മാമക ഹൃദയത്തിൻ ആത്മരഹസ്യം – 2 [ദാസൻ] 184

“ശരി തമ്പുരാട്ടി. അടിയങ്ങൾക്ക് ഒരു തെറ്റു പറ്റി, ക്ഷമിച്ചേക്ക്.”

ഞാൻ ഫോൺ കട്ട് ചെയ്തു. ഇന്നത്തെ ദിവസം ഇങ്ങിനെയായി, ആകെ ബോറായി. പിറ്റേ ദിവസം ഞാൻ അമ്മയെ വിളിച്ച് വിവരം പറഞ്ഞു.

“അമ്മ ഇനി ഇതും പറഞ്ഞ് അങ്ങോട്ട് പോകരുത്? ഒന്നും ചോദിക്കുകയും പറയുകയും അരുത്. നമ്മൾ ഒന്നും അറിഞ്ഞിട്ടില്ല. അമ്മാവൻ വിളിക്കുകയാണെങ്കിൽ – ശാലിനിയുടെ സമയം നോക്കി മറ്റുള്ള കാര്യങ്ങൾ തീരുമാനിക്കാം എന്ന് പറഞ്ഞാൽ മതി. അവർ അച്ഛനും മകളും കൂടിയാകട്ടെ”

“ശരി മോനെ. പക്ഷേ എത്രയും പെട്ടെന്ന് നമുക്കൊരു പെണ്ണിനെ നോക്കാം, എന്നിട്ട് നിൻറെ കല്യാണം പെട്ടെന്ന് നടത്തണം”

“അമ്മേ, ഇതൊന്നും വാശി പുറത്തു നടത്തേണ്ട കാര്യമല്ല. എല്ലാത്തിനും അതിൻറെതായ സമയമുണ്ട്. എനിക്കിപ്പോൾ നല്ല തിരക്കുള്ള സമയമാണ്, അതൊക്കെ കഴിഞ്ഞ് ഒരു പ്രമോഷൻ കിട്ടട്ടെ. എന്നിട്ടാകാം കല്യാണം. അല്ലാതെ അവളോടുള്ള വാശി തീർക്കാനുള്ളതല്ല കല്യാണം.”

“എടാ നിനക്ക് എത്ര വയസ്സായി എന്ന് അറിയാമോ?”

“അതൊക്കെ എനിക്കറിയാം അമ്മേ. നമുക്ക് നോക്കാം, പറ്റിയ കേസ് വരുമ്പോൾ നടത്താം. അമ്മ സാവധാനം നോക്കി തുടങ്ങിക്കൊ”

അങ്ങനെ ആ സംസാരം അവിടം കൊണ്ട് തീർന്നു. എനിക്ക് എക്സികുട്ടീവ് എൻജിനീയറായി പ്രൊമോഷൻ കിട്ടി. പഞ്ചായത്തിലെ അത്ര തിരക്ക് ഉണ്ടായിരുന്നില്ല. നല്ല റിലാക്സ് ചെയ്യുന്ന ജോലി. ഞാൻ ഇടക്ക് വീട്ടിൽ ചെല്ലുമ്പോൾ, അമ്മ ഒരുപാട് പെണ്ണുങ്ങളുടെ ഫോട്ടോ എന്നെ കാണിക്കും. ബ്രോക്കർമാർ കൊണ്ടുവന്നു കൊടുക്കുന്നതാണ്. അങ്ങനെ ആ ഓഫീസിൽ ജോലി ചെയ്തു മാസങ്ങൾ കടന്നു പോകവേ, ഡിപ്പാർട്ട്മെൻറ് തലത്തിൽ തന്നെ M Plan എടുക്കാൻ വേണ്ടി ഡിപ്പാർട്ട്മെൻറിൽ നിന്നും with സാലറിയോടു കൂടിയുള്ള ലീവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയ സമയം ആയതുകൊണ്ട്, കല്യാണക്കാര്യം ഞാൻ പിന്നീട് ആകട്ടെ എന്ന് പറഞ്ഞു. ഡൽഹിയിലെ ഒരു കോളേജിൽ ആണ് എനിക്ക് കിട്ടിയത്. മറ്റുള്ള പേപ്പർ ഒക്കെ ശരി ആയതിനാൽ, തിങ്കളാഴ്ച എനിക്ക് ഡൽഹിയിലെത്തേണ്ടിയിരുന്നു. അമ്മയും അമ്മാവനുമായുള്ള വഴക്ക് തീർന്നതിനാൽ, അമ്മയ്ക്ക് ഒരേ നിർബന്ധം ഞാൻ അവിടെ ചെന്ന് അമ്മാവനോട് പോകുന്ന വിവരം പറയണമെന്ന്. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, അമ്മാവൻറെ വീട്ടിലേക്ക് പുറപ്പെട്ടു. ചെന്നപ്പോൾ ശാലിനി അവിടെയുണ്ട്. എന്നെ കണ്ടതും ദേഷ്യം കേറി ചവിട്ടി തുള്ളി അകത്തേക്ക് കേറി പോയി. ഞാനത് ഗൗനിക്കാതെ, അമ്മാവനോടും അമ്മായിയോടും വിവരം പറഞ്ഞ് ഇറങ്ങി.

