മാമകഹൃദയത്തിൻ ആത്മരഹസ്യം – 3 [ദാസൻ] 174

” രേഖെ എനിക്ക് ഒന്നും വേണ്ട, ഞാനിപ്പോൾ ചായ കുടിച്ചിറങ്ങിയതേയുള്ളു. നിങ്ങൾക്ക് ബുദ്ധിമുട്ട് ഒന്നും തോന്നേണ്ട, ഒരു ഗ്ലാസ് വെളളമെടുത്തൊ.”

“അതല്ല സാറെ”

“എന്നെ സാറെന്ന് വിളിക്കണ്ട. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ചേട്ടൻ എന്നു വിളിച്ചാൽ മതി.”

“എന്നാലും”

“ഒരു എന്നാലുമില്ല, പറ്റുമെങ്കിൽ ചേട്ടൻ വിളിക്കുക അല്ലെങ്കിൽ ദാസൻ”

അപ്പോഴേക്കും അവരുടെ അച്ഛൻ വന്നു.

“സാറ് കൊറേ നേരമായൊ വന്നിട്ട് ”

“ഇല്ല. ഞാനിപ്പോൾ വന്നതെയുള്ളു.”

മേഘ വെള്ളവുമായി വന്നു.

“അയ്യൊ, സാറിന് വെള്ളം കൊടുക്കുന്നൊ. ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം.”

“എനിക്ക് വെള്ളം മതിയെന്ന് പറഞ്ഞിട്ട് തന്നതാണ്.പിന്നെ എന്നെ സാറെ എന്ന് വിളിക്കണ്ട. എൻ്റെ പേര് ദാസൻ, അങ്ങിനെ വിളിച്ചാൽ മതി.”

“ഞങ്ങൾ സാറിനെപ്പോലുള്ളവരെ പേര് വിളിക്കുകയൊ.”

“എന്നെ പേര് വിളിച്ചാൽ മതി, അതാണ് എനിക്കും ഇഷ്ടം”

ഞാൻ അവിടെ കുറച്ചു സമയം ഇരുന്നു, അവരുടെ വിശേഷങ്ങളൊക്കെ തിരക്കി. രേഖ ആർട്ട്സ് ഗ്രൂപ്പാണ് ഡിഗ്രിക്ക് എടുത്തിരുന്നത്. കൂടുതൽ സംസാരിച്ച് അവരുമായി അടുത്തു, അവർ രണ്ടു പേരും എന്നെ ചേട്ടാ എന്നു വിളിച്ചുതുടങ്ങി. ഇറങ്ങാൻ നേരം രേഖയുടെ അക്കൗണ്ട് നമ്പർ ചോദിച്ചു.

“എന്തിനാണ് ചേട്ടാ”

അപ്പോൾ എൻ്റെ ഫോണിൽ കോൾ വന്നു, വീട്ടിൽ നിന്നായിരുന്നു. ഞാൻ ഉടൻ എത്തുമെന്ന് പറഞ്ഞു.

“ഞാൻ ഏതായാലും നിങ്ങളുടെ അക്കൗണ്ടിലുള്ള പൈസ അടിച്ചിടുക്കില്ല”

“അതല്ല ചേട്ടാ. എന്തിനാണ് എൻ്റെ അക്കൗണ്ട് നമ്പർ?”

“നീ കൂടുതൽ കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട. ഉടനെ പോയി തിരുവനന്തപുരത്ത് നല്ലൊരു സിവിൽ സർവീസ് കോച്ചിംഗ് സെൻ്റർ ഉണ്ട്, അവിടെ പോയി ചേരാൻ നോക്ക്. ഹോസ്റ്റലിൽ നിന്ന് പഠിക്കാം, അതിനുള്ള പൈസയൊക്കെ ഞാൻ തരാം. ഇതിൽ അഭിമാനം ഒന്നും നോക്കേണ്ട, ചേട്ടൻ ചെയ്യുന്നുവെന്നു കരുതിയാൽ മതി. ഇനി അതും പ്രശ്നമാണെങ്കിൽ നീ കളക്ടർ ആയി വരുമ്പോൾ തിരിച്ചു തന്നാൽ മതി. ഇനി കൂടുതലൊന്നും പറയേണ്ട, അനുസരിച്ചാൽ മതി.”

