മാമകഹൃദയത്തിൻ ആത്മരഹസ്യം – 3 [ദാസൻ] 174

അകത്തേക്ക് പോയി. എല്ലാവരും അവരവരുടെ കാര്യങ്ങളുമായി പോയി. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി. അത്യാവശ്യം പോകേണ്ട ബന്ധുക്കൾ എല്ലാവരും പോകാനായി ഒരുങ്ങി ഇറങ്ങി വന്നു. ഞാൻ അവിടെ പന്തലിൽ ഒരു കസേരയിൽ ഇരുന്നു. പോകാനുള്ള അവരിൽ മിക്കവരും എന്നോടും യാത്ര പറഞ്ഞു ഇറങ്ങി. ആളും തിരക്കും എല്ലാം ഒഴിഞ്ഞപ്പോൾ, അമ്മാവൻ എൻറെ അടുത്ത് വന്നു.

” എന്താണ് മോൻ ഇവിടെ ഇരിക്കുന്നത്, അകത്തേക്ക് നിങ്ങളുടെ മുറിയിലേക്ക് പോകാമായിരുന്നില്ലേ.”

എനിക്കറിയാമോ ഞങ്ങളുടെ മുറി, അവൾ വണ്ടിയിൽ നിന്നും ഇറങ്ങിയതും അകത്തേക്ക് സ്പീഡിൽ കയറിപ്പോയി. എന്നാലും അമ്മാവനോട് നുണ പറഞ്ഞു.

” ഞാൻ കുറച്ചു നേരം കാറ്റ് കൊള്ളാമെന്ന് കരുതി ഇവിടെ ഇരുന്നതാണ്.”

” വാ മോനെ അകത്തേക്കു പോവാം”

അമ്മാവൻ എന്നെ വിളിച്ച് അകത്തേക്ക് പോയി, അവളുടെ മുറി കാണിച്ചു തന്നു. അമ്മാവൻ വാതിലിൽ തട്ടി

“മോളെ വാതിൽ തുറക്ക് ദാസൻ വന്നിരിക്കുന്നു”

കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്നു.

” മോൻ അകത്തേക്ക് ചെന്ന് ഡ്രസ്സ് മാറി ഒന്ന് കുളിക്ക്. ഞാൻ താഴേക്ക് ചെന്ന് പോകാൻ ഉള്ളവരൊക്കെ യാത്രയാക്കിയിട്ട് വരാം.”

ഞാൻ അവളുടെ മുറിയിൽ കയറിയത്, അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് മുഖഭാവത്തിൽ നിന്നും മനസ്സിലായി. ഞങ്ങൾ കൊണ്ടുവന്ന പെട്ടിയും ബാഗും അവിടെ ഇരിപ്പുണ്ടായിരുന്നു. ബാഗിൽ ആയിരുന്നു എൻറെ ഡ്രസ്സും മറ്റു സാധനങ്ങളും. അതിൽ നിന്നും ഒരു ലുങ്കിയുടുത്ത ഞാൻ ഉടുത്തു, ഇട്ടിരുന്ന ഡ്രസ്സ് മാറി. കുളിക്കാനുള്ള ടർക്കിയുമായി അവളുടെ കുളിമുറിയിൽ കയറി. കുളി കഴിഞ്ഞു വന്നപ്പോൾ അവൾ മുറിയിൽ ഇല്ല. ലുങ്കി മാറി ഡബിൾ മുണ്ട് ഉടുത്തു ഷർട്ടും ധരിച്ചു. ഞാൻ താഴേക്ക് ഇറങ്ങിച്ചെന്നു, അവിടെ അമ്മായിയുടെ കുറച്ച് ബന്ധുക്കൾ ഇരിപ്പുണ്ട്. അവരോട് എല്ലാവരോടും സംസാരിച്ചു. ഞാൻ വർക്ക് ചെയ്യുന്ന സ്ഥലവും ഏത് ഡിപ്പാർട്ട്മെൻറ് ആണെന്നും ചിലർ ചോദിച്ചു. എല്ലാവരോടും വളരെ ഫ്രീയായി ഇടപെട്ടു. അമ്മായി അപ്പോഴേക്കും എല്ലാവർക്കും കട്ടനും ആയി വന്നു. കട്ടൻ കുടിച്ചപ്പോൾ ഒരു ആശ്വാസമായി, രാത്രിയിൽ ഭക്ഷണം കഴിക്കാൻ ഞാൻ തയ്യാറായില്ല. എല്ലാവരും ഒരുപാട് നിർബന്ധിച്ചു, റിസപ്ഷന് കഴിച്ചത് കൊണ്ട് വിശപ്പ് ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ച് എല്ലാവരും കിടക്കാൻ തയ്യാറായി, ഞാൻ മുകളിലത്തെ ഞങ്ങളുടെ മുറിയിലേക്ക് പോയി. അമ്മാവൻറെ വീട് താഴെ രണ്ടു ബെഡ്റൂമും അടുക്കളയും ഹാളും വർക്ക് ഏരിയയും മുകളിൽ 2 ബെഡ് റൂമുകൾ. ഞാൻ മുറിയിൽ കയറി അവിടെ ഇരുന്ന ഒരു വീക്കിലി മറിച്ച് നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശാലിനി വന്നു.

