“ഞങ്ങളുടെ ആഹാരം വര്‍ദ്ധിക്കും തോറും ഞങ്ങൾക്ക് ആഹ്ലാദവും വര്‍ദ്ധിക്കും…. ഇനി നിങ്ങൾ എല്ലാവരും ചേര്‍ന്ന് ഞങ്ങളെ വധിക്കാനുള്ള ആ വിഫലശ്രമത്തെ ആസ്വദിക്കാനുള്ള സമയമാണിപ്പോള്‍……”
അത്രയും പറഞ്ഞിട്ട് ഒരു വജ്രാക്ഷസൻ സുല്‍ത്താനും കൂട്ടരും നില്‍ക്കുന്ന ഭാഗത്തേക്കും മറ്റൊന്ന് ഞങ്ങൾക്ക് നേരെയും ധൃതി കൂടാതെ മന്ദഗതിയിൽ നടന്നടുക്കാൻ തുടങ്ങി.
ഒരുപക്ഷേ ഞങ്ങൾ പതിനാറു പേര്‍ക്ക് ഇവിടെ എന്തെങ്കിലും അല്‍ഭുതം പ്രവർത്തിക്കാൻ കഴിയുമെന്ന ഒരു അന്ധവിശ്വാസം എന്റെ മനസില്‍ നിറഞ്ഞ് നിന്നു.
ഒരു വലിയ യുദ്ധത്തിന് തയാറാകുന്നത് പോലെ എന്റെ പിറകില്‍ നിന്നിരുന്ന ഏഴു പേരും എന്റെ ഇരു വശത്തായി നിരന്ന് നിന്നു.
സാഷ സമയം കളയാതെ അവളുടെ ആക്രമണം നടത്തി.
അവളുടെ കൈ മുന്നോട്ട് നീട്ടിയതും ഒരു മിന്നൽപ്പിണർ അവളുടെ കൈയിൽ നിന്ന് പൊട്ടി തെറിച്ച് ഞങ്ങൾക്ക് നേരെ നടന്ന് വരുന്ന വജ്രാക്ഷസന്റെ ദേഹത്ത് പതിച്ചതും ആ വജ്രാക്ഷസൻ സ്തംഭിച്ച് നിന്നു — ആ മിന്നല്‍പ്പിണര്‍ വജ്രാക്ഷസന്റെ ശരീരത്തിൽ തുളച്ച് കയറാൻ ശ്രമിക്കുന്നത് പോലെ കുറച്ച് നേരം ഞെളിഞ്ഞ് പുളഞ്ഞ ശേഷം തോല്‍വി സമ്മതിച്ച് അപ്രത്യക്ഷമായി.
ഉടനെ തനിക്ക് ഒന്നും സംഭവിക്കാത്ത പോലെ ആ വജ്രാക്ഷസൻ സാഷയെ നോക്കി ഉറക്കെ ചിരിച്ചു.
അടുത്ത് ഫ്രേയയും നദേയയും അവരുടെ വില്ലിൽ അസ്ത്രം കൊരുത്ത് തൊടുത്ത് വിട്ടു……. അസ്ത്രങ്ങൾ ചീറി പാഞ്ഞ് പോകുന്നതിനോടൊപ്പം അസ്ത്ര മുനകളീൽ രണ്ട് വലിയ ചുവന്ന ഗോളങ്ങൾ പ്രത്യക്ഷപെട്ടു. അപ്പോഴേക്കും ആ അസ്ത്രങ്ങൾ വജ്രാക്ഷസന്റെ അടുത്ത് എത്തി ചേരുകയും അത് വജ്രാക്ഷസന്റെ മേല്‍ പതിച്ച് ആ ഗോളങ്ങൾ പൊട്ടി ചിതറുകയും ചെയ്തു…. ഉടനെ അതിൽ നിന്നും ശക്തി കുറഞ്ഞ ദ്രാവക അഗ്നി അതിന്റെ മേല്‍ പടര്‍ന്ന് പിടിച്ചു.
