മാമകഹൃദയത്തിൻ ആത്മരഹസ്യം – 3 [ദാസൻ] 174

“നീ എവിടെയായിരുന്നു ഇതുവരെ, എത്ര നേരം ഭക്ഷണം കഴിക്കാതെ നിന്നെ നോക്കിയിരുന്നെന്ന് അറിയാമൊ? വാ….. ഭക്ഷണം എടുത്തു വെച്ചിരിക്കുന്നു.”

ഞാൻ ടേബിളിൽ പോയിരുന്നു ഭക്ഷണം കഴിച്ചു തുടങ്ങി.അവൾ എന്നെ കണ്ടതായി പോലും ഗൗനിച്ചില്ല. ഞാൻ ഭക്ഷണം കഴിഞ്ഞ് അമ്മാവൻ്റെ അടുത്ത് പോയി വിശേഷങ്ങൾ തിരക്കി.

“ഇനി എത്രയും പെട്ടെന്ന് കല്യാണത്തിൻ്റെ തീയ്യതി എടുക്കാമല്ലെ ദാസാ”

“എല്ലാം നിങ്ങൾ തീരുമാനിക്കുന്നതു പോലെ. നിങ്ങൾ പറയുന്നതെന്തും ഞാൻ അനുസരിക്കും.”

“അതെന്താണ് മോനെ അങ്ങിനെ പറയുന്നത്”

” ഈ വിഷയത്തിൽ എൻ്റെ അച്ഛനും അമ്മയും പറയുന്നത് ഞാൻ അനുസരിക്കും, എനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല.”

“അപ്പോൾ ചേച്ചി നമുക്ക് അടുത്ത ദിവസം തന്നെ ഒരു പണിക്കരുടെ അടുത്ത് പോയി മുഹൂർത്തം നോക്കാം. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ”

“ഇത്രയും സമയമായില്ലേ? ചേട്ടൻ ഇപ്പോൾ വരും, ചായ കുടിച്ചിട്ട് ഇറങ്ങാം.”

“അളിയനെ കണ്ടതല്ലേ, ഞങ്ങൾ ഇറങ്ങട്ടെ”

” ഇത്രയും സമയമായില്ലേ, ഒരു ഗ്ലാസ് ചായ കുടിച്ചിട്ട് ഇറങ്ങാം”

അമ്മായിയും അമ്മയും ശാലിനിയും അടുക്കളയിലേക്ക് പോയി.

” ശാലിനിയുടെ ഹൗസ് സർജൻസി എവിടെ വരെയായി കഴിഞ്ഞൊ?”

” മോന് അത് നേരിട്ട് ചോദിക്കാമായിരുന്നില്ലെ”

ഞാൻ ചോദിച്ചിട്ട് മറുപടി പറയാതെ പോയതാണ്, അത് അമ്മാവനോട് പറയേണ്ട.

“ചോദിക്കാമായിരുന്നു. എനിക്കൊരു ജാള്യത”

“ഞാൻ മോളെ ഇങ്ങോട്ട് വിളിക്കാം, നിങ്ങൾ തമ്മിൽ ചോദിക്കുകയും പറയുകയും ചെയ്യു”

” വേണ്ട അമ്മാവാ. കല്യാണം കഴിഞ്ഞ് എന്തെങ്കിലും ചോദിക്കുകയും പറയുകയും ഒക്കെ ചെയ്യേണ്ടേ, അതിന് ഒരു വിഷയം ഇതാകട്ടെ.”

അമ്മാവൻ ഉദ്യമത്തിൽ നിന്നും പിൻവാങ്ങി. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അച്ഛൻ വന്നു.

” ഞാൻ ചേച്ചിയോട് പറഞ്ഞിട്ടുണ്ട്, അടുത്ത ദിവസം തന്നെ ഒരു പണിക്കരെ കണ്ടു മുഹൂർത്തം കുറിക്കാമെന്ന്. അളിയന് പരിചയമുള്ള ഏതെങ്കിലും പണിക്കർ ഉണ്ടോ, അമ്പലത്തിനടുത്ത് ആരെങ്കിലുമൊക്കെ കാണുമായിരിക്കും.”

” ഒരാളുണ്ട്, നമുക്ക് നാളെ തന്നെ പോയി മുഹൂർത്തം എടുക്കാം”

അവർ ചായകുടി കഴിഞ്ഞ് ഇറങ്ങുമ്പോൾ, അച്ഛനോടും അമ്മയോടും ശാലിനി യാത്രപറഞ്ഞിറങ്ങി. അവർ പോയി കഴിഞ്ഞപ്പോൾ അമ്മ

” അവൾ നല്ല കുട്ടിയാണ്, എന്നോട് വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്. നിങ്ങൾ തമ്മിൽ ഒന്നും സംസാരിക്കുന്നത് കണ്ടില്ലല്ലോ മോനെ”

“ഞങ്ങൾ കല്യാണം കഴിഞ്ഞ് സംസാരിക്കാം എന്നു തീരുമാനിച്ചു വച്ചിരിക്കുകയാണ്, അല്ലെങ്കിൽ കല്യാണശേഷം സംസാരിക്കാൻ വിഷയങ്ങൾ ഒന്നും ഉണ്ടാവില്ല.”

