മാന്ത്രികലോകം 3 [Cyril] 2317

ഒരു നിമിഷം അതുപോലെ അവന്‍ കണ്ണടച്ച് നിന്നിട്ട് അടങ്ങാത്ത ദേഷ്യത്തോടെ അവന്‍ കണ്ണ് തുറന്ന് നോക്കി.

ഒരു നിമിഷം അവന്റെ രണ്ട് കണ്ണും വെള്ള—നീല അഗ്നിയാൽ കത്തി ജ്വലിച്ചു…,

പക്ഷേ അവന്റെ മുന്നില്‍ നില്‍ക്കുന്ന എന്നെ കണ്ടതും അവന്റെ മുഖത്ത് അല്‍ഭുതം ഉണ്ടായി…., പെട്ടന്ന് അവന്റെ കണ്ണിലെ ആ അഗ്നി കെട്ടടങ്ങി…. ഒപ്പം അവന്റെ ദേഷ്യവും മഞ്ഞു പോലെ അലിഞ്ഞ് പോയി.

ഫ്രെൻ കുറ്റബോധത്തോടെ എന്നെ നോക്കി നിന്നു.

പെട്ടന്ന് ഈഫിയയും വേറെ രണ്ടുപേരും സുല്‍ത്താന്റെ നേര്‍ക്ക് ഓടി പോയി.

സുല്‍ത്താന്‍ പോലും അവന്റെ വേദന മറന്ന് ഫ്രെന്നിനെ കണ്ണും മിഴിച്ച് നോക്കി കിടക്കുകയായിരുന്നു.

ഈഫിയ സുല്‍ത്താന്റെ അടുത്തിരുന്നുകൊണ്ട് അവളുടെ കൈയിൽ ഉണ്ടായിരുന്ന ചെറിയ പളുങ്കു കുപ്പിയിൽ നിന്നും ഒരു തുള്ളി ദ്രാവകം അവന്റെ വായിൽ ഇറ്റിച്ചു.

അതൊരു മാന്ത്രിക ഔഷധം ആയിരുന്നു. എത്ര ഗുരുതരമായ പരിക്കും ഒടിവും ആണെങ്കില്‍ പോലും അതിനെ നിമിഷങ്ങള്‍ക്കകം സുഖപ്പെടുത്താൻ കഴിവുള്ള മാന്ത്രിക ഔഷധ ആയിരുന്നു അത്.

“നി സുല്‍ത്താനോട് ചെയ്തത് തീരെ ശരിയായില്ല, ഫ്രെൻ…!”

ഞങ്ങൾക്ക് പിന്നില്‍ നിന്നു സാഷ അങ്ങനെ പറഞ്ഞതും ഫ്രെൻ ഒന്ന് ഞെട്ടി…. എന്നിട്ട് അവന്‍ പതിയെ തിരിഞ്ഞ് നിന്നിട്ട് അവളെ തുറിച്ച് നോക്കി.

“സുല്‍ത്താന്‍ പറഞ്ഞതെല്ലാം നീയും കേട്ടു, സാഷ…! അവന്‍ പറഞ്ഞതെല്ലാം ശരിയായിരുന്നു എന്നാണോ നീയും പറയുന്നത്…?” സാഷ അവനെ കുറ്റപ്പെടുത്തിയതിനെ വിശ്വസിക്കാന്‍ കഴിയാതെ ഫ്രെൻ അവളോട് ചോദിച്ചു.

സാഷ അവനെ കുറ്റപ്പെടുത്തിയത് കേട്ട് എനിക്ക് പോലും ദേഷ്യം വന്നു. അവളെ ഞാൻ തുറിച്ച് നോക്കി.

സാഷ വിഷമത്തോടെ കുറച്ച് നേരം ഫ്രെന്നിനെ നോക്കിയ ശേഷം അവന്റെ മുഖത്ത് നിന്നും അവള്‍ നോട്ടം മാറ്റി സുല്‍ത്താന്‍ കിടക്കുന്നിടത്തോക്ക് നോക്കി.

ശിബിരത്തിൽ വന്ന അന്നു തൊട്ടേ ഫ്രെന്നും സാഷയും നല്ല സുഹൃത്തുക്കൾ ആയിരുന്നു. അന്ന് തൊട്ട് ഇന്നുവരെ ഫ്രെന്നിന് ന്യായീകരിക്കാൻ കഴിയുന്ന എന്ത് കാര്യത്തിനും സാഷ അവന് പിന്‍തുണ നല്‍കിയിരുന്നു.

പക്ഷേ ഇപ്പോൾ അവളുടെ ഈ നില്‍പ്പ് കണ്ടിട്ട് അവളും ഫ്രെന്നിനെ വെറുമൊരു നുണയനായി കാണുന്നു എന്നാണ് എനിക്ക് തോന്നിയത്….?

എന്റെ ഹൃദയത്തില്‍ വല്ലാത്തൊരു വേദന അനുഭവപ്പെട്ട.

മാന്ത്രിക ഔഷധം സേവിച്ച് താടിയെല്ലും മറ്റും ഭേദമായ സുല്‍ത്താന്‍ മെല്ലെ എഴുനേറ്റ് നിന്നു.

എന്തുകൊണ്ടോ ഞാൻ ഉള്‍പ്പെടെ ഫ്രന്നിൽ സംഭവിച്ച ആ അല്‍ഭുതത്തെ കുറിച്ച് ആരും സംസാരിക്കാന്‍ തയ്യാറായില്ല.

അവനൊരു ശക്തനായ മാന്ത്രികന്‍ എന്ന് ആരും അവനോട് പറഞ്ഞില്ല.

97 Comments

  1. Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…

    എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
    Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)

    Nxt പാർട്ട്‌ നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤

    1. ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.

      അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..

      എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️

  2. Yechi terror analo

  3. Innano nale anoo broo story varunathu?

  4. Patten varumoooo bro

    1. Before Sunday വരും bro.

  5. ആശാനേ ഗംഭീരം ?????

    1. Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️

  6. Next part ennu kanum brooo ?☺️

    1. Before Sunday തരാൻ ശ്രമിക്കാം. ♥️

  7. bro adutha part enn varum
    katta waiting

    1. കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.

  8. വായനക്കാരൻ

    കിടിലൻ കഥയാണ്
    ആശയം ഒക്കെ ഒരു രക്ഷയുമില്ല

    ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
    അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
    അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്

    എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും

    1. വായനക്കാരൻ

      ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു

      അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്

      ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു

      അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
      അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ

      1. കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!

        മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️

        1. വായനക്കാരൻ

          അറിയാം ബ്രോ
          ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
          അല്ലാതെ വേറെ ഒന്നുമല്ല ?

    2. ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന്‍ എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന്‌ ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.

      1. വായനക്കാരൻ

        ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
        എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്

        അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
        സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
        ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
        അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി

        അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു

  9. അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ

    1. പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️

  10. Superb. Wtg 4 nxt part…

    1. Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️

  11. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.

    Waiting for next part ?

    സ്നേഹം മാത്രം??

    1. വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️

  12. Ijjathi twist ????

    1. Vaayankkare njettikkkunnath nigade hobby aanalle manushyaa

      1. ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?

Comments are closed.