അഗ്നി ഞങ്ങൾക്ക് നേരെ തിരിഞ്ഞു. എന്നിട്ട് ഞങ്ങൾ ഓരോരുത്തരെയും കനല്‍ പോലെ ജ്വലിക്കുന്ന കണ്ണുകൾ കൊണ്ട് വീക്ഷിച്ചു….. സൂചി കൊണ്ട് ഹൃദയത്തിൽ കുത്തിയത് പോലെയാണ് അത് എന്നെ നോക്കിയപ്പോൾ എനിക്ക് അനുഭവപ്പെട്ടത്…
എല്ലാ വിദ്യാർത്ഥികളുടെ മുഖങ്ങളിലും ഭയം നിറഞ്ഞു . അധ്യാപകര്‍ പോലും സ്തംഭിച്ചു നിന്നു.
ഇതുപോലെ നിശബ്ദത മൈതാനത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല… എന്റെ അടുത്തുള്ളവർ ശ്വസിക്കുന്നത് പോലും എനിക്ക് വ്യക്തമായി കേട്ടു… പലരുടെയും ഹൃദയമിടിപ്പ് പോലും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.
ഒരു വജ്രാക്ഷസനെ കൊല്ലാന്‍ ഇരുപതോളം ശക്തരായ മാന്ത്രികർ വേണ്ടിവന്നു എന്നാണ് ഞങ്ങൾ പഠിച്ചിട്ടുള്ളത്….. അപ്പോ വജ്രാക്ഷസരെക്കാൾ ശക്തരായ അഗ്നി ചെന്നായ്ക്കളെ കൊല്ലാന്‍ എത്ര ശക്തരായ മാന്ത്രികർ വേണ്ടിവരുമെന്ന് ആലോചിച്ച് ഞാൻ ആശങ്കപ്പെട്ടു.
പെട്ടന്ന് ഫ്രെന്നിന്റെ ശബ്ദം അവിടമാകെ മുഴങ്ങി—,
“എന്റെ ക്ഷണം സ്വീകരിച്ചാണ് ഈ രണ്ടു അഗ്നി ചെന്നായ്ക്കളും ഇവിടെ വന്നത്.… ഇവരും മനുഷ്യ ലോകത്ത് വരും… ഞങ്ങളുടെ ഇപ്പൊ പത്തംഗസംഘം അല്ല, പന്ത്രണ്ടംഗസംഘം ആണ്…”
അവന്‍ പറഞ്ഞത് കേട്ട് ഞാൻ അവനെ നോക്കി. ഉടനെ അവന്‍ പുഞ്ചിരിച്ചുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു—,
“ഇത് അഗ്നി…”
അവന്റെ വലത് വശത്ത് നില്‍ക്കുന്ന ചെന്നായയുടെ എരിയുന്ന തീക്കനല്‍ പോലത്തെ ദേഹത്ത് തൊട്ടു കൊണ്ട് ഫ്രെൻ പറഞ്ഞു.
അവന്‍ അതിനെ തൊട്ടതും തങ്ങളുടെ കൈ പൊള്ളിയ പോലെയാണ് ഒരുപാട് വിദ്യാര്‍ഥികള്‍ സ്വന്തം കൈ പിന്നോട്ട് വലിച്ചത്… എന്നിട്ട് ഞങ്ങൾ പരസ്പ്പരം ജാള്യതയോടെ നോക്കി…
ഫ്രെൻ തുടർന്നു —,
“പിന്നേ ഇത് ഉജ്ജ്വല…”
അപ്പോഴും മാന്ത്രിക മുഖ്യനെ തന്നെ തുറിച്ച് നോക്കി കൊണ്ടിരുന്ന ചെന്നായയെ തൊട്ടു കൊണ്ട് അവന്‍ പറഞ്ഞു.
ഞങ്ങളുടെ കൈ പിന്നോട്ട് ഒളിപ്പിച്ച് വെക്കാതിരിക്കാൻ ഞങ്ങൾ പാടുപെട്ടു…
“ആ തീക്കനല്‍ പോലത്തെ ശരീരത്തിൽ അവനെങ്ങനെ തേടുന്നു…?” ആരോ മെല്ലെ ചോദിച്ചു.
അഗ്നി ഒന്ന് മുരണ്ടു… ശേഷം ഫ്രെൻ സൃഷ്ടിച്ച അഗ്നി പുഴയില്‍ അത് എത്തി നോക്കി, എന്നിട്ട് അവനെ തുറിച്ചുനോക്കി കൊണ്ട് കുറേനേരം എന്തോ മുരണ്ടു….
*************
ഫ്രൻഷെർ
“ഫ്രെൻ, തീക്കനല്‍ പോലെ ജ്വലിക്കുന്ന ചെന്നായ്ക്കളെ മനുഷ്യ ലോകത്ത് കൊണ്ടു പോയാൽ മനുഷ്യര്‍ എങ്ങനെ പ്രതികരിക്കും….?” വിടര്‍ന്ന കണ്ണുകളോടെ എന്റടുത്ത് നില്‍ക്കുന്ന ചെന്നായ്ക്കളെ നോക്കി ഡേന ചോദിച്ചു.
അഗ്നി ചെന്നായ്ക്കളെ തൊടാൻ വെമ്പുന്ന പോലെയാണ് അവർ രണ്ട് ചെന്നായ്ക്കളെയും നോക്കിയത്.