“നീയെന്താണ് കളിയാക്കുകയാണോ?”

“ഞാനൊന്നും പറഞ്ഞില്ലേ”

ഞാൻ എൻറെ മുറിയിൽ പോയി, രേഖയുടെ അക്കൗണ്ടിലേക്ക് അൻപതിനായിരം രൂപ ട്രാൻസ്ഫർ ചെയ്തു. രേഖയെ വിളിച്ച് വിവരവും പറഞ്ഞു, ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കരുത് എന്നും പറഞ്ഞു.

നേരം പുലർന്നു, പത്തു മണി ആയപ്പോഴേക്കും അമ്മാവൻ വന്നു. അച്ഛൻ കടയിൽ ഉണ്ടാകും എന്നു പറഞ്ഞപ്പോൾ അമ്മാവൻ അങ്ങോട്ട് പോയി. മുഹൂർത്തവും ഡേറ്റും ഒക്കെ എടുത്തു അമ്മാവൻ വീട്ടിലേക്കാണ് ആദ്യം വന്നത്, അടുത്ത മാസം മുപ്പതാം തീയതിയാണ് കല്യാണം 11നും പതിനൊന്നരയ്ക്ക് ഇടയ്ക്കാണ് മുഹൂർത്തം. ഇനി അധികം ദിവസങ്ങളില്ല, ഏകദേശം 50 ദിവസം. നാളെ മുതൽ കൗണ്ട്ഡൗൺ തുടങ്ങാം. പക്ഷേ എൻറെ മനസ്സിൽ ഇപ്പോഴും ഒരു സംശയം ബാക്കി നിൽക്കുന്നു. ശാലിനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലേ? അവളെന്നെ കണ്ടതായിപ്പോലും ഭാവിക്കുന്നില്ല. എന്നോടുള്ള അവളുടെ കാഴ്ചപ്പാടിൽ ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ലെ? ആരോടാണ് ഇതൊന്ന് ചോദിച്ചറിയുക. അല്ലെങ്കിൽ ഇവയെല്ലാം എൻറെ തോന്നലുകൾ ആവാം, അവളുടെ സ്വഭാവം ഇങ്ങനെ ആകാം. ഏതായാലും കല്യാണം നിശ്ചയിച്ചു. പിറ്റേന്ന് മുതൽ ഞാൻ ജോലിക്ക് പോയി തുടങ്ങി, അധികം തിരക്കുകൾ ഒന്നുമില്ലാത്ത ഓഫീസ്. എന്നാലും ദിവസങ്ങൾ കടന്നു പോകുന്നത് അറിയുന്നുണ്ടായിരുന്നില്ല, ഇതിനിടയിൽ രേഖ വിളിച്ചിരുന്നു. അവൾ തിരുവനന്തപുരത്തെ കോച്ചിംഗ് സെൻററിൽ ചേർന്നു എന്നും ഹോസ്റ്റലിൽ ആക്കി അച്ഛൻ തിരിച്ചു പോയി എന്നു പറഞ്ഞു. ഞാനവളോട് IAS എടുക്കണം എന്ന വാശിയോടെ പഠിക്കാൻ പറഞ്ഞു. എന്താവശ്യത്തിനും എന്നെ വിളിക്കാൻ മടിക്കരുത് എന്നും പറഞ്ഞു. ദിവസങ്ങൾ വീണ്ടും കടന്നു പോയി കൊണ്ടിരുന്നു. പിന്നെ കല്യാണത്തിന് രണ്ടാഴ്ച , കല്യാണം ക്ഷണിക്കൽ ഒക്കെ ഒരു വിധം കഴിഞ്ഞു. കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ പോകാൻ ശാലിനിയെയും വിളിച്ചു. അവളും അമ്മായിയും കൂടി വന്നു. അമ്മ ഡ്രസ് എടുക്കുന്നതിന് കളറിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ അവൾക്ക് അഭിപ്രായം ഒന്നുമില്ലയെന്ന് പറഞ്ഞു. എനിക്ക് രേഖയുടെ ഫോൺ വന്നപ്പോൾ അനിയനെ പറഞ്ഞ് ഏർപ്പാടാക്കി ഞാൻ പുറത്തേക്ക് പോയി.കോച്ചിംഗ്‌ തുടങ്ങി എല്ലാം മനസ്സിലാകുന്നുണ്ടെന്ന് പറഞ്ഞു. ഏകദേശം ലക്ഷം രൂപയാകുമെന്നാണ് കേട്ടേതെന്ന് രേഖ പറഞ്ഞു. അവളോട് അതേക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ട, വേണ്ടത് ഞാൻ ചെയ്തോളാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.

