ഫൈസിയുടെ ആശ 68

സങ്കടത്തോടെ അച്ഛന്റെ അടുത്ത് ചെന്ന് ചോദിച്ചു..

ന്താ അച്ഛാ വരാഞ്ഞേ.. അസുഖം വല്ലതും..?

ഇല്ല.. ഞാൻ ഇനി വരില്ല.. മറുത്തൊന്നും ചോദിക്കാതെ അകത്തേക്ക് കടക്കുമ്പോൾ തീർത്തും തളർന്നു പോയി..

പതിവ് പോലെ ജോലിക്ക് പോക്ക് മുടക്കാതെ തുടർന്നു..

രാത്രിയിൽ റോഡരികിൽ ഒരിക്കൽ പ്രസാദ് കയറി വട്ടം പിടിച്ചപ്പോൾ നിലാവിൽ നിന്നൊരു രൂപം പെട്ടെന്ന് കയറി വന്നപോലെ കുതറി ഓടാൻ ശ്രമിക്കുന്ന ഞാൻ കണ്ടു..

മാളിയേക്കലെ ഫൈസൽ.. തന്റെ കടയുടെ എട്ടു പത്തു കടക്കപ്പുറം ടെക്‌സ്‌റ്റൈൽസ് ആണ് മാളിയേക്കക്കാർക്ക്..

പ്രസാദേ .. അവളെ വിട്ടേക്ക്… അത് വീട്ടിൽ പൊയ്ക്കോട്ടേ…

ഓ താനാണോ ഇപ്പോ പുതിയ സംബന്ധക്കാരൻ..??

എപ്പഴും പുളികൊമ്പാണല്ലോടി പിടിക്കുന്നെ..?? കാശുള്ള ആണുങ്ങളെ നിനക്ക് പറ്റത്തുള്ളൂ ല്ലേ..

ആശ നടന്നോളു. പേടിക്കണ്ട..

വീടിന്റെ പടി കയറും വരെ ഫൈസൽ കൂടെ ണ്ടാർന്നു ഒരു അകലം പാലിച്ചു പുറകിലായി..

നേരം വെളുക്കും മുന്പേ നാട്ടിലെ പ്രമാണി മാന്യന്മാർ കഥകൾ ഇറക്കി തുടങ്ങി ഫൈസലിനെയും ചേർത്ത്…

മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ ചോദിച്ചു .
നിനക്ക് ഇപ്പൊ മാപ്പിള ചെക്കനാണോടി കൂട്ട്..

അച്ഛൻ എന്താ ഇപ്പോ ഇങ്ങനെ..??

പറഞ്ഞു തീർന്നില്ല അതിനു മുന്നേ അച്ഛൻ പറഞ്ഞു.. നാളെ തൊട്ട് നീ ജോലിക്ക് പോകണ്ട..
മുന്നേ ഞാൻ പറഞ്ഞിരുന്നു….

ജോലിക്ക് പോകുമ്പോൾ അറിഞ്ഞില്ല തിരികെ എത്തുമ്പോൾ സ്വീകരിക്കാൻ മരണം പുതച്ചു കിടക്കുന്ന അച്ഛനും അമ്മയും ആകുമെന്ന്..

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഒട്ടേറെ ഇഷ്ടമായി.

Comments are closed.