പിന്നില്‍ വാലില്ലാത്ത…. ചുണ്ടിന് താഴേ വാലുള്ള കൈറോൺ ദൈവത്തിന്റെ അഹങ്കാരിയായ പുത്രാ….!! അയ്യായിരം വര്‍ഷം കഷ്ടപ്പെട്ട് ഫ്രെന്നിന് ഈ മാന്ത്രിക അഗ്നി പുഴയെ സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍….. ഞങ്ങൾ എല്ലാവരെയും കൊണ്ട് നിസ്സാരമായി അവന് അഗ്നി യാത്ര ചെയ്യാനും കഴിയുമെന്ന് മനസിലാക്കുക…. ഇപ്പോൾ എന്റെ രൂപമാറ്റം സംഭവിച്ചില്ലായിരുനെങ്കിൽ, അഹങ്കാരിയായ നിന്റെ ചുണ്ടിന് താഴെയുള്ള ആ വിചിത്ര വാലിനെ ഞാൻ കത്തിച്ച് കളഞ്ഞ് നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കുമായിരുന്നു… മേലാൽ, വെറുപ്പിക്കുന്ന തരത്തിൽ ആരോടും സംസാരിച്ച് സമയം പാഴാക്കാതെ, ഫ്രെൻ സൃഷ്ടിച്ച ഈ അഗ്നി പുഴയുടെ സത്തയിൽ നിന്നും ശക്തി സ്വീകരിക്കാൻ ശ്രമിച്ചും… അതിന് കഴിഞ്ഞാൽ അഗ്നി യാത്ര ചെയ്യാനും പരിശീലിക്കുക….”
ശുണ്ഠി പിടിച്ച് ഉജ്ജ്വല അത്രയും പറഞ്ഞത് കേട്ട് റാലേൻ ഒന്ന് ഞെട്ടി…. എന്നിട്ട് അയാള്‍ മിഴിച്ചു നിന്നു…
അടിപൊളി വരികൾ ? വായിച്ചിട്ട് ചിരിച്ചു ഊപാട് ഇളകി ????
ആ വരികള്‍ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം bro??.
ഒത്തിരി സ്നേഹം ♥️♥️
എഴുത്ത് ഏത് വരെ ആയി സഹോ ഉടനെ പ്രതീക്ഷിക്കാമോ കാത്തിരിക്കുന്നു
With❤
പോസ്റ്റ് ചെയ്തിട്ടുണ്ട് bro
Super…??????????????????????????????????????
വായനക്ക് നന്ദി bro.. കഥ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം ♥️♥️♥️
ഈ ഭാഗവും സൂപ്പർ ♥️?
വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി bro ♥️♥️
Cyril ബ്രോ,
ബ്രോ ഈ ഭാഗവും എന്നെത്തെയും പോലെ സൂപ്പർ ആയിരുന്നു ?.
പിന്നെ അഗ്നിയുടെയും ഉജ്വലയുടെ വരവും പിന്നീട് ഉള്ള ഭാഗങ്ങളും മനോഹരമായിരുന്നു, എടുത്ത് പറയുവനാണേൽ എനിക്ക് ആ റാലെന്റെ വായ ഉജ്വല അടപ്പിക്കുന്ന ഭാഗങ്ങൾ അത് ശെരിക്കും ഇഷ്ടപ്പെട്ടു ??.
പിന്നെ അവിടുന്ന് ആ അഗ്നിപർവതത്തിന്റെ അവിടെ ആ വ്യാളികളും ആ യുദ്ധ ഭാഗങ്ങളും ഒക്കെ കൊള്ളാം. പിന്നെ അവരെ അവനു സഹായിക്കാമായിരുന്നു എന്ന് തോന്നി പ്രത്യേകിച്ച് ആ വ്യാളി അവനെ നോക്കി “എന്നെ രക്ഷിക്കു പ്രകൃതിയുടെ പുത്ര” എന്നൊക്കെ പറയുമ്പോൾ ശെരിക്കും ഫീൽ ആയി……
ബ്രോ നിങ്ങൾ അവിടെ ശെരിക്കും വിജയിച്ചു എന്തെന്നാൽ വായനയിലൂടെ ആ ഫീൽ ഞങ്ങള്ക്ക് തരാൻ നിങ്ങളുടെ ആ വരികൾക്ക് കഴിഞ്ഞു….. ❣️.
പിന്നെ ഇനി ആ ഹൃദയം തിരികെ നേടാൻ അവനു സാധിക്കുമോ ?
അല്ല അതിനെക്കാളും ശക്തിയുള്ള വസ്തുക്കളും പ്രകൃതി നിർമിച്ചു കാണുമോ… ഹാ ഇനി അങ്ങനെ ഉണ്ടേൽ അവൻ വേഗം തന്നെ അതൊക്കെ നേടട്ടെ,
പിന്നെ അവനു ഇനിയും പരാജയം സംഭവിക്കാതിരിക്കട്ടെ, അബ്ബധങ്ങളും
പിന്നെ നോഷേയയെ ഉണർത്തിയതും ഒക്കെ നന്നായിട്ടുണ്ട് ആ ഭാഗങ്ങളും രസകരമായിരുന്നു പ്രതേകിച്ചു അവളെ നോക്കിയുള്ള ആ നിൽപ് ?.
ഇനി അവൾ അവർക്കു അറിയേണ്ടത് ഒക്കെ പറയും എന്ന് കരുതുന്നു……
പിന്നെ ബ്രോ ഇത് എനിക്ക് തോന്നിയ ഒരു കാര്യം ആണ്….
