” അമ്മാവൻറെയും അമ്മായിയുടെയും മുഖത്ത് നല്ല ക്ഷീണമുണ്ട്. ഞാൻ പറയുന്നത് അനുസരിക്ക്. വാ നമുക്ക് രണ്ടു പേർക്കും കൂടി പോയി റൂം എടുക്കാം. എന്നിട്ട് തിരിച്ചു വന്ന് അമ്മായിയെയും കുട്ടി അമ്മാവൻ പോവുക.”
അങ്ങനെ എൻറെ നിർബന്ധത്തിനു വഴങ്ങി അമ്മാവൻ, എൻറെ കൂടെ വന്നു. അടുത്തുള്ള നല്ല ഹോട്ടലിൽ നോക്കി, ഒരു ഡബിൾ റൂം ബുക്ക് ചെയ്തു. തിരിച്ചുവന്ന് അമ്മായിയെ വിളിച്ചപ്പോൾ, അമ്മായി പോകുന്നില്ല എന്ന് ശാഠ്യം പിടിച്ചു. ഞാൻ നിർബന്ധിച്ച് രണ്ടുപേരെയും പറഞ്ഞുവിട്ടു. വൈകിട്ട് വരാം എന്നു പറഞ്ഞ്, ബാഗുമെടുത്ത് ശാലിനിയോട് പറഞ്ഞു രണ്ടുപേരും പോയി. അവൾ കണ്ണുകളടച്ച് ഒരേ കിടപ്പാണ്. ഞാൻ കസേരയിൽ ഇരുന്നു കയ്യിലുണ്ടായിരുന്ന കലാകൗമുദി വായിക്കാൻ തുടങ്ങി. ഇടയ്ക്ക് കട്ടിലിനെ ഞരക്കം കേട്ട് നോക്കുമ്പോൾ ശാലിനി എഴുന്നേറ്റിരിക്കുന്നു. പതിയെ കാലുകൾ താഴെക്ക് ഇട്ടു, അപ്പോൾ എനിക്ക് മനസ്സിലായി ബാത്റൂമിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഞാൻ എഴുന്നേറ്റു ചെന്ന് പിടിക്കാൻ ശ്രമിച്ചപ്പോൾ വേണ്ടായെന്നു പറഞ്ഞ് തടഞ്ഞു. ആൾ എഴുന്നേറ്റ് ഒരടി വച്ചപ്പോൾ തന്നെ മറിഞ്ഞുവീണു. ഞാൻ ഓടിച്ചെന്ന് പൊക്കിയെടുത്തു, എൻറെ തോളിലൂടെ കൈയിട്ടു താങ്ങി ബാത്റൂമിൽ കൊണ്ടുപോയി. വാതിലടച്ച് പുറത്തിറങ്ങി. ഫ്ലഷ് ചെയ്യുന്ന ശബ്ദം കേട്ട് അകത്തേക്ക് ചെന്നു, വീണ്ടും താങ്ങി കട്ടിലിൽ കൊണ്ടുവന്ന ഇരുത്തി. വീണ്ടും അവൾ കണ്ണുകൾ അടച്ചു കിടന്നു. ഞാൻ കസേരയിൽ പോയിരുന്നു വീക്കിലി വായിക്കാൻ തുടങ്ങി. വൈകുന്നേരമായപ്പോഴേക്കും അമ്മാവനും അമ്മായിയും എത്തി. ഞാൻ അവരോട് യാത്ര പറഞ്ഞ് ഇറങ്ങി. വീട്ടിൽ എത്തിയപ്പോൾ രാത്രി 10:00, ഭക്ഷണം കഴിച്ച് വേഗം കയറി കിടന്നു. അമ്മയ്ക്ക് മുഖം കൊടുക്കാൻ നിന്നില്ല. രാവിലെ എഴുന്നേറ്റു വന്നപ്പോൾ തന്നെ അമ്മ അറ്റാക്ക് ചെയ്തു.
” നീ ഇവിടെ വന്നത് കുറച്ചു റസ്റ്റ് എടുക്കാൻ അല്ലേ, എന്നിട്ട് നിൻറെ പരിപാടി എന്താണ്. ഇന്നും പോകുന്നുണ്ടോ?”
