മാന്ത്രികം (നൗഫു) 756

“ഉപ്പാപ്പ,…

ഉപ്പാപ്പന്റെ കുട്ടിയേൾക് ഒരു സമ്മാനം വാങ്ങിക്കാൻ പോയത് അല്ലായിരുന്നോ …

 

ഉപ്പാപ്പ എന്താ എന്റെ മക്കൾക്കു കൊണ്ടു വന്നതെന്ന് നോക്കിക്കേ…”

അതും പറഞ്ഞു ഉപ്പ കയ്യിലെ കവർ തുറന്നു അതിൽ നിന്നും രണ്ടു കുഞ്ഞു പെട്ടികൾ പുറത്തേക് എടുത്തു..

“മോളെ ഇതൊന്ന് തുറന്നെ …”

ഫോൺ കയ്യിൽ ഇരിക്കുന്ന പൊണ്ടാട്ടിയോട് പറഞ്ഞപ്പോൾ ഉമ്മ പെട്ടന്ന് അത് വാങ്ങി… അവൾ ഫോൺ ചെയ്യുകയാണെന്ന് പറഞ്ഞു…

എന്നിട്ട് എന്റെ മുന്നിൽ നിന്ന് തന്നെ ആ പെട്ടി തുറന്നു..

അതിൽ നിന്നും വെള്ളിയുടെ കുഞ്ഞു കുഞ്ഞു മുത്തുകൾ ഉണ്ടായിരുന്ന രണ്ടു ജോടി പാദസരം പുറത്തേക് എടുത്തു…

“ഹേയ്….

അത് കണ്ടപ്പോൾ തന്നെ മക്കളുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു…

അവരുടെ സന്തോഷം കണ്ട് എന്റെ ഉപ്പയുടെയും…

ഉപ്പ തന്നെ അത് എന്റെ മക്കളുടെ കാലിൽ ഇട്ട് കൊടുത്തു…”

“അവർ ആഗ്രഹിച്ചത് കിട്ടിയ സന്തോഷത്തിൽ രണ്ടു പേരും ഉപ്പയുടെ കവിളിൽ മാറി മാറി ഉമ്മ വെക്കുന്നത് കണ്ടപ്പോൾ…

അറിയാതെ എന്റെ രണ്ടു കണ്ണുകൾ നിറഞ്ഞൊഴുകി പോയി…”

“ഉപ്പ പൈസ ചോദിച്ചത് എന്റെ മക്കളുടെ ആവശ്യത്തിനായിരുന്നു… അവർ കുറച്ചു ദിവസമായി അവരുടെ കൂട്ടുകാരികളുടെ കാലിൽ ഉള്ളത് പോലെയുള്ള കൊലുസ് വേണമെന്നും പറഞ്ഞു ഉപ്പയെ ഇടങ്ങേറ് ആകുന്നു…

അതായിരുന്നു ഉപ്പ ഇന്ന് രാവിലെ തന്നെ എനിക്ക് മെസ്സേജ് അയച്ചത്…

അബൂ എനിക്കൊരു മൂവ്വായിരം രൂപ നീ അയക്കുമോ എന്ന് ചോദിച്ചു കൊണ്ട്…”

ഇഷ്ടപ്പെട്ടാൽ ???

ബൈ

നൗഫു ☺️

12 Comments

  1. കണ്ണും മനസും നിറച്ച കഥ.. ❤❤❤❤

  2. kadha valare nallathanu . nalla feelings.
    but ee kadayude peru mathram kadhak athra suit ayit thonniyilla( thikachum ente personal abhiprayam)

    kadha nallathanu

    1. പേരിടൽ ചടങ്ങ് കുറച്ചു ബുദ്ധിമുട്ട് ആണ് ബ്രോ .

      1. എനിക്കും തോന്നി,, “ഉപ്പൂപ്പന്റെ വെള്ളി കൊലുസു” എന്നാക്കാമായിരുന്നു

  3. നൗഫു antte ummayude nikahu ezhuthunile

  4. ഹൃദയസ്പർശിയായ അവതരണം, വളരെ നന്നായിട്ടുണ്ട്.
    പിന്നെ “എന്റെ ഉമ്മാന്റെ നിക്കാഹ്” എന്ന കഥയുടെ ബാക്കി ഭാഗങ്ങൾ എവിടെ? അതിനു വേണ്ടി കാത്തിരിക്കുന്നു.

  5. Very touching … Your story wet my eyes…

  6. Sk മാലാഖ

    Nanaiyit und bro adutha kathak waiting with love??

  7. വിശാഖ്

    Kollatto

  8. Ente noufu oru like tharan ulla option matham aanu ullath….illel orayiram like thannene….kannu niranju poyi ????????super

    1. താങ്ക്സ് മുത്തേ ❤

Comments are closed.