“ശാലിനിക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ കിടന്നൊ”

“എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്, അധികം അഭിനയം വേണ്ട. എനിക്ക് നിങ്ങളെ ഉൾക്കൊള്ളാൻ കഴിയില്ല. എൻ്റെ അച്ഛൻ്റെ വിഷമത്തിന് മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയാതെ സമ്മതിച്ചതാണ്, അല്ലാതെ നിങ്ങളോടുള്ള ഇഷ്ടം കൊണ്ടല്ല. ഞാൻ എൻഗേജ്മെൻ്റിന് നിങ്ങളോട് ഞാൻ പറഞ്ഞതാണ്, അത് കേട്ടിട്ടും നാണമില്ലാതെ കല്യാണം എന്ന് പറഞ്ഞു വീണ്ടും വന്നു.”

ഞാൻ ഇതൊക്കെ കേട്ട് സ്തബ്ധൻ ആയിപ്പോയി. എനിക്ക് ദേഷ്യം ഇരച്ചു വന്നുവെങ്കിലും ഞാൻ അടക്കി. ഇവിടെ ഇപ്പോൾ പൊട്ടിത്തെറിച്ചാൽ പല അത്യാഹിതങ്ങളും കാണേണ്ടി വരും, ഇവളെ പോലെ ചിന്തിക്കാൻ എനിക്ക് കഴിയില്ല. അത്യാഹിതങ്ങൾ കൂടുതലും ഇവളുടെ ഭാഗത്തായിരിക്കും പക്ഷെ അമ്മാവൻ…… വേണ്ട, ഞാനേതായാലും കുരുക്കിൽ വീണു. ഞാൻ തന്നെ സഹിക്കാം.

“പൊന്നുമോളെ, നിന്നെപ്പോലെ ചിന്തിക്കാൻ എനിക്കറിയില്ല എന്ന് വിചാരിക്കരുത്. ഇത്രയും മാത്രമെ ഞാൻ പറയുന്നുള്ളു. രണ്ടു വീട്ടുകാരും ഒന്നുമറിയണ്ട, ഈ ചുവരിന് പുറത്ത് നമ്മൾ രണ്ടു പേരും സ്നേഹനിധികളായ ഭാര്യ ഭർത്താക്കൻമാരായിരിക്കണം. അത്രയെ എനിക്ക് നിന്നോട് പറയാനുള്ളു, അത് എൻ്റെ ഒരു അപേക്ഷയാണ്. പിന്നെ എത്രയും പെട്ടെന്ന് MD ക്ക് ചേരാനുള്ള ഒരുക്കങ്ങൾ തുടങ്ങുക. ഈ കള്ളക്കളി പൊളിയാതിരിക്കാൻ ഇതേയുള്ളു മാർഗ്ഗം. അതും ഔട്ട് ഓഫ് സ്റ്റേറ്റ് നോക്കുക. ഇതും എൻ്റെ അപേക്ഷയാണ്. എനിക്ക് ഒരു ബെഡ്ഷീറ്റ് താ ഞാൻ താഴെ കിടന്നോളാം.”

