“മാണിക്ക്യം” [Maneesh Kumar MS] 53

രാഘവനും ഭാര്യയും മാത്രമേ ആ വീട്ടിൽ താമസം ഉണ്ടായിരുന്നുള്ളു. നടന്ന സംഭവങ്ങളൊക്കെ ചോദിച്ചറിഞ്ഞ് അവർ മാധവിക്ക് അഭയം നൽകി. കിടക്കാൻ പത്തായത്തിൽ ഇടം കൊടുത്തു. സാഹചര്യങ്ങളെല്ലാം ശാന്തമായി, അവൾ തല്ക്കാലത്തേക്ക് സുരക്ഷിതയായി. അർദ്ധരാത്രിയായിട്ടും രാഘവന് ഉറങ്ങാൻ കഴിഞ്ഞില്ല, മാധവി ഉറങ്ങിക്കാണും എന്ന വിശ്വാസത്തോടെ അയാൾ പതുങ്ങി പത്തായത്തിലെത്തി, പെട്ടെന്ന് ആ കാഴ്ച്ച കണ്ട് അയാൾ ഞെട്ടി, രാഘവൻ കണ്ണുകൾ തുടച്ച് ഒന്നുകൂടി നോക്കി, മാധവിയുടെ ചേലത്തുമ്പിൽ എന്തോ തിളങ്ങുന്നു. അയാളുടെ കണ്ണുകൾ അത്യാഗ്രഹം കൊണ്ട് തിളങ്ങി. അയാൾ വിവരം ഭാര്യയെ അറിയിച്ചു. രണ്ട് പേരും തിളങ്ങുന്ന ആ വസ്തു അവളിൽ നിന്ന് അഭഹരിക്കാൻ തിട്ടമിട്ടു. പതിയെ രണ്ട് പേരും പത്തായത്തിലെത്തി ഉറങ്ങി കിടന്ന അവളെ ശല്ല്യം ചെയ്യാതെ ആ വസ്തു  കൈക്കാലാക്കാൻ ശ്രമിച്ചു.  കാൽ പെരുമാറ്റത്തിന്റെ ശബ്ദം കേട്ട് മാധവി ഞെട്ടി  ഉണർന്നു. രാഘവനെയും ഭാര്യയെയും മാധവി തടഞ്ഞു, ഒടുവിൽ അവർ മൂന്ന് പേരും തമ്മിൽ പിടിവലിയായി. പിടിവലിക്ക് ഇടയിൽ മാധവി രാഘവന്റെ ഭാര്യയെ പിടിച്ചു തള്ളി, താഴെ വീണ  അത്യാഗ്രഹിയായ  ആ സ്ത്രീ അവിടെ കിടന്ന ഒരു മുഴുത്ത വിറകിൻ കഷ്ണം എടുത്ത് മാധവിയുടെ തലയ്ക്ക് പിന്നിലായി ആഞ്ഞടിച്ചു. അവൾ താഴെ വീണു, വേദന കൊണ്ട് പുളഞ്ഞു. ഒട്ടും താമസിക്കാതെ രാഘവൻ അവളുടെ ചേലത്തുമ്പിലെ കെട്ടഴിച്ചു. മാണിക്ക്യം, രാഘവനും ഭാര്യക്കും അതിശയമായി, പക്ഷെ മാണിക്ക്യം സ്വന്തമാക്കണമെങ്കിൽ മാധവിയെ ഒഴിവാക്കണം. രണ്ട് പേരും കൂടി മാധവിയെ ജീവനോടെ പറമ്പിൽ കുഴിച്ച് മൂടാൻ തീരുമാനിച്ചു. അവൾ ജീവന് വേണ്ടി അവരോട് കെഞ്ചി പക്ഷെ അവർ അവളുടെ യാചന ചെവികൊണ്ടില്ല. അവസാനത്തെ പിടി മണ്ണും വാരിയിട്ട് മാധവിയെ അവർ മണ്ണിനടിയിൽ മൂടി. പെട്ടെന്ന് ഇടിവെട്ടി. മിന്നൽ ആഞ്ഞടിച്ചു. പേമാരി പെയ്തു. കൊടുങ്കാറ്റ് വീശി. ഭൂമികുലുക്കം ഉണ്ടായി. രാഘവനും  ഭാര്യയും പേടിച്ച് നിലവിളിച്ചു. മാധവിയെ കുഴിച്ചിട്ട കുഴി അവളുടെ അവസാന ശ്വാസത്തിന്റെ ശക്തിയിൽ രണ്ടായി പിളർന്നു. രാഘവൻ ആ കുഴിയിലേക്ക് എത്തി നോക്കി. കണ്ണിലൂടെയും വായിലൂടെയും രക്തം ഒലിപ്പിച്ച്, കൂർത്ത രണ്ട് പല്ലുകളും കാട്ടി, മുട്ടോളം നീളമുള്ള മുടി അഴിച്ച് അലസമായി ഇട്ട് കിടക്കുന്ന മാധവി. രാഘവനെ കണ്ടതും ഇരുകണ്ണുകളും അവൾ തുറന്നു, മാധവിയുടെ കണ്ണുകളിലൂടെ തീ ജ്വലിച്ചു. രാഘവനും ഭാര്യയും പേടിച്ച് നിലവിളിച്ച് കൊണ്ട് അവിടെ നിന്ന് ഓടി ഒളിക്കാൻ ശ്രമിച്ചു. മാധവിയുടെ കാലുകൾ നിലത്തുറക്കാതെ വായുവിലേക്ക് പറന്ന് പൊങ്ങി, അവൾ രാഘവനെയും ഭാര്യയെയും പിൻതുടർന്നു. അവരുടെ മുന്നിലെത്തിയ മാധവി ആകാശത്തോളം വലിപ്പത്തിൽ ഉഗ്രരൂപം പ്രാപിച്ചു. രാഘവനും ഭാര്യയും ജീവനു വേണ്ടി മാധവിയോട് കെഞ്ചി, എന്നാൽ യാതൊരു ദാക്ഷിണ്യവും കൂടാതെ  രാഘവനെയും ഭാര്യയെയും മാധവി അവളുടെ കൂർത്ത നഖങ്ങൾ കൊണ്ട് പിച്ചി ചീന്തി, അവരുടെ കുടൽമാല അവൾ ഭക്ഷിച്ചു, രക്തം പാനീയമാക്കി. രാഘവന്റെയും ഭാര്യയുടെയും ജീവനെടുത്തിട്ടും മാധവിയുടെ കലി അടങ്ങിയില്ല, വിശപ്പ് മാറിയില്ല, ദാഹം തീർന്നില്ല, അവൾ രാത്രികൾ മറയാക്കി ചെങ്കൽമേട് താണ്ടി വരുന്നവരുടെ രക്തത്തിനായുള്ള വേട്ട ആരംഭിച്ചു.