ഒന്നാമത്തെ ആ മന്ത്രികർ പറഞ്ഞത് പോലെ റാലെൻ അവനെ നിയന്ത്രികൻ ശ്രമിക്കുന്നതും അതുപോലെ ഒക്കെ തോന്നി,
പിന്നെ മറ്റൊരു പ്രധാന കാര്യം എനിക്ക് തോന്നിയത് അവന്റെ കൂടെയുള്ളവരോട് എല്ലാം തുറന്നു പറയുന്ന രീതി എനിക്ക് അത്ര സുഖകരമായി തോന്നിയില്ല, എന്തെന്നാൽ അവൻ എന്തു തന്നെ ചെയ്താലും അത് അവനു ഒരു റിപ്പോർട്ട് കണക്കെ എല്ലാരോടും വിസ്ത്തരിക്കുന്ന ആ ഇതാണ് ഞാൻ പറഞത്.
അത് ഞങ്ങള്ക്ക് കാര്യങ്ങൾ മനസ്സിലാവാൻ വേണ്ടി ബ്രോ തിരഞ്ഞെടുത്ത രീതി ആണോ എന്ന് അറിയില്ല എന്നാലും എനിക്ക് ഇത് തോന്നി. തുറന്ന പുസ്തകം പോലെ ഉള്ള ഈ പോക്ക് അതാണ് ഞാൻ പറഞ്ഞത്…..
ഹാ.. എന്തായാലും ഈ ഭാഗവും എപ്പോഴത്തെയും പോലെ സൂപ്പർ ബ്രോ. വൈകാതെ അടുത്ത ഭാഗവും ഉണ്ടാവും എന്ന് കരുതുന്നു…… ❣️
With Love
❤️??
അഗ്നിയെയും ഉജ്ജ്വലയെയും ഇഷ്ട്ടപെട്ടു എന്നതിൽ സന്തോഷം bro. ആ ജീവിയുടെ അഭ്യര്‍ത്ഥന വരുന്ന ഭാഗം ശെരിക്കും ഫീൽ ചെയ്ത് എന്നും അവിടെ ഞാൻ വിജയിച്ചു എന്ന് പറഞ്ഞപ്പോൾ മനസ്സും നിറഞ്ഞു.
വെള്ളി ഹൃദയം അവന്‍ തിരികെ നേടുമോ.. അതിനേക്കാള്‍ ശക്തിയുള്ള വസ്തുക്കള്‍ ഉണ്ടോ എന്നതും കണ്ടുതന്നെ അറിയണം…
നോഷേയ പറയാൻ പോകുന്നത് എന്താണെന്ന് കേൾക്കാൻ എനിക്കും ആകാംഷയുണ്ട് bro ?.
പിന്നേ ഫ്രെൻ മറ്റുള്ളവരോട് എല്ലാം തുറന്ന് പറയാൻ രണ്ട് കാരണങ്ങൾ ഉണ്ട് : ഒരെണ്ണം എനിക്കിവിടെ പറയാൻ കഴിയില്ല കാരണം അത് കഥയെ ബാധിക്കും… രണ്ടാമത്തെ കാരണം നിങ്ങൾ guess ചെയ്തത് പോലെ വായനക്കാര്‍ക്ക് വേണ്ടിയാണ് എന്നും കരുതാം. (രണ്ട് ചെന്നായ്ക്കള്‍ ഒന്‍പത് മനുഷ്യ മാന്ത്രികർ.. അങ്ങനെ പതിനൊന്ന് പേരോട് മാത്രമാണ് അവന്‍ തുറന്ന പുസ്തകമായി നില്‍ക്കുന്നത്… അതിന് കാരണം ഉണ്ട്…. കഥയില്‍ എപ്പോഴെങ്കിലും നിങ്ങള്‍ക്കത് വായിക്കാൻ കഴിയും)
പിന്നേ നിങ്ങളുടെ എല്ലാ അഭിപ്രായങ്ങളും വളരെ നല്ലതായിരുന്നു. ഒത്തിരി നന്ദി bro.. അടുത്ത ഭാഗം എഴുതാന്‍ തുടങ്ങിയില്ല… കുറച്ച് തിരക്കും എഴുതാനുള്ള സാഹചര്യവും അനുകൂലമല്ല… പക്ഷേ താമസിയാതെ എഴുതി വേഗം ഇവിടെ എത്തിക്കാൻ ശ്രമിക്കാം. നന്ദി.. സ്നേഹം ♥️♥️
???
Thanks 4 the Reply ബ്രോ❣️…..
പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു ഒന്ന് സെറ്റ് ആവുമ്പോൾ തുടങ്ങിയാൽ മതി ബ്രോ, ഞങ്ങൾ അങ്ങനെ പറയുന്നത് ഈ കഥ അത്ര ഇഷ്ടപെട്ടത് കൊണ്ടാണ് ?, എത്രയും പെട്ടന്ന് അടുത്ത് വേണം എന്ന് ഉള്ള തോന്നൽ കൊണ്ടാണ് ?……
ഇങ്ങള് എല്ലാം ഒന്ന് സെറ്റ് ആവുമ്പോൾ സമാധാനമായി തുടങ്ങിയാൽ മതി എന്നാലേ അടുത്ത ഭാഗത്തും,വരും ഭാഗങ്ങളിലും എപ്പോഴുള്ള പോലെ അതെ ഫീൽ കിട്ടുള്ളു ❤️.
