ഫൈസിയുടെ ആശ 68

ഒരു പാത്രം ചോറിൽ ഒരു നുള്ള് വിഷം മേമ്പൊടി ചേർത്തു അച്ഛനും അമ്മയും ഒരുമിച്ചുണ്ടു…

കർമ്മങ്ങൾക്ക് വന്ന നാട്ടുകാരും, ബന്ധുക്കൾ പരിഹാസം കൊണ്ട് കുരവയിട്ടു..

എല്ലാരും പിരിഞ്ഞപ്പോൾ അമ്മയെ തളച്ചിരുന്ന ചങ്ങല കൂട്ടങ്ങളെ ചേർത്തു പിടിച്ചു ആ പായയിൽ മയങ്ങി…

മാറി വന്ന രാവും, പകലും അവളിലൂടെ കഴിഞ്ഞു പോകവേ ഇരുട്ടിന്റെ കൂട്ട് പിടിച്ചു പ്രസാദ് അന്തിക്കൂട്ടിനായി വാതിൽ പൊളിച്ചപ്പോൾ കരുതി വെച്ച വെട്ടു കത്തി കൊണ്ട് തലങ്ങും , വിലങ്ങും ആഞ്ഞു വെട്ടി….

എന്നിട്ടും ചത്തില്ല പോലും..

തുന്നി കെട്ടലും ആയി ആശുപത്രിയിൽ ആയപ്പോൾ കൂട്ട് കച്ചവടത്തിൽ ചതി കാണിച്ചപ്പോൾ പാർട്ണർ മാർ കൊടുത്ത പണി ആണെന്നും മറ്റും നാട്ടിൽ പരന്നു.. .

മൂന്ന് നാല് ദിവസം കഴിഞ്ഞൊരു ഉച്ച തിരിഞ്ഞ നേരം മാളിയേക്കലെ കാറിൽ ഒന്ന് തന്റെ പടിക്കൽ വന്ന് നിർത്തിയപ്പോൾ ആശ ഒന്നമ്പരന്നു..

ഫൈസലും, അവരുടെ ഉമ്മയും..

ആശക്ക് ന്നെ കുറിച്ചും ഞാനാരെന്നും പ്രേത്യേകിച്ചു പറയേണ്ടതില്ല ല്ലൊ.. ഇതെന്റെ ഉമ്മ..

ഉമ്മറത്തേക്ക് കയറിയ ഫൈസൽ പറഞ്ഞു തുടങ്ങി…

പ്രസാദ് ഹോസ്പിറ്റലിൽ ആയതെങ്ങനെ എന്നറിയുന്ന മൂന്നാമതൊരാൾ ഞാൻ മാത്രം ആണ്.. വർഷങ്ങൾ ആയി ഞാൻ ആശയുടെ പുറകിൽ ഉണ്ട്…

ഉള്ളിലെ ഭീതി അടക്കി വെച്ച് , ബസ്സിൽ കയറി അച്ചന്റെ അരികിൽ താൻ എത്തും വരെ ആ ബസിനു പുറകിൽ ആയും , അച്ഛൻ വരവ് നിർത്തിയപ്പോൾ വീട് വരെ നടന്നും, ഇപ്പൊ തനിച്ചായപ്പോൾ ഇന്നലെ വരെ വീടിനരികിലും…

ഇതെന്തു മായം എന്നാലോചിച്ചു വിസ്മയത്തോടും, പരിഭ്രമത്തോടും ആ കണ്ണുകളിലേക്കവൾ നോക്കിയപ്പോൾ ചെറിയൊരു കുറ്റബോധത്തോടെ, അതിലേറെ വിഷമത്തോടെ ഫൈസൽ പറഞ്ഞു തുടങ്ങി…

ലോ കോളേജ് രാഷ്ട്രീയത്തിലെ പക പോക്കലിന് ഇരയാകേണ്ടിയിരുന്ന തനിക്കു മുന്നിലേക്ക് നീണ്ടു വന്ന കത്തി മുനയിലേക്കു നെഞ്ച് വിരിച്ചു കയറിയ നന്ദു ആശയുടെ മാത്രം അല്ല തന്റെ കൂടി സ്വന്തം സഹോദരൻ തന്നെ യായിരുന്നു…
കൂട്ടുക്കാരെകാൾ ഉപരി നല്ലൊരു ആത്മ ബന്ധം..

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഒട്ടേറെ ഇഷ്ടമായി.

Comments are closed.