മാന്ത്രികലോകം 3 [Cyril] 2317

ഇപ്പോഴും എനിക്ക് ആ ചന്ദ്രനെ കാണാന്‍ കഴിഞ്ഞു — പക്ഷേ അങ്ങകലെ ഒരു പൊട്ട് പോലെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്.

“ഇനി ഇടത്തോട്ട് പോണോ അതോ വലത്തോട്ടോ…?” ഫ്രേയ നദി കരയുടെ രണ്ട് വശത്തും ഉണ്ടായിരുന്ന വഴിയില്‍ നോക്കി അവളുടെ തള്ള വിരലിലുള്ള നഖം കടിച്ച് കൊണ്ട് സംശയത്തോടെ ചോദിച്ചു.

“വലത്തോട്ട്….” ഞാനും സിദ്ധാര്‍ത്ഥും ഒരേ സ്വരത്തില്‍ പറഞ്ഞു.

എന്റെ നോട്ടം വലതു വശത്ത് അങ്ങകലെ, സൂക്ഷിച്ച് നോക്കിയാല്‍ മാത്രം കാണുന്ന, അന്തരീക്ഷത്തില്‍ ചെറുതായി അനങ്ങുന്ന ഒരു കൊടിയില്‍ ആയിരുന്നു. ദൂരം കൂടുതൽ ആയതുകൊണ്ട് അതിന്റെ നിറമോ അതിലുള്ള മുദ്ര എന്തെന്നോ എനിക്ക് കാണാൻ കഴിഞ്ഞില്ല.

ഉടനെ മറ്റുള്ളവരും എന്റെ നോട്ടത്തെ പിന്തുടര്‍ന്ന് ആ കൊടിയെ കണ്ടു.

“അത് കൊട്ടാരത്തിന്റെ മുകളില്‍ പറക്കുന്ന കൊടിയാണോ…?” അഖില്‍ ആ കൊടിയെ കൂറ്പ്പിച്ച് നോക്കിക്കൊണ്ട് ചോദിച്ചു.

“ഇവിടെ നിന്ന് കൊട്ടാരത്തെ കാണാന്‍ കഴിഞ്ഞില്ല എങ്കിലും അത് തന്നെയാണ് കൊട്ടാരം എന്ന് എനിക്ക് തറപ്പിച്ച് പറയാൻ കഴിയും.” നദേയ പറഞ്ഞു.

പെട്ടന്ന് അദൃശ്യരായ ഏതോ ശക്തികള്‍ ഞങ്ങളെ നിരീക്ഷിക്കുന്നത് പോലത്തെ ഒരു തോന്നല്‍ എനിക്ക് ഉണ്ടായി.

ചെറിയൊരു ഭയം എനിക്ക് തോന്നി. നേരത്തെ കാട്ടില്‍ കേട്ടുകൊണ്ടിരുന്ന ചെറിയ പക്ഷി പ്രാണികളുടെ ശബ്ദവും നിലച്ചിരുന്നു.

ആപത്ത് വരുന്നുണ്ട് എന്ന് എന്റെ മനസ് നിര്‍ത്താതെ മന്ത്രിച്ച് കൊണ്ടിരുന്നു.

ഭയം മുഖത്ത് പ്രകടമാക്കാതെ നദിക്ക് എന്റെ പുറം കാണിച്ച് നിന്നുകൊണ്ട് കാട്ടിലേക്ക് ഞാൻ മിഴി കൂറ്പ്പിച്ച് നോക്കി…. പിന്നെ കാണാന്‍ കഴിയുന്ന മരങ്ങളുടെ ശിഖരങ്ങളില്‍ ആരെങ്കിലും മറഞ്ഞിരിക്കുന്നോ എന്നും ഞാൻ നോക്കി. പക്ഷേ വെത്യസ്ത്തമായ ഒന്നും തന്നെ എന്റെ കണ്ണില്‍ പെട്ടില്ല.