With Love
❤️??
Ee partum polichu adukki man ?????Adutha partn i am waiting ??????
കഥ ഇഷ്ട്ടപെട്ടു എന്നതിൽ സന്തോഷം bro. വായനക്ക് നന്ദി.. സ്നേഹം ♥️♥️
Appol adutha partile twistinu vendi waiting..
എഴുതി തുടങ്ങിയില്ല… കഴിയുന്നത് പോലെ വേഗം എഴുതി publish ചെയ്യാൻ ശ്രമിക്കാം bro. വായനക്ക് ഒത്തിരി നന്ദി.. സ്നേഹം ♥️♥️.
ആ വെള്ളി ഹൃദയം എനിച് തരോ ??
ആഹാ.. കാലന്റെ ഓരോ മോഹങ്ങളെ.. പോത്തിന്റെ പുറത്ത് കേറി വന്ന വഴി വിട്ടോ.. ?
തരാമല്ലോ bro… തല്‍കാലം ഇതില്‍♥️ paint അടിച്ച് കുറച്ച് ദിവസത്തേയ്ക്ക് use ചെയ്തോളൂ…
സിറിൾ ഭായി,
എന്നത്തേയും പോലെ മനോഹരം തന്നെ ഈ ഭാഗവും. സുൽത്താനും സംഘവുമടക്കം ശിബിരത്തിലെ എല്ലാവരും തന്നെ ഫ്രേന്നിന്റെ
ദ്രാവകാഗ്നികുണ്ഡ നിർമ്മാണം കണ്ട് പകച്ചു പോയി. അഗ്നിയുടേയും ഉജ്ജ്വലയുടേയും രംഗപ്രവേശവും ആ അഗ്നി ചെന്നായകളെ കണ്ട് ഭയന്നതും ഒക്കെ സ്തബ്ധ നിമിഷങ്ങൾ ആയിരുന്നു. റാലേനോടുള്ള ഉജ്ജ്വലയുടെ ദേഷ്യവും സംസാരവും ഒക്കെ ചിരിപ്ടർ ആയിരുന്നു.
ഫ്രെന്നും സംഘവും ചെന്നായകളക്കമുള്ള അഗ്നിദ്രാവകത്തിലൂടെ മാന്ത്രിക ഭവനത്തിലേക്കുള്ള യാത്ര ഭയപ്പെടുത്തുന്നതായിരുന്നുവെങ്കിലും സാക്ഷയുടെ അധരങ്ങൾ ഫ്രെൻ നുകർന്നതും ജ്ജ്വലയുടെ സംശയവും ചുംബനം തരട്ടെയെന്ന ചോദ്യവും ചിരിയുണർത്തി. അവന്റെ ആത്മ സഞ്ചാരവും മനുഷ്യലോകത്തെ ആറ് അഗ്നിപർവ്വതത്തിനടിയിലുള്ള മന്ത്രിക വസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതും 30 മന്ത്രികരുടേയും മറ്റ് രണ്ട് പേരുടേയും സാന്നിദ്ധ്യം അറിയുന്നതുമെല്ലാം ആവേശ്വേജ്‌ജലമായിരുന്നു. സാക്ഷയുടെ അനവസരത്തിലുള്ള ഫ്രെന്നിന്റെ കഴിവിനെ പറ്റിയുള്ള പരാമർശവും സുൽത്താന്റെ തിടുക്കവും ഒക്കെ മികച്ച അനുഭവം തന്നെ.
അവർ വെള്ളി ഹൃദയം സൂക്ഷിച്ചിരിക്കുന്ന അഗ്നിപർവ്വതത്തിനടുത്ത് ചെല്ലുന്നതും മാന്തികരും ഇണകളായ വ്യാളികളുമായിട്ടുള്ള സംഘട്ടനവും മാന്ത്രികരുടെ മരണവും വ്യാളികളുടെ കൊലയും ഒക്കെ ആവേശകരവും എന്നാൽ അവർ കൊല്ലപ്പെട്ടത് മലാഹിയുടെ ആൾക്കാരാലാണെന്നത് നിരാശയുണർത്തി.
ദനീറും മറ്റുള്ളവരും കൂടി ഒരു മാന്ത്രികനെ വകവരുത്തുന്നതും ഫ്രെൻ അഗ്നിപർവ്വതത്തിലേക്ക് ചാടുന്നതും കൂടെ അഞ്ച് മാന്ത്രികരും ചാടുന്നതും അവരുടെ യാത്രയും യുദ്ധവും രണ്ട് മാന്ത്രികരെ കൊല്ലുന്നതും ബാക്കിയുള്ളവരും വരുന്നതും ഫ്രെന്നിനെ ദേഹബന്ധി ഉപയോഗിച്ച് ബന്ധിക്കുന്നതും വെള്ളി ഹൃദയവുമായി അവർ കടക്കുന്നതും ഒക്കെ ഭീതിയുണർത്തുന്നതും കൗതുകകരവുമായിരുന്നു. അവൻ ബന്ധനമുക്തനാകുന്നതും ബന്ധിതരായിരുന്ന കൂടുകാരെ ബന്ധനമുക്തരാക്കുന്നതും തിരികെ നിരാശരായി മാന്ത്രിക ഭവനത്തിലെത്തുന്നതും ആശ്ചര്യജനകമായിരുന്നു.