” ദാസാ, നീ അവളോട് പറയുന്നില്ലേ, മോളെ ശാലിനി”

“എന്താണ് അച്ഛാ”

എന്തു മര്യാദയുള്ള പെൺകൊച്ച്.

” അമ്മ പറഞ്ഞതനുസരിച്ച് വന്നതാണ്, അമ്മാവനോട് പറയാൻ. ഞാൻ നാളെ ഒരു കോഴ്സിന് പോവുകയാണ്. അത് ശാലിനിയോട് പറയണമെന്ന് അമ്മാവൻ പറഞ്ഞതുകൊണ്ടാണ് ഇങ്ങനെയൊരു സിറ്റുവേഷൻ ഉണ്ടായത്. ശരി എല്ലാവരോടുമായി ഞാൻ ഇറങ്ങട്ടെ”

ഞാൻ അവിടെ നിന്നും ഇറങ്ങി, കാറിൽ കയറി വണ്ടി തിരിക്കുമ്പോൾ കണ്ണാടിയിലൂടെ ഞാൻ അവളെ കണ്ടു. അവളുടെ മുഖത്തെ നല്ല ദേഷ്യം ഉണ്ട്. ഞാൻ വീട്ടിൽ ചെന്ന് അമ്മയോട് എല്ലാ വിവരും പറഞ്ഞു.

“നീ എന്തിനാണ് അവളോട് യാത്ര പറഞ്ഞത്”

“അമ്മാവൻ പറഞ്ഞതുകൊണ്ട്. അമ്മാവന് അറിയില്ലല്ലോ വിവരങ്ങളൊന്നും. അച്ഛനും മകളും കൂടി പറഞ്ഞു തീർക്കട്ടെ.”