ഞാൻ കട്ടിലിൽ നിന്നും ബെഡ്ഷീറ്റ് എടുത്ത് താഴെ വിരിച്ചു കിടന്നു. ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങി. രാവിലെ ഉണർന്നപ്പോൾ അവൾ കട്ടിലിൽ ഇല്ല, ഞാൻ എഴുന്നേറ്റ് പ്രാഥമിക കാര്യങ്ങൾ നിറവേറ്റി കുളിച്ച് ഡ്രസ് മാറി താഴേക്ക് ചെന്നു. അവളെ നോക്കിയിട്ട് അവിടെയെങ്ങും കണ്ടില്ല. രാവിലെ ഒരു ചായ ഉള്ളതായിരുന്നു, അത് കിട്ടുമൊ എന്തൊ? ഞാൻ സിറ്റൗട്ടിൽ പോയിരുന്നു പേപ്പർ വായന തുടങ്ങി. കുറെക്കഴിഞ്ഞപ്പോൾ അമ്മാവനും വേറൊരു ആളുമായി പുറത്ത് നിന്നും വന്നു. അമ്മാവനെ കണ്ട് ഞാൻ എഴുന്നേറ്റു. അമ്മാവൻ അകത്തേക്ക് പോയി ഒരു കവർ അമ്മായിയുടെ അടുത്ത് കൊടുത്ത്, എൻ്റെ അടുത്തേക്ക് വന്നു.

“മോൻ അധികം നേരമായൊ എഴുന്നേറ്റിട്ട്”

“കുറച്ചു നേരമായ്. എനിക്ക് ഒന്ന് വീട് വരെ പോകണം”

“അതിനെന്താ മോനെ ചായ കുടി കഴിഞ്ഞ് ദിനേശനുമായി പോകാം. ദിനേശനെ പരിചയപ്പെട്ടില്ലല്ലൊ, ശാലിനിയുടെ അമ്മാവൻ്റെ മകനാണ്.”

