മാന്ത്രികലോകം 3 [Cyril] 2317

മറ്റുള്ളവരും അതിനെ കണ്ടതായി പറഞ്ഞപ്പോൾ മാത്രമാണ് എനിക്ക് സമാധാനമായത് — അല്ലെങ്കിൽ എല്ലാം എന്റെ തോന്നല്‍ മാത്രമാണെന്ന് സുല്‍ത്താന്‍ തെളിയിച്ചേനേ.

രണ്ട് ദിക്കിലായി തിരിഞ്ഞ് പോകുന്ന പതാകൾക്ക് മുന്നിലായി ഞങ്ങൾ നിന്നു.

“രണ്ടിന്റെയും ലക്ഷ്യ സ്ഥാനം ഒന്ന് തന്നെയാവും… അതുകൊണ്ട്‌ ഞങ്ങൾ വലത് പാത തിരഞ്ഞെടുക്കുന്നു…” അതും പറഞ്ഞ്‌ സുല്‍ത്താന്‍ മുന്നോട്ട് നടന്ന് നീങ്ങി.

അവന്റെ സംഘത്തില്‍ പെട്ടവരും ഞങ്ങളെ നോക്കി പുഞ്ചിരിച്ച ശേഷം അവന്റെ പിന്നാലെ പോയി.

ഞെരുക്കം കുറഞ്ഞ വന്‍ വൃക്ഷങ്ങള്‍ ആകാശത്തേക്ക് ഉയർന്ന് നിന്നു… ചെറുതും വലുതുമായ ചെടികളും വള്ളി പടർപ്പുകളും എല്ലാം കൂടി ആയപ്പോ ഒരു കൊടും കാട് പോലത്തെ പ്രതീതി ഉണ്ടായി.

സുല്‍ത്താനും കൂട്ടരും എന്റെ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ഞാനും എന്റെ കൂട്ടരും, പച്ചയും മഞ്ഞയും പിന്നെ ദ്രവിച്ച കറുത്ത ഇലകളും എല്ലാം കൂട്ടി കുഴഞ്ഞ് പരവതാനി സൃഷ്ടിച്ചിരുന്ന പതിനാല് അടി വീതിയുള്ള ഇടത് പാതയില്‍ ഞങ്ങൾ ഒരുമിച്ച് കാല്‍ പതിച്ചു.

പെട്ടന്ന് ഈ കാടിനെ ആവരണം ചെയ്തിരുന്ന ആ ചുവന്ന പ്രകാശം അപ്രത്യക്ഷമായി….. വെറും ഇരുട്ട് മാത്രം എല്ലാറ്റിനെയും പൊതിഞ്ഞു പിടിച്ചു.

ഇപ്പൊ എന്റെ കാഴ്ചയ്ക്കും എല്ലാം വെറും നിഴല്‍ മാത്രമായി മാറി. എന്റെ തല ഉയർത്തി ഞാൻ മുകളില്‍ നോക്കി — രണ്ട് വശത്ത് നിന്നുള്ള വൃക്ഷങ്ങളുടെ വലിയ ശിഖരങ്ങൾ വളര്‍ന്ന് പാതയ്ക്ക് മുകളിലൂടെ നീണ്ടു മറ്റ് ശിഖരങ്ങളെ ആലിംഗനം ചെയ്തിരുന്നു എങ്കിലും ആകാശത്തുള്ള ആ ചന്ദ്രനെ ഇപ്പോഴും എനിക്ക് കാണാന്‍ കഴിഞ്ഞു.

പക്ഷേ അതിപ്പോ ഒരു കറുത്ത ഗോളമായി മാറിയിരിക്കുന്നു. ഭൂമിയില്‍ നിന്നുള്ള അതിന്റെ ഉയരം ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത് — ഏറിയാല്‍ മൂവായിരം അടി ഉയരത്തിൽ ആയിരുന്നു അന്തരീക്ഷത്തില്‍ ഉണ്ടായിരുന്ന ആ ചന്ദ്രന്റെ സ്ഥാനം… ഒരുപക്ഷേ അത് ചന്ദ്രൻ ആയിരിക്കില്ല.

