മാന്ത്രികലോകം 3 [Cyril] 2317

ഉറക്കെ ചിരിച്ചുകൊണ്ട് ഞാനൊരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ ആദ്യം ഒരു വജ്രാക്ഷസന്റെ മുന്നില്‍ ഞാൻ പാഞ്ഞടുത്തു…..

അനങ്ങാൻ പോലും കഴിയാതെ ഭീതിയോടെ അതിന് എന്റെ മുഖത്ത് നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു…

എന്റെ കൈയിൽ നിന്നും പടര്‍ന്ന ശക്തി കാരണം എന്റെ വാള്‍ വെള്ളയും നീലയും നിറത്തിലുള്ള ജ്വാലയായി മാറി ജ്വലിച്ചു കൊണ്ടിരുന്നു.

ദേഷ്യത്തില്‍ അലറി കൊണ്ട് എന്റെ വാള്‍ ഞാൻ വജ്രാക്ഷസന്റേ നെഞ്ചിലേക്ക് വെറുപ്പോടെ പായിച്ചു…

ചെളിയില്‍ വലിയ തടി കഷണം കുത്തിയിറക്കിയത് പോലെ എന്റെ വാള്‍ അതിന്റെ നെഞ്ചും തുളച്ച് ഹൃദയത്തിലേക്ക് തറച്ചു കയറി….. ഉടനെ എന്റെ കയ്യില്‍ നിന്നും കൊഴുത്ത ദ്രാവക അഗ്നി വാളിന്റെ മുകള്‍ പരപ്പിലൂടെ ഒഴുകി വജ്രാക്ഷസന്റെ ഹൃദയത്തിൽ നിറയാന്‍ തുടങ്ങി.

അവസാനം അതിന്റെ വായിൽ നിന്നും ഒരു കരച്ചില്‍ എങ്ങനെയോ പുറത്ത്‌ വന്നു….. അത് അധികനേരം നീണ്ടുനിന്നില്ല.

നിമിഷനേരം കൊണ്ട്‌ വജ്രാക്ഷസൻ കര്‍പ്പൂരം പോലെ കത്തിയെരിഞ്ഞ് മെഴുക്‌ പോലെ ഉരുകി ഇല്ലാതായി…

ഉടനെ എന്റെ ശക്തി ചോര്‍ന്ന് പോകുന്നത് ഞാൻ അറിഞ്ഞു…. എന്റെ ബോധം നശിക്കുന്നത് ഞാൻ അറിഞ്ഞു….

‘ഞാൻ മറിക്കുകയാണോ…?’ ഞാൻ മനസില്‍ ചോദിച്ചു.

‘അല്ല, നിന്റെ ശരീരത്തിന് താങ്ങാന്‍ കഴിയാത്ത മാന്ത്രിക ശക്തിയേ നി നിന്റെ ആത്മാവിലും മനസ്സിലും ശരീരത്തിലും ഒരു മൂഡനെ പോലെ ശേഖരിക്കുകയും നി സ്വയം നശിക്കാതെ അതിനെ എങ്ങനെയോ പ്രയോഗിക്കുകയും ചെയ്തതിന്റെ പ്രതിഷേധം ആണ് നിന്റെ ശരീരം ഇപ്പോൾ കാണിക്കുന്നത്….. എപ്പോൾ വേണമെങ്കിലും നിന്റെ ബോധം നഷ്ടമാകും….’ ഘാതകവാൾ പറഞ്ഞു.

എന്റെ കണ്ണുകൾ താനേ അടയാൻ തുടങ്ങി…. പക്ഷേ എന്റെ മനഃശക്തി കൊണ്ട്‌ ഞാൻ അതിനെ ചെറുത്തു…. എത്ര നേരം എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുമെന്ന് അറിയില്ല…..

ഞാൻ ഒരു പുഞ്ചിരിയോടെ രണ്ടാമത്തെ വജ്രാക്ഷസന്റെ നേര്‍ക്ക് തിരിഞ്ഞു.

ഭീതി കാരണം അതിന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങി കൊണ്ടിരുന്നു…. എനിക്ക് ഉള്ളില്‍ ഒരു ദയയും തോന്നിയില്ല…. മനുഷ്യരെ ജീവനോടെ ഭക്ഷിക്കുന്ന ഈ വര്‍ഗ്ഗത്തിന് എന്തു ദാക്ഷിണ്യം….!!

എനിക്ക് നിൽക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടു….. ഞാൻ ഒരു വേട്ട നായയെ പോലെ ആ വജ്രാക്ഷസന്റെ നേര്‍ക്ക് എങ്ങനെയോ പാഞ്ഞടുത്തു…. എന്നിട്ട് എന്റെ വാള്‍ അതിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി….

എന്റെ കൈയിൽ നിന്നും ദ്രാവക അഗ്നി ഒഴുകുന്നത് മറ്റൊരു ശരീരത്തിൽ നിന്ന് കാണുന്നത് പോലെയാണ് എനിക്ക് തോന്നിയത്.

വജ്രാക്ഷസൻ കത്തിയെരിഞ്ഞ് ഇല്ലാതായത് ഞാൻ ഒരു സ്വപ്നം പോലെ നോക്കി നിന്നു…. ഉടനെ എന്റെ വാള്‍ എന്റെ കൈയിൽ നിന്നും അപ്രത്യക്ഷമായി…… ക്ഷണകാന്തി പക്ഷി എന്റെ ആത്മാവില്‍ അലിഞ്ഞത് പോലെ എന്റെ വാളും എന്റെ ആത്മാവില്‍ അലിഞ്ഞ് ചേര്‍ന്നു.

ഒപ്പം എന്റെ ബോധവും എന്നെ വിട്ട് അകന്നു.

 

97 Comments

  1. Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…

    എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
    Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)

    Nxt പാർട്ട്‌ നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤

    1. ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.

      അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..

      എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️

  2. Yechi terror analo

  3. Innano nale anoo broo story varunathu?

  4. Patten varumoooo bro

    1. Before Sunday വരും bro.

  5. ആശാനേ ഗംഭീരം ?????

    1. Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️

  6. Next part ennu kanum brooo ?☺️

    1. Before Sunday തരാൻ ശ്രമിക്കാം. ♥️

  7. bro adutha part enn varum
    katta waiting

    1. കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.

  8. വായനക്കാരൻ

    കിടിലൻ കഥയാണ്
    ആശയം ഒക്കെ ഒരു രക്ഷയുമില്ല

    ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
    അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
    അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്

    എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും

    1. വായനക്കാരൻ

      ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു

      അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്

      ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു

      അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
      അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ

      1. കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!

        മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️

        1. വായനക്കാരൻ

          അറിയാം ബ്രോ
          ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
          അല്ലാതെ വേറെ ഒന്നുമല്ല ?

    2. ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന്‍ എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന്‌ ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.

      1. വായനക്കാരൻ

        ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
        എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്

        അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
        സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
        ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
        അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി

        അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു

  9. അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ

    1. പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️

  10. Superb. Wtg 4 nxt part…

    1. Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️

  11. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.

    Waiting for next part ?

    സ്നേഹം മാത്രം??

    1. വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️

  12. Ijjathi twist ????

    1. Vaayankkare njettikkkunnath nigade hobby aanalle manushyaa

      1. ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?

Comments are closed.