എന്താ അവൾക്കു വല്ലതും സംഭവിച്ചോ, ഞാൻ പേടിയോടെ ചോദിച്ചു
അതും കൂടി അറിഞ്ഞാൽ പിന്നെ ഏട്ടൻ ജീവനോടെ ഇരിക്കും തോന്നുന്നില്ല
അവളുടെ അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു അങ്ങനെ ഒന്നും പറയല്ലേ മോളെ
അവൾ ഇപ്പോൾ ഭർത്താവും ആയി അമേരിക്കയിൽ ആണ്
ഞാൻ ഞെട്ടി പോയി, അപ്പോൾ ചേച്ചി മരിച്ചു, ചേച്ചിയുടെ കുഞ്ഞിനെ നോക്കാൻ ചേച്ചിയുടെ ഭർത്താവിനെ കെട്ടി എന്നൊക്കെ പറഞ്ഞു കേട്ടു
അത് അവൾക്കു ഒരുത്തനെ ഇഷ്ട്ടം ആയിരുന്നു, അത് ഒഴിവാക്കാൻ ഞങ്ങൾ പറഞ്ഞു കൊടുത്തത് ആണ്, അങ്ങനെ എന്തെങ്കിലും പറഞ്ഞില്ല എങ്കിൽ അവൻ ഒഴിഞ്ഞു പോകില്ല എന്നു പറഞ്ഞു അവൾ
എനിക്ക് മനസ്സിൽ ചിരി വന്നു, തേപ്പും മേടിച്ചു അവളെ ഓർത്തു കരയുന്ന സുകു ഏട്ടനെ ഓർത്തപ്പോൾ
ഞാൻ പറഞ്ഞു ആ കാമുകന്റെ ഭാര്യ ആണ് ഞാൻ, പുള്ളി ഇപ്പോളും അനന്യയെ ഓർത്തു ജീവിക്കുക ആണ്
അവനോടു മോളേം നോക്കി നന്നായിട്ടു ജീവിക്കാൻ പറ, മോളു പറഞ്ഞിട്ടും കേൾക്കുന്നില്ല എങ്കിൽ ഇങ്ങോട്ട് കൂട്ടി കൊണ്ട് വാ, ഞാൻ പറയാം
തിരിച്ചു വരുമ്പോൾ ഞാൻ ഭയങ്കര ഹാപ്പി ആയിരുന്നു, അന്ന് തന്നെ ഏട്ടന്റെ വീട്ടിലേക്കു
പോയി, ആ മഹാനെ ഇന്ന് തന്നെ കാണണ്ടേ, ഓർത്തിട്ടു ചിരി വരുന്നു
ബുള്ളറ്റിൽ സുകു ഏട്ടൻ വന്നു ഇറങ്ങി, വലിയ വില്ലനെ പോലെ, ചിരിക്കാതെ, സ്നേഹം ഇല്ലാതെ ഒരു നിരാശ കാമുകൻ. വിളിച്ചു പറയണം എന്നു തോന്നി നിങ്ങൾ സുകു അല്ല ശശി ആണെന്ന്. തേപ്പും മേടിച്ചു മസിലും പിടിച്ചു നടക്കുവാ, എടുത്തു കിണറ്റിൽ ഇടുകയാണ് വേണ്ടത്
കളിയാക്കി ഒന്നും പറഞ്ഞില്ല, താലി കെട്ടിയവൻ അല്ലെ, ഒരിക്കൽ ഒരുപാട് മോഹിച്ചത് അല്ലെ
ഞാൻ ഏട്ടന്റെ പുറകെ മുറിയിലോട്ടു ചെന്നു, ഏട്ടാ ഒരു കാര്യം പറയാൻ ഉണ്ട്, മുഴുവനും കേൾക്കണം
കാരണം ഇത് എന്റെയും കൂടെ ജീവിത കാര്യം ആണ്
Bakki ille ?
കൊള്ളാം അടിപൊളിയായിട്ടുണ്ട്
Superb
❤️❤️❤️