“നമ്മൾ അമ്മാവനെ ഓർക്കണ്ടേ അമ്മേ. ഇന്നു കൂടി പോകാൻ എനിക്ക് കഴിയു, നാളെ എനിക്ക് തിരിച്ചു പോകേണ്ടതാണ് ”
” എന്തിന് ഒരു മാസം ലീവ് എടുക്കാമായിരുന്നില്ലെ നിനക്ക്. അവളെ ശുശ്രൂഷിച്ച്, അവളുടെ കാമുകനുമായി കല്യാണവും നടത്തിച്ചിട്ടു പോയാൽ മതിയല്ലോ”
” അമ്മ തന്നെയാണ് ഈ കാര്യങ്ങളൊക്കെ ഉണ്ടാക്കിയത്. നമ്മൾ അവളെ ആശുപത്രിയിൽ വച്ച് കണ്ടു, സംസാരിച്ചു അവിടെ കൊണ്ട് തീർക്കേണ്ട കാര്യം അമ്മ കല്യാണം വരെ എത്തിച്ചു. എന്നിട്ടെന്തായി? ഞാൻ പറഞ്ഞൊ അവളെ കല്യാണം ആലോചിക്കാൻ, ഇല്ലല്ലോ. ഇനിയിപ്പോൾ അമ്മാവനെ സഹായിക്കാൻ നമ്മളെ ഉള്ളൂ. അവളെക്കുറിച്ച് ആലോചിക്കുകയെ വേണ്ട. അമ്മ ചായ എടുത്തോ ഞാൻ ഒന്നു കുളിച്ചിട്ട് വരാം”
” അപ്പോഴും നീ പോകാൻ തന്നെ തീരുമാനിച്ചു”
” നമ്മൾ അമ്മാവനെ ഓർക്കണ്ടേ, ഇന്നു കൂടിയെ എനിക്ക് പോകാൻ പറ്റു. ഇനി അമ്മയും അച്ഛനും ആണ് പോകേണ്ടത്. നിങ്ങൾ സൗകര്യമനുസരിച്ച് ഒന്ന് പോ. അമ്മാവന് ഒരു സമാധാനം എങ്കിലും ആകുമല്ലോ, അവളെ നോക്കേണ്ട.”
ഞാൻ കുളി കഴിഞ്ഞു വന്നപ്പോഴേക്കും ചായ റെഡി ആയിട്ടുണ്ട് ആയിരുന്നു. ചായ കുടി കഴിഞ്ഞു കാറുമെടുത്ത് ഞാൻ കോഴിക്കോടേക്ക് തിരിച്ചു. അവിടെ ചെന്ന് അമ്മാവനെ കണ്ടു വിവരങ്ങൾ തിരക്കി, കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു. അമ്മാവനോടും അമ്മായിയോടും റൂമിൽ പോയി ഫ്രഷായി വരാൻ പറഞ്ഞപ്പോൾ അവർ ഇവിടെ തന്നെ ഫ്രഷായിക്കൊള്ളാം എന്ന് പറഞ്ഞു. ശാലിനി ഇപ്പോൾ എഴുന്നേറ്റ് ഇരിപ്പുണ്ട്.
“എങ്ങിനെയുണ്ട് ശാലിനി?”
അവൾ മറുപടിയൊന്നും പറഞ്ഞില്ല, എന്നെയൊന്ന് നോക്കുക മാത്രം ചെയതു. ഞാൻ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല, കാരണം ഞാൻ ചോദിക്കുന്നത് ഇഷ്ടപ്പെടുന്നുണ്ടാവില്ല. വൈകുന്നേരം 3 മണി വരെ അവിടെ നിന്നിട്ട് അമ്മാവനോടും അമ്മായിയോടും
” ഞാൻ നാളെ തിരിച്ചു പോവുകയാണ്, അതുകൊണ്ട് നാളെ വരില്ല.”
യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ശാലിനി എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ ഒരു പുഞ്ചിരി സമ്മാനിച്ചിറങ്ങി. വീടെത്തുമ്പോൾ എല്ലാവരും ഹാളിൽ സന്നിഹിതരായിരുന്നു.
“എന്താണ് മോനെ ആശുപത്രിയിലെ വിശേഷം?”
അച്ഛൻ്റെ വക അന്വേഷണം.
“കുഴപ്പമൊന്നുമില്ല”
“നിൻ്റെ അമ്മയുടെ ഓരോ പൂതി, ആ പെൺകൊച്ചിനെ കല്യാണം ആലോചിക്കേണ്ട വല്ല കാര്യവുമുണ്ടൊ. അതുകൊണ്ട് ആ കൊച്ചിനോട് ഒരു വിരോധമായി. ”
“അച്ഛാ, ഒരു വിരോധവും കരുതേണ്ട. അച്ഛനും അമ്മയും നാളെ അവിടെ വരെ ഒന്ന് പോകു. ഇങ്ങിനെ ഉള്ളപ്പോൾ നമ്മൾ വിരോധം വെച്ചിരിക്കരുത്.”
