മാന്ത്രികം (നൗഫു) 843

“എനിക്കൊരു മൂവായിരം രൂപ അയച്ചു തരുമോ നീ ”

മൊബൈൽ എടുത്തു ഐഎംഒ ഓൺ ചെയ്തു വീട്ടിലേക് വിളിക്കുവാനായി നോക്കുമ്പോൾ ആയിരുന്നു ഞാൻ ആ മെസ്സേജ് കണ്ടത്…

ഐഎംഒ യിൽ തന്നെ ആയിരുന്നു ആ മെസ്സേജ്…

“വല്ലപ്പോഴും എനിക്കോ അനിയനോ മാത്രം വിളിക്കാൻ വേണ്ടി എടുത്ത അക്കൗണ്ടിലെ പച്ച വെളിച്ചം ആ സമയത്തിനുള്ളിൽ തന്നെ മങ്ങി പോയിരുന്നു…”

“അങ്ങിങ്ങായി മുളച്ചു പൊന്തിയ താടിയും… നരച്ച മുടിയുമുള്ള അതിലെ പ്രൊഫൈൽ ഫോട്ടോയിലേക്ക് ഞാൻ കുറച്ചു സമയം നോക്കി ഇരുന്നു..”

വീണ്ടും അതിലെ വോയിസ്‌ മെസ്സേജ് ഞാൻ കേട്ടു…

“അബൂ…

ഉപ്പച്ചിക് ഒരു മൂവായിരം രൂപ അയച്ചു തരുമോ നീ…

വീട്ടിലേക് പൈസ അയക്കുന്ന കൂട്ടത്തിൽ അയച്ചാൽ മതി…”

“എനിക്കെന്തോ എന്റെ കണ്ണുകൾ അറിയാതെ നിറയുന്നത് പോലെ…

പത്തു മുപ്പത് കൊല്ലമായി എന്നെ വളർത്തിയ എന്റെ ഉപ്പ എന്നോട് പൈസ അയച്ചു തരുമോ എന്ന് ചോദിക്കുന്നു…

വീട്ടിലേക് പൈസ അയക്കുന്ന കൂട്ടത്തിൽ എനിക്കൊരു പത്തോ രണ്ടായിരമോ അയക്കണമെന്ന് മെസ്സേജ് അയച്ചിരുന്നേൽ സത്യമായിട്ടും എനിക്കിത്ര സങ്കടം വരില്ലായിരുന്നു…”

“മാത്രമല്ല പൈസ ഉമ്മയുടെ പേരിൽ ബാങ്കിലേക്ക് ആണ് അയക്കുന്നതെങ്കിലും അതിൽ നിന്ന് ഉപ്പാക് വേണ്ടത് എടുത്തു ഉമ്മാക് കൊടുത്താൽ മതിയെന്ന് ഞാൻ എപ്പോഴും പറയാറുമുണ്ട്…

പക്ഷെ ഇന്നെന്താ ഉപ്പാക് അതിൽ കൂടുതൽ ആവശ്യമുള്ളത് പോലെ തോന്നുന്നു.. ”

ഉപ്പാ ഞാൻ അയക്കാം എന്നൊരു മെസ്സേജ് വിട്ടു വീട്ടിലേക് വിളിച്ചു..

” ഹലോ ഉമ്മ…”

“അബു…

സുഖമല്ലേടാ നിനക്ക്…

നീ പൈസ അയച്ചോ…”

“ഇല്ലല്ലോ ഉമ്മ… ഇന്ന് വൈകുന്നേരത്തിനുള്ളിലെ പൈസ അക്കൗണ്ടിൽ കയറൂ…

കയറിയ ഉടനെ ഞാൻ അയക്കാം…”

“ഹ്മ്മ്…

നിന്റെ പൈസ വന്നോ എന്ന് ചോദിച്ചു ഒന്ന് രണ്ടു വട്ടമായി ഹംസക്ക വീട്ടിലേക് വരുന്നു…

ഇന്നല്ലേ അയാളോട് നമ്മൾ പറഞ്ഞ ലാസ്റ്റ് ഡേറ്റ്…

നിന്റെ കയ്യിൽ അയാൾക് കൊടുക്കാനുള്ള പൈസ മുഴുവൻ ഉണ്ടോ…”

“അനിയന്റെ വിസ ശരിയാക്കുവാനായിട്ട് ഹംസക്കയുടെ കയ്യിൽ നിന്നും അമ്പതിനായിരം രൂപ വാങ്ങിയിട്ട് മൂന്നു മാസമായി…

മൂപ്പരുടെ മകന്റെ വീടിന്റെ പണിക്കുള്ള പൈസ ആയിരുന്നു ഞങ്ങൾക്കൊരു ആവശ്യം വന്നപ്പോൾ തിരിക്കാനായി തന്നത്…

കോൺടാക്ട് പണി ആയത് കൊണ്ടു തന്നെ അവർക്ക് കൊടുക്കേണ്ട തിയ്യതി നാളെയോ മറ്റന്നാളോ ആയിരുന്നു…

അനിയന് ആണേൽ ഒരു പണി ശരിയായി പണിക് കയറിയിട്ട് ഇന്നേക്ക് ഒരു മാസം ആവുന്നു…

അവന്റെ ശമ്പളവും എന്റെ കയ്യിലെ പൈസയും കൂടേ ചേർത്തു വേണം ഏ മാസത്തെ പൈസ അയച്ചു മുപ്പരുടെ കടം വീട്ടുവാൻ എന്ന് ഓർത്തു ഇരിക്കുമ്പോളാണ് ഉപ്പയുടെ മെസ്സേജ്…”

“എല്ലാം കൂടേ എങ്ങനെ അയക്കുമെന്ന് മാത്രം എനിക്കൊരു നിശ്ചയവും ഇല്ലായിരുന്നു…

12 Comments

  1. കണ്ണും മനസും നിറച്ച കഥ.. ❤❤❤❤

  2. kadha valare nallathanu . nalla feelings.
    but ee kadayude peru mathram kadhak athra suit ayit thonniyilla( thikachum ente personal abhiprayam)

    kadha nallathanu

    1. പേരിടൽ ചടങ്ങ് കുറച്ചു ബുദ്ധിമുട്ട് ആണ് ബ്രോ .

      1. എനിക്കും തോന്നി,, “ഉപ്പൂപ്പന്റെ വെള്ളി കൊലുസു” എന്നാക്കാമായിരുന്നു

  3. നൗഫു antte ummayude nikahu ezhuthunile

  4. ഹൃദയസ്പർശിയായ അവതരണം, വളരെ നന്നായിട്ടുണ്ട്.
    പിന്നെ “എന്റെ ഉമ്മാന്റെ നിക്കാഹ്” എന്ന കഥയുടെ ബാക്കി ഭാഗങ്ങൾ എവിടെ? അതിനു വേണ്ടി കാത്തിരിക്കുന്നു.

  5. Very touching … Your story wet my eyes…

  6. Sk മാലാഖ

    Nanaiyit und bro adutha kathak waiting with love??

  7. വിശാഖ്

    Kollatto

  8. Ente noufu oru like tharan ulla option matham aanu ullath….illel orayiram like thannene….kannu niranju poyi ????????super

    1. താങ്ക്സ് മുത്തേ ❤

Comments are closed.