വലത് കൈയിൽ വാളും ഇടത് കൈയില്‍ കഠാരയും പിടിച്ചാണ് എപ്പോഴും അവന് പൊരുതിയിരുന്നത്.
ഉടനെ ഞങ്ങൾ ആറ് നേതാക്കളും തമ്മില്‍തമ്മില്‍ നോക്കി.
“ഈ സംഘത്തിന്റെ നേതൃത്വം വഹിക്കാന്‍ ഞാൻ താല്പര്യപ്പെടുനില്ല…” സിദ്ധാര്‍ത്ഥ് ധൃതിയില്‍ പറഞ്ഞു.
“എനിക്കും ആ സ്ഥാനം വേണ്ട…” ജാസറും ഈഫിയയും ഒരേ സ്വരത്തില്‍ പറഞ്ഞു.
“എന്റെ അഭിപ്രായത്തില്‍ നമ്മുടെ ഈ സംഘത്തിന്റെ നേതാവായി ദനീർ മതി . കാരണം ഏത് സാഹചര്യത്തിലും അറച്ച് നില്‍ക്കാതെ ചുരുങ്ങിയ സമയം കൊണ്ട് സാഹചര്യത്തിന് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാന്‍ അവന് പെട്ടന്ന് കഴിയും.” ഈഫിയ കൂട്ടിചേര്‍ത്തു.
ഈഫിയ പറഞ്ഞത് ശെരിയാണ്. ഏതു സാഹചര്യത്തിലും ദനീരിന് വളരെ പെട്ടന്ന് ഒരു തീരുമാനത്തില്‍ എത്തിപ്പെടാന്‍ കഴിയും.
പക്ഷേ എന്തുതന്നെ ആയാലും എനിക്കും നല്ല പക്വതയോടെ നേതൃത്വം വഹിക്കാന്‍ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു .
ഇങ്ങനെ ഒരു തീരുമാനം കേള്‍ക്കാന്‍ ആഗ്രഹിച്ചത് പോലെ പെട്ടെന്നുതന്നെ മറ്റുള്ളവരും ഈഫിയയുടെ അഭിപ്രായത്തോട് യോജിച്ചു.
സത്യത്തിൽ എന്റെ മനസില്‍ ഒരു ഭാരം കുറഞ്ഞത് പോലെയാണ് തോന്നിയത്…. എന്നാലും എന്റെ ഉള്ളില്‍ ചെറിയൊരു ഭാഗം മാത്രം ഞാൻ നേതാവായിരുന്നെങ്കിൽ എന്ന് ആശിച്ചു.
“ഇവിടെ ഒരു നേതാവിന്റെ ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം. നിങ്ങളെ പോലെതന്നെ എനിക്കും ഈ ലോകം സുപരിചിതമല്ല. അതുകൊണ്ട് നമ്മള് ഒറ്റക്കെട്ടായി നിന്നു എല്ലാം നേരിടാം….
പിന്നേ മാന്ത്രിക കിരീടത്തെ നമുക്ക് കൈവശപ്പെടുത്താൻ കഴിഞ്ഞാല്‍, മറ്റുള്ളവരെക്കാൾ ശക്തിയോ യുക്തിയെ കൂടുതലായി തെളിയിച്ച ആ വ്യക്തിക്ക് കിരീടം സ്വന്തം.” ദനീർ എല്ലാവരെയും നോക്കി ആത്മാര്‍ത്ഥമായി പറഞ്ഞു.
ആര്‍ക്കും അധികം ആലോചിക്കേണ്ടി വന്നില്ല . എല്ലാവരും പെട്ടന്ന് സമ്മതിച്ചു.
“എന്നാൽ ഈ മണ്ഡപത്തിന് പുറത്ത് നമ്മെ എന്താണ് കാത്തിരിക്കുന്നതെന്ന് നമുക്ക് നോക്കാം. പക്ഷേ അതിനുമുമ്പ് എല്ലാവരും അവരവരുടെ ആയുധങ്ങളെ എടുത്തു ധരിച്ച് തയ്യാറായി വേണം പുറത്ത് പോകാൻ. ഈ ലോകം നമുക്കു നേരെ എറിയുന്ന ഏതു തടസ്സങ്ങളേയും മാന്ത്രികരും പോരാളികളമായ നമുക്ക് നിസ്സാരമായി നേരിടാന്‍ കഴിയും.” ഞാൻ തറപ്പിച്ച് പറഞ്ഞു.
സാഷ
മാന്ത്രികന് ആയാലും ഐന്ദ്രിക ആയാലും പോരാളികളുടെ ശക്തിക്ക് ചെയ്യാൻ കഴിയാത്ത ചില ഗുണങ്ങള്‍ ഞങ്ങൾക്കുണ്ട്.
അന്തരീക്ഷത്തില്‍ തന്നെ ഞങ്ങൾക്ക് വലുതോ ചെറുതോ ആയ രഹസ്യ അറകളെ സൃഷ്ടിക്കാന്‍ കഴിയും. മാന്ത്രിക അറ എന്നാണ് അതിനെ ഞങ്ങൾ പറയുന്നത്. അതിനെ സൃഷ്ടിച്ച് കഴിഞ്ഞാൽ ഞങ്ങൾക്ക് അവശ്യ നേരത്ത് അതിനെ പ്രത്യക്ഷപ്പെടുത്താനും അല്ലാത്തപ്പോൾ അതിനെ അപ്രത്യക്ഷമാക്കി നിലനിര്‍ത്താനും കഴിയും.
ആ മാന്ത്രിക അറയിൽ ഞങ്ങൾക്ക് ആവശ്യമുള്ള എന്തും സൂക്ഷിക്കാന്‍ കഴിയും.
ഏതു ലോകത്ത് വെച്ച് വേണമെങ്കിലും വെറുമൊരു വിചാരം കൊണ്ട് ഞങ്ങൾ സൃഷ്ടിച്ച ആ മാന്ത്രിക അറകളെ ഞങ്ങൾക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുത്താൻ കഴിയും. അതിൽ സൂക്ഷിച്ചിരിക്കുന്ന എന്തും അതിന്റെ ഉടമസ്ഥര്‍ക്ക് എടുക്കാനും കഴിയും.
Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…
എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)
Nxt പാർട്ട് നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤
ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.
അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..
എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️
Yechi terror analo
ആണല്ലേ?
Innano nale anoo broo story varunathu?
Patten varumoooo bro
Before Sunday വരും bro.
ആശാനേ ഗംഭീരം ?????
Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️
Next part ennu kanum brooo ?☺️
Before Sunday തരാൻ ശ്രമിക്കാം. ♥️
bro adutha part enn varum
katta waiting
കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.
ok bro thanks
കിടിലൻ കഥയാണ്
ആശയം ഒക്കെ ഒരു രക്ഷയുമില്ല
ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്
എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും
ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു
അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്
ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു
അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ
കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!
മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️
അറിയാം ബ്രോ
ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
അല്ലാതെ വേറെ ഒന്നുമല്ല ?
ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന് എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന് ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.
ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്
അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി
അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു
അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ
പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️
Superb. Wtg 4 nxt part…
Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️
കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.
Waiting for next part ?
സ്നേഹം മാത്രം??
വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️
Ijjathi twist ????
Vaayankkare njettikkkunnath nigade hobby aanalle manushyaa
ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?