ഷോപ്പിലേക്ക് കയറി ചെന്നപ്പോൾ ശാലിനിക്ക് വേണ്ടതെല്ലാം സെലക്ട് ചെയ്തിരുന്നു. ബാക്കിയുള്ളവരുടെ ഡ്രസ് സെലക്ട് ചെയ്തപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു. ക്യാഷ് പേ ചെയ്ത് ഞങ്ങൾ ഇറങ്ങി അമ്മായിയേയും ശാലിനിയേയും അവരുടെ വീട്ടിൽ ഇറക്കി ഞങ്ങൾ തിരിച്ചു വരും വഴി കുഞ്ഞച്ഛനേയും കുഞ്ഞമ്മയേയും അവരുടെ വീട്ടിലും ഇറക്കി. വീട്ടിൽ വന്ന് കുളിച്ചു കഴിഞ്ഞപ്പോൾ ആ ക്ഷീണം മാറി.ഭക്ഷണം പുറത്തു നിന്നും കഴിച്ചതുകൊണ്ട് വിശപ്പ് ഇല്ലായിരുന്നു. ഞാൻ മുറിയിൽ കയറിക്കിടന്നു. പിറ്റേന്ന് എഴുന്നേറ്റ് വന്നപ്പോൾ അച്ഛൻ
“നീ എന്നുമുതലാണ് ലീവെടുക്കുന്നത്?”
” കല്യാണത്തിന് മൂന്നുദിവസം മുമ്പ് രണ്ടാഴ്ചത്തെ ലീവ് എടുക്കാം ”
അച്ഛന് അത് കേട്ടപ്പോൾ സമാധാനമായി. ഞാൻ രാവിലെ കാപ്പികുടി കഴിഞ്ഞ് ജോലിക്ക് പോയി. ഓഫീസിൽ ഉള്ളവർക്കെല്ലാം കല്യാണക്കുറി കൊടുത്തു, പ്രത്യേകം ക്ഷണിച്ചു. കൂടെ ഡൽഹിയിൽ ഉണ്ടായിരുന്ന കുറച്ചുപേർക്ക് കുറി പോസ്റ്റ് ചെയ്തു. ദിവസങ്ങൾ അങ്ങനെ കടന്നു പോയി കൊണ്ടിരുന്നു. കല്യാണത്തിന് മൂന്നു ദിവസം മുൻപ് രണ്ടാഴ്ചത്തെ കമ്യൂട്ടട് ലീവ് എഴുതി കൊടുത്തു. കല്യാണത്തിന് തലേദിവസം തന്നെ ബന്ധുക്കളെ കൊണ്ട് വീടു നിറഞ്ഞു. ഡൽഹിയിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കുവേണ്ടി ഹോട്ടലിൽ റൂമുകൾ ബുക്ക് ചെയ്തിരുന്നു. അവർ ആറു പേരാണ് വന്നത്, അവർക്ക് മൂന്ന് ഡബിൾ റൂം എടുത്തു. ഭക്ഷണവും അവിടെ തന്നെ ഓർഡർ ചെയ്തു. വൈകുന്നേരം ശാലിനിക്ക് കല്യാണ സാരി കൊണ്ടുപോയി കൊടുക്കാൻ ആരൊക്കെയൊ 3-4 പേർ പോയി. രാത്രിയിലെ ഭക്ഷണം കഴിഞ്ഞ്, എന്നോട് നേരത്തെ കിടക്കാൻ പറഞ്ഞു.
ഒച്ചയും ബഹളവും കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്, എൻറെ ബാത്റൂമിൽ ആരോ കുളിക്കാൻ കയറിയതിൻറെ ശബ്ദമാണ് കേട്ടത്. ഞാൻ എഴുന്നേറ്റു താഴെ ചെന്നപ്പോൾ അമ്മ ഒരു ഗ്ലാസ് ചായ കൊണ്ടുവന്നു തന്നു.
” നീ ഇങ്ങനെ നിന്നാൽ എങ്ങനാ, വേഗം കുളിക്കാൻ നോക്ക്”
“അതിന് ഇനിയും സമയമുണ്ടല്ലോ”
“ഇപ്പോൾ സമയം എന്തായി എന്ന നിൻറെ വിചാരം, എട്ടു മണിയായി.”