 

 

മനീഷ് കുമാർ എം. എസ്

13 Comments

  1. Vividha genrekalil njan short stories post cheyyan agrahikkunnu. Ellavarum vayich ningalude suggestions and abhiprayangal commentil parayane.?

  2. Nidheesh❤️

  3. Nannayittund. Oru short horror story

    1. Thank you shahana.

  4. നിധീഷ്

    ♥♥♥♥

    1. Manikkyam Madhavi … Thudakkam alle? Horror eeyide kuravaanallo ennorthathe ulloo

      1. Manikkyam oru episode maathram ulla short storya. Thudarkadhakal ezhuthaan agraham und, njan sremikkam.?

  5. കൈലാസനാഥൻ

    ഒരു മിനിക്കഥ എന്ന് പറയാം. ഒരേ ഒരു മേന്മ ആകെ രണ്ട് അക്ഷര തെറ്റുകൾ മാത്രം. കുശിനിക്കാരനും അപഹരിച്ചു എന്നിവ തെറ്റായി എഴുതി അത് സ്വോഭാവികം അതത്ര കുറ്റമല്ല. നാലുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർ പണ്ട് പറഞ്ഞു കൊടുത്തിരുന്ന ഒരു കഥ എന്തിനെന്നോ ഭക്ഷണം കഴിക്കുവാനും ഉറങ്ങുവാനും.

    1. Thank you. Mobileil manglish keyboardil type cheyyunnathaayonda typing error varunne. Enthaayalum adutha kadhakalil corrections njan theerchayaayum varuthaam.

  6. Aywaa… Instant പ്രേതം

    1. ?

  7. സൂര്യൻ

    എന്തുവ ഇത്? ബാക്കി ഉണ്ടോ അതോ ഇത്രയേ ഉള്ളോ?

    1. Oru Kunj horror kadhayaa. ?

Comments are closed.