ഞങ്ങൾ കാപ്പി കുടിക്കുന്ന സമയത്ത് ഒന്നും അവളെ കണ്ടില്ല, കാപ്പികുടി കഴിഞ്ഞ് ഞാനും ദിനേശനും എൻറെ വീട്ടിലേക്ക് കാറിൽ പുറപ്പെട്ടു. ഞങ്ങൾ വീട്ടിലെത്തി, ദിനേശനെ നല്ല രീതിയിൽ എൻറെ വീട്ടുകാർ സ്വീകരിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും ഇറങ്ങി. ദിനേശനോട്, ദിനേശൻ വന്ന് കാറിൽ പുറപ്പെടാൻ പറഞ്ഞു. ഞാൻ ഓഡി എടുത്ത്, ദിനേശൻ്റെ വണ്ടിയുടെ പുറകെ പോകുന്നതുപോലെ ഭാവിച്ചു, പെട്ടെന്ന് വെട്ടിത്തിരിച്ച് മറ്റൊരു വഴി കയറി കൊടുങ്ങല്ലൂർക്ക് വിട്ടു. ഇത്രയും നേരത്തെ അവിടെ ചെന്നിട്ട് എന്ത് ചെയ്യാൻ, ഭാര്യക്കാണെങ്കിൽ എന്നെ കാണുന്നതു തന്നെ ചതുർത്ഥിയാണ്. അത് മറ്റുള്ളവർ അറിയാതിരിക്കുന്നതാണ് ഇപ്പോൾ നല്ലത്. എങ്ങോട്ട് പോകുമെന്ന് ആലോചിച്ചിട്ട് ആദ്യം ഒരു രൂപവും കിട്ടിയില്ല, പിന്നീട് മുനമ്പം ബീച്ചിൽ പോയി ഇരിക്കാം എന്ന് തീരുമാനിച്ചു. കൊടുങ്ങല്ലൂരിൽ നിന്നും പറവൂർ വഴി വണ്ടി വിട്ടു മാല്യങ്കര വഴി മുനമ്പം ബീച്ചിൽ എത്തി. അവിടെ ഇപ്പോൾ അധികം ആൾക്കാരില്ല. വണ്ടി സേഫ് ആയ ഒരു സ്ഥലത്ത് പാർക്ക് ചെയ്തു. മൊബൈലും വണ്ടിയിൽ വച്ച് ഞാനിറങ്ങി, തണൽ നോക്കി ഒരു സ്ഥലത്ത് ഇരുന്നു. സമയം പോകുന്തോറും ബീച്ചിൽ ആളുകളുടെ എണ്ണം കൂടി വന്നു. പകൽ മുഴുവൻ ചുട്ടുപഴുത്ത് നിന്നിട്ട് കടലിനോട് അടുത്തപ്പോൾ ചുവന്നു തുടുത്തു. ഇതിൽ ആര് കാമുകൻ ആര് കാമുകി എന്ന് പറയാൻ കഴിയില്ല. രണ്ടു പേരും വളരെ ശാന്തമായാണ് ചേരുന്നത്. നീലതല്പത്തിൽ ചുവന്നു തുടുത്ത ആൾ ശയിച്ചു. ഞാൻ അവിടെ നിന്നും എഴുന്നേറ്റ് വണ്ടിയിൽ ചെന്നു കയറി. മൊബൈൽ എടുത്തു നോക്കിയപ്പോൾ ഒരുപാട് മിസ്കോളുകൾ, ഏകദേശം ആരൊക്കെയാണ് വിളിച്ചതെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ നോക്കിയില്ല. വണ്ടിയുമെടുത്ത് ഞാൻ മുന്നോട്ടു നീങ്ങി, ശാലിനിയുടെ വീട്ടിലെത്തിയപ്പോൾ ഏറ്റവും അടുത്ത കുറച്ച് ബന്ധുക്കളായ ആണുങ്ങൾ സിറ്റൗട്ടിൽ ഇരുന്നു സൊറ പറയുന്നുണ്ട്. അതിലൊരാൾ

“മോൻ എവിടെ പോയിരുന്നു? മോനെ തിരക്കി സുന്ദരൻ പോയിരിക്കുകയാണ്.”

അപ്പോഴേക്കും അമ്മാവൻ്റെ കോൾ വന്നു, ഞാനെടുത്തു. ഞനിവിടെ ഉണ്ട് എന്നു പറഞ്ഞു. അമ്മാവൻ കൂടുതൽ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു. കുറച്ചു കഴിഞ്ഞ് അമ്മാവനും ദിനേശനും കാറിൽ വന്നിറങ്ങി. രണ്ടു പേരുടെ മുഖത്തും നല്ല ദേഷ്യമുണ്ട്, എല്ലാവർക്കും ദേഷ്യപ്പെടാൻ ഞാനുണ്ടല്ലൊ. അമ്മാവൻ ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയി. ദിനേശൻ എൻ്റെ അടുത്ത് വന്ന് കൈ പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി.

Updated: November 14, 2021 — 10:08 am

12 Comments

  1. ♥♥♥♥♥♥

    1. Thanks

  2. Bro,
    ishtapettu.
    Pinne dasante character istapettilla.
    Ellam thurannu parayan samayavum, sougariyavum undaittum parayadhirunnadhu sariyailla.
    Inganeyum inntha kalathu alkar undavumo ?
    edhayalum kathrikkunnu.

