മാന്ത്രികലോകം 3 [Cyril] 2317

ഞാൻ പറഞ്ഞു കഴിഞ്ഞതും ഞാൻ എന്തോ തമാശ പറഞ്ഞത് പോലെ എല്ലാവരും എന്നെ നോക്കി ചിരിച്ചു.

സുല്‍ത്താന്‍ എന്നെ അളക്കുന്നത് പോലെ നോക്കി…. എന്നോട് എന്തോ പറയാൻ വാ തുറന്നിട്ട് പെട്ടന്ന് അടക്കുകയും ചെയ്തു. എന്നിട്ട് അവന്‍ മിഴി കൂറ്പ്പിച്ചു കൊണ്ട് കാട്ടിലേക്ക് നോക്കി പറഞ്ഞു —,

“നമ്മുടെ ലോകത്ത് രണ്ട് നിലാവ് ഉണ്ട്…. പക്ഷേ ഈ ലോകത്ത് ഒരു നിലാവ് എങ്കിലും ഉണ്ടായിരുന്നെങ്കില്‍ അതിന്റെ വെളിച്ചത്തിന്റെ സഹായത്തോടെ നമുക്ക് വലിയ ബുദ്ധിമുട്ട് കൂടാതെ സഞ്ചരിക്കാന്‍ കഴിഞ്ഞേനെ…….”

പിന്നേ മറ്റുള്ളവരും അവരവരുടെ അഭിപ്രായങ്ങള്‍ പറയാൻ തുടങ്ങി.

ഇതെല്ലാം കേട്ട് ഞാൻ വായും പൊളിച്ചു നിന്നു. കാരണം…. ആകാശത്ത് മങ്ങിയ ചുവന്ന വെട്ടം പരത്തുന്ന ചന്ദ്രനെ ആര്‍ക്കും കാണാന്‍ കഴിയാത്ത പോലെയായിരുന്നു അവർ സംസാരിച്ചത്.

ഞാൻ നേരത്തെ പറഞ്ഞത് ആരും കാര്യമായി എടുത്തില്ല എന്നത് എന്നെ ദേഷ്യപെടുത്തി.
*************

 

ദനീർ

 

ആ ഭീതിയുടെ ഗുഹയില്‍ പോയിട്ട് വന്നതിന് ശേഷമാണ് ഫ്രെന്നിന് എന്തെല്ലാമോ മാറ്റങ്ങൾ സംഭവിച്ചത് പോലെ ഞങ്ങൾക്ക് തോന്നി തുടങ്ങിയത്.

പതിവില്ലാതെ എല്ലാവരോടും അവന്‍ പെട്ടന്ന് ദേഷ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇപ്പോഴും അവന്റെ മുഖത്ത് നല്ല ദേഷ്യം പ്രകടമായിരുന്നു.

കുറച്ച് മുമ്പ്‌ അവന്‍ പറഞ്ഞ കഥ കേട്ട് അവന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു….. എന്നിരുന്നാലും എനിക്ക് അവനോട് ദേഷ്യം തോന്നി — ഒഷേദ്രസിന്റെ പിടിയില്‍ അവന്‍ ചെന്ന് വീണു എന്ന ദേഷ്യം ആയിരുന്നു എനിക്ക്.

“അപ്പോ ആകാശത്ത് കാണുന്ന ആ ചുവന്ന ചന്ദ്രൻ പ്രകാശം പരത്തുന്നില്ല എന്നാണോ നിങ്ങൾ പറയുന്നത്….?” ഫ്രെൻ ദേഷ്യവും അദ്ഭുതവും കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.

ഉടനെ ഞങ്ങൾ എല്ലാവരും മുഖം ചുളിച്ചു കൊണ്ട് ആകാശത്തും അവനെയും മാറിമാറി സംശയത്തോടെ നോക്കി.

അവന്‍ ഏതു ചന്ദ്രനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. മറ്റുള്ളവരുടെ മിഴിച്ചുള്ള നോട്ടം കണ്ടപ്പോൾ അവര്‍ക്കും അവന്‍ പറഞ്ഞ ആ ചന്ദ്രനെ കാണാന്‍ കഴിഞ്ഞില്ല എന്നെനിക്ക് മനസ്സിലായി.

ഉടനെ ഒരു കാര്യം കൂടി എനിക്ക് വ്യക്തമായി — പല സമയങ്ങളിലായി ഫ്രെന്നിന് മാത്രം കാണാന്‍ കഴിഞ്ഞ കാര്യങ്ങളില്‍ ഈ ചുവന്ന ചന്ദ്രനും ഇപ്പോൾ ഉള്‍പ്പെട്ടു എന്ന സത്യമാണ് എനിക്കിപ്പോള്‍ മനസ്സിലായത്.

അവന്‍ പറയുന്നത് എല്ലാം എനിക്ക് വിശ്വാസമാണ്, പക്ഷേ അവന്‍ കാണിച്ച് തരുന്നതും പറയുന്നതും പലപ്പോഴും എനിക്ക് കാണാന്‍ കഴിയാത്തതിനെ വരുമ്പോൾ ആണ് എല്ലാം ഞാൻ ചിന്താകുഴപ്പത്തിൽ വീഴുന്നത്.

97 Comments

  1. Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…

    എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
    Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)

    Nxt പാർട്ട്‌ നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤

    1. ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.

      അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..

      എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️

  2. Yechi terror analo

  3. Innano nale anoo broo story varunathu?

  4. Patten varumoooo bro

    1. Before Sunday വരും bro.

  5. ആശാനേ ഗംഭീരം ?????

    1. Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️

  6. Next part ennu kanum brooo ?☺️

    1. Before Sunday തരാൻ ശ്രമിക്കാം. ♥️

  7. bro adutha part enn varum
    katta waiting

    1. കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.

  8. വായനക്കാരൻ

    കിടിലൻ കഥയാണ്
    ആശയം ഒക്കെ ഒരു രക്ഷയുമില്ല

    ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
    അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
    അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്

    എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും

    1. വായനക്കാരൻ

      ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു

      അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്

      ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു

      അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
      അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ

      1. കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!

        മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️

        1. വായനക്കാരൻ

          അറിയാം ബ്രോ
          ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
          അല്ലാതെ വേറെ ഒന്നുമല്ല ?

    2. ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന്‍ എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന്‌ ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.

      1. വായനക്കാരൻ

        ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
        എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്

        അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
        സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
        ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
        അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി

        അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു

  9. അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ

    1. പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️

  10. Superb. Wtg 4 nxt part…

    1. Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️

  11. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.

    Waiting for next part ?

    സ്നേഹം മാത്രം??

    1. വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️

  12. Ijjathi twist ????

    1. Vaayankkare njettikkkunnath nigade hobby aanalle manushyaa

      1. ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?

Comments are closed.