മാന്ത്രികലോകം 3 [Cyril] 2317

എല്ലാവരെയും പഴയ പോലെ മാറ്റാൻ പോകുന്നു…., പിന്നെ അവരുടെ ചലനമറ്റ ശരീരമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം…”

“അവരെ രക്ഷിക്കാൻ ആണെങ്കിൽ ഞങ്ങൾക്ക് വിരോധമില്ല…” ഹെമീറ ആശ്വാസത്തോടെ പറഞ്ഞു.

പെട്ടന്ന് ദനീർ ഉറക്കെ കരഞ്ഞു കൊണ്ട് മുന്നോട്ട് ഓടാന്‍ ശ്രമിച്ചതും ഞങ്ങളെ ചുറ്റി നിന്നിരുന്ന യക്ഷമനുഷ്യരിൽ നിന്നും ഒരു സ്ത്രീ അവളുടെ വിരൽ ഞൊടിച്ചതും ഒരു മഞ്ഞ പ്രകാശം ദനീരിനെ പൊതിഞ്ഞു… ഉടനെ ദനീർ അനങ്ങാനാവാതെ നിന്നു.

“അവനെ നിങ്ങൾ എന്താണ് ചെയ്യുന്നത്…” ദനീർ ദേഷ്യത്തോടെ ചോദിച്ചു.

ഉടനെ ഞാനും ഹെമീറയും ദനീറിന്റെ നോട്ടത്തെ പിന്തുടരുന്നു….

യക്ഷമനുഷ്യർ ഞങ്ങളെ ചുറ്റി വളഞ്ഞിരുന്നു എങ്കിലും അവർ തമ്മില്‍ ചെറിയൊരു അകലം പാലിച്ച് നിന്നിരുന്നത് കൊണ്ട്‌ ആ വിടവിലൂടെ ഞങ്ങൾക്ക് എല്ലാം കാണാന്‍ കഴിഞ്ഞു.

ഉടനെ എന്റെയും ഹെമീറയുടെയും വായിൽ നിന്നും ദനീർ ചോദിച്ച അതേ ചോദ്യം ഉയർന്നു….

“അവനെ നിങ്ങൾ എന്താണ് ചെയ്യുന്നത്…”

ഫ്രൻഷെർനെ ചുറ്റി വളഞ്ഞ് നിന്നവരിൽ, ആറു പേരുടെ കൈയിൽ നിന്നും വജ്രാക്ഷസർ സൃഷ്ടിച്ചത് പോലത്തെ ആറ് ചുവന്ന ഗോളുകള്‍ ഫ്രെൻഷർന് നേരെ പാഞ്ഞു പോകുന്നതാണ് ഞങ്ങൾ കണ്ടത്.

എന്തിനാണ് ആറെണ്ണം…?!

ആ ആറ് ഗോളങ്ങളും അവന്റെ ദേഹത്ത് പതിച്ചതും അതിൽ നിന്നും ആറു ദേഹിബന്ദികൾ ഫ്രെൻഷർന്റെ ദേഹത്ത് അലിഞ്ഞ് ചേര്‍ന്നു. അവന്റെ വായിൽ നിന്നും ചെറിയൊരു ശബ്ദം മാത്രം പുറത്ത്‌ വന്നു…. എന്നിട്ട് അവന്റെ ശരീരം പിന്നെയും നിശ്ചലമായി.

“അവന്‍ എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല…. അവനെ സ്വതന്ത്രമായി നടക്കാൻ അനുവദിച്ചാൽ അവന്‍ ഈ ലോകത്തിന് തന്നെ ആപത്ത് സൃഷ്ടിക്കും. മൂന്ന് ദിവസം മുമ്പാണ് അവന്‍ ഒഷേദ്രസിന്റെ രക്തം സ്വീകരിച്ച് ഒഷേദ്രസിന്റെ അനുയായിയായി മാറിയത്. ഇനി അവന്റെ വാസം ഞങ്ങളുടെ മാന്ത്രിക തടവറയില്‍ ആയിരിക്കും… അവിടെ അവന്റെ ശക്തി ചോര്‍ന്ന് വെറുമൊരു സാധാരണ മനുഷ്യനായി പുറംലോകം കാണാതെ വെറുമൊരു ബന്ദിയായി ജീവിക്കും…” ഹൈനബദ് പറഞ്ഞു.

അത് കേട്ട് ഞങ്ങൾ ഞെട്ടി. കുറച്ച് നേരത്തേക്ക് ഞങ്ങൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

ദനീർ കോപത്തോടെ ഹൈനബദ്ദിനെ നോക്കി.

കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഫ്രെൻഷർന്റെ പെരുമാറ്റം ഞാൻ ചിന്തിച്ച് നോക്കി.

കുറച്ച് നേരം ഞാൻ മിണ്ടാതെ നിന്നുകൊണ്ട് ആലോചിച്ചു… എന്നിട്ട് ഞാൻ ഹൈനബദ്ദിനെ ദേഷ്യത്തോടെ നോക്കി പറഞ്ഞു —,

“അവന്‍ ശെരിക്കും ഒഷേദ്രസിന്റെ അനുയായിയായി മാറിയെങ്കിൽ എന്തുകൊണ്ട്‌ അവന്‍ ഒഷേദ്രസിന്റെ സൃഷ്ടികളായ വജ്രാക്ഷസരെ നശിപ്പിക്കണം…? എന്തുകൊണ്ട്‌ ഞങ്ങളെ ആ നീച ജന്തുക്കളുടെ പിടിയില്‍ നിന്നും രക്ഷിക്കണം…? അവന്‍ ഒഷേദ്രസിന്റെ അനുയായി ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.”

97 Comments

  1. Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…

    എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
    Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)

    Nxt പാർട്ട്‌ നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤

    1. ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.

      അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..

      എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️

  2. Yechi terror analo

  3. Innano nale anoo broo story varunathu?

  4. Patten varumoooo bro

    1. Before Sunday വരും bro.

  5. ആശാനേ ഗംഭീരം ?????

    1. Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️

  6. Next part ennu kanum brooo ?☺️

    1. Before Sunday തരാൻ ശ്രമിക്കാം. ♥️

  7. bro adutha part enn varum
    katta waiting

    1. കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.

  8. വായനക്കാരൻ

    കിടിലൻ കഥയാണ്
    ആശയം ഒക്കെ ഒരു രക്ഷയുമില്ല

    ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
    അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
    അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്

    എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും

    1. വായനക്കാരൻ

      ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു

      അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്

      ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു

      അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
      അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ

      1. കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!

        മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️

        1. വായനക്കാരൻ

          അറിയാം ബ്രോ
          ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
          അല്ലാതെ വേറെ ഒന്നുമല്ല ?

    2. ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന്‍ എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന്‌ ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.

      1. വായനക്കാരൻ

        ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
        എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്

        അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
        സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
        ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
        അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി

        അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു

  9. അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ

    1. പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️

  10. Superb. Wtg 4 nxt part…

    1. Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️

  11. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.

    Waiting for next part ?

    സ്നേഹം മാത്രം??

    1. വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️

  12. Ijjathi twist ????

    1. Vaayankkare njettikkkunnath nigade hobby aanalle manushyaa

      1. ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?

Comments are closed.