അമ്മ കാണുമ്പോഴൊക്കെ റെഡിയാകുന്ന കാര്യം പറഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടയിൽ ഞാൻ ഹോട്ടലിൽ പോയി അവരെ കണ്ടു. അവർ കൊണ്ടുവന്ന ഒരു കാർ ആണ് ഞങ്ങൾക്ക് വധൂവരൻമാർക്ക് വരാൻ ഒരുക്കിയിരുന്നത്. കല്യാണം ഇറങ്ങേണ്ട സമയം ആയി, വെള്ള ഓഡി കാർ വന്നു. അതിൽ ഞാനും കുഞ്ഞച്ഛൻ്റെ മകളും ഭർത്താവും കയറി. ശാലിനിയുടെ വീട്ടിൽ ചെന്നപ്പോൾ പന്തലിലേക്ക് കയറുന്നതിന് മുമ്പ് ഒരു ചെറുപ്പക്കാരൻ എൻ്റെ കാലിൽ വെള്ളമൊഴിച്ച് ഒരു പൂച്ചെണ്ട് തന്ന് എന്നെ സ്വീകരിച്ചു ഫ്രൻ്റിലുള്ള കസേരയിൽ കൊണ്ടുപോയി ഇരുത്തി. മുഹൂർത്തത്തിന് തൊട്ടുമുമ്പ് ശാലിനി, ശാലീന സുന്ദരിയായി ഇറങ്ങി വന്നു. എന്നാലും മുഖത്ത് ഒരു പ്രസാദക്കുറവ് പോലെ തോന്നി. എന്നെ ആരോ ഒരാൾ മണ്ഡപത്തിലേക്ക് ആനയിച്ചു. മണ്ഡപത്തിൽ ഇരിക്കാനായി വിരിച്ചിരുന്ന കോസടി പോലുള്ള പതുപതുത്ത പ്രതലത്തിൽ ഇരുന്നു. അടുത്ത് തന്നെ ശാലിനിയും ഇരുന്നു. അവളുടെ കുറച്ചു കൂട്ടുകാരികൾ മണ്ഡപത്തിനരികിൽ നിന്ന് എന്തൊ പറഞ്ഞ് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ട്. കുറച്ചു നാളുകളായി ഇവരെ നോക്കി വെച്ചിട്ട്. വിവാഹത്തിന് വന്ന എൻ്റെ കൂടെ ഡൽഹിയിൽ ഉണ്ടായിരുന്ന, ഇത്തിരി ഫോർവേഡ് ആയ ഒരുത്തനെ ഞാൻ കണ്ണുകൊണ്ട് വിളിച്ചു. അവൻ മണ്ഡപത്തിന് പുറകിൽ എൻ്റെ അരികിൽ വന്നു. ഞാൻ സ്വകാര്യമായി അവനോട് കാര്യം പറഞ്ഞു. അവൻ പതിയെ അവരുടെ അടുത്ത് ചെന്ന് എന്തോ പറഞ്ഞു, ആ നിമിഷം അവർ പല വഴിക്ക് പോയി. ശാലിനി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. താലികെട്ടേണ്ട സമയം കുഞ്ഞച്ഛൻ്റെ മകൾ അവളുടെ പുറകിൽ വന്ന് കഴുത്തിലെ മുടിയുടെ ഭാഗം അല്പം ഉയർത്തി തന്നു. താലികെട്ടുമ്പോൾ അവൾ എന്നെ അത്ര തൃപ്തി അല്ലാത്ത വിധത്തിൽ നോക്കുന്നുണ്ടായിരുന്നു. കല്യാണം അതിഗംഭീരമായി തന്നെ നടന്നു. തിരിച്ചുള്ള യാത്രയിൽ ഞാനും ശാലിനിയും കുഞ്ഞച്ഛൻ്റെ മകളും കാറിന് പുറകിൽ കയറി, അളിയൻ ഫ്രൻ്റിലും. അവൾ എന്നെ ടച്ച് ചെയ്യാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിരുന്നു. വീടെത്തി ഞങ്ങൾ അകത്തേക്ക് കയറി. ഞാൻ വീണ്ടും പുറത്തേക്കിറങ്ങി, കൂട്ടുകാരുമായി കുറച്ചുനേരം സംസാരിച്ചു. ഓഡി കാറുമായി വന്നവൻ UK യിൽ ഗവർൺമെൻ്റ സെക്ടറിൽ പ്ലാനിംഗ് വിഭാഗത്തിലാണ്. മറ്റുള്ളവർ ഇന്ത്യയിൽ തന്നെ കേന്ദ്ര ഗവൺമെൻ്റിലെ റെയിൽവേയിലും പ്ലാനിംഗ് വിഭാഗങ്ങളിലുമാണ്.
