ ഇവിടെ ഇരിക്കാം.”

“ചേട്ടൻ അവിടെ ഇരുന്നൊ ഞങ്ങൾ കുറച്ചു പേരുണ്ടല്ലൊ.”

ഇതും പറഞ്ഞ് അവൾ മുന്നോട്ട് നടന്ന് അവരുടെ കൂടെ കൂടി, എന്തൊക്കെയൊ പറഞ്ഞ് അവർ തിരിഞ്ഞ് എന്നെ നോക്കുന്നുണ്ട്. ഇടക്ക് എപ്പോഴൊ അവൾ, ശാലിനി തിരിഞ്ഞു നോക്കി. ഞാൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു, അവളും തിരിച്ചു പുഞ്ചിരിച്ചു. എറണാകുളം വണ്ടിയായിരുന്നതിനാൽ ഇടക്ക് ആള് ഇറങ്ങുകയും കയറുകയും ചെയ്തു കൊണ്ടിരുന്നു. അവരുടെ കൂട്ടത്തിൽ നിന്നും ചിലർ ഇറങ്ങിപ്പോയിരുന്നു. കൊടുങ്ങല്ലൂർ എത്തുമ്പോൾ സന്ധ്യയായി. വടക്കേ നടയിൽ ഞാനിറങ്ങി കൂടെ അവളും. അമ്മാവൻ അവിടെ അവളേയും കാത്ത് നില്പുണ്ടായിരുന്നു. അമ്മാവൻ ആകെ ക്ഷീണിച്ചിരുന്നു. ഞാൻ കൈയിൽപിടച്ചപ്പോഴാണ്, എന്നെ മനസ്സിലായത്.

“നീ ഈ വണ്ടിയിൽ ഉണ്ടായിരുന്നൊ? നിൻ്റെ കോഴ്സൊക്കെ കഴിഞ്ഞൊ?”

“ഇല്ല. അതിൻ്റെ ഭാഗമായുള്ള ട്രെയിനിംഗാണ്. അമ്മാവൻ എങ്ങിനെയാണ് വന്നത്?”

“ഞാൻ ഓട്ടോക്കാണ് വന്നത്, അവൻ എന്നെ ആക്കിയിട്ട് പോയി. ഇനി ഏതെങ്കിലും വണ്ടി വിളിച്ചു പോകണം.”

“അമ്മാവൻ ശാലിനിയേയും വിളിച്ചു വാ, അവിടെ ചന്ദ്രൻ കാറുമായി കടയിൽ ഉണ്ട്. നിങ്ങളെ കൊണ്ടുപോയി വിടാൻ പറയാം.”

“വേണ്ട മോനെ.ഞങ്ങൾ ഒരു ഓട്ടോ വിളിച്ചു പോകാം.”

“അമ്മാവൻ വാ….. ഇവിടെ അടുത്ത് തന്നെയല്ലെ. ഒരു ചായയും കുടിക്കാം”

ഞാൻ അമ്മാവൻ്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു.അവൾ ഇതെല്ലാം കണ്ട് എന്ത് ചെയ്യണം എന്നറിയാതെ നിലക്കുകയാണ്. ഞങ്ങൾ നടന്ന് കടയിൽ ചെന്നു. അവിടെ ചന്ദ്രൻ ഉണ്ടായിരുന്നു, അമ്മാവനെ കണ്ട് അവൻ എഴുന്നേറ്റു. അമ്മാവനേയും ശാലിനിയേയും ഒരു ടേബിളിൽ ഇരുത്തി കിച്ചണിൽ ചെന്ന് നല്ല രണ്ട് ചായ എടുക്കാൻ പണിക്കാരനോട് പറഞ്ഞു. അപ്പോഴേക്കും ചന്ദ്രനും അകത്തേക്ക് വന്നു.ഞാൻ പുറത്തേക്ക് ചെന്ന്

” അമ്മാവന് കഴിക്കാൻ എന്തെങ്കിലും വേണൊ? ശാലിനിക്ക് എന്താണ് വേണ്ടത്? കോഴിക്കോട് നിന്നും വരുന്ന വഴിയല്ലെ വിശപ്പുണ്ടാകും എന്താണ് വേണ്ടത്?”

“എനിക്ക് ഒന്നും വേണ്ട മോനെ, ഞാൻ വീട്ടിൽ നിന്നും ചായ കുടിച്ചിട്ടിറങ്ങിയതാണ്. മോൾക്ക് എന്താണ് വേണ്ടതെന്നു വെച്ചാൽ പറഞ്ഞൊ.”

“എനിക്ക് ഒന്നും വേണ്ട”

“എന്തെങ്കിലും സ്റ്റാക്സ് ആയാലൊ”

17 Comments

  1. Das bro next part എപ്പോൾ വരും…. Waiting….

    1. അടുത്ത് തന്നെയുണ്ട് Bro.

    2. ഞാൻ Submit ചെയ്തിട്ട് രണ്ടു ദിവസമായി.

  2. കൊള്ളാം നന്നായിട്ടുണ്ട്…

    1. Thanks bro.

    1. Thanks

  3. Bro,
    nannaittundu.
    kurchu speed kodunnadhu pole.
    Waiting for next part

    1. സ്പീഡ് കുറക്കുന്നുണ്ട്……

  4. Alpam speed kooduthal aanallo?
    Kalyaanathintethaavim, ille? ??

    1. കല്യാണം കഴിഞ്ഞാലെ കഥ അതിൻ്റെ വഴിക്ക് വരു……

  5. Nannayittund. Wtg 4 nxt part….

    1. താങ്ക്സ്

    1. സസ്‌പൻസ് നിന്നാലെ കാക്കൊരു ത്രിൽ ഉണ്ടാകു….

  6. Kollam man nice ayitund pinne mate kadhayude oru pattern ezhuthil varunnund aa matan sredhiku 2 kadha orupole vann vayikunnathinte oru feel nashtapedum athu sredhikum ennu thonunu all the best waiting for next part ❤️❤️

    1. ഞാൻ പരമാവധി ശ്രമിക്കാം……

Comments are closed.