മാന്ത്രികലോകം 3 [Cyril] 2317

ആ അറയിലാണ് എന്റെയും, ദനീറിന്റെയും പിന്നെ ഞങ്ങളുടെ ഗണത്തില്‍ ഉണ്ടായിരുന്ന മാന്ത്രികർ അല്ലാത്ത ചിലരുടെ ആയുധങ്ങളേയും ഞാൻ സൂക്ഷിച്ചിരുന്നത്.

അതുകൂടാതെ ഞങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, തമ്പടിക്കാനുള്ള സാമഗ്രികള്‍ പിന്നെ വസ്ത്രങ്ങൾ തുടങ്ങി വേറെയും ഞങ്ങൾക്ക് ആവശ്യമുള്ള നിരവധി സാധനങ്ങളേയും ഈ മാന്ത്രിക അറയിൽ ഞങ്ങൾ സംഭരിച്ചിരുന്നു.

അതുപോലെ സ്വന്തം മാന്ത്രിക അറയെ തുറന്ന് അവളുടെയും ഫ്രെന്നിന്റെയും ആയുധങ്ങളേ പുറത്തെടുക്കുന്ന ഫ്രേയയെ ഞാൻ തുറിച്ച് നോക്കി.

ഇന്നു കയറി വന്ന ഫ്രേയ ഫ്രെന്നിനോട് അവന്റെ ആയുധങ്ങളേയും അവള്‍ സൃഷ്ടിച്ച മാന്ത്രിക അറയിൽ സൂക്ഷിക്കട്ടെ എന്ന് ചോദിച്ചതും മറ്റൊന്നും ചിന്തിക്കാതെ ഫ്രെൻ സമ്മതിക്കുകയാണ് ചെയ്തത്.

“സാഷ…!!”

ദനീർ എന്നെ വിളിച്ചത് കേട്ട് ഫ്രേയയുടെ മുതുകത്ത് നിന്നും എന്റെ മൂര്‍ച്ചയുള്ള നോട്ടം ഞാൻ മാറ്റി.

ദേഷ്യത്തില്‍ എന്റെ തലയാട്ടി കൊണ്ട് ഞാൻ വേഗം മാന്ത്രിക അറയ്ക്കകത്ത് കയറി …. എന്നിട്ട് അവിടെ സൂക്ഷിച്ചിരുന്ന ദനീറിന്റെ പ്രിയപ്പെട്ട ആ ഭാരമുള്ള ഇരുതല മൂര്‍ച്ചയുള്ള വാളിനെ എന്റെ രണ്ട് കൈയും ഉപയോഗിച്ച് പൊക്കിയെടുത്ത് കൊണ്ട് പുറത്ത് വന്നു.

ഉടനെ ദനീർ എന്റെ കൈയിൽ നിന്നും ആ വാളിനെ സ്വീകരിച്ചു.

ഇത്രയധികം ഭാരമുള്ള വാളിനെ രാക്ഷസമനുഷ്യരുടെ ശക്തിക്ക് മാത്രമേ ഏന്തി പൊരുതാൻ കഴിയുകയുള്ളു.

ഞാൻ പിന്നെയും മാന്ത്രിക അറയിൽ കയറി എന്റെ ആയുധമായ മാന്ത്രിക വില്ലെടുത്ത് എന്റെ ഇടതു കൈയിൽ പിടിച്ചു കൊണ്ട് പുറത്ത് വന്നു.

ഈ മാന്ത്രിക വില്ല് എന്റെ അഭിമാനവും മറ്റുള്ളവരുടെ അസൂയയുമാണ് — കാരണം, അവശ്യമുള്ളപ്പോൾ അതിന്റെ ഞാണിൽ പിടിച്ചു വലിച്ചാൽ മാത്രം മതി…. അസ്ത്രം അതിൽ താനെ പ്രത്യക്ഷപ്പെടും. ഞാൻ സ്വന്തമായി സൃഷ്ടിച്ച വില്ലാണിത്. മറ്റു പല വിദ്യാര്‍ത്ഥികളും ഇതുപോലെ സൃഷ്ടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടകയാണ് ചെയ്തത്.

