ബ്രാഹ്മിൻസ് ഹോട്ടൽ [നൗഫു] 1639

ബ്രാഹ്മിൺസ് ഹോട്ടൽ
നൗഫു…❤

 

 

വയനാട്ടിലെ കല്പറ്റയിൽ വന്ന സമയം…

മൂത്തമ്മയുടെ വീട്ടിൽ വന്നാൽ കല്പറ്റ വിസിറ്റ് ചെയ്യാതെ പോകാറില്ല..

ചുരുക്കി പറഞ്ഞാൽ ഹോം ടൌൺ ആയ കോഴിക്കോടിനെക്കാൾ വെക്തമായി അറിയുന്ന ടൌൺ ആണ് കല്പറ്റ..

ഒന്ന് ബത്തേരിക്കും ഒന്ന് കോയിക്കോട്ടേക്കും മറ്റൊന്ന് മേപ്പാടി വഴിയും.. കൂടേ ഒരു ബൈപ്പസും… പിന്നെ ഉള്ളത് പല വായിക്കും എത്താൻ ഉള്ള ഒരു ഷോർട് കട്ട് പോലുള്ള റോഡും മൊത്തത്തിൽ പറഞ്ഞാൽ ഇത്രയെ ഉള്ളൂ കല്പറ്റ…

അന്ന് ബൈപ്പാസ് ഇല്ലായിരുന്നു ട്ടോ..

ഞങ്ങൾ രണ്ടു പേരാണ് ഉള്ളത്.. ഞാനും എന്റെ ബ്രോ ആബിദും…

എനിക്ക് രാവിലെ പേപ്പർ വായിക്കുന്ന ഒരു ദുശീലം ഉള്ളത് കൊണ്ടു തന്നെ കല്പറ്റയിലേക് ഇറങ്ങിയത് ആയിരുന്നു രാവിലെ തന്നെ ..

കൂടെ ഉള്ള ബ്രോക് രാവിലെ ഉണ്ടാവാറുള്ള കോട മഞ്ഞു കാണുക എന്ന ലക്ഷ്യവും..

കോട മഞ്ഞു വലിച്ചെടുത്തു വായിലൂടെ സിഗരറ്റ് പുക ചുരുൾ വിട്ടു കളിക്കുക…

ഇടക്ക് ഒരു സിഗരറ്റ് വാങ്ങി ആ തണുപ്പിൽ ഒന്ന് ആഞ്ഞു വലിക്കുക.. അത്രേ ഉള്ളൂ..

അങ്ങനെ കല്പറ്റയിൽ എത്തി പേപ്പറും വാങ്ങി.. അപ്പോഴാണ് രാവിലെ ഒരു കട്ടൻ മാത്രം കുടിച്ചു ഇറങ്ങിയതിന്റെ പ്രശ്നം വയറ് കാണിക്കാൻ തുടങ്ങിയത്..

ഹേയ് ഇങ്ങള് കരുതിയ പ്രശ്നം അല്ല.. ഇത് വയറ് വിശന്നു ചീത്ത വിളിക്കാൻ തുടങ്ങിയതാണ്… രണ്ടാൾക്കും ഒരുപോലെ തന്നെ…

തണുപ്പ് ആയത് കൊണ്ടു തന്നെ പൊതുവെ വിശപ് കൂടുമല്ലോ… അത് തന്നെ..

“നമുക്ക് എന്തേലും കഴിച്ചാലോ.. ”

ഞാൻ ആബിദി നോട്‌ ചോദിച്ചു..

“എസ്.. ഓഫ്‌കോഴ്സ്..”

മൂപ്പരെ കയ്യിൽ അഞ്ചു പൈസ ഇല്ലേലും എന്തിനും റെഡിയാണ്…

രണ്ടു രൂപ കൊണ്ടു വയനാട് കറങ്ങിയ മുതലാണ് .. എന്റെ സ്വന്തം ബ്രോ…

ആ കഥ പിന്നെ പറയാം…

“പൊറോട്ട ബീഫ് കോഴി.. അങ്ങനെ സാധാരണ ഹോട്ടലിൽ കയറിയാൽ കഴിക്കാറുള്ള ഭക്ഷണത്തിന്റെ നീണ്ട നിര തന്നെ മനസിലൂടെ പാഞ്ഞു..

പോക്കറ്റ് ഒന്ന് തപ്പി നോക്കി..”

“ഇന്ന് നമുക്ക് വെറൈറ്റി ആക്കാം …”

ഞാൻ അവനോട് പറഞ്ഞു..

“അവൻ എന്നേ ഒരു നോട്ടം നോക്കി”

വെറൈറ്റി ആൾക്ക് പുടിച്ചില്ല എന്ന് തോന്നുന്നു..

“ഹരേ ബഡാ ബായ്..

കയ്യിൽ പൈസ കം ഹേ…

കയ്യിൽ പൈസ കുറവാണ് അത് കൊണ്ട് നമുക്ക് വല്ല വെജ് കിട്ടുന്ന കടയും നോക്കാം.. ലോ കോസ്റ്റലി ഐറ്റംസ്…”

അവന്റെ നോട്ടം മനസിലാക്കി ഞാൻ പറഞ്ഞു..

പക്ഷെ പഹയൻ എന്തെക്കോയോ കൊതിച്ചിരുന്നു എന്ന് തോന്നുന്നു..

“എന്നും മീനും ഇറച്ചി യും തന്നെ അല്ലേ പഹയാ നമുക്ക് ഒന്ന് കറങ്ങി നോക്കാം എന്തേലും വെറൈറ്റി ഉള്ളത് കിട്ടാതിരിക്കില്ല അവന്റെ തോളിൽ കയ്യിട്ട് സമാധാനപ്പെടുത്തി ഞങ്ങൾ നടന്നു…”

6 Comments

  1. Correct spot para Bhai evdyaa aaa hotel????

  2. തൃശ്ശൂർക്കാരൻ

    ????

  3. Good ?.

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. രുദ്രരാവണൻ

    ❤️❤️❤️

Comments are closed.