അവരുടെ അച്ഛൻ

“എന്നാലും”

“ആരും ഒന്നും പറയേണ്ട. വേഗം അക്കൗണ്ട് നമ്പർ താ….. എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി.”

ഞാൻ, എൻ്റെ നമ്പർ കൊടുത്തു.

“എൻ്റെ അമ്മാവൻ, വീട്ടിൽ വന്ന് എന്നെ കാത്തിരിക്കുകയാണ്. വേഗം താ”

അവൾ അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും എഴുതി കൊണ്ടുവന്ന് തന്നു. വണ്ടിയുടെ അടുത്തു വരെ അവർ മൂന്നു പേരും വന്നു.

“എന്ത് ആവശ്യമുണ്ടെങ്കിലും ഒരു ചേട്ടൻ എന്ന നിലയിൽ എന്നെ വിളിക്കാം. വിളിക്കണം, ഞാൻ ഇവിടെ വരെ വന്നത് ഓർത്താൽ മതി. ഇല്ലാത്ത സമയം ഉണ്ടാക്കി വന്നതാണ്, അടുത്ത ദിവസം തന്നെ കോച്ചിംഗിന് ചേരണം. ഞാൻ ഇന്നുതന്നെ പൈസ ട്രാൻസ്ഫർ ചെയ്തേക്കാം.”

അവരുടെ അച്ഛൻ

” അല്ല ദാസ, എത്ര നാളത്തെ കോച്ചിംഗാണ്”

“എൻ്റെ അറിവിൽ അടുത്ത മാസം തുടങ്ങും ആറ് മാസം മുതലുണ്ട്. അത് ഇവളുടെ കോൺഫിഡൻസ് പോലെയിരിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം. ഞാൻ ചെല്ലട്ടെ വീണ്ടും വീട്ടിൽ നിന്നും വിളിക്കുന്നുണ്ട്.”

ഞാൻ വണ്ടിയെടുത്ത് നീങ്ങി. വീടെത്തുമ്പോൾ അമ്മാവനും അമ്മായിയും ശാലിനിയുമുണ്ട്, അവരെല്ലാം ഭക്ഷണം കഴിച്ചു കഴിഞ്ഞു സംസാരിച്ചിരിക്കുന്നു.

” എല്ലാവരും ഉണ്ടല്ലോ, അമ്മാവൻ ഒക്കെ വന്നിട്ട് അധികം നേരം ആയോ? ഞാൻ ഒരാളെ കാണാൻ വേണ്ടി പോയതാണ്.”

” അന്ന് എൻഗേജ്മെൻറിന് കണ്ടതല്ലേ, പിന്നെ ഇപ്പോഴാണ് നിന്നെ കാണുന്നത്. നിൻറെ കോഴ്സ് ഒക്കെ കഴിഞ്ഞുവെന്ന് ചേച്ചി പറഞ്ഞു. ജോലിക്ക് പോയി തുടങ്ങി അല്ലേ?”

” ജോലിക്ക് പോയി തുടങ്ങി. അമ്മാവനും അമ്മായിക്കും സുഖം തന്നെയല്ലേ, ഹാ, ശാലിനിയുടെ MD എടുക്കാനുള്ള തയ്യാറെടുപ്പുകൾ എവിടെ വരെയായി”

മറുപടി പറയാതെ അവൾ അടുക്കളയിലേക്ക് പോയി. ഞാൻ റൂമിൽ പോയി ഡ്രസ്സ് മാറി കുളിച്ചു വന്നു.

Updated: November 14, 2021 — 10:08 am

12 Comments

  1. ♥♥♥♥♥♥

    1. Thanks

  2. Bro,
    ishtapettu.
    Pinne dasante character istapettilla.
    Ellam thurannu parayan samayavum, sougariyavum undaittum parayadhirunnadhu sariyailla.
    Inganeyum inntha kalathu alkar undavumo ?
    edhayalum kathrikkunnu.