ഫ്രെന്നിന്റെ പരീക്ഷണങ്ങളും ആത്മ സഞ്ചാരവും സംഘാംഗങ്ങളെ പ്രചോദിപ്പിക്കുന്നതും താൻ നിർമ്മിച്ച അഗ്നിഗർത്തങ്ങളിൽ അവരെയിറക്കി പരിശീലിപ്പിക്കുന്നതും ഒക്കെ മനോഹരവും കൗതുകകരവുമായിരുന്നു.
ആത്മ വിശ്വാസം നേടിയവർ മനുഷ്യ ലോകത്തിൽ ഇടുക്കിയിലെത്തുന്നതും അവിടെ അവൻ നിഷ്ക്രിയമായിരുന്ന നടോഷ്യ എന്ന ഭൂമി ദൈവത്തെ സത്ക്രിയമാക്കിയതും അവളുമായുള്ള ആത്മബന്ധനവുമാക്കെ നന്നായിരുന്നു. ഇനി അവരുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുന്നു. മനോഹരമായ അവതരണം ഭാവുകങ്ങൾ??❤️❤️❤️????
ഒത്തിരിയൊത്തിരി സന്തോഷം കൈലാസനാഥൻ bro… തുടക്കം മുതലേ നല്ലത് പറഞ്ഞും, തെറ്റുകൾ ചൂണ്ടിക്കാട്ടിയും, വിശകലനം ചെയ്തും കൂടെ ഉണ്ടായിരുന്ന നിങ്ങള്‍ക്ക് ഒത്തിരി നന്ദിയും സ്നേഹവും… ഇങ്ങനെയൊരു റിവ്യൂ തന്നതിനും നന്ദി.
ഈ പാര്‍ട്ടും നിങ്ങള്‍ക്ക് ഇഷ്ടമായി എന്നതിൽ ഒരുപാട് സന്തോഷം. ഒരുപാട് നന്ദി.. സ്നേഹം ♥️♥️
കൊള്ളാം നന്നായിട്ട് ഉണ്ട് ഈ part കൊറേ സീൻ വായിച്ചു ചിരിച്ചു വയ്യാണ്ടായി എന്റ പൊന്നോ അഗ്നി ഉജോല ഒക്കെ പൊളിച്ചു
ബർഗർ കഴിക്കുന്ന ചെന്നായകൾ പൊളിച്ചു
മന്ത്രിക മുഖ്യനോട് ഉജോല പറയുന്ന സീൻ ഒരുപാട് ഇഷ്ടം ആ യി വായിച്ചു കൊറേ ചിരിച്ചു ഞാൻ
ബാക്കി ഉള്ള ഓരോ സീനും നന്നായിട്ടുണ്ട്
അവർ ആ ജീവികളെ കൊല്ലുമ്പോൾ ഫ്രൻ ഒന്നും ചെയ്യാതെ നോക്കി നിൽക്കുന്നതു കണ്ടു അവനോട് എനിക്ക് ദേഷ്യം തോന്നി
അത് ഫ്രനിനെ നോക്കി പ്രേകിർത്തിയുടെ പുത്രാ എന്ന് വിളിക്കുന്നത് കണ്ടു ഞാൻ ഞെട്ടി പോയി അവൻ എങ്ങനെ പ്രേകിർത്തി യുടെ പുത്രൻ ആവുന്നു
അത് പോലെ ലാസ്റ്റ് സീൻ പൊളിച്ചു ഭൂമി ദേവി വരുന്നത് അത് പോലെ നിഷ്‌ക്രിയ അവസ്ഥ യിൽ നിന്നും ഒരു ദൈവത്തെ ഉണർത്തി എന്ന് പറഞ്ഞപ്പോൾ മറ്റുള്ളവരെ പോലെ ഞാനും ഞെട്ടി അത് ആ ഓശ്രദസ് ആണോ എന്ന് അത് എന്തായാലും ആയില്ല അത് അറിഞ്ഞപ്പോൾ സന്തോഷം തോന്നി
ആ പെണിനെ കണ്ടപ്പോൾ ആ ചെന്നായ്ക്കൾ സന്തോഷത്തോടെ അതിന് അടുത് പോയി നില്കുന്നത് കണ്ടപ്പോൾ അവക്ക് ആ ആളെ അറിയാം എന്ന് പക്ഷെ അത് എങ്ങനെ ആണ് എന്ന് അടുത്ത പാർട്ടിൽ പറയണേ
കൊറേ ഉണ്ട് സംശയം എല്ലാം വരും പാർട്ടിൽ മനസിലാവും വിചാരിക്കുന്നു
ഈ സ്റ്റോറിക് വേണ്ടി bro റിസേർച്ച് ചെയുന്നുണ്ടോ ഒരു സംശയം
Nxt പാർട്ടിനു കാത്തിരുന്നു
ഈ പാര്‍ട്ടിൽ ഒത്തിരി ചിരിക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞ് ഒരുപാട് സന്തോഷം തോന്നി. അഗ്നി ഉജ്ജ്വല എന്നിവരെ ഇഷ്ടമായി എന്നതിലും സന്തോഷമുണ്ട്. പിന്നെ മാന്ത്രികർ തമ്മില്‍ ആയാലും, മാന്ത്രികരും ആ ജീവികളും തമ്മിലുള്ള യുദ്ധം ആയാലും അതെല്ലാം അത്ര നീണ്ട യുദ്ധം എന്ന് ഒരിക്കലും പറയാൻ കഴിയില്ല… എല്ലാം മിന്നല്‍ വേഗത്തിൽ നടക്കുന്ന യുദ്ധങ്ങള്‍ ആണ്… കൂടാതെ ആ ജീവികള്‍ ശത്രുവോ മിത്രമോ എന്നൊന്നും ആദ്യം ഫ്രെന്നിന് അറിയില്ലായിരുന്നു … അത് രക്ഷിക്കാൻ അപേക്ഷിച്ചപ്പോ — അത് അവന് കഴിയുമോ എന്ന് അറിയില്ലായിരുന്നു.. പക്ഷേ അതിനെ രക്ഷിക്കണം എങ്കിൽ വളരെ ശക്തരായ 26 മാന്ത്രികരെ ആദ്യം നേരിടണം.. പക്ഷേ അവന് വിജയിക്കാന്‍ കഴിയുമോ എന്ന സംശയം, അ ജീവിയെ എങ്ങനെ രക്ഷിക്കണം എന്നറിയാത്ത confusion.. പിന്നെ എല്ലാ കാര്യങ്ങളും വളരെ വേഗത്തിലാണ് അരങ്ങേറുന്നത്.. പിന്നെ മറ്റുപല ചിന്തകൾ…. ഒരു തീരുമാനത്തില്‍ എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥ… എല്ലാം കൂടി ആവുമ്പോ പിന്നെ എല്ലാം കഴിഞ്ഞിരുന്നു.