Updated: November 14, 2021 — 10:08 am

12 Comments

  1. ♥♥♥♥♥♥

    1. Thanks

  2. Bro,
    ishtapettu.
    Pinne dasante character istapettilla.
    Ellam thurannu parayan samayavum, sougariyavum undaittum parayadhirunnadhu sariyailla.
    Inganeyum inntha kalathu alkar undavumo ?
    edhayalum kathrikkunnu.

    1. താങ്ക്സ്

  3. njangalude ella kadhakalum oru missing und ee part il thane orupad stalathu avasyamillatha arguments nu time kalanju oru sthalathu aanenkil kuzhapamilla pakshe thurannu samsarikan ishtam pole samayam undayirunu enitu avide anavashya arguments konduvannu time kalanju thurannu parayaanullathu ingane maati vechu adutha part lekku vechittu karyamilla athu vayanad bhadhikkum dasan enna charecter nu parayan orupad karangal undu athu thuranu samaraikamallo (ithe ente abhiprayam )
    Ini writer nte manasil kadhayude gathi ingane aanenkil,ee track il poyal kadha udheshicha reetiyil ethu enn anekil kuzhapamilla manasil vere kaaryangal koodi ithine opam konduvaran aanu ee type il ezhuthiyathenkil ok
    Enthayalum waiting for next part ?❤️

    1. Thankalude*

    2. ആദ്യം തന്നെ താങ്കൾക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു.കാരണം താങ്കൾ എൻ്റെ എല്ലാ കഥകൾക്കും അഭിപ്രായം പറയുന്നുണ്ട്, അതിനാണ് നന്ദി. ഇനി മറുപടിയാകാം.

      കഥാപാത്രം തുറന്നു പറയാതിരുന്നതിന് പല കാരണങ്ങൾ ഉണ്ട്. അവന് ഈ കല്യാണ വിഷയത്തിൽ ആദ്യം മുതൽ തന്നെ താല്പര്യം അമിതമായി ഉണ്ടായിരുന്നില്ല. പിന്നെ അമ്മയുടെ താല്പര്യപ്രകാരമാണ് ആലോചന നടക്കുന്നത്, അതിന് അവളുടെ വായിൽ നിന്നും ഒരുപാട് മോശം സംസാരം കേട്ടതാണ്. അവളുടെ പ്രേമനൈരാശ്യത്താൽ ആത്മഹത്യക്ക് ശ്രമിച്ചത് കണ്ടതല്ലെ. കുറച്ചു നാളുകൾക്ക് ശേഷം അവളുടെ അച്ഛൻ (കഥാപാത്രത്തിൻ്റെ അമ്മാവൻ) അവൻ്റെ അമ്മയുടേയും അച്ഛൻ്റെയും കാല് പിടിക്കുന്നതു പോലെ അപേക്ഷിച്ചപ്പോൾ അവർ സമ്മതിച്ചു.പിന്നെ അവളോട് സംസാരിക്കാൻ അവസരങ്ങൾ കിട്ടിയെങ്കിലും, അവളുടെ അച്ഛൻ കല്യാണക്കാര്യത്തെക്കുറിച്ച് വീട്ടിൽ വന്ന് സംസാരിക്കണമെന്നുണ്ടെങ്കിൽ അവളുടെ അനുവാദം കിട്ടിയിട്ടായിരിക്കുമല്ലൊ. പിന്നെ അവളോട് സംസാരിച്ച്, അവളുടെ ദാസനോടുള്ള സിമ്പതി അറിയണമെന്ന് കഥാപാത്രത്തിന് താല്പര്യം ഇല്ലായിരുന്നു. സിമ്പതി എന്നുദ്ദേശിച്ചത്, എന്നെ അനാവശ്യം പറഞ്ഞിട്ടും പ്രേമം പൊളിഞ്ഞിട്ടും കെട്ടാൻ തയ്യാറായ ദാസനോട് അവൾക്ക് നന്ദിയൊ കടപ്പാടൊ പറയാനുള്ള അവസരം കൊടുക്കേണ്ട എന്നു വിചാരിച്ചു.പിന്നെ അവളുടെ അച്ഛൻ ദേഷ്യപ്പെട്ടപ്പോൾ അവന് പൊട്ടിത്തെറിക്കാമായിരുന്നു.പക്ഷെ അവൻ ബന്ധങ്ങളുടെ വ്യാപ്തി നോക്കുന്ന കഥാപാത്രമാണ്. അവന് അപ്പോൾ എല്ലാം തുറന്നു പറഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോകാമായിരുന്നു. പിന്നീട് സംഭവിക്കുന്ന അത്യാപത്തുകൾ നികത്താൻ കഴിയാത്തതായിരിക്കും, അതവൾക്ക് മാത്രമല്ല നഷ്ടം അവനു കൂടിയുണ്ട്, അത് മനസ്സിലാക്കിക്കൊണ്ടാണ് അവൻ മിണ്ടാതിരുന്നത്.കഥ നിങ്ങളുടെയൊക്കെ പ്രതീക്ഷക്കൊത്ത് ഉയരും തീർച്ച.