“നമ്മെ ആരോ നിരീക്ഷിക്കുന്നത് പോലെ എനിക്ക് തോന്നുന്നു…!!” ദനീരും നദേയയും ഒരേ സ്വരത്തില്‍ പറഞ്ഞു.

ആപത്ത് അടുത്ത് വന്നു എന്ന് പെട്ടന്ന് എന്റെ മനസ്സ് താക്കീത് നല്‍കി. ഉടനെ ഞാൻ എന്റെ അരയില്‍ പിടിപ്പിച്ചിരുന്ന പട്ടയുടെ കൊളുത്തിൽ നിന്നും വാളും ഉറയും ഞാൻ അടർത്തി എടുത്തു…. എന്നിട്ട് തോളില്‍ ഉണ്ടായിരുന്നു വില്ലും ആവനാഴിയും പിന്നെ കൈയിലിരുന്ന വാളിന്റെ ഉറയും ഒരു മരത്തിൽ ചാരി വെച്ചിട്ട് വെറും വാളും പിടിച്ചുകൊണ്ട് ഞാൻ ഒരു മരത്തിൽ എന്റെ പുറം ചേര്‍ത്ത് നിന്നു.

സാഷ ഫ്രേയ നദേയ എന്നിവർ അവരവരുടെ വില്ലെടുത്തു…. സാഷ അതിന്റെ ഞാണിൽ പിടിച്ചുകൊണ്ട് വിലക്കാന്‍ തയാറായി നിന്നു. ഫ്രേയും നദേയയും അവരുടെ വില്ലന്റെ ഞാണിൽ അസ്ത്രം വെറുതെ കൊരുത്ത് കൊണ്ട്‌ തൊടുക്കാൻ തയാറായി നിന്നു — അവർ മൂന്ന് പേരും നദിക്ക് പുറം കാണിച്ച് കൊണ്ട് മൂന്ന് ദിശയില്‍ നോക്കിയാണ് നിന്നത്.

ദനീരും ഹെമീറയും അവരുടെ തോളില്‍ കൊരുത്ത് ഇട്ടിരുന്ന വാള്‍ ഉറയിൽ നിന്നും അവരുടെ വാളിനെ വലിച്ചെടുത്ത് കൊണ്ട് എന്തിനും തയ്യാറായി നിന്നു.

97 Comments

  1. Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…

    എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
    Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)

    Nxt പാർട്ട്‌ നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤

    1. ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.

      അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..

      എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️

  2. Yechi terror analo

  3. Innano nale anoo broo story varunathu?

  4. Patten varumoooo bro

    1. Before Sunday വരും bro.

  5. ആശാനേ ഗംഭീരം ?????

    1. Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️

  6. Next part ennu kanum brooo ?☺️

    1. Before Sunday തരാൻ ശ്രമിക്കാം. ♥️

  7. bro adutha part enn varum
    katta waiting

    1. കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.

  8. വായനക്കാരൻ

    കിടിലൻ കഥയാണ്
    ആശയം ഒക്കെ ഒരു രക്ഷയുമില്ല

    ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
    അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
    അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്

    എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും

    1. വായനക്കാരൻ

      ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു

      അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്

      ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു

      അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
      അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ

      1. കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!

        മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️

        1. വായനക്കാരൻ

          അറിയാം ബ്രോ
          ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
          അല്ലാതെ വേറെ ഒന്നുമല്ല ?

    2. ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന്‍ എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന്‌ ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.

      1. വായനക്കാരൻ

        ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
        എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്

        അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
        സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
        ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
        അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി

        അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു

  9. അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ

    1. പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️

  10. Superb. Wtg 4 nxt part…

    1. Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️

  11. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.

    Waiting for next part ?

    സ്നേഹം മാത്രം??

    1. വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️

  12. Ijjathi twist ????

    1. Vaayankkare njettikkkunnath nigade hobby aanalle manushyaa

      1. ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?

Comments are closed.