“നമ്മൾ കടന്നു വന്ന ഓരോ വാതില്‍ തുറന്നമ്പോഴും എന്തെങ്കിലും പ്രത്യേകത നിങ്ങള്‍ക്ക് അനുഭവപ്പെട്ടോ…?” എന്റെ സംശയം ചോദ്യമായി ചോദിച്ചിട്ട് ഞാൻ ഓരോരുത്തരെയായി നോക്കി.
എന്റെ ചോദ്യത്തിന് എല്ലാവരിലും നിന്ന് ഒരു തുറിച്ച് നോട്ടം മാത്രമാണ് മറുപടിയായി ലഭിച്ചത്.
എന്നെ തുറിച്ച് നോക്കിയ ശേഷം അവരെല്ലാവരും ആ വലിയ മുറിയില്‍ കയറി.
ഞാൻ, സാഷ, ദനീർ പിന്നെ ഫ്രേയ ഒരുമിച്ച് മുറിയില്‍ കയറി മറ്റുള്ളവരിൽ നിന്നും അകന്ന് ആ മുറിയുടെ ചുവരില്‍ ചാരിയിരുന്നു.
“എനിക്ക് വിശക്കുന്നു… ആരെങ്കിലും മാന്ത്രിക അറ തുറന്നാല്‍ നിങ്ങള്‍ക്ക് വേണ്ടെങ്കിലും എനിക്കുള്ള ഭക്ഷണം എങ്കിലും ഞാൻ എടുത്തോളാം……” അഖില്‍ ആരോടെന്നില്ലാതെ പറഞ്ഞു.
പെട്ടന്ന് അഷറ് എഴുന്നേറ്റു ഞങ്ങളില്‍ നിന്നെല്ലാം കുറച്ച് മാറി മുറിയുടെ ഒരു മൂലയില്‍ പോയി നിന്നിട്ട് തന്റെ കണങ്കൈയിൽ ഉണ്ടായിരുന്ന കാപ്പ് ഊരി താഴേ വെച്ചതും ആ കാപ്പ് ചെറിയൊരു പ്രകാശം പരത്തി…..
ഉടനെ ആ കാപ്പില്‍ നിന്നും കുറച്ച് മാറി അവിടെയൊരു ആറടി ഉയരം നാലടി വീതിയുള്ള വാതില്‍ പ്രത്യക്ഷപ്പെട്ടു….
അഷറ് ആ വാതിലിലൂടെ അകത്ത് കയറി…. അപ്പോൾ കാപ്പും പ്രകാശവും വാതിലും എല്ലാം അപ്രത്യക്ഷമായി. ഇനി അവന്‍ തിരികെ വരാൻ തയ്യാറാക്കുമ്പോള്‍ ആ വാതില്‍ പിന്നെയും പ്രത്യക്ഷപ്പെടും. ആ കാപ്പിനെ അവന്‍ നിലത്ത് നിന്ന് എടുത്തതും ആ വാതില്‍ പിന്നെയും അപ്രത്യക്ഷമാകും.
പോരാളികള്‍ക്ക് പോലും അവരില്‍ ചെറിയ അളവിലുള്ള മാന്ത്രിക ശക്തി ഉണ്ട്. മാന്ത്രികർ ആയാലും പോരാളി ആയാലും ചെറിയ അളവിലുള്ള മാന്ത്രിക ശക്തി എങ്കിലും ഉണ്ടെങ്കിൽ അതുപോലെത്തെ കാപ്പിനെ ഉപയോഗിക്കാൻ കഴിയും — അതുപോലെത്തെ മാന്ത്രിക കാപ്പ് ഞങ്ങൾ ഓരോരുത്തരുടെയും പക്കല്‍ ഉണ്ട്. ശുചീകരണ അറ സൃഷ്ടിക്കുക എന്ന ഒറ്റ ഗുണം മാത്രമാണ് ആ കാപ്പിനുള്ളത്.
