മാമക ഹൃദയത്തിൻ ആത്മരഹസ്യം – 2 [ദാസൻ] 184

” നീ അറിഞ്ഞില്ലേഡാ. നിൻറെ അമ്മാവൻറെ മകൾ, ഒരു പണക്കാരൻ പയ്യനുമായി സ്നേഹത്തിലാണ്. ആകെ പ്രശ്നങ്ങൾ ആണ്. പുറമേ നിന്നും അറിഞ്ഞതാണ്. അവന് അവൻറെ വീട്ടുകാർ വേറൊരു പെണ്ണിനെ കണ്ടു വച്ചിട്ടുണ്ട്, അതും മറ്റൊരു പണ ചാക്കിൻ്റെ മകൾ. നിൻറെ അമ്മാവൻറെ മകൾക്കാണെങ്കിൽ അവൻ തന്നെ മതിയെന്ന്. ആകെ പ്രശ്നങ്ങൾ ആണ്.”

“അത് എന്തെങ്കിലുമാകട്ടെ. ഈ കൊറോണ വന്നതുകൊണ്ട് വഴിയിലൊന്നും ആളുകൾ ഒന്നുമില്ല. ഇപ്പോൾ കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉള്ളത്. ഡൽഹിയിൽ ഒക്കെ വളരെ ഫ്രീയാണ്”

ഞാൻ വിഷയം മാറ്റാൻ വേണ്ടി സംസാരിച്ചുതുടങ്ങി. പിന്നെ നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ഒക്കെ സംസാരിച്ചു സമയം പോയതറിഞ്ഞില്ല. രാത്രി ആയപ്പോൾ ഞാൻ വീട്ടിൽ കയറി ചെന്നു.

“നീ എവിടെയായിരുന്നു? എവിടെയെങ്കിലും പോകുമ്പോൾ ഒന്ന് പറഞ്ഞിട്ട് വേണ്ടേ പോകാൻ. ഊണു കഴിഞ്ഞ് ഞാൻ ഇവിടെ മുഴുവൻ തിരക്കി.”

“ഞാനൊന്ന് പുറത്തേക്കിറങ്ങിയ അമ്മേ, അമ്പലത്തിൽ നിന്നും അമ്മായി പോകുന്നത് കണ്ടു. അമ്മായിയുമായി കുറച്ചു നേരം സംസാരിച്ചു.”

”അവരുടെ രണ്ടുപേരുടെയും വിധി. എത്രത്തോളം ലാളിച്ചു വളർത്തിയ മകളാണ്.”

ഞാൻ വിഷയം മാറ്റാൻ വേണ്ടി

” കഴിക്കാൻ എന്താ ഉള്ളത് അച്ഛൻ വന്നില്ലേ? ചന്ദ്രൻ എന്തിയേ?”

” അവൻ മുറിയിൽ ഉണ്ട്. അച്ഛൻ ഇപ്പോൾ എത്തും”

“ഞാനൊന്നു പോയി കുളിക്കട്ടെ, അപ്പോഴേക്കും അച്ഛൻ എത്തുമല്ലോ”

ഞാനെൻറെ മുറിയിലേക്ക് പോയി, കുളിച്ച് ഇറങ്ങി വന്നപ്പോഴേക്കും എല്ലാവരും ഡൈനിംഗ് ടേബിളിൽ എത്തിയിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത്, അച്ഛൻ ഡൽഹിയിലെ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അമ്മയ്ക്ക് സംസാരിക്കാൻ അവസരം കൊടുക്കാതെ, ഞങ്ങൾ അച്ഛനും മക്കളും ആയി സംസാരിച്ചു കൊണ്ടിരുന്നു. ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് എഴുന്നേറ്റു, അവരവരുടെ മുറികളിലേക്ക് പോയി. അമ്മയ്ക്ക് എന്തെങ്കിലും പറയാനുള്ള ഒരു അവസരം നഷ്ടപ്പെട്ടു.