“നീ ഇനിയുളള ഓട്ടമൊക്കെ കഴിഞ്ഞിട്ട്, നിങ്ങൾ രണ്ടു പേരും കൂടി അങ്ങോട്ട് ഇറങ്ങ്. അവിടെ എൻ്റെ അപ്പന് ഒരു റിസോർട്ട് ഉള്ള കാര്യം അറിയാമല്ലോ, അവിടെ രണ്ടുദിവസം നിന്ന് ഗവി ഒക്കെ നല്ലവണ്ണം കണ്ട് തിരിച്ചു വരാം. അതുവരെ ഈ വണ്ടി ഇവിടെ കിടക്കട്ടെ, നിങ്ങൾക്ക് പോകാനുള്ളിടതൊക്കെ ഈ വണ്ടിയുമായി പോകാം. പിന്നെ ഒരു കാര്യം പറയാനുള്ളത് അടുത്ത മാസം ഇരുപതാം തീയതി ഞാൻ പോകും, അതിനുമുമ്പ് അവിടെ വരണം. ഇതാ കീ പിടിച്ചോ. നീ ഇനി അകത്തേക്ക് ചെല്ല്, അവിടെ നിൻറെ ശ്രീമതി നിന്നെയും നോക്കി ഇരിപ്പുണ്ടാവും. ഞങ്ങൾ റൂമിലേക്ക് പോവുകയാണ് വൈകിട്ട് കാണാം.”
അവൻ വണ്ടിയുടെ കീ തന്ന്, അവരെല്ലാം ഹോട്ടലിലേക്ക് പോയി. ഞാൻ എൻറെ മുറിയിലേക്ക് ചെന്നപ്പോൾ, അവിടെ ശാലിനിയും കുഞ്ഞച്ഛൻ്റെ മകളും സംസാരിച്ചിരിക്കുന്നു. എന്നെ കണ്ടപ്പോൾ കുഞ്ഞച്ഛൻറെ മകൾ എഴുന്നേറ്റ് പുറത്തേക്കു പോയി. ശാലിനി കുളിച്ചു ഡ്രസ്സ് മാറിയിരുന്നു.
“ശാലിനി കുളിച്ചല്ലേ, ഞാൻ ഒന്നു കുളിക്കട്ടെ. ശാലിനിക്ക് കടക്കണമെങ്കിൽ ഒന്ന് കിടക്കാം.”
