ആമ്പൽക്കുളത്തിന്റെ മൺ തിട്ടയ്ക്ക് പുറത്തായി അറുപത്തിയെട്ട് വിദ്യാര്‍ഥികള്‍ മാന്ത്രിക മുഖ്യന്റെയും അധ്യാപകരുടെയും മുഖത്ത് നോക്കാൻ കഴിയാതെ നാണിച്ച് തലയും താഴ്ത്തി നില്‍ക്കുകയായിരുന്നു.
എല്ലാവർക്കും യക്ഷ ലോകത്ത് കടക്കാനുള്ള ശക്തിയില്ല എന്നു മാന്ത്രിക മുഖ്യന് നേരത്തെ പറഞ്ഞത് എത്ര ശെരിയെന്ന് ആ വിദ്യാര്‍ഥികള്‍ അപ്പോഴാണ് ഓര്‍ത്ത് നോക്കിയത്.
ആദ്യം ഹെമീറയാണ് കുളത്തിലെക്ക് ചാടിയത്…. അതിനെ തുടർന്ന് ദനീരിനേയും ഫ്രെന്നിനേയും പിടിച്ചുവലിച്ച് കൊണ്ട് സാഷയും ചാടി.
പിന്നേ പേടി കാരണം കുളത്തില്‍ ചാടാൻ കൂട്ടാക്കാത്ത പത്തുപേര്‍ മല്‍സരത്തില്‍ നിന്നും പിന്മാറി. ആ പത്തുപേര്‍ ഒഴികെ മറ്റുള്ളവര്‍ ഒന്നും രണ്ടും വെച്ചു കുളത്തില്‍ ചാടിയിരുന്നു…,
എന്നാൽ വെള്ളത്തിൽ താഴ്ന്നു പോയവരെ ഒരു വലിയ ചുഴി വിഴുങ്ങി…. ആ ചുഴി പലരെയും ആമ്പൽക്കുളത്തിന്റെ കരയിലേക്ക് തിരികെ തെറിപ്പിച്ചു കളയുകയാണ് ചെയ്തത്.
അപ്പോഴാണ് മാന്ത്രിക മുഖ്യനും എല്ലാ അധ്യാപകരും കൂടി ആമ്പൽക്കുളം നിഷേധിച്ച ആ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
മത്സരം തുടങ്ങുന്നതിന് മുന്നേ തോറ്റു പോയെന്ന ചിന്തയാണ് ആ വിദ്യാര്‍ത്ഥികളെ തല താഴ്ത്തി നിൽക്കാൻ പ്രേരിപ്പിച്ചത്.
“ഇങ്ങനെ നാണിച്ചു നില്‍ക്കേണ്ട കാര്യമൊന്നുമില്ല, കുട്ടികളെ….. ഇവിടെയുള്ള ചില അധ്യാപകർക്ക് പോലും യക്ഷ ലോകത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം…” മാന്ത്രിക മുഖ്യൻ അലിവോടെ പറഞ്ഞു.
പെട്ടന്ന് എല്ലാ വിദ്യാര്‍ത്ഥികളും തലയുയർത്തി മാന്ത്രിക മുഖ്യന്റെ മുഖത്ത് അദ്ഭുതത്തോടെ നോക്കി.
അവര്‍ക്ക് ഇതൊരു പുതിയ അറിവായിരുന്നു.
എന്തിനാണ് അധ്യാപകര്‍ യക്ഷ ലോകത്ത് കടക്കാന്‍ ശ്രമിച്ചത് എന്ന ചിന്താകുഴപ്പം ആ വിദ്യാർത്ഥികളുടെ കണ്ണുകളില്‍ പ്രകടമായിരുന്നു.
പക്ഷേ ആരും അവരുടെ സംശയം ചോദിക്കാന്‍ തയ്യാറായില്ല.
ആ വിദ്യാർത്ഥികളുടെ സംശയം മനസിലാക്കിയ റാലേൻ പുഞ്ചിരിച്ചു.
“അഭ്യസനം പൂര്‍ത്തിയാക്കി പ്രകൃതിയുടെ ശക്തി സ്വീകരിച്ച് യഥാര്‍ത്ഥ മാന്ത്രികരും പോരാളികളുമായി മാറി കഴിഞ്ഞവരോട് മാത്രമേ യക്ഷ ലോകത്തെ കുറിച്ചുള്ള സത്യാവസ്ഥ ഞങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയുള്ളു.
നിങ്ങൾ കേട്ടിട്ടുള്ള പല കഥകളും സത്യമല്ല എന്നുമാത്രം നിങ്ങള്‍ ഇപ്പോൾ അറിഞ്ഞാല്‍ മതി. ഇനി നിങ്ങൾ എല്ലാവർക്കും അവരവരുടെ മുറിയിലേക്ക് പോകാം.”
മാന്ത്രിക മുഖ്യൻ പറഞ്ഞത് കേട്ടു എല്ലാ വിദ്യാര്‍ത്ഥികളും അന്തംവിട്ട് കുറച്ച് നേരം അവിടെതന്നെ നിന്നു.
റാലേൻ തന്റെ കണ്ഠം ഒന്ന് കനപ്പിച്ചതും എല്ലാ വിദ്യാര്‍ത്ഥികളും അവിടെ നിന്നും വേഗം നടന്ന് നീങ്ങി.
വിദ്യാര്‍ഥികള്‍ എല്ലാം അവിടെ നിന്നും പോയശേഷം റാലേൻ അവിടെ ഉണ്ടായിരുന്ന അധ്യാപകരുടെ മുഖത്ത് ഒരു പുഞ്ചിരിയോടെ നോക്കി.
Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…
എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)
Nxt പാർട്ട് നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤
ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.
അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..
എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️
Yechi terror analo
ആണല്ലേ?
Innano nale anoo broo story varunathu?
Patten varumoooo bro
Before Sunday വരും bro.
ആശാനേ ഗംഭീരം ?????
Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️
Next part ennu kanum brooo ?☺️
Before Sunday തരാൻ ശ്രമിക്കാം. ♥️
bro adutha part enn varum
katta waiting
കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.
ok bro thanks
കിടിലൻ കഥയാണ്
ആശയം ഒക്കെ ഒരു രക്ഷയുമില്ല
ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്
എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും
ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു
അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്
ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു
അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ
കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!
മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️
അറിയാം ബ്രോ
ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
അല്ലാതെ വേറെ ഒന്നുമല്ല ?
ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന് എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന് ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.
ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്
അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി
അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു
അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ
പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️
Superb. Wtg 4 nxt part…
Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️
കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.
Waiting for next part ?
സ്നേഹം മാത്രം??
വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️
Ijjathi twist ????
Vaayankkare njettikkkunnath nigade hobby aanalle manushyaa
ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?