    1. താങ്ക്സ്

  3. njangalude ella kadhakalum oru missing und ee part il thane orupad stalathu avasyamillatha arguments nu time kalanju oru sthalathu aanenkil kuzhapamilla pakshe thurannu samsarikan ishtam pole samayam undayirunu enitu avide anavashya arguments konduvannu time kalanju thurannu parayaanullathu ingane maati vechu adutha part lekku vechittu karyamilla athu vayanad bhadhikkum dasan enna charecter nu parayan orupad karangal undu athu thuranu samaraikamallo (ithe ente abhiprayam )
    Ini writer nte manasil kadhayude gathi ingane aanenkil,ee track il poyal kadha udheshicha reetiyil ethu enn anekil kuzhapamilla manasil vere kaaryangal koodi ithine opam konduvaran aanu ee type il ezhuthiyathenkil ok
    Enthayalum waiting for next part ?❤️

    1. Thankalude*

    2. ആദ്യം തന്നെ താങ്കൾക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു.കാരണം താങ്കൾ എൻ്റെ എല്ലാ കഥകൾക്കും അഭിപ്രായം പറയുന്നുണ്ട്, അതിനാണ് നന്ദി. ഇനി മറുപടിയാകാം.

      കഥാപാത്രം തുറന്നു പറയാതിരുന്നതിന് പല കാരണങ്ങൾ ഉണ്ട്. അവന് ഈ കല്യാണ വിഷയത്തിൽ ആദ്യം മുതൽ തന്നെ താല്പര്യം അമിതമായി ഉണ്ടായിരുന്നില്ല. പിന്നെ അമ്മയുടെ താല്പര്യപ്രകാരമാണ് ആലോചന നടക്കുന്നത്, അതിന് അവളുടെ വായിൽ നിന്നും ഒരുപാട് മോശം സംസാരം കേട്ടതാണ്. അവളുടെ പ്രേമനൈരാശ്യത്താൽ ആത്മഹത്യക്ക് ശ്രമിച്ചത് കണ്ടതല്ലെ. കുറച്ചു നാളുകൾക്ക് ശേഷം അവളുടെ അച്ഛൻ (കഥാപാത്രത്തിൻ്റെ അമ്മാവൻ) അവൻ്റെ അമ്മയുടേയും അച്ഛൻ്റെയും കാല് പിടിക്കുന്നതു പോലെ അപേക്ഷിച്ചപ്പോൾ അവർ സമ്മതിച്ചു.പിന്നെ അവളോട് സംസാരിക്കാൻ അവസരങ്ങൾ കിട്ടിയെങ്കിലും, അവളുടെ അച്ഛൻ കല്യാണക്കാര്യത്തെക്കുറിച്ച് വീട്ടിൽ വന്ന് സംസാരിക്കണമെന്നുണ്ടെങ്കിൽ അവളുടെ അനുവാദം കിട്ടിയിട്ടായിരിക്കുമല്ലൊ. പിന്നെ അവളോട് സംസാരിച്ച്, അവളുടെ ദാസനോടുള്ള സിമ്പതി അറിയണമെന്ന് കഥാപാത്രത്തിന് താല്പര്യം ഇല്ലായിരുന്നു. സിമ്പതി എന്നുദ്ദേശിച്ചത്, എന്നെ അനാവശ്യം പറഞ്ഞിട്ടും പ്രേമം പൊളിഞ്ഞിട്ടും കെട്ടാൻ തയ്യാറായ ദാസനോട് അവൾക്ക് നന്ദിയൊ കടപ്പാടൊ പറയാനുള്ള അവസരം കൊടുക്കേണ്ട എന്നു വിചാരിച്ചു.പിന്നെ അവളുടെ അച്ഛൻ ദേഷ്യപ്പെട്ടപ്പോൾ അവന് പൊട്ടിത്തെറിക്കാമായിരുന്നു.പക്ഷെ അവൻ ബന്ധങ്ങളുടെ വ്യാപ്തി നോക്കുന്ന കഥാപാത്രമാണ്. അവന് അപ്പോൾ എല്ലാം തുറന്നു പറഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോകാമായിരുന്നു. പിന്നീട് സംഭവിക്കുന്ന അത്യാപത്തുകൾ നികത്താൻ കഴിയാത്തതായിരിക്കും, അതവൾക്ക് മാത്രമല്ല നഷ്ടം അവനു കൂടിയുണ്ട്, അത് മനസ്സിലാക്കിക്കൊണ്ടാണ് അവൻ മിണ്ടാതിരുന്നത്.കഥ നിങ്ങളുടെയൊക്കെ പ്രതീക്ഷക്കൊത്ത് ഉയരും തീർച്ച.