      എന്ന് സ്വന്തം
      ദാസൻ ബ്രോ.

  4. ദാസാ
    നല്ല ഭാഷാ ശൈലി ഉള്ള ആളാ താൻ. പക്ഷെ വായിക്കുന്ന ആളുകൾ അവർക്ക് സെൻസ് ഉള്ളവരാണെന്നു ഓർക്കണേ. ആര് കല്യാണം ഉറപ്പിച്ചാലും. പെണ്ണിനോടൊന്നു സംസാരിക്കാൻ മടിക്കുന്ന ഏതു ചെറുപ്പക്കാർ ആണ് ഇന്നുള്ളത്. ലോജിക് കൂടി നോക്കി എഴുതു സാഹോ.. അവളുടെ മനോഭാവം മനസിലായിട്ടും തലവെച്ചു കൊടുത്ത്… ഡിവോഴ്സ് വാങ്ങി പിന്നെ ഇപ്പൊ ഐ എ എസ്‌ കോച്ചിങ്ന് വിട്ട പെണ്ണിനെ കെട്ടി അവളുടെ കളക്ടർ കാറിൽ പോകുന്ന പ്ലാനിങ് ആണേ. കേട്ടുന്നേനു മുൻപ് അവൾക്കിഷ്ടമില്ല എന്ന് മനസിലാക്കി വീട്ടുകാരെ അറിയിച്ചു പിന്മാറണം. അതാരുന്നു വേണ്ടത്.
    കഥകാരന്റെ സ്വാതന്ത്ര്യം.. മാനിക്കുന്നു. . താങ്കളുടെ കഥക്ക് എന്ത് കൊണ്ട് റീച് കിട്ടുന്നില്ല എന്ന് ഞാൻ ചൂണ്ടികാണിച്ചു എന്നെ ഉള്ളൂ..
    .. കിളിക്കൂടിനു സംഭവിച്ചത് ഓർക്കുക… താങ്കളുടെ ഭാഷ വളരെ ഇഷ്ടമായത് കൊണ്ടാണ് ഇങ്ങനെ അഭിപ്രായം പറയേണ്ടി വന്നത്…. സോറി.
    സ്നേഹം മാത്രം

    1. അവളുടെ ആറ്റിറ്റ്യൂട് മാറിയിട്ടുണ്ടാകും എന്നാണ് കഥാപാത്രത്തിന് തോന്നിയത്. ഒരു Love അഫയർ failer ആയതിൻ്റെ വിഷമം സ്വാഭാവികമായിട്ടും ഉണ്ടാകുമല്ലൊ, അതിൻ്റെ ഒരു വൈകാരിക ബുദ്ധിമുട്ട് അവളിൽ കുറച്ചു നാൾ ഉണ്ടാകും. അത് ഈ കല്യാണത്തോടെ മാറും എന്നാണ് കഥാപാത്രം കരുതിയത്.പിന്നെ അവൻ്റെ അച്ഛനും അമ്മയും പറയുന്ന കാര്യം, അവൻ അംഗീകരിച്ചു. ഇനിയിപ്പോൾ കാര്യങ്ങൾ പറഞ്ഞാൽ ഉണ്ടാകുന്ന ഭവിഷത്തുകൾക്ക് ഇവൻ കൂടി ഉത്തരവാദിയാകും.ഏതായാലും എല്ലാവരും കൂടി അവൻ്റെ തലയിൽ കെട്ടിവച്ചതല്ലെ ചുമക്കുക തന്നെ. ഏതായാലും കഥ മുമ്പോട്ട് പോകട്ടെ. നിങ്ങളെപ്പോലുള്ള വായനക്കാരാണ് എൻ്റെ ശക്തി. പതിനായിരമോ ലക്ഷമൊ വായനക്കാർ വേണമെന്നില്ല. വായിക്കുന്ന മൂന്ന് പേരാണെങ്കിൽ അതു മതി. അഭിപ്രായം എഴുതിയതിന് നന്ദി Bro…

      1. ❤❤❤

  5. Page കുറഞ്ഞു പോയി next partil pariganikkane

Comments are closed.