എല്ലാ മാസവും മൂന്ന് മുതൽ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്ന മത്സരങ്ങളാണ് നടക്കുന്നത്. അപ്പോൾ മാന്ത്രിക വനത്തില്‍ അലഞ്ഞ് തിരിയുന്ന ഞങ്ങൾക്ക് ഏറ്റവും അത്യാവശ്യമുള്ള ഒരു സമ്മാനം തന്നെയാണ് ഈ ശുചീകരണ അറ. മാന്ത്രിക മുഖ്യന് സ്വയം സൃഷ്ടിച്ച കാപ്പാണിത്.
കുറെ കഴിഞ്ഞു അഷറ് തിരികെ വന്നു.
ഉടനെ അന്തരീക്ഷത്തില്‍ മാന്ത്രിക അറക്കൾ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതും എന്റെ നോട്ടം അതിലേക്ക് മാറി. അതിന്റെ ഉടമസ്ഥര്‍ അതിന്റെ ഉള്ളില്‍ കയറി പോകുകയും അതിൽ നിന്നും ഭക്ഷണം എടുത്തുകൊണ്ട് പുറത്ത് വരികയും ചെയ്തു.
ഞങ്ങൾ പതിനാറ് പേരില്‍ ഞാൻ, ദനീർ, അഖില്‍, അഷറ് എന്ന നാലു പേർ ഒഴികെ മറ്റുള്ള പന്ത്രണ്ടു പേരും “മാന്ത്രികപോരാളി” കളാണ്.
ഞാനും ഒരു മാന്ത്രികന്‍ ആണെന്ന് ശില്‍പ്പിയും ക്ഷണകാന്തി പക്ഷിയും എന്നോട് പറഞ്ഞത് ഞാൻ ഓര്‍ത്തു.
പെട്ടന്ന് എന്റെ ഘാതകവാൾ എന്റെ മനസില്‍ തെളിഞ്ഞ് വന്നു. ആ ചിന്തയെ ഞാൻ ഉടനെ എന്റെ മനസില്‍ നിന്നും അകറ്റി.
എന്റെ ആത്മാവില്‍ ക്ഷണകാന്തി പക്ഷി അലിഞ്ഞ് ചേര്‍ന്ന ശേഷം അതിന്റെ സാന്നിദ്ധ്യം ഞാൻ അറിയുന്നുണ്ടെങ്കിലും അത് ഇപ്പോഴും നിഷ്‌ക്രിയാവസ്ഥയിൽ തന്നെയാണെന്നു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
മാന്ത്രിക അറയിൽ നിന്നും സാഷയും ഫ്രേയയും ഭക്ഷണം എടുത്തുകൊണ്ട് എന്റെയും ദനരിനും അടുത്തിരുന്നു.
അതോടെ ഞങ്ങൾ എല്ലാവരും കഴിക്കുന്ന ശബ്ദം മാത്രമാണ് ആ മുറിയാകെ കേള്‍ക്കാന്‍ കഴിഞ്ഞത്.
Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…
എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)
Nxt പാർട്ട് നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤
ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.
അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..
എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️
Yechi terror analo
ആണല്ലേ?
Innano nale anoo broo story varunathu?
Patten varumoooo bro
Before Sunday വരും bro.
ആശാനേ ഗംഭീരം ?????
Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️
Next part ennu kanum brooo ?☺️
Before Sunday തരാൻ ശ്രമിക്കാം. ♥️
bro adutha part enn varum
katta waiting
കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.
ok bro thanks
കിടിലൻ കഥയാണ്
ആശയം ഒക്കെ ഒരു രക്ഷയുമില്ല
ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്
എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും
ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു
അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്
ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു
അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ
കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!
മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️
അറിയാം ബ്രോ
ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
അല്ലാതെ വേറെ ഒന്നുമല്ല ?
ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന്‍ എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന് ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.
ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്
അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി
അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു
അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ
പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️
Superb. Wtg 4 nxt part…
Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️
കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.
Waiting for next part ?
സ്നേഹം മാത്രം??
വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️
Ijjathi twist ????
Vaayankkare njettikkkunnath nigade hobby aanalle manushyaa
ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?