അവൾ ഒന്നിനും മറുപടി പറഞ്ഞില്ല. ഞാനെൻറെ ഡ്രസ്സ് ഒക്കെ മാറി ലുങ്കി ഉടുത്തു, ടർക്കിയുമായി ബാത്റൂമിലേക്ക് കയറി. കുളി കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴും അവൾ ഒരേ ഇരിപ്പാണ്. ഞാൻ മുടി ചീകി ഡബിൾ മുണ്ടും ഷർട്ടും എടുത്തിട്ട് പുറത്തേക്ക് ഇറങ്ങുന്നതിനു മുമ്പ്
“ഞാൻ ഇറങ്ങുകയാണ്, കിടക്കണം എങ്കിൽ കിടക്കാം അല്ലെങ്കിൽ ഞാൻ അവളോട് ഇങ്ങോട്ട് വരാൻ പറയാം”
മറുപടി പ്രതീക്ഷിച്ചു നിൽക്കാതെ ഞാൻ പുറത്തേക്കിറങ്ങി, പോകുന്ന വഴി സീനയെ ( കുഞ്ഞച്ഛൻറെ മകൾ ) കണ്ടു എൻറെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു. വൈകുന്നേരം 3 മണിക്ക് റിസപ്ഷൻ തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിൽ ഞാനും ശാലിനും റെഡിയായി. ഞാൻ ചന്ദന കളർ പാൻ്റും ചാണപ്പച്ചക്കളർ എർട്ടും ഇൻ ചെയ്തു ഷൂവും ധരിച്ചു. അവളുടെ ചാണപ്പച്ചക്കളർ ഫുൾ സൈസ് ഫ്രോക്കിൽ എംബ്രോയിഡറി യും കല്ലും വെച്ചിട്ടുണ്ട് ഷാളും അതിന് മാച്ച് ചെയ്യുന്നത്. എന്ത് ധരിച്ചിട്ടും അവളുടെ മുഖത്തിന് ഒരു പ്രസാദവും ഇല്ല. ഞങ്ങളുടെ അടുത്ത് വന്ന, എനിക്ക് പരിചയമുള്ളവരെയെല്ലാം ഞാൻ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു. പക്ഷേ അവൾ ആരെയും എന്നെ പരിചയപ്പെടുത്തി ഇല്ല. എല്ലാവരും സ്വമേധയാ പരിചയപ്പെടുകയാണ് ചെയ്തത്. റിസപ്ഷൻ കഴിയുന്നതിനുമുമ്പ്, ഞാൻ ക്ഷണിച്ച എൻറെ കൂട്ടുകാർ വേദിയിലേക്ക് വന്നു. ശാലിനിയോട്
“ഞങ്ങളെല്ലാവരും ഡൽഹിയിലെ അന്തേവാസികളാണ്. ഞാൻ ഇവനോട് പറഞ്ഞിട്ടുണ്ട്, എന്നാലും പറയുകയാണ്. നിങ്ങൾ രണ്ടുപേരും ഗവിയിലേക്ക് വരണം, അവിടെ രണ്ടു ദിവസം കൂടാം. ഇരുപതാം തീയതിക്ക് മുൻപ് തന്നെ വരണം, മറക്കരുത്”
അവർ യാത്ര പറഞ്ഞു പോയി. റിസപ്ഷൻ കഴിഞ്ഞ് എല്ലാവരും മടങ്ങി തുടങ്ങി. ഞങ്ങൾ ഇന്ന് ശാലിനിയുടെ വീട്ടിലാണ്. ഞങ്ങൾ രണ്ടുപേരും അവർ കൊണ്ടുവന്ന കാറിൽ കയറി. അവൾ ഇപ്പോഴും അകന്നു തന്നെയാണ് ഇരുന്നത്. അവരുടെ വീട്ടിലെത്തി, അവൾ വണ്ടിയിൽ നിന്നും ഇറങ്ങി നേരെ വീട്ടിലേക്ക് കയറി പോയി. ഞങ്ങളെയും കൊണ്ടുവന്ന പയ്യൻ, ഞങ്ങൾ കൊണ്ടുവന്ന പെട്ടിയുമെടുത്ത്
♥♥♥♥♥♥
Thanks
Bro,
ishtapettu.
Pinne dasante character istapettilla.
Ellam thurannu parayan samayavum, sougariyavum undaittum parayadhirunnadhu sariyailla.
Inganeyum inntha kalathu alkar undavumo ?
edhayalum kathrikkunnu.
