അമ്പതിനായിരവും അതിന്റെ കൂടേ വീട്ടിലെ അല്ലറ ചില്ലറ അടവ് തന്നെ പത്തു പതിനയ്യായിരം ഉണ്ട്…അതിന്റെ കൂടേ ചിലവിലേക്കെന്ന് പറഞ്ഞു ഒരു പതിനായിരം രൂപയോളം വേറെ വേണം…
ഇനി ഒരു മൂവായിരം കൂടേ ഞാൻ ഉണ്ടാക്കണം…”
“അല്ലെങ്കിൽ തന്നെ പറ്റെ ടൈറ്റ് ആയി കിടക്കുമ്പോഴാണ് ഓരോ വേണ്ടാത്ത ആവശ്യങ്ങൾ വന്നു മനുഷ്യനെ ഇടങ്ങേറ് ആകാറുള്ളത്…
എന്താ ചെയ്യാ…
ഉപ്പ ആദ്യമായി ചോദിച്ചത് കൊണ്ടു തന്നെ ഈ മാസമില്ല ഉപ്പ അടുത്ത മാസം പോരെ എന്നും ചോദിക്കാൻ പറ്റുന്നില്ല…”
“ഉച്ചക്ക് മുമ്പ് തന്നെ എന്റെ അക്കൗണ്ടിൽ ശമ്പളം ക്രെഡിറ്റ് ആയി… അനിയനും ഉച്ചക്ക് മുമ്പ് അവന് കിട്ടിയ ശമ്പളം മുഴുവൻ എന്റെ കയ്യിൽ കൊണ്ടു വന്നു തന്നു…അതിൽ നിന്നും ഒരു അഞ്ഞൂറ് റിയാൽ ഞാൻ അവനെ തന്നെ തിരികെ ഏൽപ്പിച്ചു അവനും ഈ മാസം എന്തെങ്കിലും ചിലവ് ഉണ്ടാവില്ലേ…
പക്ഷെ അവൻ അത് വീണ്ടും എന്റെ കയ്യിലെക് തന്നെ തന്നു ഇതും കൂടേ ഇക്ക കൂട്ടി അയച്ചോ എനിക്കിനി ഈ മാസം ചിലവൊന്നും ഇല്ല.. ഇനി വേണെങ്കിൽ ഷോപ്പിൽ നിന്നും അഡ്വാൻസ് കിട്ടും…”
“എന്നിട്ടും നാട്ടിലേക് അയക്കാനുള്ള പൈസ 70000 രൂപയെ ആയിട്ടുള്ളു.. ഇനി ഉപ്പാക്കുള്ള മൂവായിരം രൂപ കൂടേ വേണം.. ആ സമയത്താണ് എന്റെ കൂട്ടുകാരൻ തെണ്ടി വരുന്നത്.. ഉടനെ അവനെ പിടിച്ചു അവന്റെ കയ്യിൽ നിന്നും മൂവായിരം രൂപയ്ക്കുള്ള റിയാൽ കടമായി വാങ്ങി അക്കൗണ്ടിലേക് ഇട്ട് നാട്ടിലെ ഉമ്മയുടെ അക്കൗണ്ടിലേക് അയച്ചു കൊടുത്തു…”
ഇപ്പോഴാ ഒന്ന് സമാധാനം ആയത്…
ഓരോ ആവശ്യങ്ങൾ നിവർത്തി കൊടുക്കുമ്പോൾ മനസിൽ ഉണ്ടാകുന്ന ഒരു സമാധാനം ഇല്ലേ അത് തന്നെ…
കുറച്ചു കഴിഞ്ഞു ജോലി ക്കിടയിൽ നിൽകുമ്പോൾ തന്നെ ആയിരുന്നു ഉമ്മയുടെ ഫോണിൽ നിന്നും ഒരു വീഡിയോ കാൾ വന്നത്…
ഞാൻ എടുത്തു നോക്കുമ്പോൾ എന്റെ പൊണ്ടാട്ടിയാണ്…
അവൾ ഞാൻ ഫോൺ എടുത്ത ഉടനെ മിണ്ടരുതെന്ന് ചുണ്ടിൽ വിരൽ ചേർത്തു കാണിച്ചു..
എന്താണെന്ന് അറിയാതെ ഞാൻ മൊബൈലിലേക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു…
ആ സമയം ഉപ്പ വണ്ടിയിൽ നിന്നും ഇറങ്ങുകയായിരുന്നു…
അവരുടെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു..
അവർ വന്നത് കണ്ടപ്പോൾ തന്നെ എന്റെ രണ്ടു പെൺ മക്കൾ ഓടി പോയി സിറ്റൗട്ടിൽ നിന്നും പുറത്തേക് ഇറങ്ങുവാനുള്ള ഗേറ്റിന് അരികെ തന്നെ നിന്നു…
ഉപ്പപ്പ എന്നും വിളിച്ചു കൊണ്ടു…
“ആ ഉപ്പപ്പാന്റെ മക്കൾ സ്കൂൾ വിട്ടു വന്നോ..
ഉപ്പ അവരെ ചേർത്ത് പിടിച്ചു കൊണ്ടു ചോദിച്ചു..
ഒരാൾ lkg യിലും ഒരാൾ അംഗൻവാടിയിലുമാണ് പോകുന്നത്…”
“ആ ബന്ന്… ബന്നപ്പോൾ ഉപ്പാപ്പനെ ഇവിടെ കാണില്ലെനി…”
ചെറിയവൾ ഒരു പരാതി പോലെ പറഞ്ഞപ്പോൾ ഉപ്പ അവളെ മടിയിലേക് വെച്ച്… എന്നിട്ട് പറഞ്ഞു..
കണ്ണും മനസും നിറച്ച കഥ.. ❤❤❤❤
kadha valare nallathanu . nalla feelings.
but ee kadayude peru mathram kadhak athra suit ayit thonniyilla( thikachum ente personal abhiprayam)
kadha nallathanu
പേരിടൽ ചടങ്ങ് കുറച്ചു ബുദ്ധിമുട്ട് ആണ് ബ്രോ .
എനിക്കും തോന്നി,, “ഉപ്പൂപ്പന്റെ വെള്ളി കൊലുസു” എന്നാക്കാമായിരുന്നു
നൗഫു antte ummayude nikahu ezhuthunile
ഹൃദയസ്പർശിയായ അവതരണം, വളരെ നന്നായിട്ടുണ്ട്.
പിന്നെ “എന്റെ ഉമ്മാന്റെ നിക്കാഹ്” എന്ന കഥയുടെ ബാക്കി ഭാഗങ്ങൾ എവിടെ? അതിനു വേണ്ടി കാത്തിരിക്കുന്നു.
Very touching … Your story wet my eyes…
?
Nanaiyit und bro adutha kathak waiting with love??
Kollatto
Ente noufu oru like tharan ulla option matham aanu ullath….illel orayiram like thannene….kannu niranju poyi ????????super
താങ്ക്സ് മുത്തേ ❤