ബ്രാഹ്മിൻസ് ഹോട്ടൽ [നൗഫു] 1725

വെജിറ്ററിയാൻ ഹോട്ടൽ കാണുന്നുണ്ടേലും പഞ്ചാബി ഹൗസിൽ ദിലീപിന്റെ വലിവിനെ ഓർമിപ്പിച്ചെന്ന വണ്ണം ഞാൻ അങ്ങോട്ടുള്ള അവന്റെ തള്ളിനെ മുന്നോട്ട് തള്ളി..

ബഡ്ജറ്റ് തന്നെ ആയിരുന്നു പ്രശ്നം..

അവസാനം ഞങ്ങൾ കണ്ടത്തി.. കണ്ടെത്തിയാൽ എന്തോ പറയുമല്ലോ.. അപ്പൊ എന്റെ മനസിൽ ആ വാക്യം ആയിരുന്നു വന്നത്.. എന്തോ മൊറൊക്കോ ന്നോ അങ്ങനെ എന്തോ…

ഒരു സാധാ ഹോട്ടൽ.. അതിന്റെ പേര് ഞാൻ ഓർക്കുന്നില്ല.. ഹോട്ടലിനോട് അടുത്തപ്പോൾ തന്നെ നല്ല സാമ്പാറിന്റെയും ദോശ യുടെയും മണം വന്നു തുടങ്ങി..

കേറാടാ പഹയാ ഇതാണ് അമ്മള് തേടി നടന്നത്.. ഞാൻ അവനെയും വലിച്ചു ആ കടയിലേക്ക് നടന്നു..

പക്ഷെ പെട്ടന്ന് തന്നെ സ്വിച്ച് ഇട്ടത് പോലെ ഞങ്ങൾ നിന്നു..

ഉള്ളിലേ ആളുകളെ കണ്ടാണ് ഞങ്ങൾ നിന്നത്..

അതൊരു തമിഴ് ബ്രാഹ്മൺസ് ഹോട്ടൽ ആയിരുന്നു.. കുടുമ കെട്ടിയ ഒരാൾ ആയിരുന്നു അതിന്റെ മുതലാളി.. ഉള്ളിലുള്ള ഒന്നോ രണ്ടോ പണിക്കാരായ സ്ത്രീകളുടെ വസ്ത്ര ധാരണവും അങ്ങനെ തന്നെ..

ഇവരെ ഇത് വരെ അടുത്തു നേരിട്ട് കണ്ടിട്ടില്ല.. സിനിമയിൽ കണ്ട നോട്ടത്തിലാണ് ബ്രാഹ്മൺസ് ആകുമെന്ന് തോന്നിയത് തന്നെ..

“എടാ.. ഇവിടെ നമ്മുക് ഇവിടെ കേറാമോ ..”

ഉള്ളിൽ ഭക്ഷണം കഴിക്കാൻ വന്നവരെ കണ്ടിട്ടും അവരെ പോലെ ഉള്ളത് കൊണ്ടു തന്നെ ഞാൻ ബ്രോ യോട് ചോദിച്ചു..

“ഇല്ലന്ന് തോന്നുന്നു.. പക്ഷെ നല്ല ഇഡ്ഡലി സാമ്പാറും കിട്ടും.. കയറി നോക്കിയാലോ..”

അവൻ എന്നേ നിർബന്ധിച്ചു കടക്കുളിലേക്കു കയറ്റി..

“ഇരിക്യാ…”

കടക്കുളിലേക്കു കയറിയ ബ്രോ യുടെ സംസാരത്തിൽ ആകെ ഒരു മാറ്റം…

എല്ലാത്തിനും ഒരു നീട്ടൽ…

“എടാ എന്താ ഒരു മാറ്റം..”

അവന്റെ മാറ്റം കണ്ടു ഞാൻ ചോദിച്ചു..

“നമ്മളും ബ്രാഹ്മണൻ മാർ തന്നെ ആണെന്ന് ഓല് കരുതിക്കോട്ടെടോ…അല്ലേൽ തല്ല് കിട്ടിയാലോ ”

അവൻ ഒരു സ്വകാര്യം പോലെ എന്റെ ചെവിയിൽ പറഞ്ഞു…

സാമ്പാറും ദോശയും.. അതായിരുന്നു ഞങ്ങൾ അവിടെ നിന്നും കഴിച്ചത്…

ഏതായാലും അവിടുത്തെ ഫുഡ്‌ ഒരു രക്ഷയും ഇല്ലായിരുന്നു..

അടുത്തുള്ള വീട്ടിലേ…ചേച്ചിമാരോ.. കൂട്ടുകാരുടെ അമ്മമാരോ അങ്ങനെ ഒരു സാമ്പാർ ഉണ്ടാക്കിയതായി എനിക്ക് തോന്നുന്നില്ല.. അത്രക്ക് ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞാൽ പോലും കുറഞ്ഞു പോകും…

പിന്നീടുള്ള ഓരോ വരവിലും ആ കട തന്നെ തേടി പോകുവാനും.. അവിടെ അവരുടെ ആളുകൾ മാത്രമല്ല എല്ലാവരും കഴിക്കാൻ വരുന്നുണ്ടെന്ന് മനസിലാകുവാനും സാധിച്ചു…

അത് പോലെ തന്നെ അതിന്റെ മുതലാളി,.. മുതലാളി എന്നൊന്നും പറയാൻ പറ്റില്ല.. അന്നത്തെ ചിലവിന് മാത്രം കച്ചവടം ചെയ്യുന്ന ഒരു സാധാരണക്കാരൻ..

ഞങ്ങൾ ഇടക്കിടെ വരുന്നത് കണ്ടു ഞങ്ങളുടെ നാടും വീടും എല്ലാം മനസിലാക്കി.. ഞങ്ങളെ മനോഹരമായി സ്വീകരിക്കാനും തുടങ്ങി..

6 Comments

  1. Correct spot para Bhai evdyaa aaa hotel????

  2. തൃശ്ശൂർക്കാരൻ

    ????

  3. Good ?.

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. രുദ്രരാവണൻ

    ❤️❤️❤️

Comments are closed.