താങ്ക്സ്
njangalude ella kadhakalum oru missing und ee part il thane orupad stalathu avasyamillatha arguments nu time kalanju oru sthalathu aanenkil kuzhapamilla pakshe thurannu samsarikan ishtam pole samayam undayirunu enitu avide anavashya arguments konduvannu time kalanju thurannu parayaanullathu ingane maati vechu adutha part lekku vechittu karyamilla athu vayanad bhadhikkum dasan enna charecter nu parayan orupad karangal undu athu thuranu samaraikamallo (ithe ente abhiprayam )
Ini writer nte manasil kadhayude gathi ingane aanenkil,ee track il poyal kadha udheshicha reetiyil ethu enn anekil kuzhapamilla manasil vere kaaryangal koodi ithine opam konduvaran aanu ee type il ezhuthiyathenkil ok
Enthayalum waiting for next part ?❤️
Thankalude*
ആദ്യം തന്നെ താങ്കൾക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു.കാരണം താങ്കൾ എൻ്റെ എല്ലാ കഥകൾക്കും അഭിപ്രായം പറയുന്നുണ്ട്, അതിനാണ് നന്ദി. ഇനി മറുപടിയാകാം.
കഥാപാത്രം തുറന്നു പറയാതിരുന്നതിന് പല കാരണങ്ങൾ ഉണ്ട്. അവന് ഈ കല്യാണ വിഷയത്തിൽ ആദ്യം മുതൽ തന്നെ താല്പര്യം അമിതമായി ഉണ്ടായിരുന്നില്ല. പിന്നെ അമ്മയുടെ താല്പര്യപ്രകാരമാണ് ആലോചന നടക്കുന്നത്, അതിന് അവളുടെ വായിൽ നിന്നും ഒരുപാട് മോശം സംസാരം കേട്ടതാണ്. അവളുടെ പ്രേമനൈരാശ്യത്താൽ ആത്മഹത്യക്ക് ശ്രമിച്ചത് കണ്ടതല്ലെ. കുറച്ചു നാളുകൾക്ക് ശേഷം അവളുടെ അച്ഛൻ (കഥാപാത്രത്തിൻ്റെ അമ്മാവൻ) അവൻ്റെ അമ്മയുടേയും അച്ഛൻ്റെയും കാല് പിടിക്കുന്നതു പോലെ അപേക്ഷിച്ചപ്പോൾ അവർ സമ്മതിച്ചു.പിന്നെ അവളോട് സംസാരിക്കാൻ അവസരങ്ങൾ കിട്ടിയെങ്കിലും, അവളുടെ അച്ഛൻ കല്യാണക്കാര്യത്തെക്കുറിച്ച് വീട്ടിൽ വന്ന് സംസാരിക്കണമെന്നുണ്ടെങ്കിൽ അവളുടെ അനുവാദം കിട്ടിയിട്ടായിരിക്കുമല്ലൊ. പിന്നെ അവളോട് സംസാരിച്ച്, അവളുടെ ദാസനോടുള്ള സിമ്പതി അറിയണമെന്ന് കഥാപാത്രത്തിന് താല്പര്യം ഇല്ലായിരുന്നു. സിമ്പതി എന്നുദ്ദേശിച്ചത്, എന്നെ അനാവശ്യം പറഞ്ഞിട്ടും പ്രേമം പൊളിഞ്ഞിട്ടും കെട്ടാൻ തയ്യാറായ ദാസനോട് അവൾക്ക് നന്ദിയൊ കടപ്പാടൊ പറയാനുള്ള അവസരം കൊടുക്കേണ്ട എന്നു വിചാരിച്ചു.പിന്നെ അവളുടെ അച്ഛൻ ദേഷ്യപ്പെട്ടപ്പോൾ അവന് പൊട്ടിത്തെറിക്കാമായിരുന്നു.പക്ഷെ അവൻ ബന്ധങ്ങളുടെ വ്യാപ്തി നോക്കുന്ന കഥാപാത്രമാണ്. അവന് അപ്പോൾ എല്ലാം തുറന്നു പറഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോകാമായിരുന്നു. പിന്നീട് സംഭവിക്കുന്ന അത്യാപത്തുകൾ നികത്താൻ കഴിയാത്തതായിരിക്കും, അതവൾക്ക് മാത്രമല്ല നഷ്ടം അവനു കൂടിയുണ്ട്, അത് മനസ്സിലാക്കിക്കൊണ്ടാണ് അവൻ മിണ്ടാതിരുന്നത്.കഥ നിങ്ങളുടെയൊക്കെ പ്രതീക്ഷക്കൊത്ത് ഉയരും തീർച്ച.
