മാന്ത്രികലോകം 3 [Cyril] 2317

അവർ ആ പ്രകാശം ഗോളത്തെ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു. ഞാനും അതിനെ കൗതുകത്തോടെ നോക്കി.

ഞങ്ങൾ നോക്കി നില്‍ക്കേ ആ പ്രകാശ ഗോളത്തിൽ നിന്നും കരിഞ്ചുവപ്പ് നിറത്തിലുള്ള പ്രകാശം ചുട്ടു പഴുപ്പിച്ച ആയിരക്കണക്കിന് അസ്ത്രങ്ങളായി മാറി മുന്നിലേക്കും ഗോളത്തിന്റെ ഇരു വശത്തേക്കും പാഞ്ഞു പോയി.

പെട്ടന്ന് ആ രണ്ട് മൃഗങ്ങളും ഞങ്ങളെ അധിക്ഷേപിച്ചു ചിരിക്കും പോലെ മുരണ്ടു. അതോടൊപ്പം രണ്ട് രൂപങ്ങള്‍ ഞങ്ങൾക്ക് മുന്നില്‍ തെളിഞ്ഞു വരാൻ തുടങ്ങി.

അതിനെ കണ്ട് ഞങ്ങൾ എല്ലാവരും ഞെട്ടി വിറച്ചു — ഞങ്ങൾ വിചാരിച്ചത് പോലെ അത് മൃഗങ്ങള്‍ അല്ലായിരുന്നു….!!

“വജ്രാക്ഷസർ….!!”

ഫ്രേയ പേടിച്ച് വിറച്ച് കൊണ്ട് പറഞ്ഞു.

ദൈവങ്ങള്‍ തമ്മിലുള്ള യുദ്ധം തുടങ്ങുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് മാന്ത്രികപോരാളികളെ നശിപ്പിക്കാൻ വേണ്ടിയാണ് ഒഷേദ്രസ് വജ്രാക്ഷസർ എന്ന വര്‍ഗ്ഗതേ സൃഷ്ടിച്ചത് — വെറും മുപ്പത്തിയാറു വജ്രാക്ഷസരെ മാത്രമാണ് ഒഷേദ്രസ് സൃഷ്ടിച്ചിരുന്നത്.

പക്ഷേ അതുതന്നെ ധാരളം ആയിരുന്നു.

എട്ട് അടി ഉയരമുള്ള അവർക്ക് മനുഷ്യന്റെ തലയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള തലയും….., ഒന്നിന് താഴേ മറ്റൊന്നായി ഒരു കുഞ്ഞിന്റെ ചുരുട്ടി പിടിച്ച മുഷ്ടിയുടെ അത്രയും വലിപ്പമുള്ള രണ്ട് കണ്ണുകളും…., തലയ്ക്ക് ഇരു വശത്തും കുതിരകള്‍ക്ക് ഉള്ളത്‌ പോലത്തെ ചെവികളും…., ചെന്നായ്ക്കളുടെ പോലുള്ള വായും കോമ്പല്ലും…., നീളമുള്ള തടി പോലത്തെ കൈകളും….., മൂന്ന് അടി വീതിയുള്ള നെഞ്ചും വയറും…., കാഴ്ചക്ക് ആനയുടെത് പോലെ തോന്നിക്കുന്ന രണ്ട് കാലുകളും ആണ് അവര്‍ക്കുള്ളത്.

നല്ല കട്ടിയുള്ള, ഉരുക്കിനേക്കാൾ ഉറപ്പുള്ള തോലാണ് അവരുടേത് . അവര്‍ക്ക് ആത്മാവ് ഇല്ലെന്നും, സ്വാഭാവിക മരണം ഇല്ലെന്നും, സാധാരണ ആയുധങ്ങൾ കൊണ്ടോ മാന്ത്രിക ആയുധങ്ങൾ കൊണ്ടും അവരെ കൊല്ലാന്‍ കഴിയില്ല എന്നും….. സാധാരണ മാന്ത്രിക ശക്തി കൊണ്ടും അവരെ കൊല്ലാന്‍ കഴിയില്ല എന്നും ആണ് ശിബിരത്തിൽ ഞങ്ങൾ പഠിച്ചിട്ടുള്ളത്.