അവനെ പ്രകൃതിയുടെ പുത്ര എന്ന് പറയാൻ എന്തെങ്കിലും കാരണം ഉണ്ടാവും bro… ആ reason ഏതെങ്കിലും പാര്‍ട്ടിൽ വരുമെന്ന് സംശയമില്ല. അതുപോലെ ചെന്നായ്ക്കള്‍ അവളുടെ അടുത്ത് സന്തോഷത്തോടെ പോയി നില്‍ക്കുന്നതിന്റെ കാരണവും താമസിയാതെ വായിക്കാൻ കഴിയും.
പിന്നേ ഈ കഥയ്ക്ക് വേണ്ടി research ഒന്നും ഞാൻ ചെയ്തിട്ടില്ല bro? ഇതൊരു fiction story ആണെങ്കിലും വായിക്കുമ്പോ ഒരു ലോജിക് ഉള്ളതുപോലെ തോന്നണം എന്നെനിക്ക് നിര്‍ബന്ധം ഉള്ളതുകൊണ്ടും
കുറച്ചൊക്കെ ചിന്തിച്ച് എല്ലാത്തിനും ഒരു reason കൊടുക്കാൻ ഞാൻ ശ്രമിക്കുന്നു… അത്രതന്നെ.
വായനയ്ക്കും, സംശയങ്ങള്‍ക്കും, അഭിപ്രായത്തിനും പിന്നെ നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി.. സ്നേഹം ♥️♥️
❤❤❤❤
K bro
ബാക്കി part ടൈം പോലെ പോസ്റ്റ്
കാത്തിരിക്കുന്നു
ഈ ഭാഗവും പൊളിച്ചു സൂപ്പർ അടുത്ത പാർട്ടിയായി കാത്തിരിക്കുന്നു ഇഷ്ടപ്പെട്ടു ????????
കഥ ഇഷ്ടമായി എന്നതിൽ ഒരുപാട് സന്തോഷം bro. ഒരുപാട് നന്ദി.. സ്നേഹം ♥️♥️
നന്നായിട്ടുണ്ട് സഹോ ഓരോ സീനും ആകാംഷയോടെ ആണ് വായിച്ചത് അവസാനം ബ്രോ സസ്പെൻസിൽ കൊണ്ട് നിർത്തുകയും ചെയ്തു നിങ്ങളൊരു സംഭവം ആണുട്ടോ വീണ്ടും ആകാംഷയോടെ കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
With❤
സസ്പെന്‍സ് ലാണോ നിർത്തിയത് ??. കഥ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം bro… അടുത്ത പാര്‍ട്ട് എത്ര വേഗം തരാൻ കഴിയുമെന്ന് അറിയില്ല… എന്നാലും ശ്രമിക്കാം. വായനക്ക് നന്ദി.. സ്നേഹം ♥️♥️
bro super aayirunu
kore eere nigoodathakal maraneeki vern kidkunndlo.ee partil ujwala agniye kadthi.vetti score cheythirikunnu pavam oru kiss kodukayirunu ?.pinne fren aa jeevikal marikunathinu mumb avre rekshikum ennu karuthi pakshe angne cheythal ethiralikle itra shakti ullathayi thonillayirunu.nosheya kurchu samsayangl oke clear cheyumayirikum le ???