‘അത് ചുവന്ന ചന്ദ്രൻ അല്ല…. അതാണ് ഒഷേദ്രസ് സൃഷ്ടിച്ച മാന്ത്രിക തടവറ…. അതിന്റെ ഉള്ളില്‍ നി കണ്ട ആ പക്ഷിയുടെ രൂപം വ്യാളികളുടെ ദൈവമായ സ്വര്‍ണ്ണ നിറത്തിലുള്ള വ്യാളി ആയിരുന്നു….’

പെട്ടന്ന് എന്റെ ഉള്ളില്‍ നിന്നും ഒരു ബാലികയുടെ ശബ്ദം ഞാൻ കേട്ടതും സന്തോഷം കൊണ്ട്‌ ഞാൻ എന്തോ ശബ്ദം ഉണ്ടാക്കി.

ഉടനെ എല്ലാവരും നടത്തം നിർത്തി എന്നെ നോക്കി.

ഒന്നും ഇല്ലെന്ന് തലയാട്ടി കാണിച്ച് കൊണ്ട്‌ ഞാൻ നില്‍ക്കാതെ നടന്നു.

‘നിന്റെ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും നി ഉണര്‍ന്നിരിക്കുന്നു….!!’ ക്ഷണകാന്തി പക്ഷിയോട് ഞാൻ സന്തോഷത്തോടെ മനസില്‍ പറഞ്ഞു.

‘അതെ….., നിന്നില്‍ പെട്ടന്ന് വര്‍ധിച്ച ശക്തിയാണ് എന്നെ കൂടുതൽ ശക്തി പെടുത്തുകയും ഉണര്‍ത്തുകയും ചെയ്തത്. പക്ഷേ ഇപ്പോഴും എന്റെ ആത്മാവ് പൂര്‍ണമായി സൌഖ്യം പ്രാപിച്ചിട്ടില്ല…. ഏറിയാല്‍ ഏഴ് ദിവസം ആ സമയത്തിനുള്ളില്‍ ഞാൻ എന്റെ പൂര്‍വ്വ സ്ഥിതിയിലാകും. അതുവരെ എനിക്ക് നിന്നോട് വല്ലപ്പോഴും സംസാരിക്കാന്‍ കഴിയും എന്നല്ലാതെ എന്റെ ശക്തി ഉപയോഗിക്കാനോ നിന്നെ ഏതെങ്കിലും കാര്യത്തില്‍ സഹായിക്കാനോ എനിക്ക് കഴിയില്ല എന്ന് നി ഓര്‍ക്കുക….” അര മയക്കത്തിൽ എന്നപോലെയാണ് ക്ഷണകാന്തി പക്ഷി എന്നോട് സംസാരിച്ചത്.

97 Comments

  1. Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…

    എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
    Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)

    Nxt പാർട്ട്‌ നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤

    1. ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.

      അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..

      എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️

  2. Yechi terror analo

  3. Innano nale anoo broo story varunathu?

  4. Patten varumoooo bro

    1. Before Sunday വരും bro.

  5. ആശാനേ ഗംഭീരം ?????

    1. Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️

  6. Next part ennu kanum brooo ?☺️

    1. Before Sunday തരാൻ ശ്രമിക്കാം. ♥️

  7. bro adutha part enn varum
    katta waiting

    1. കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.

  8. വായനക്കാരൻ

    കിടിലൻ കഥയാണ്
    ആശയം ഒക്കെ ഒരു രക്ഷയുമില്ല

    ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
    അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
    അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്

    എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും

    1. വായനക്കാരൻ

      ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു

      അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്

      ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു

      അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
      അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ

      1. കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!

        മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️

        1. വായനക്കാരൻ

          അറിയാം ബ്രോ
          ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
          അല്ലാതെ വേറെ ഒന്നുമല്ല ?

    2. ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന്‍ എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന്‌ ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.

      1. വായനക്കാരൻ

        ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
        എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്

        അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
        സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
        ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
        അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി

        അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു

  9. അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ

    1. പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️

  10. Superb. Wtg 4 nxt part…

    1. Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️

  11. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.

    Waiting for next part ?

    സ്നേഹം മാത്രം??

    1. വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️

  12. Ijjathi twist ????

    1. Vaayankkare njettikkkunnath nigade hobby aanalle manushyaa

      1. ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?

Comments are closed.