ഒരു ദിവസം കുളക്കടവിൽ അവനിരിക്കുമ്പോ അവന് മറികടന്ന് പോകാൻ കഴിയാത്ത വണ്ണം തടഞ്ഞു നിർത്തി.
“ഞാൻ പറയുന്നത് മുഴുവൻ കേൾക്കാൻ നില്കാതെ നീ പോയാൽ ന്റെ ശ്രീകുട്ടിടെ ശവം പൊങ്ങിയ പോലെ നാളെ എന്റെ ശവം ഇവിടെ പൊങ്ങും…
അവന്റെ കണ്ണുകൾ ഒരു ഞെട്ടലോടെ തന്റെ മുഖത്തേക്കായപ്പോൾ ഞാൻ പതിയെ അവനോട് പറഞ്ഞു തുടങ്ങി
“മോനെ ഞാൻ നിന്റെ അമ്മയുടെ ആത്മാർത്ഥ സുഹൃത്തായിരുന്നു.. പേര് ഭാനു… നിന്നെ എനിക്ക് കാണിച്ചു തന്നത് നിന്റെ അമ്മ തന്നെയാണ്… അല്ലെങ്കിൽ ഈ നാട്ടിൽ എത്ര കുട്ടികൾ ഇങ്ങനുണ്ട്… നിന്നെ മാത്രം എന്റെ കണ്മുന്നിൽ കൊണ്ട് വന്നിട്ടത് അവൾക് തരാൻ കഴിയാതെ പോയ സ്നേഹം എന്നിലൂടെ നിനക്ക് നൽകാൻ വേണ്ടിയാകും.. കുഞ്ഞുങ്ങളില്ലാത്ത എനിക്കും അത് സന്തോഷമാകും കരുതി ആകും…
”നിന്നെ ഞാൻ സ്നേഹിക്കട്ടെ ന്റെ മകനായി, ചീത്ത കൂട്ടു കെട്ട് നിർത്തി നീ പഠിക്കണം ജോലി നേടണം ഞാൻ പഠിപ്പിക്കും നിന്നെ…
പിന്നീട് ശ്രീകുട്ടിടെ മോൻ ചന്തു ഭാനുവിന് മകനായി… ബാലനും അമ്മയ്ക്കും അത് ഒരുപാട് സന്തോഷം നൽകി… വർഷം രണ്ടു കഴിഞ്ഞു… ഇടയ്‌ക്കു വർഗീസിന്റെ കൊത്തി വലിക്കുന്ന നോട്ടം ഒഴിച്ച് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലാതെ ജീവിതം സന്തോഷമായി തന്നെ മുന്നോട്ടു പോയ്..
പത്താം ക്ലാസ്സിലെത്തിയ ചന്തുവിനെ വീട്ടിൽ തന്നെ നിർത്തിയാലോ.. അപ്പൊ നന്നായിട്ടു നിനക്കവനെ പഠിപ്പിക്കാൻ കഴിയുമല്ലോ എന്ന് ആദ്യം പറഞ്ഞതു ബാലേട്ടനായിരുന്നു.. കൂടെ അമ്മയുടെ പിന്തുണയും കണ്ടപ്പോ മനസ്സൊരുപാട് സന്തോഷിച്ചു.. താൻ എങ്ങനെ പറയും കരുതി മടിച്ചതാ അവരിങ്ങോട്ട്…
ചന്തുവിനു അതിത്തിരി സങ്കടാക്കി എന്ന് മനസിലായെങ്കിലും അത് കണ്ടില്ലെന്നു നടിച്ചു …എത്രയൊക്കെ ശ്രമിച്ചിട്ടും നാട്ടിലെ പൊട്ട കുട്ട്യോൾടെ കൂട്ട് വിടാൻ അവന് കഴഞ്ഞിരുന്നില്ല.. താൻ അറിയാതെ അവൻ നടത്തുന്ന പുകവലിയൊക്കെ നില്കുമല്ലോ അതാണവന്റെ സങ്കട കാരണം എന്നറിയാമായിരുന്നിട്ടും കണ്ടില്ലെന്നു നടിച്ചു…
കാര്യം പറഞ്ഞപ്പൊ ചോര വലിച്ചു കുടിച്ച് അയാളും ‘സമ്മതം നൽകി