വായനക്ക് ഒത്തിരി നന്ദി bro. എല്ലാ നിഗൂഢതകളും situation അനുസരിച്ച് വ്യക്തമാകും എന്നാണ് എന്റെയും വിശ്വസം.. ചെന്നായ്ക്കള്‍ക്ക് സമയത്തെ കുറിച്ച് മാത്രം confusion ഉണ്ടെന്നാണ് കരുതിയത്… പക്ഷേ ഇപ്പോൾ നോക്കുമ്പോ അവര്‍ക്ക് എല്ലാം confusion ആണെന്ന് തോനുന്നു?. പിന്നെ നോഷേയ അവരുടെ സംശയങ്ങള്‍ clear ചെയ്യുമോ എന്നത് കണ്ടുതന്നെ അറിയണം. വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി… സ്നേഹം ♥️♥️
ബ്രോ..,
മനുഷ്യ ലോകത്തേക്കുള്ള യാത്ര എങ്ങനെയായിരിക്കും എന്ന ആകാംഷയോടെയാണ് ഞാൻ വായിച്ചു തുടങ്ങിയത്… അഗ്നി ചെന്നായകളുടെ വരവ് നന്നായി ബോധിച്ചു…
ഉജ്ജ്വല തുടക്കത്തിൽ റാലേനോട് പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു പോയി… ചുണ്ടിന് താഴെയുള്ള വാല്… അയ്യായിരം വർഷം… റാലേന്റെ മിഴിച്ചുള്ള ആ നിൽപ്പ്…????
സാഷയുമായുള്ള പ്രണയ രംഗങ്ങൾ ഒക്കെ നന്നായിരുന്നു… പിന്നാലെയുള്ള ഉജ്ജ്വലയുടെ ചോദ്യത്തിൽ വീണ്ടും ചിരി വന്നു… എന്തൊക്കെ സംശയങ്ങൾ ആണ് ഈ ചെന്നായകൾക്ക്…! ?
ഫ്രെന്നിന്റെ ആത്മസഞ്ചാരം ജിജ്ഞാസയോടെയാണ് വായിച്ചത്…
പിന്നീടുള്ള ആറ് മാന്ത്രിക അഗ്നിപർവതങ്ങളുടെയും മാന്ത്രിക വസ്തുക്കളുടെയും കാവലായി നിൽക്കുന്ന ശക്തികളുടെയും മറുപ്രതി സൃഷ്ടിക്കാൻ കഴിയുന്ന മുപ്പത് മാന്ത്രികരുടെയും ഒക്കെ പരാമർശം അത്ഭുതപ്പെടുത്തി…
എന്തോ ഒരു ചതി ഇവർക്കായി ഒരുങ്ങുന്നു എന്ന തോന്നൽ ഉള്ളിലുണ്ടായി…
ആ ജീവികളുടെ സംഘട്ടനങ്ങളും
‘എന്നെ രക്ഷിക്കൂ പ്രകൃതിയുടെ പുത്രാ….’ എന്ന വരിയും ഒക്കെ വായിച്ചപ്പോൾ ഒരു കോരിത്തരിപ്പ് ആയിരുന്നു.. എന്ത് മാസ്സ് ആണ്…!! ❤❤❤
ഒഷേദ്രസിന്റെ പിടിയിൽ ആ ഹൃദയം അകപ്പെടരുതെന്നുള്ള ആ ജീവിയുടെ മുന്നറിയിപ്പ്…!! ആ ജീവികൾ മരിക്കണ്ടായിരുന്നു എന്ന് തോന്നി പോയി..
മാന്ത്രികരെ വധിക്കുന്ന സീൻ ഒക്കെ വായിച്ചപ്പോൾ ഞെട്ടിപ്പോയി… അത്രത്തോളം നന്നായി തന്നെ ആ ഭാഗങ്ങളെ വിവരിച്ചു മുന്നിൽ എത്തിച്ചു.. താങ്കളുടെ തൂലികയുടെ മികവിന് മുന്നിൽ നമിച്ചു പോകുന്നു… ?
റോക്കറ്റ് പോലെ പോയ മാന്ത്രികൻ… ??
പക്ഷെ, അവസാനം വല്ലാത്തൊരു നിരാശ എന്നെ മൂടിക്കളഞ്ഞു.. ആ വെള്ളി ഹൃദയം അവർ കരസ്ഥമാക്കി എന്നോർത്ത്…
പിന്നീടുള്ള ഫ്രെന്നിന്റെ വെളിപ്പെടുത്തലുകൾ അമ്പരപ്പോടെ കേട്ടിരുന്നു.. വെള്ളിഹൃദയം സ്വീകരിക്കുന്നവരെ ദൈവഘാതകവാൾ കൊണ്ട് പോലും വധിക്കാൻ സാധിക്കില്ല എന്നത്…!! സമയത്തെ കുറിച്ച് പഠിപ്പിച്ചിട്ടും കാര്യം ഇല്ലായിരുന്നല്ലേ… ഉജ്ജ്വല ‘നാല് കൊല്ലം’ എന്ന് പരാമർശിച്ചു… ?
ഇത്രയും സംഭവബഹുലമായ മുഹൂർത്തങ്ങൾക്കിടയിലും ബർഗറിന്റെ കാര്യം ചിരി പടർത്തി..
ഇടുക്കിയിൽ എത്തിയ ഫ്രന്നിന് ഒരു ഹൃദയത്തിന് മുകളിൽ നിൽക്കുന്ന പോലെ തോന്നിയെന്നതും അത് പ്രകൃതിയുടെ മാന്ത്രിക ഊര്‍ജ്ജം വഹിക്കുന്ന നാഡികൾ ആണെന്ന് മനസിലാക്കുന്നതും പിന്നീട് അദൃശ്യ ശക്തിക്ക് ശക്തി പകർന്നു കൊടുക്കുന്നതും ഒക്കെ കണ്ണും തള്ളിയാണ് വായിച്ചത്.. ഹോ.. എന്താ ഫീല്…. ???
