മാന്ത്രികലോകം 3 [Cyril] 2317

എല്ലാവർക്കും താക്കീത് നല്‍കാനായി ഞാൻ ഉറക്കെ വിളിച്ച് കൂവി. പക്ഷേ ആരെങ്കിലും എന്തെങ്കിലും ചെയ്യും മുന്നേ ആ നാല് ഗോളങ്ങളും അവര്‍ നാലുപേരുടെ മേല്‍ പതിച്ചു.

എന്താണ്‌ സംഭവിച്ചത് എന്ന് ആര്‍ക്കെങ്കിലും മനസ്സിലാക്കാന്‍ കഴിയും മുന്നേ രണ്ട് വജ്രാക്ഷസരും നാല് വീതം ഗോളങ്ങളെ ഈരണ്ട് തവണ കൂടി എറിഞ്ഞ് കഴിഞ്ഞിരുന്നു.

പിന്നെയും അവർ ആ ചുവന്ന ഗോളങ്ങളെ സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് അതിന്‌ കഴിഞ്ഞില്ല എന്ന് തോന്നി…. കാരണം അവർ കൈ ഉയർത്തി പിടിച്ചെങ്കിലും ഗോളങ്ങൾ അവരുടെ കൈയിൽ പ്രത്യക്ഷപ്പെട്ടില്ല.

ആ ഗോളങ്ങൾ ദേഹത്ത് പതിക്കും മുന്നേ ചിലരൊക്കെ അതിൽ നിന്നും ഒഴിഞ്ഞ് മാറിയിരുന്നു.

ആ ഗോളം ഏതെങ്കിലും വിദ്യാർത്ഥികളുടെ ശരീരത്തിൽ പതിച്ച ഉടനെ ആ ശരീരത്തിന്റെ അത്രയും വലിപ്പമുള്ള പിരി പോലത്തെ ഒരു ചുവന്ന പ്രകാശം ആ ഗോളത്തിൽ നിന്ന് പ്രത്യക്ഷപ്പെടുകയും… ആ പ്രകാശം ആ വിദ്യാർത്ഥിയുടെ ശരീരത്തിൽ അലിഞ്ഞ് ചേരുകയും ചെയ്തു. ഉടനെ ആ വിദ്യാര്‍ത്ഥികള്‍ പ്രതിമ പോലെ ചലനമറ്റ് നിന്നു.

ഞങ്ങൾ അഞ്ച് പേര്‍ ഒഴികെ മറ്റുള്ളവർ പ്രതികളെ പോലെ ചലനമറ്റ് നില്‍ക്കുകയാണ്.

നുരഞ്ഞു പൊന്തിയ ക്രോധത്തോടെ ഞാൻ ആ രണ്ട് വജ്രാക്ഷസരേയൂം ദഹിപ്പിക്കുന്ന പോലെ നോക്കി.

അവരുടെ കണ്ണിലും വയറ്റിലും ഞങ്ങൾ ഏല്പിച്ച മുറിവുകള്‍ എല്ലാം പൂര്‍ണമായി ഭേദമായി കഴിഞ്ഞിരുന്നു.

ആരെല്ലാമോ ഓടി എന്റെ അടുത്ത് വന്നത് ഞാൻ അറിഞ്ഞു. പക്ഷേ അത് ആരാണെന്ന് ഞാൻ നോക്കിയില്ല.

പ്രതിമകള്‍ പോലെ ചലനമറ്റ് നില്‍ക്കുന്ന പതിനൊന്ന് വിദ്യാര്‍ത്ഥികളെയും ഞാൻ വേദനയോടെ നോക്കി.

എന്റെ കണ്ണില്‍ നിന്നും ക്രോധത്തിന്റെ കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു.

“എന്തെല്ലാം ശക്തികളാണ് അവർക്ക് ഉള്ളതു….?” എന്റെ അടുത്ത് നിന്നും സുല്‍ത്താന്‍ കോപത്തോടെ ചോദിച്ചു.

“ചില കാര്യത്തിൽ നമ്മൾ ശിബിരത്തിൽ പഠിച്ചത് പോലെ ഒന്നുമല്ല ഈ വജ്രാക്ഷസർ…. ഇവർക്കും എന്തെല്ലാമോ മാന്ത്രിക ശക്തികള്‍ ഉണ്ട്…. അതുപോലെ അവരുടെ മുറിവുകള്‍ എല്ലാം എത്ര വേഗമാണ് താനെ ഭേദമായത്…!!” സിദ്ധാര്‍ത്ഥ് ദേഷ്യത്തില്‍ പറഞ്ഞു.

“നമ്മുടെ സുഹൃത്തുക്കളെ നമുക്ക് രക്ഷിക്കാൻ കഴിയില്ലേ….?” ഹെമീറ ദുഃഖത്തോടെ ചോദിച്ചു.

“ഈ വജ്രാക്ഷസരുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാതെ നമുക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല….. അവരുടെ ശക്തി ക്ഷയിച്ചത് കൊണ്ടാണ്‌ അവര്‍ക്കു പിന്നെയും ആ ഗോളങ്ങളെ സൃഷ്ടിക്കാന്‍ കഴിയാത്തത്…. ഒരുപക്ഷേ ഇപ്പോൾ നമുക്ക് അവരെ കൊല്ലാന്‍ പോലും സാധിക്കും എന്നാണ് എനിക്ക് തോന്നുന്നത്.” ദനീർ രോഷത്തോടെ പറഞ്ഞു.

‘ശക്തരായ മാന്ത്രികർ സൃഷ്ടിക്കുന്ന ശക്തിയേറിയ ദ്രാവക അഗ്നിക്ക് മാത്രമേ വജ്രാക്ഷസരെ നശിപ്പിക്കാന്‍ കഴിയു….!!’ മാന്ത്രികബോധം എന്റെ മനസില്‍ പറയുന്നത് ഞാൻ കേട്ടു.

97 Comments

  1. Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…

    എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
    Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)

    Nxt പാർട്ട്‌ നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤

    1. ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.

      അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..

      എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️

  2. Yechi terror analo

  3. Innano nale anoo broo story varunathu?

  4. Patten varumoooo bro

    1. Before Sunday വരും bro.

  5. ആശാനേ ഗംഭീരം ?????

    1. Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️

  6. Next part ennu kanum brooo ?☺️

    1. Before Sunday തരാൻ ശ്രമിക്കാം. ♥️

  7. bro adutha part enn varum
    katta waiting

    1. കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.

  8. വായനക്കാരൻ

    കിടിലൻ കഥയാണ്
    ആശയം ഒക്കെ ഒരു രക്ഷയുമില്ല

    ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
    അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
    അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്

    എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും

    1. വായനക്കാരൻ

      ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു

      അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്

      ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു

      അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
      അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ

      1. കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!

        മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️

        1. വായനക്കാരൻ

          അറിയാം ബ്രോ
          ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
          അല്ലാതെ വേറെ ഒന്നുമല്ല ?

    2. ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന്‍ എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന്‌ ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.

      1. വായനക്കാരൻ

        ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
        എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്

        അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
        സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
        ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
        അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി

        അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു

  9. അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ

    1. പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️

  10. Superb. Wtg 4 nxt part…

    1. Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️

  11. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.

    Waiting for next part ?

    സ്നേഹം മാത്രം??

    1. വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️

  12. Ijjathi twist ????

    1. Vaayankkare njettikkkunnath nigade hobby aanalle manushyaa

      1. ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?

Comments are closed.