നേരം പുലർന്നു, ഞാൻ കൊണ്ടുവന്നിരുന്ന മുഷിഞ്ഞ വസ്ത്രങ്ങൾ ഒക്കെ അലക്കി തേച്ച് വെച്ചിട്ടുണ്ടായിരുന്നു. അതൊക്കെ എടുത്ത് എൻറെ ബാഗിൽ വച്ചു. വൈകുന്നേരം 5 അഞ്ചിനായിരുന്നു ഫ്ലൈറ്റ്, മൂന്നുമണിക്ക് തന്നെ വീട്ടിൽ നിന്നും ഇറങ്ങി നെടുമ്പാശ്ശേരിയിൽ എത്തി. ഡൽഹി എയർപോർട്ടിൽ ഇറങ്ങിയപ്പോൾ എന്നെ പിക്ക് ചെയ്യാൻ കൂട്ടുകാരൻ മിഥുൻ എത്തിയിട്ടുണ്ടായിരുന്നു. അവൻറെ വണ്ടിയിൽ കയറി ഫ്ലാറ്റിലേക്ക് പോയി. കോഴ്സിൻ്റെ തിരക്കായത് കൊണ്ട് ദിവസങ്ങൾ പോകുന്നത് അറിയുന്നതേയില്ല. ഇതിനിടയിൽ അമ്മ വിളിക്കുമെങ്കിലും, മറ്റുള്ള കാര്യങ്ങളിലേക്ക് കിടക്കുന്നത് മുമ്പ് ഞാൻ ഒക്കെ പറഞ്ഞ് ഫോൺ കട്ട് ചെയ്യുമായിരുന്നു. അതുകൊണ്ട് അമ്മാവൻറെ വീട്ടിലെ വിശേഷങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. പത്ത് മാസം കടന്നു പോയത് അറിഞ്ഞതേയില്ല. ഒരു ദിവസം അനിയൻ വിളിച്ചിരുന്നു.

“ചേട്ടാ, ശാലിനി ചേച്ചീ ഹോസ്പിറ്റലിലാണ്. സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു. ചേട്ടൻ എന്നാണ് വരുന്നത്?”

“ഞാൻ രണ്ടു ദിവസം കഴിയുമ്പോൾ എത്തും.”

രണ്ടുദിവസം കഴിഞ്ഞ് ഞാൻ നാട്ടിൽ എത്തിയപ്പോഴാണ്, കൂടുതൽ വിവരങ്ങൾ അറിയുന്നത്. അവൾ സ്നേഹിച്ച പയ്യൻ, അവനെ അവൻറെ വീട്ടിൽ നിന്നും ഒരു സഹായവും കിട്ടില്ലെന്നും അങ്ങനെ ഒരു മകൻ ഉണ്ടെന്ന് അവൻറെ വീട്ടുകാർ കരുതി ഇല്ലെന്നും പറഞ്ഞതോടുകൂടി അവൻ അവൻറെ വീട്ടുകാരെ അനുസരിക്കാൻ തയ്യാറായി. ശാലിനിയുമായുള്ള അവൻറെ ബന്ധം, അവൻ വേണ്ടെന്നു വച്ചു. ഇത് അറിഞ്ഞ അവൾ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിലാണ്. നാളെ റൂമിലേക്ക് മാറ്റും എന്ന് അറിയുന്നു.

” എടാ എന്താ നിൻറെ ഉദ്ദേശം, നീ അവളെ കാണും കാണാൻ പോകുന്നുണ്ടോ? പോയാൽ വിവരമറിയും”

“അമ്മേ, ഇങ്ങനെ ഒരു അത്യാസന്നനിലയിൽ അല്ല നമ്മൾ വാശി കാണിക്കേണ്ടത്. അവൾക്ക് എന്നെ വേണ്ട എന്ന് പറഞ്ഞു, അവളുടെ നിലയ്ക്കും വിലയ്ക്കും ഞാൻ യോജിച്ചവനല്ല എന്നും പറഞ്ഞു. അതുകൊണ്ട് എനിക്ക് അവളോട് ഒരു വിരോധവുമില്ല. അമ്മയുടെ നിർബന്ധത്തിന്, അമ്മ അമ്മാവനോട് സംസാരിച്ചു. അപ്പോഴും ശാലിനിയുടെ അഭിപ്രായമാരാഞ്ഞൊ എന്ന് ഞാൻ ചോദിച്ചതാണ്. അതൊന്നും നിങ്ങൾ ചെവിക്കൊണ്ടില്ല. അതുകൊണ്ട് അവളെ പോയി കാണുന്നതിന് എന്താണ് കുഴപ്പം?”