ഞാൻ മറ്റുള്ളവരെ നോക്കി. എല്ലാവരും ആയുധധാരികളായ പോരാളികളായി മാറിക്കഴിഞ്ഞിരിക്കുന്നു — ശക്തമായ ഒരു പോരാളി സംഘം തന്നെയാണ് ഞങ്ങൾ, പക്ഷേ യക്ഷ ലോകത്ത് ഞങ്ങളുടെ ശക്തി കൊണ്ട്‌ എന്ത് നേടാൻ കഴിയും എന്നുള്ളത് ഒരു ചോദ്യമായി ഇപ്പോഴും എന്റെ മനസില്‍ അവശേഷിച്ചു.

എല്ലാവരും പോകാനുള്ള ഒരുക്കം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു…. പക്ഷേ എല്ലാവരും നിന്നിടത്ത് തന്നെ അനങ്ങാതെ നിന്നു. എല്ലാ മുഖത്തും ആശങ്കയും ചെറിയൊരു ഭയവും ഉണ്ടായിരുന്നു.

ദനീറിന്റെ കണ്ണില്‍ പോലും ചെറിയൊരു ഭയം നിഴലിട്ട് നിന്നു.

പക്ഷേ എന്റെ കണ്ണിലെ ഭീതി കണ്ടതും ദനീരിന്റെ ഭാവം പെട്ടന്ന് മാറി — ഒരു ആത്മധൈര്യം അവന്റെ മുഖത്ത് പെട്ടന്ന് പ്രകാശിച്ചു.

ഉടനെ, കുറച്ച്‌ മാറി സ്ഥിതി ചെയ്യുന്ന ഈ ലോകത്തുള്ള ആമ്പൽക്കുളത്തിലോക്ക് അവന്റെ നോട്ടം പാഞ്ഞു. ഞങ്ങളും ആ ചെറിയ കുളത്തില്‍ നോക്കി.

അതിനെ ആമ്പൽക്കുളം എന്നു പറയാൻ കഴിയില്ല, കാരണം ഈ കുളത്തില്‍ ഒരൊറ്റ ആമ്പൽ ചെടി പോയിട്ട് ഒരു തരത്തിലുള്ള ജല ചെടികള്‍ പോലും കുളത്തില്‍ ഇല്ലായിരുന്ന — വെറും നഗ്നമായ മേല്‍പരപ്പിനെ മാത്രമാണ് കുളത്തില്‍ കാണാന്‍ കഴിഞ്ഞത്.

97 Comments

  1. Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…

    എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
    Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)

    Nxt പാർട്ട്‌ നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤

    1. ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.

      അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..

      എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️

  2. Yechi terror analo

  3. Innano nale anoo broo story varunathu?

  4. Patten varumoooo bro

    1. Before Sunday വരും bro.

  5. ആശാനേ ഗംഭീരം ?????

    1. Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️

  6. Next part ennu kanum brooo ?☺️

    1. Before Sunday തരാൻ ശ്രമിക്കാം. ♥️

  7. bro adutha part enn varum
    katta waiting

    1. കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.

  8. വായനക്കാരൻ

    കിടിലൻ കഥയാണ്
    ആശയം ഒക്കെ ഒരു രക്ഷയുമില്ല

    ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
    അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
    അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്

    എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും

    1. വായനക്കാരൻ

      ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു

      അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്

      ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു

      അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
      അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ

      1. കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!

        മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️

        1. വായനക്കാരൻ

          അറിയാം ബ്രോ
          ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
          അല്ലാതെ വേറെ ഒന്നുമല്ല ?

    2. ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന്‍ എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന്‌ ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.

      1. വായനക്കാരൻ

        ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
        എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്

        അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
        സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
        ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
        അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി

        അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു

  9. അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ

    1. പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️

  10. Superb. Wtg 4 nxt part…

    1. Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️

  11. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.

    Waiting for next part ?

    സ്നേഹം മാത്രം??

    1. വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️

  12. Ijjathi twist ????

    1. Vaayankkare njettikkkunnath nigade hobby aanalle manushyaa

      1. ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?

Comments are closed.