“സിന്ധു, നാളെ നമുക്ക് അവിടെ വരെയൊന്ന് പോകാം.ചന്ദ്ര, നീ ഇവനെ കൊണ്ടുപോയി ആക്കിയിട്ട് വേഗം വരണം. ഉച്ചകഴിഞ്ഞ് നമുക്ക് പോകാം.”
അമ്മയ്ക്ക് എതിർത്തു പറയാൻ കഴിഞ്ഞില്ല. എൻ്റെ ഫ്ലൈറ്റ് പതിനൊന്നരയ്ക്ക് ആയതുകൊണ്ട്, ഒമ്പതരയ്ക്ക് തന്നെ വീട്ടിൽ നിന്നും ഇറങ്ങി. ചന്ദ്രൻ എന്നെ എയർപോർട്ടിൽ ആക്കി പെട്ടെന്ന് തന്നെ തിരിച്ചു പോയി. ഡൽഹിയിലെത്തി ഞാൻ കോഴ്സിൻ്റെ തിരക്കുമായി മുന്നോട്ടുപോയി. സെക്കൻ്റ് സെമസ്റ്റർ തുടങ്ങിയപ്പോൾ ഇൻ്റേർൺഷിപ്പിന് അപേക്ഷിക്കാൻ, കോളേജിൻ്റെ ലെറ്ററോടുകൂടി സി ടി പി ക്ക് സമർപ്പിച്ചു.കുറച്ചു ദിവസത്തിന് ശേഷം ഓർഡർ വന്നു, കോഴിക്കോട് റീജിയണൽ ടൗൺ പ്ലാനിംഗ് ഓഫീസിൽ ഇൻ്റേർൺഷിപ്പ് ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ളത്. ഡേറ്റിന് രണ്ടുദിവസം മുമ്പ് ഞാൻ ഡൽഹിയിൽ നിന്നും തിരിച്ചു. വീട്ടിലെത്തി രണ്ടു ദിവസം കറങ്ങി അടിച്ചു നടന്നു. അമ്മയ്ക്കും അച്ഛനും പിടികൊടുക്കാതെ രണ്ടുദിവസത്തെ സുഖമായ കറക്കം. രണ്ടാം ദിവസം കറക്കം ഒക്കെ കഴിഞ്ഞ് രാത്രിയിൽ വീടെത്തിയപ്പോൾ അച്ഛനും അമ്മയും എന്നെ കാണാൻ വേണ്ടി തന്നെ കാത്തിരുന്നു.
” നീ രണ്ടുദിവസം എവിടെയായിരുന്നു? ഇവിടെ വന്നത് മാത്രമേ ഞങ്ങൾ കണ്ടുള്ളൂ, പിന്നെ കാണുന്നത് ഇപ്പോഴാണ് ”
അമ്മയുടെ ചോദ്യത്തിന് മുമ്പിൽ അല്പ്പം പതറിയെങ്കിലും.
” രണ്ട് ദിവസം കോഴ്സിൻ്റെ ഭാഗമായി ഒന്ന് രണ്ടു സ്ഥലത്ത് പോകാൻ ഉണ്ടായിരുന്നു.”
Das bro next part എപ്പോൾ വരും…. Waiting….
അടുത്ത് തന്നെയുണ്ട് Bro.
ഞാൻ Submit ചെയ്തിട്ട് രണ്ടു ദിവസമായി.
കൊള്ളാം നന്നായിട്ടുണ്ട്…
Thanks bro.
❤️?
Thanks
Bro,
nannaittundu.
kurchu speed kodunnadhu pole.
Waiting for next part
സ്പീഡ് കുറക്കുന്നുണ്ട്……
Alpam speed kooduthal aanallo?
Kalyaanathintethaavim, ille? ??
കല്യാണം കഴിഞ്ഞാലെ കഥ അതിൻ്റെ വഴിക്ക് വരു……
Nannayittund. Wtg 4 nxt part….
താങ്ക്സ്
Suspense?
സസ്‌പൻസ് നിന്നാലെ കാക്കൊരു ത്രിൽ ഉണ്ടാകു….
Kollam man nice ayitund pinne mate kadhayude oru pattern ezhuthil varunnund aa matan sredhiku 2 kadha orupole vann vayikunnathinte oru feel nashtapedum athu sredhikum ennu thonunu all the best waiting for next part ❤️❤️
ഞാൻ പരമാവധി ശ്രമിക്കാം……