നേരം പുലർന്നു, എനിക്ക് കൊണ്ടു പോകാനുള്ള പെട്ടി റെഡിയായി. നെടുമ്പാശ്ശേരിയിൽ നിന്നും 10:30 നുള്ള ഫ്ലൈറ്റിന് ആണ് പോകേണ്ടത്. 8:30 തന്നെ പുറപ്പെട്ടു, അനിയനാണ് എയർപോർട്ടിൽ ആക്കിയത്. ഡൽഹിയിൽ ചെന്ന് കൂടെ പഠിച്ചിരുന്ന കൂട്ടുകാരനും ഫാമിലിയും താമസിക്കുന്ന ഫ്ലാറ്റിനു അടുത്തുതന്നെയുള്ള ഫ്ലാറ്റ് അവൻ തരപ്പെടുത്തിയിരുന്നു. അവിടെ നിന്നും അധികം ദൂരം ഇല്ലായിരുന്നു ഈ പറഞ്ഞ കോളേജിലേക്ക്. കോഴ്സ് തുടങ്ങി, ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. ഒരു മാസം കടന്നു പോയത് അറിഞ്ഞില്ല. ശമ്പളം അക്കൗണ്ടിൽ വന്നപ്പോഴാണ്, ഒരു മാസമായ കാര്യം അറിഞ്ഞത്. അമ്മ ഇടക്കിടക്ക് വിളിക്കാറുണ്ട്, ഇതിനിടയിൽ അമ്മാവൻറെ വീട്ടിൽ വിഷയങ്ങളായി എന്ന് അമ്മ പറഞ്ഞു അറിഞ്ഞു. ശാലിനിയുടെ കൂടെ പഠിക്കുന്ന നിസാർ എന്ന പയ്യനുമായി അടുപ്പമുണ്ടെന്ന് അമ്മാവൻ അറിഞ്ഞു. അതിൻറെ പേരിൽ അടിയും ബഹളവുമായി. അവനാണെങ്കിൽ വലിയ പണക്കാരൻറെ മകൻ. ഞാൻ അമ്മയോട് ആ പ്രശ്നങ്ങളിലൊന്നും ഇടപെടരുത് എന്ന് പറഞ്ഞു. ദിവസങ്ങൾ വീണ്ടും കടന്നു പോയി കൊണ്ടിരുന്നു. അടുത്ത സെക്കൻഡ് സാറ്റർഡേ വീട്ടിൽ പോകാൻ തീരുമാനിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തെ ഫ്ലൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുകാരനും ഭാര്യയും കൂടി എന്നെ എയർപോർട്ടിൽ ആക്കി. 6.30 ആയിരുന്നു ഫ്ലൈറ്റ്, വീടെത്തിയപ്പോൾ ഒമ്പതര. ഭക്ഷണമൊക്കെ കഴിഞ്ഞ് ക്ഷീണം ഉള്ളതുകൊണ്ട് പെട്ടെന്ന് കിടന്നു. പിറ്റേന്ന് അച്ഛൻറെ കടയിൽ പോയി കുറച്ചു നേരം ഇരുന്നു. അച്ഛൻ വന്നപ്പോൾ പതിയെ അവിടെ നിന്നിറങ്ങി ഒന്ന് രണ്ട് കൂട്ടുകാരെയൊക്കെ കണ്ടു, അവരോടൊക്കെ സൊറ പറഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചു. അമ്മക്ക് ചെവികൊടുക്കാതെ പതിയെ വലിഞ്ഞ് വീണ്ടും പുറത്തേക്ക് ഇറങ്ങി. വൈകുന്നേരം അമ്പലപ്പറമ്പിൽ കൂട്ടുകാരുമൊത്ത് നിൽക്കുമ്പോൾ അമ്മായി അമ്പലത്തിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു. എന്നെ കണ്ടിട്ടും കാണാത്ത വിധത്തിൽ നടന്നു പോയ അമ്മായിയുടെ അടുത്ത ഞാൻ ചെന്ന് സംസാരിച്ചു.

” അമ്മായി എന്താ എന്നെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ പോകുന്നത്?”

“ഞാൻ കണ്ടില്ലായിരുന്നു, മോനെ.”

” അമ്മാവന് എന്തെടുക്കുന്നു?”

“അവിടെ ഉണ്ട്”

വലിയ സന്തോഷം ഇല്ലാത്ത മറുപടികൾ.

” എനിക്ക് രണ്ടു ദിവസത്തെ അവധി ഉള്ളൂ, അതുകൊണ്ട് അങ്ങോട്ട് ഒന്നും ഇറങ്ങുന്നില്ല. അമ്മാവനോട് എൻറെ അന്വേഷണം പറഞ്ഞേക്കുക”

“ശരി മോനെ”

അമ്മായി പോയി, ഞാൻ തിരിച്ച് കൂട്ടുകാരുടെ അടുത്തെത്തിയപ്പോൾ

17 Comments

  1. Das bro next part എപ്പോൾ വരും…. Waiting….

    1. അടുത്ത് തന്നെയുണ്ട് Bro.

    2. ഞാൻ Submit ചെയ്തിട്ട് രണ്ടു ദിവസമായി.

  2. കൊള്ളാം നന്നായിട്ടുണ്ട്…

    1. Thanks bro.

    1. Thanks

  3. Bro,
    nannaittundu.
    kurchu speed kodunnadhu pole.
    Waiting for next part

    1. സ്പീഡ് കുറക്കുന്നുണ്ട്……

  4. Alpam speed kooduthal aanallo?
    Kalyaanathintethaavim, ille? ??

    1. കല്യാണം കഴിഞ്ഞാലെ കഥ അതിൻ്റെ വഴിക്ക് വരു……

  5. Nannayittund. Wtg 4 nxt part….

    1. താങ്ക്സ്

    1. സസ്‌പൻസ് നിന്നാലെ കാക്കൊരു ത്രിൽ ഉണ്ടാകു….

  6. Kollam man nice ayitund pinne mate kadhayude oru pattern ezhuthil varunnund aa matan sredhiku 2 kadha orupole vann vayikunnathinte oru feel nashtapedum athu sredhikum ennu thonunu all the best waiting for next part ❤️❤️

    1. ഞാൻ പരമാവധി ശ്രമിക്കാം……

Comments are closed.