മാന്ത്രികലോകം 3 [Cyril] 2317

‘അവസാനം നീയെന്നെ ഇപ്പോഴാണ് പൂര്‍ണമായി സ്വീകരിച്ചത്….’ എന്നെ കുറ്റപ്പെടുത്തും പോലെ ഘാതകവാൾ പറഞ്ഞു.

അതിനു മറുപടി കൊടുക്കാൻ ഒന്നും ഞാൻ നിന്നില്ല.

കാരണം അപ്പോഴാണ് എന്റെ സ്വന്തം ആത്മാവിനെ എനിക്ക് എന്റെ മനസില്‍ കാണാൻ കഴിഞ്ഞത്…. വെള്ളയും നീലയും കലര്‍ന്ന നിറത്തിലുള്ള ഒരു ജ്വാല ആയിരുന്നു എന്റെ ആത്മാവ്.

പ്രകൃതിയുടെ ശക്തി ലഭിച്ചവര്‍ക്ക് മാത്രമെ അവരുടെ ആത്മാവിനെ കാണാന്‍ കഴിയു… പക്ഷേ എനിക്കെങ്ങനെ ഇപ്പോൾ അതിന് കഴിഞ്ഞു…?

പക്ഷേ അതൊന്നും എനിക്ക് ആലോചിച്ചു നിൽക്കാൻ സമയമില്ല.

എന്റെ ക്രോധം ഇപ്പോഴും വര്‍ധിച്ച് കൊണ്ടെ പോയി..

ഞാൻ എന്റെ കണ്ണടച്ച് കൊണ്ട്‌ എന്റെ ഉള്ളില്‍ എന്റെ ശ്രദ്ധയെ കേന്ദ്രീകരിച്ചു…

എന്റെ ഉള്ളില്‍ എനിക്ക് പോലും മനസ്സിലാക്കാൻ കഴിയാത്ത ശക്തികളെ എനിക്ക് കാണാന്‍ കഴിഞ്ഞു….

ആ ശക്തിയെ എങ്ങനെ പ്രയോഗിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു…

പക്ഷേ എന്റെ എല്ലാ ശ്രദ്ധയും ഞാൻ അതിൽ കേന്ദ്രീകരിച്ച് കൊണ്ട്‌ അതിനെ എന്റെ കയ്യിലേക്ക് ഞാൻ സ്വാഗതം ചെയ്തു….

ഉടനെ ആ ശക്തി എന്റെ ഉള്ളില്‍ നിന്നും എന്റെ കൈയിൽ ഒഴുകിയെത്തി.. ശേഷം അതിനെ ആവാഹിച്ച് എന്റെ വാളിൽ ഞാൻ സ്വരൂപിച്ചു…. പെട്ടന്ന് എനിക്ക് വല്ലാത്തൊരു ക്ഷീണം അനുഭവപ്പെട്ടു…

‘മതി നിര്‍ത്ത്…..!! ഇങ്ങനെ തുടര്‍ന്നാല്‍ നിന്റെ നാശം സംഭവിക്കും…’ ഘാതകവാൾ ദേഷ്യത്തോടെ പറഞ്ഞു.

ഞാൻ എന്റെ ഉള്ളിലുള്ള ശക്തിയെ ചോർത്തുന്നത് എങ്ങനെയോ നിർത്തി… എന്നിട്ട് എന്റെ കണ്ണ് ഞാൻ തുറന്ന്…

എന്റെ ക്ഷീണത്തെ കാര്യമാക്കാതെ ദേഷ്യത്തോടെ ഞാൻ വജ്രാക്ഷസരുടെ മുഖത്ത് എന്റെ ദഹിപ്പിക്കുന്ന നോട്ടം പതിച്ചു.

അത് രണ്ടിന്റെയും മുഖത്ത് ഭയം മാത്രമാണ് ഞാൻ കണ്ടത്….

“സാദ്ധ്യമല്ല…” എന്റെ വാള്‍ അതിന്റെ കണ്ണില്‍ നിന്നും പറിച്ചെടുത്ത് ഓടിച്ചു കളഞ്ഞ വജ്രാക്ഷസൻ ഭീതിയോടെ പറഞ്ഞു.

അതിന്‌ ശേഷം ആ രണ്ട് വജ്രാക്ഷസരും ഓടി രക്ഷപ്പെടാൻ തീരുമാനിച്ചത്‌ പോലെ എനിക്ക് പുറം തിരിഞ്ഞു വനം ലക്ഷ്യമാക്കി ഓടാന്‍ തുടങ്ങിയതും…..,,

എന്റെ ഉള്ളില്‍ നിന്നും ഏതോ ഒരു ശക്തി പുറത്തേക്ക്‌ പാഞ്ഞ് പോയി എല്ലാ ഇടത്തും വ്യാപിച്ചു…. ആ ശക്തി വജ്രാക്ഷസരേയും പൊതിഞ്ഞു…

പെട്ടന്ന് എന്റെ ശക്തി വ്യാപിച്ച വ്യാപ്തിയിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളും സ്തംഭിച്ചു നിന്നു.

97 Comments

  1. Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…

    എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
    Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)

    Nxt പാർട്ട്‌ നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤

    1. ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.

      അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..

      എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️

  2. Yechi terror analo

  3. Innano nale anoo broo story varunathu?

  4. Patten varumoooo bro

    1. Before Sunday വരും bro.

  5. ആശാനേ ഗംഭീരം ?????

    1. Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️

  6. Next part ennu kanum brooo ?☺️

    1. Before Sunday തരാൻ ശ്രമിക്കാം. ♥️

  7. bro adutha part enn varum
    katta waiting

    1. കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.

  8. വായനക്കാരൻ

    കിടിലൻ കഥയാണ്
    ആശയം ഒക്കെ ഒരു രക്ഷയുമില്ല

    ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
    അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
    അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്

    എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും

    1. വായനക്കാരൻ

      ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു

      അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്

      ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു

      അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
      അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ

      1. കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!

        മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️

        1. വായനക്കാരൻ

          അറിയാം ബ്രോ
          ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
          അല്ലാതെ വേറെ ഒന്നുമല്ല ?

    2. ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന്‍ എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന്‌ ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.

      1. വായനക്കാരൻ

        ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
        എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്

        അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
        സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
        ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
        അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി

        അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു

  9. അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ

    1. പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️

  10. Superb. Wtg 4 nxt part…

    1. Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️

  11. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.

    Waiting for next part ?

    സ്നേഹം മാത്രം??

    1. വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️

  12. Ijjathi twist ????

    1. Vaayankkare njettikkkunnath nigade hobby aanalle manushyaa

      1. ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?

Comments are closed.