    1. താങ്ക്സ്

  3. njangalude ella kadhakalum oru missing und ee part il thane orupad stalathu avasyamillatha arguments nu time kalanju oru sthalathu aanenkil kuzhapamilla pakshe thurannu samsarikan ishtam pole samayam undayirunu enitu avide anavashya arguments konduvannu time kalanju thurannu parayaanullathu ingane maati vechu adutha part lekku vechittu karyamilla athu vayanad bhadhikkum dasan enna charecter nu parayan orupad karangal undu athu thuranu samaraikamallo (ithe ente abhiprayam )
    Ini writer nte manasil kadhayude gathi ingane aanenkil,ee track il poyal kadha udheshicha reetiyil ethu enn anekil kuzhapamilla manasil vere kaaryangal koodi ithine opam konduvaran aanu ee type il ezhuthiyathenkil ok
    Enthayalum waiting for next part ?❤️

    1. Thankalude*

    2. ആദ്യം തന്നെ താങ്കൾക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു.കാരണം താങ്കൾ എൻ്റെ എല്ലാ കഥകൾക്കും അഭിപ്രായം പറയുന്നുണ്ട്, അതിനാണ് നന്ദി. ഇനി മറുപടിയാകാം.

      കഥാപാത്രം തുറന്നു പറയാതിരുന്നതിന് പല കാരണങ്ങൾ ഉണ്ട്. അവന് ഈ കല്യാണ വിഷയത്തിൽ ആദ്യം മുതൽ തന്നെ താല്പര്യം അമിതമായി ഉണ്ടായിരുന്നില്ല. പിന്നെ അമ്മയുടെ താല്പര്യപ്രകാരമാണ് ആലോചന നടക്കുന്നത്, അതിന് അവളുടെ വായിൽ നിന്നും ഒരുപാട് മോശം സംസാരം കേട്ടതാണ്. അവളുടെ പ്രേമനൈരാശ്യത്താൽ ആത്മഹത്യക്ക് ശ്രമിച്ചത് കണ്ടതല്ലെ. കുറച്ചു നാളുകൾക്ക് ശേഷം അവളുടെ അച്ഛൻ (കഥാപാത്രത്തിൻ്റെ അമ്മാവൻ) അവൻ്റെ അമ്മയുടേയും അച്ഛൻ്റെയും കാല് പിടിക്കുന്നതു പോലെ അപേക്ഷിച്ചപ്പോൾ അവർ സമ്മതിച്ചു.പിന്നെ അവളോട് സംസാരിക്കാൻ അവസരങ്ങൾ കിട്ടിയെങ്കിലും, അവളുടെ അച്ഛൻ കല്യാണക്കാര്യത്തെക്കുറിച്ച് വീട്ടിൽ വന്ന് സംസാരിക്കണമെന്നുണ്ടെങ്കിൽ അവളുടെ അനുവാദം കിട്ടിയിട്ടായിരിക്കുമല്ലൊ. പിന്നെ അവളോട് സംസാരിച്ച്, അവളുടെ ദാസനോടുള്ള സിമ്പതി അറിയണമെന്ന് കഥാപാത്രത്തിന് താല്പര്യം ഇല്ലായിരുന്നു. സിമ്പതി എന്നുദ്ദേശിച്ചത്, എന്നെ അനാവശ്യം പറഞ്ഞിട്ടും പ്രേമം പൊളിഞ്ഞിട്ടും കെട്ടാൻ തയ്യാറായ ദാസനോട് അവൾക്ക് നന്ദിയൊ കടപ്പാടൊ പറയാനുള്ള അവസരം കൊടുക്കേണ്ട എന്നു വിചാരിച്ചു.പിന്നെ അവളുടെ അച്ഛൻ ദേഷ്യപ്പെട്ടപ്പോൾ അവന് പൊട്ടിത്തെറിക്കാമായിരുന്നു.പക്ഷെ അവൻ ബന്ധങ്ങളുടെ വ്യാപ്തി നോക്കുന്ന കഥാപാത്രമാണ്. അവന് അപ്പോൾ എല്ലാം തുറന്നു പറഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോകാമായിരുന്നു. പിന്നീട് സംഭവിക്കുന്ന അത്യാപത്തുകൾ നികത്താൻ കഴിയാത്തതായിരിക്കും, അതവൾക്ക് മാത്രമല്ല നഷ്ടം അവനു കൂടിയുണ്ട്, അത് മനസ്സിലാക്കിക്കൊണ്ടാണ് അവൻ മിണ്ടാതിരുന്നത്.കഥ നിങ്ങളുടെയൊക്കെ പ്രതീക്ഷക്കൊത്ത് ഉയരും തീർച്ച.