മാന്ത്രികരുടേയും പോരാളികളുടേയും മാംസമാണ് അവരുടെ പ്രിയപ്പെട്ട ആഹാരം…. മനുഷ്യരെ ബന്ദിയാക്കി അവരെ തങ്ങളുടെ താവളത്തില്‍ കൊണ്ട് പോയി മാത്രമേ അവരെ ചിത്രവധം ചെയ്ത് അവരെ ജീവനോടെ ഭക്ഷിക്കുകയുള്ളു. അവര്‍ക്ക് അപ്രത്യക്ഷരായി സഞ്ചരിക്കാനും കഴിയും.

ആ വര്‍ഗ്ഗത്തെ കുറിച്ച് ഇത്രയേറെ വിവരങ്ങളും ഞങ്ങളുടെ പക്കല്‍ ഉണ്ടെങ്കിലും അവരെ എങ്ങനെ വധിക്കണം എന്ന പ്രധാനപ്പെട്ട കാര്യം മാത്രം ഞങ്ങള്‍ക്ക് എവിടെനിന്നും പഠിക്കാൻ കഴിഞ്ഞില്ല.

ദൈവങ്ങള്‍ തമ്മിലുള്ള യുദ്ധം കഴിഞ്ഞ ശേഷം വളരെ ശക്തിയുള്ള മാന്ത്രികർ പല വര്‍ഷങ്ങളായി വേട്ടയാടി ഇരുപതു വജ്രാക്ഷസരെ വധിച്ചതായി ഏടുകളില്‍ കുറിച്ചിട്ടുണ്ട്….. പക്ഷേ ആ ഇരുപത് പേര്‍ കൊല്ലാന്‍ വേണ്ടി ആയിരക്കണക്കിന് മാന്ത്രികരാണ് അവരുടെ കൈയിൽ നിന്നും കൊല്ലപ്പെട്ടത്.

പിന്നേ ശേഷിച്ച ആ പതിനാറു വജ്രാക്ഷസരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നുംതന്നെ വര്‍ഷങ്ങളായി ആര്‍ക്കും അറിയില്ലായിരുന്നു.

ഇപ്പോളിതാ രണ്ടെണ്ണം ഞങ്ങൾക്ക് മുന്നില്‍ നില്‍ക്കുന്നു.

97 Comments

  1. Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…

    എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
    Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)

    Nxt പാർട്ട്‌ നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤

    1. ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.

      അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..

      എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️

  2. Yechi terror analo

  3. Innano nale anoo broo story varunathu?

  4. Patten varumoooo bro

    1. Before Sunday വരും bro.

  5. ആശാനേ ഗംഭീരം ?????

    1. Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️

  6. Next part ennu kanum brooo ?☺️

    1. Before Sunday തരാൻ ശ്രമിക്കാം. ♥️

  7. bro adutha part enn varum
    katta waiting

    1. കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.

  8. വായനക്കാരൻ

    കിടിലൻ കഥയാണ്
    ആശയം ഒക്കെ ഒരു രക്ഷയുമില്ല

    ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
    അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
    അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്

    എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും

    1. വായനക്കാരൻ

      ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു

      അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്

      ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു

      അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
      അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ

      1. കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!

        മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️

        1. വായനക്കാരൻ

          അറിയാം ബ്രോ
          ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
          അല്ലാതെ വേറെ ഒന്നുമല്ല ?

    2. ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന്‍ എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന്‌ ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.

      1. വായനക്കാരൻ

        ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
        എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്

        അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
        സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
        ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
        അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി

        അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു

  9. അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ

    1. പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️

  10. Superb. Wtg 4 nxt part…

    1. Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️

  11. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.

    Waiting for next part ?

    സ്നേഹം മാത്രം??

    1. വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️

  12. Ijjathi twist ????

    1. Vaayankkare njettikkkunnath nigade hobby aanalle manushyaa

      1. ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?

Comments are closed.