മാന്ത്രികലോകം 3
Author – Cyril
[Previous part]
ഫ്രൻഷെർ
ഹെമീറ കുളത്തില്‍ വീണതും ആരോ അവളെ വലിച്ചു താഴ്ത്തിയത് പോലെ അവള് താഴ്ന്ന് പോയി.
ഉടനെ എന്റെ കൈയിൽ ആരോ പിടിച്ചു… അത് ആരാണെന്ന് നോക്കും മുന്നേ ഞാനും എന്റെ കൈയിൽ പിടിച്ചിരുന്ന വ്യക്തിയും കുളത്തിലേക്ക് വീഴുകയായിരുന്നു.
വെള്ളത്തിൽ പതിച്ചതും ആ കുളത്തിൽ ഉണ്ടായിരുന്ന ഏതോ ഒരു ശക്തി ഞങ്ങളെ അതിന്റെ ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തി.
എന്റെ വീഴ്ച പ്രതീക്ഷിക്കാത്ത ഒന്നായിരുന്നുത് കൊണ്ട് കുളത്തില്‍ മുങ്ങി താഴും മുന്നേ എനിക്ക് ചെറിയൊരു ശ്വാസം മാത്രമേ എടുക്കാന്‍ കഴിഞ്ഞിരുന്നുള്ളു.
കുളത്തിന്റെ പുറത്ത് നിന്ന് നോക്കുമ്പോള്‍ കുളത്തിനു ഇളം പച്ച നിറം ആയിരുന്നുവെങ്കിലും, കുളത്തില്‍ ഞങ്ങൾ താഴും തോറും ഒരു വെള്ള പ്രകാശത്തിന്റെ പ്രഭ കൂടിക്കൂടി വന്നു.
എന്റെ ഇടതു കൈയിൽ മുറുക്കി പിടിച്ചിരുന്ന വ്യക്തി ആരാണെന്ന് ഞാൻ തല ചെരിച്ചു നോക്കി — ഒരു ചെറു ചിരി എന്റെ ചുണ്ടില്‍ വിടര്‍ന്നു.
ഞാൻ സംശയിച്ചത് പോലെ സാഷ തന്നെയായിരുന്നു.
അവളുടെ മറുവശത്ത് ദനീരും ഉണ്ടായിരുന്നു. അവന്റെ വലത് കൈയില്‍ ശാഷ പിടി മുറുക്കിയിരുന്നു.
അപ്പോ ഞങ്ങൾ രണ്ടുപേരെയും ഒരുപോലെ പിടിച്ചുവലിച്ച് കൊണ്ടാണ് അവള് കുളത്തിലേക്ക് ചാടിയത്…!
ഞങ്ങൾക്ക് മുമ്പായി ചാടിയ ഹെമീറ എവിടെയെന്ന് അറിയാൻ എനിക്ക് കഴിയുന്നത് പോലെ എല്ലാ ഇടവും തല തിരിച്ച് നോക്കി… പക്ഷേ ഹെമീറയുടെ നിഴലിനെ പോലും എനിക്കെങ്ങും കാണാന്‍ കഴിഞ്ഞില്ല.
കുളത്തില്‍ അങ്ങിങ്ങായി പിന്നെയും ആരൊക്കെയോ ചാടിയത് മാത്രം ഒരു ചലനം പോലെ എന്റെ ശരീരത്തിനു അനുഭവപ്പെട്ടു.
പെട്ടന്ന് സാഷ ഭയന്നത് പോലെ എന്റെ കൈയിൽ പിടി മുറുക്കി…. ഉടനെ ഞാൻ അവളെ നോക്കി.
പക്ഷേ സാഷ വിളറിയ മുഖത്തോടെ താഴേ നോക്കുകയായിരുന്നു.
ഞാനും പെട്ടന്ന് താഴെ നോക്കി….,
ഞങ്ങൾക്ക് താഴെയായി പമ്പരം പോലെ തെന്നി കറങ്ങുന്ന ഒരു ചെറിയ നീര്‍ച്ചുഴി…..!!
ഞങ്ങൾ നോക്കിനില്‍ക്കെ അത് വലുതായി കൊണ്ടിരുന്നു, വാ പിളര്‍ന്നു കൊണ്ട് ആക്രമിക്കാൻ വരുന്ന വല്യ മത്സ്യത്തെ പോലെ അതു പാഞ്ഞ് വന്നു ഞങ്ങളെ വിഴുങ്ങി.
പെട്ടന്ന് എല്ലാ വെളിച്ചവും ആദ്യം മങ്ങി…. എന്നിട്ട് അപ്രത്യക്ഷമായി…..,
പകരം അന്ധകാരം ഞങ്ങളെ പൊതിഞ്ഞു…,
എന്റെ തൊട്ടടുത്തുള്ള സാഷയെ പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.
Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…
എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)
Nxt പാർട്ട് നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤
ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.
അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..
എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️
Yechi terror analo
ആണല്ലേ?
Innano nale anoo broo story varunathu?
Patten varumoooo bro
Before Sunday വരും bro.
ആശാനേ ഗംഭീരം ?????
Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️
Next part ennu kanum brooo ?☺️
Before Sunday തരാൻ ശ്രമിക്കാം. ♥️
bro adutha part enn varum
katta waiting
കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.
ok bro thanks
കിടിലൻ കഥയാണ്
ആശയം ഒക്കെ ഒരു രക്ഷയുമില്ല
ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്
എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും
ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു
അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്
ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു
അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ
കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!
മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️
അറിയാം ബ്രോ
ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
അല്ലാതെ വേറെ ഒന്നുമല്ല ?
ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന് എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന് ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.
ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്
അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി
അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു
അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ
പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️
Superb. Wtg 4 nxt part…
Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️
കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.
Waiting for next part ?
സ്നേഹം മാത്രം??
വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️
Ijjathi twist ????
Vaayankkare njettikkkunnath nigade hobby aanalle manushyaa
ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?