      എന്ന് സ്വന്തം
      ദാസൻ ബ്രോ.

  4. ദാസാ
    നല്ല ഭാഷാ ശൈലി ഉള്ള ആളാ താൻ. പക്ഷെ വായിക്കുന്ന ആളുകൾ അവർക്ക് സെൻസ് ഉള്ളവരാണെന്നു ഓർക്കണേ. ആര് കല്യാണം ഉറപ്പിച്ചാലും. പെണ്ണിനോടൊന്നു സംസാരിക്കാൻ മടിക്കുന്ന ഏതു ചെറുപ്പക്കാർ ആണ് ഇന്നുള്ളത്. ലോജിക് കൂടി നോക്കി എഴുതു സാഹോ.. അവളുടെ മനോഭാവം മനസിലായിട്ടും തലവെച്ചു കൊടുത്ത്… ഡിവോഴ്സ് വാങ്ങി പിന്നെ ഇപ്പൊ ഐ എ എസ്‌ കോച്ചിങ്ന് വിട്ട പെണ്ണിനെ കെട്ടി അവളുടെ കളക്ടർ കാറിൽ പോകുന്ന പ്ലാനിങ് ആണേ. കേട്ടുന്നേനു മുൻപ് അവൾക്കിഷ്ടമില്ല എന്ന് മനസിലാക്കി വീട്ടുകാരെ അറിയിച്ചു പിന്മാറണം. അതാരുന്നു വേണ്ടത്.
    കഥകാരന്റെ സ്വാതന്ത്ര്യം.. മാനിക്കുന്നു. . താങ്കളുടെ കഥക്ക് എന്ത് കൊണ്ട് റീച് കിട്ടുന്നില്ല എന്ന് ഞാൻ ചൂണ്ടികാണിച്ചു എന്നെ ഉള്ളൂ..
    .. കിളിക്കൂടിനു സംഭവിച്ചത് ഓർക്കുക… താങ്കളുടെ ഭാഷ വളരെ ഇഷ്ടമായത് കൊണ്ടാണ് ഇങ്ങനെ അഭിപ്രായം പറയേണ്ടി വന്നത്…. സോറി.
    സ്നേഹം മാത്രം

    1. അവളുടെ ആറ്റിറ്റ്യൂട് മാറിയിട്ടുണ്ടാകും എന്നാണ് കഥാപാത്രത്തിന് തോന്നിയത്. ഒരു Love അഫയർ failer ആയതിൻ്റെ വിഷമം സ്വാഭാവികമായിട്ടും ഉണ്ടാകുമല്ലൊ, അതിൻ്റെ ഒരു വൈകാരിക ബുദ്ധിമുട്ട് അവളിൽ കുറച്ചു നാൾ ഉണ്ടാകും. അത് ഈ കല്യാണത്തോടെ മാറും എന്നാണ് കഥാപാത്രം കരുതിയത്.പിന്നെ അവൻ്റെ അച്ഛനും അമ്മയും പറയുന്ന കാര്യം, അവൻ അംഗീകരിച്ചു. ഇനിയിപ്പോൾ കാര്യങ്ങൾ പറഞ്ഞാൽ ഉണ്ടാകുന്ന ഭവിഷത്തുകൾക്ക് ഇവൻ കൂടി ഉത്തരവാദിയാകും.ഏതായാലും എല്ലാവരും കൂടി അവൻ്റെ തലയിൽ കെട്ടിവച്ചതല്ലെ ചുമക്കുക തന്നെ. ഏതായാലും കഥ മുമ്പോട്ട് പോകട്ടെ. നിങ്ങളെപ്പോലുള്ള വായനക്കാരാണ് എൻ്റെ ശക്തി. പതിനായിരമോ ലക്ഷമൊ വായനക്കാർ വേണമെന്നില്ല. വായിക്കുന്ന മൂന്ന് പേരാണെങ്കിൽ അതു മതി. അഭിപ്രായം എഴുതിയതിന് നന്ദി Bro…

      1. ❤❤❤

  5. Page കുറഞ്ഞു പോയി next partil pariganikkane

Comments are closed.