ഫ്രെൻ എന്റെ മുഖത്ത് നോക്കി വെറുതെ നിന്നു. അവന്റെ മുഖത്ത് നല്ല ദേഷ്യവും വിഷമവും ഒരുപോലെ ഉണ്ടായിരുന്നു.
“ആ വാക്കുകള്‍ സുല്‍ത്താന്റെ വായില്‍ നിന്നും അബദ്ധത്തിൽ വീണതാണ്, ഫ്രെൻ…!” ഞാനവനെ തണുപ്പിക്കാന്‍ ശ്രമിച്ചു.
പെട്ടന്ന് ഫ്രെന്നിന്റെ മുഖത്ത് പിന്നെയും ദേഷ്യം ഇരച്ചുകയറി. അവനെന്നെ കടുപ്പിച്ച് നോക്കിയ ശേഷം അവനെന്റെ അടുത്ത് വന്ന് നിന്നു.
“അബദ്ധത്തിൽ ആണെങ്കിലും അവന്റെ മനസില്‍ അങ്ങനെയുള്ള ചിന്ത ഉള്ളത് കൊണ്ടാണ് ആ വാക്കുകള്‍ അവന്റെ വായില്‍ നിന്നും വീണത്…. എന്നാല്‍, എന്റെ അച്ഛൻ ആരാണെന്ന് എനിക്കറിയാത്ത സ്ഥിതിക്ക് അവന് പറഞ്ഞതും ശെരിയാണ്…!
പക്ഷേ എന്റെ അമ്മക്കും എനിക്കും ഭ്രാന്താണെന്ന് അവന് പറഞ്ഞത് എനിക്ക് ക്ഷമിക്കാൻ കഴിയില്ല…. ഞാനൊരു നുണയനെന്ന് അവന് പറഞ്ഞതും ഞാൻ പൊറുക്കില്ല…”
അതും പറഞ്ഞ് അവന് നടന്ന് കുറച് മാറി ഒറ്റക്ക് പോയി നിന്നു കൊണ്ട് വനത്തിലേക്ക് കണ്ണും നട്ട് നിന്നു.
എന്ത് പറയണം എന്നറിയാതെ ഞാനും വനത്തില്‍ തുറിച്ച് നോക്കി നിന്നു.
വനത്തില്‍ രണ്ട് ദിക്കിലായി പോകുന്ന ഫ്രെൻ പറഞ്ഞ ആ രണ്ട് വഴികള്‍ എവിടെയാണെന്ന് ഞാൻ തിരഞ്ഞു….
പക്ഷേ ആകാശത്ത് ഉണ്ടായിരുന്ന വെറും നക്ഷത്രങ്ങള്‍ പരത്തുന്ന വെളിച്ചത്തിൽ കൂടുതലൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.
എന്തുകൊണ്ടാണ് ഫ്രെൻ പറഞ്ഞതൊന്നും എനിക്കും മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയാത്തത്…?
ഞങ്ങൾക്ക് മുന്നിലുള്ള ആ അതിർത്തി മരങ്ങളെ മാത്രം വ്യക്തമായി എനിക്ക് കാണാന്‍ കഴിഞ്ഞു… എന്റെ കാഴ്ചക്ക് അതിർത്തി മരങ്ങളെ മറികടക്കാന്‍ കഴിഞ്ഞെങ്കിലും വെറും നിഴല്‍ കാടു പോലെ മാത്രമാണ് എനിക്ക് അതിനെ കാണാന്‍ കഴിഞ്ഞത്.
“സ്വര്‍ണ്ണ വ്യാളി, ഫെയറി, അഗ്നിചെന്നായ എന്നിവയെ ഫ്രെൻഷർ മുമ്പ് കണ്ടെന്നു പറഞ്ഞത് നിങ്ങൾ വിശ്വസിക്കുന്നുവോ…?”
സുല്‍ത്താന്‍ ചോദിക്കുന്നത് കേട്ട് ഞാൻ അവനെ തുറിച്ച് നോക്കി. എന്നിട്ട് വനത്തില്‍ കണ്ണും നട്ട് നില്ക്കുന്ന ഫ്രന്നിനേയും ഞാൻ നോക്കി.
പക്ഷേ ഇതൊന്നും കേള്‍ക്കാത്ത പോലെ ഫ്രെൻ വനത്തില്‍ നോക്കി നിന്നു.
സാഷ സുല്‍ത്താനെ തുറിച്ച് നോക്കുക മാത്രമാണ് ചെയ്തത്.
മറ്റുള്ളവർ അവനെ ദേഷ്യത്തോടെ നോക്കി.
ദേഷ്യത്തില്‍ തലയാട്ടി കൊണ്ട് സുല്‍ത്താന്‍ പറഞ്ഞു—,
“അതുപോട്ടെ…! ഇന്നു, ഇപ്പോൾ… നമ്മൾ ആര്‍ക്കും കാണാന്‍ കഴിയാത്ത ഏതോ ചുവന്ന ചന്ദ്രനെ അവന് മാത്രം കാണാന്‍ കഴിയുന്നു എന്നാണ് അവന് പറഞ്ഞത്…! ഇക്കര്യത്തില്‍ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്…? അവന് പറഞ്ഞ ഈ നുണകള്‍ ഒന്നും എനിക്ക് വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിയില്ല…… ഇതെല്ലാം അവന്റെ തോന്നലുകള്‍ മാത്രമാണ്—!”
Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…
എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)
Nxt പാർട്ട് നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤
ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.
അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..
എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️
Yechi terror analo
ആണല്ലേ?
Innano nale anoo broo story varunathu?
Patten varumoooo bro
Before Sunday വരും bro.
ആശാനേ ഗംഭീരം ?????
Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️
Next part ennu kanum brooo ?☺️
Before Sunday തരാൻ ശ്രമിക്കാം. ♥️
bro adutha part enn varum
katta waiting
കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.
ok bro thanks
കിടിലൻ കഥയാണ്
ആശയം ഒക്കെ ഒരു രക്ഷയുമില്ല
ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്
എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും
ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു
അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്
ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു
അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ
കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!
മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️
അറിയാം ബ്രോ
ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
അല്ലാതെ വേറെ ഒന്നുമല്ല ?
ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന് എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന് ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.
ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്
അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി
അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു
അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ
പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️
Superb. Wtg 4 nxt part…
Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️
കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.
Waiting for next part ?
സ്നേഹം മാത്രം??
വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️
Ijjathi twist ????
Vaayankkare njettikkkunnath nigade hobby aanalle manushyaa
ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?