പെട്ടന്ന് അതിന്റെ മുഖത്ത് ഭയം ഞാൻ കണ്ടു. അത് പേടിയോടെ ഒന്ന് ഉറക്കെ ഗര്‍ജ്ജിച്ചു. പക്ഷേ ശക്തി കുറഞ്ഞ ആ ദ്രാവക അഗ്നി അലിഞ്ഞ് അപ്രത്യക്ഷമായി.
മാന്ത്രികർ ആയാലും പോരാളികള്‍ ആയാലും പ്രകൃതിയുടെ ശക്തി ലഭിക്കാത്ത ഞങ്ങൾ എല്ലാവർക്കും ഒരു പരുതി ഉണ്ട്.
അതുകൂടാതെ ശക്തരായ മാന്ത്രിക പോരാളികള്‍ പോലും പേടിയോടെ മാത്രമാണ് ഈ വര്‍ഗത്തെ എപ്പോഴും കണ്ടിരുന്നത്.
പക്ഷേ ഞങ്ങൾക്ക് മറ്റ് മാര്‍ഗ്ഗം ഇല്ലാത്തത് കൊണ്ട് പൊരുതുക തന്നെ ചെയ്യണം.
ആ വജ്രാക്ഷസൻ പിന്നെയും നടന്ന് ഒരു മരത്തിന്റെ അടുത്ത് എത്തിയതും…….,,
സിദ്ധാര്‍ത്ഥ് ഉടനെ ആ വജ്രാക്ഷസന്റെ അടുത്തുള്ള മരത്തിന്റെ നേര്‍ക്ക് തന്റെ കൈ നീട്ടി…. ഉടനെ ആ മരക്കൊമ്പുകളിലൂടെ ഒരു വിറയൽ കടന്നുപോയി, അതിന്റെ ശാഖയിൽ കാണപ്പെട്ട നല്ല കനമുള്ള വള്ളികൾ സിദ്ധാര്‍ത്ഥിന്റെ ആജ്ഞ അനുസരിക്കും പോലെ ക്ഷണനേരം കൊണ്ട് നീണ്ടു വളര്‍ന്നു വജ്രാക്ഷസന്റെ മേല്‍ ഒരു സര്‍പ്പത്തെ പോലെ അത് ചാടി വീഴുകയും…. ശേഷം വള്ളികൾ വജ്രാക്ഷന്റെ കഴുത്തിലും ശരീരത്തെയും വരിഞ്ഞ് മുറുക്കി അതിനെ അനങ്ങാനാവാതെ അവസ്ഥയില്‍ ആക്കി….,
ഒരു നിമിഷം വജ്രാക്ഷരൻ അനങ്ങാനാവാതെ സ്തംഭിച്ചു നിന്നു.. പക്ഷേ ഒരു കൗതുകത്തോടെ മാത്രമാണ് തന്റെ ശരീരത്തെ വരിഞ്ഞ് മുറുക്കുന്ന ആ വള്ളികളെ അത് നോക്കി കൊണ്ടിരുന്നത്.
Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…
എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)
Nxt പാർട്ട് നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤
ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.
അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..
എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️
Yechi terror analo
ആണല്ലേ?
Innano nale anoo broo story varunathu?
Patten varumoooo bro
Before Sunday വരും bro.
ആശാനേ ഗംഭീരം ?????
Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️
Next part ennu kanum brooo ?☺️
Before Sunday തരാൻ ശ്രമിക്കാം. ♥️
bro adutha part enn varum
katta waiting
കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.
ok bro thanks
കിടിലൻ കഥയാണ്
ആശയം ഒക്കെ ഒരു രക്ഷയുമില്ല
ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്
എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും
ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു
അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്
ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു
അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ
കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!
മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️
അറിയാം ബ്രോ
ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
അല്ലാതെ വേറെ ഒന്നുമല്ല ?
ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന്‍ എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന് ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.
ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്
അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി
അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു
അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ
പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️
Superb. Wtg 4 nxt part…
Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️
കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.
Waiting for next part ?
സ്നേഹം മാത്രം??
വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️
Ijjathi twist ????
Vaayankkare njettikkkunnath nigade hobby aanalle manushyaa
ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?