എന്ന് സ്വന്തം
ദാസൻ ബ്രോ.
ദാസാ
നല്ല ഭാഷാ ശൈലി ഉള്ള ആളാ താൻ. പക്ഷെ വായിക്കുന്ന ആളുകൾ അവർക്ക് സെൻസ് ഉള്ളവരാണെന്നു ഓർക്കണേ. ആര് കല്യാണം ഉറപ്പിച്ചാലും. പെണ്ണിനോടൊന്നു സംസാരിക്കാൻ മടിക്കുന്ന ഏതു ചെറുപ്പക്കാർ ആണ് ഇന്നുള്ളത്. ലോജിക് കൂടി നോക്കി എഴുതു സാഹോ.. അവളുടെ മനോഭാവം മനസിലായിട്ടും തലവെച്ചു കൊടുത്ത്… ഡിവോഴ്സ് വാങ്ങി പിന്നെ ഇപ്പൊ ഐ എ എസ് കോച്ചിങ്ന് വിട്ട പെണ്ണിനെ കെട്ടി അവളുടെ കളക്ടർ കാറിൽ പോകുന്ന പ്ലാനിങ് ആണേ. കേട്ടുന്നേനു മുൻപ് അവൾക്കിഷ്ടമില്ല എന്ന് മനസിലാക്കി വീട്ടുകാരെ അറിയിച്ചു പിന്മാറണം. അതാരുന്നു വേണ്ടത്.
കഥകാരന്റെ സ്വാതന്ത്ര്യം.. മാനിക്കുന്നു. . താങ്കളുടെ കഥക്ക് എന്ത് കൊണ്ട് റീച് കിട്ടുന്നില്ല എന്ന് ഞാൻ ചൂണ്ടികാണിച്ചു എന്നെ ഉള്ളൂ..
.. കിളിക്കൂടിനു സംഭവിച്ചത് ഓർക്കുക… താങ്കളുടെ ഭാഷ വളരെ ഇഷ്ടമായത് കൊണ്ടാണ് ഇങ്ങനെ അഭിപ്രായം പറയേണ്ടി വന്നത്…. സോറി.
സ്നേഹം മാത്രം
അവളുടെ ആറ്റിറ്റ്യൂട് മാറിയിട്ടുണ്ടാകും എന്നാണ് കഥാപാത്രത്തിന് തോന്നിയത്. ഒരു Love അഫയർ failer ആയതിൻ്റെ വിഷമം സ്വാഭാവികമായിട്ടും ഉണ്ടാകുമല്ലൊ, അതിൻ്റെ ഒരു വൈകാരിക ബുദ്ധിമുട്ട് അവളിൽ കുറച്ചു നാൾ ഉണ്ടാകും. അത് ഈ കല്യാണത്തോടെ മാറും എന്നാണ് കഥാപാത്രം കരുതിയത്.പിന്നെ അവൻ്റെ അച്ഛനും അമ്മയും പറയുന്ന കാര്യം, അവൻ അംഗീകരിച്ചു. ഇനിയിപ്പോൾ കാര്യങ്ങൾ പറഞ്ഞാൽ ഉണ്ടാകുന്ന ഭവിഷത്തുകൾക്ക് ഇവൻ കൂടി ഉത്തരവാദിയാകും.ഏതായാലും എല്ലാവരും കൂടി അവൻ്റെ തലയിൽ കെട്ടിവച്ചതല്ലെ ചുമക്കുക തന്നെ. ഏതായാലും കഥ മുമ്പോട്ട് പോകട്ടെ. നിങ്ങളെപ്പോലുള്ള വായനക്കാരാണ് എൻ്റെ ശക്തി. പതിനായിരമോ ലക്ഷമൊ വായനക്കാർ വേണമെന്നില്ല. വായിക്കുന്ന മൂന്ന് പേരാണെങ്കിൽ അതു മതി. അഭിപ്രായം എഴുതിയതിന് നന്ദി Bro…
❤❤❤
First
Page കുറഞ്ഞു പോയി next partil pariganikkane