“നീ നിൻറെ ഇഷ്ടംപോലെ എന്താണെന്ന് വെച്ചാൽ ചെയ്യ് ”

പിറ്റേദിവസം രാവിലെ തന്നെ ഞാൻ കാറുമെടുത്ത് കോഴിക്കോടേക്ക് വിട്ടു. മെഡിക്കൽ കോളേജിൽ എത്തുമ്പോൾ 11:00 മണി. അവളുടെ കൂട്ടുകാരികളെ കണ്ടു വിവരങ്ങൾ ചോദിച്ചു, റൂം അന്വേഷിച്ചപ്പോൾ അതിലൊരുവൾ എനിക്ക് റൂം കാണിച്ചു തന്നു. റൂമിൽ അമ്മാവനും അമ്മായിയും ഉണ്ടായിരുന്നു. ശാലിനിയെ ഇപ്പോൾ കൊണ്ടുവന്ന കിടത്തിയതേ ഉള്ളൂ. അവൾ കണ്ണുകൾ അടച്ചു കിടക്കുകയാണ്. ഞാൻ അമ്മാവനെ വിളിച്ച് പുറത്തേക്കിറങ്ങി, വിവരങ്ങൾ തിരക്കി.

” മോൻ വിവരങ്ങളൊക്കെ അറിഞ്ഞു കാണുമല്ലോ. ആ പയ്യൻ, അവൻറെ വീട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. അത് ഇവൾ അറിഞ്ഞപ്പോൾ ചെയ്ത കടുംകൈ യാണ്”

” ഇനി അതുമിതും പറഞ്ഞ് അവളെ വിഷമിപ്പിക്കേണ്ട. സമാധാനിപ്പിക്കാൻ ശ്രമിക്കുക.”

” ഇവള് മോനോട് പറഞ്ഞതൊക്കെ, അമ്മ സിന്ധു എന്നോട് പറഞ്ഞു. അവൾക്ക് അഹങ്കാരമായിരുന്നു. മോനെ ക്ഷമിക്ക്.”

” അതൊന്നും സാരമില്ല അമ്മാവാ. ഞാൻ എന്നെ മനസ്സിലാക്കേണ്ടിയിരുന്നു. അമ്മ ചെയ്ത ബുദ്ധിമോശം ആണത്. എനിക്കതിൽ വിഷമം ഒന്നുമില്ല. കുറച്ചു ദിവസം ആയില്ലേ ഊണും ഉറക്കവും ഉപേക്ഷിച്ച് ഈ നിൽപ്പ്. ഞാൻ അടുത്ത ഹോട്ടലിൽ റൂം ബുക്ക് ചെയ്ത് തരാം, അമ്മാവനും അമ്മായിയും പകല് പോയി അവിടെ വിശ്രമിച്ചിട്ട് വാ. ഞാൻ ഇവിടെ നിന്നോളാം.”

“വേണ്ട മോനെ. ഞങ്ങൾക്ക് അങ്ങനെ ക്ഷീണം ഒന്നുമില്ല.”

17 Comments

  1. Das bro next part എപ്പോൾ വരും…. Waiting….

    1. അടുത്ത് തന്നെയുണ്ട് Bro.

    2. ഞാൻ Submit ചെയ്തിട്ട് രണ്ടു ദിവസമായി.

  2. കൊള്ളാം നന്നായിട്ടുണ്ട്…

    1. Thanks bro.

    1. Thanks

  3. Bro,
    nannaittundu.
    kurchu speed kodunnadhu pole.
    Waiting for next part

    1. സ്പീഡ് കുറക്കുന്നുണ്ട്……

  4. Alpam speed kooduthal aanallo?
    Kalyaanathintethaavim, ille? ??

    1. കല്യാണം കഴിഞ്ഞാലെ കഥ അതിൻ്റെ വഴിക്ക് വരു……

  5. Nannayittund. Wtg 4 nxt part….

    1. താങ്ക്സ്

    1. സസ്‌പൻസ് നിന്നാലെ കാക്കൊരു ത്രിൽ ഉണ്ടാകു….

  6. Kollam man nice ayitund pinne mate kadhayude oru pattern ezhuthil varunnund aa matan sredhiku 2 kadha orupole vann vayikunnathinte oru feel nashtapedum athu sredhikum ennu thonunu all the best waiting for next part ❤️❤️

    1. ഞാൻ പരമാവധി ശ്രമിക്കാം……

Comments are closed.