അത് ഭൂമി ദൈവം ആയ നോഷേയ ആണെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു ആഹ്ലാദം തോന്നി.
അവർക്കൊപ്പം ഞാനും ഉണ്ടായിരുന്നത് പോലെ..
ആ എഴുത്തിൽ മയങ്ങിയിരുന്നാണ് വായിച്ചു തീർത്തത് ബ്രോ.. ഒത്തിരി ഒത്തിരി ഇഷ്ടം… ❤
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു… ആശംസകൾ… സ്നേഹം ❤?
എഴുത്തില്‍ മയങ്ങിയിരുന്ന് വായിച്ചു എന്നൊക്കെ കേൾക്കുമ്പോൾ എന്ത് പറയണം എന്നുപോലും എനിക്കറിയില്ല♥️
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… ചില points ഒക്കെ എടുത്ത് പറഞ്ഞ് നല്ല റിവ്യു തന്നതിന് ഒരുപാട് നന്ദി.
സത്യത്തില്‍ ചെന്നായ്ക്കള്‍ + ബർഗർ scenes ഒക്കെ ആദ്യം എഴുതിയിട്ട്, ആ scenes വേണോ വേണ്ടയോ എന്ന് ആലോചിച്ചു നോക്കി… എന്നിട്ട് ഡിലീറ്റ് ചെയ്തതാണ്… പക്ഷേ അവസാനം അത് ഞാൻ പിന്നെയും എഴുതി ചേര്‍ത്തു. അത് നന്നായെന്ന് ഇപ്പോൾ തോനുന്നു.
പിന്നേ കഥയുടെ മറ്റു ഭാഗങ്ങളും ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി.. സ്നേഹം ♥️♥️
ഡിലീറ്റ് ചെയ്തിന്നേൽ വലിയൊരു മിസ്സിംഗ് ആയേനെ.. ആക്ച്വലി കഥയുടെ സ്‌ട്രെസ് റിലീഫ് കൂടിയാണ് ആ ഭാഗങ്ങൾ… ❤?
ശെരിക്കും ഹാപ്പിയായി ?
Burger enikkishttamayieee
വളരെ സന്തോഷം bro. സ്നേഹം ♥️♥️
Underrated ✋?
വായനക്ക് നന്ദി bro ♥️♥️
????
❣️❣️❣️
❤️❤️❤️
ഈ പാർട്ടും കിടു ആയിരുന്നു. ഓരോ ഭാഗവും വിവരിച്ചിരുക്കുന്നത് അതിമനോഹരവും എളുപ്പം മനസിലാകുന്നതരത്തിലും ആണ്. Burger തിന്നുന്ന ചെന്നായകൾ സൂപ്പർ ആയിരുന്നു??? ഇനി ഭൂമിദേവി എന്താണ് പ്രവർത്തിക്കുന്നത് എന്നു കാത്തിരുന്നു കാണണം. Fight scenes ഒക്കെ സൂപ്പർ ആയിരുന്നു. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം.
സ്നേഹത്തോടെ❤️❤️
ശ്രീ
പിന്നെ എനിക്ക് ഏതൊക്കെയോ ഭാഗങ്ങളിൽ ചെകുത്താൻ വനത്തിന്റെ touch തോന്നി. ചിലപ്പോൾ എനിക് മാത്രം തോന്നിയത് ആകാം.
ചെകുത്താന്‍ വനം ടച്ച് ഇതില്‍ വരാതിരിക്കാന്‍ കഴിയുന്നത് പോലെ ഞാൻ ശ്രമിക്കുന്നുണ്ട്… എന്താകുമെന്ന് നോക്കാം.
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…അതുപോലെ fight scenes ഒരുപാട് ഇഷ്ടായി എന്നതിലും സന്തോഷമുണ്ട്.
വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി bro. സ്നേഹം ♥️♥️
❤️❤️❤️❤️
♥️♥️♥️
wonderful eagerly waiting for the next part
ennalum bhoomidevikk avan athreem okke cheyth koduthitt avarr anganokke paranjath mattedathe paripadi aayippoyi
appo inim daivakhathaka vaal maathram undayittum kaaryamilla alle
ഭൂമി ദൈവത്തിന്റെ അത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണം ഉണ്ട് bro… നെക്സ്റ്റ് പാര്‍ട്ട് അത് വ്യക്തമാക്കും.
പിന്നേ ദൈവഘാതകവാൾ… അത് പിന്നീടുള്ള ഏതെങ്കിലും പാര്‍ട്ടിൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. ♥️
കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം. നെക്സ്റ്റ് പാര്‍ട്ട് വേഗം എഴുതാൻ ശ്രമിക്കാം bro. സ്നേഹം ♥️♥️
❤
♥️♥️
ചങ്ങാതീ …. അസാധ്യം ….. കാല്പനികത ഏതൊക്കെയോ അതിർവരമ്പുകൾ താണ്ടി ചെല്ലുന്നു …..
Fiction ആകുമ്പോള്‍, സങ്കല്‍പം അതിര് താണ്ടി പോകുമ്പോൾ മാത്രമേ കഥയും രസകരമാകുകയുള്ളു എന്നാണ് എന്റെ വിശ്വസം…
വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി സുഹൃത്തേ ♥️♥️
??????
♥️❣️❣️
❤️❤️
♥️♥️
നന്നായിട്ടുണ്ട് bro ????