      എന്ന് സ്വന്തം
      ദാസൻ ബ്രോ.

  4. ദാസാ
    നല്ല ഭാഷാ ശൈലി ഉള്ള ആളാ താൻ. പക്ഷെ വായിക്കുന്ന ആളുകൾ അവർക്ക് സെൻസ് ഉള്ളവരാണെന്നു ഓർക്കണേ. ആര് കല്യാണം ഉറപ്പിച്ചാലും. പെണ്ണിനോടൊന്നു സംസാരിക്കാൻ മടിക്കുന്ന ഏതു ചെറുപ്പക്കാർ ആണ് ഇന്നുള്ളത്. ലോജിക് കൂടി നോക്കി എഴുതു സാഹോ.. അവളുടെ മനോഭാവം മനസിലായിട്ടും തലവെച്ചു കൊടുത്ത്… ഡിവോഴ്സ് വാങ്ങി പിന്നെ ഇപ്പൊ ഐ എ എസ്‌ കോച്ചിങ്ന് വിട്ട പെണ്ണിനെ കെട്ടി അവളുടെ കളക്ടർ കാറിൽ പോകുന്ന പ്ലാനിങ് ആണേ. കേട്ടുന്നേനു മുൻപ് അവൾക്കിഷ്ടമില്ല എന്ന് മനസിലാക്കി വീട്ടുകാരെ അറിയിച്ചു പിന്മാറണം. അതാരുന്നു വേണ്ടത്.
    കഥകാരന്റെ സ്വാതന്ത്ര്യം.. മാനിക്കുന്നു. . താങ്കളുടെ കഥക്ക് എന്ത് കൊണ്ട് റീച് കിട്ടുന്നില്ല എന്ന് ഞാൻ ചൂണ്ടികാണിച്ചു എന്നെ ഉള്ളൂ..
    .. കിളിക്കൂടിനു സംഭവിച്ചത് ഓർക്കുക… താങ്കളുടെ ഭാഷ വളരെ ഇഷ്ടമായത് കൊണ്ടാണ് ഇങ്ങനെ അഭിപ്രായം പറയേണ്ടി വന്നത്…. സോറി.
    സ്നേഹം മാത്രം

    1. അവളുടെ ആറ്റിറ്റ്യൂട് മാറിയിട്ടുണ്ടാകും എന്നാണ് കഥാപാത്രത്തിന് തോന്നിയത്. ഒരു Love അഫയർ failer ആയതിൻ്റെ വിഷമം സ്വാഭാവികമായിട്ടും ഉണ്ടാകുമല്ലൊ, അതിൻ്റെ ഒരു വൈകാരിക ബുദ്ധിമുട്ട് അവളിൽ കുറച്ചു നാൾ ഉണ്ടാകും. അത് ഈ കല്യാണത്തോടെ മാറും എന്നാണ് കഥാപാത്രം കരുതിയത്.പിന്നെ അവൻ്റെ അച്ഛനും അമ്മയും പറയുന്ന കാര്യം, അവൻ അംഗീകരിച്ചു. ഇനിയിപ്പോൾ കാര്യങ്ങൾ പറഞ്ഞാൽ ഉണ്ടാകുന്ന ഭവിഷത്തുകൾക്ക് ഇവൻ കൂടി ഉത്തരവാദിയാകും.ഏതായാലും എല്ലാവരും കൂടി അവൻ്റെ തലയിൽ കെട്ടിവച്ചതല്ലെ ചുമക്കുക തന്നെ. ഏതായാലും കഥ മുമ്പോട്ട് പോകട്ടെ. നിങ്ങളെപ്പോലുള്ള വായനക്കാരാണ് എൻ്റെ ശക്തി. പതിനായിരമോ ലക്ഷമൊ വായനക്കാർ വേണമെന്നില്ല. വായിക്കുന്ന മൂന്ന് പേരാണെങ്കിൽ അതു മതി. അഭിപ്രായം എഴുതിയതിന് നന്ദി Bro…

      1. ❤❤❤

  5. Page കുറഞ്ഞു പോയി next partil pariganikkane

Comments are closed.