രാവിലെ ഒരിക്കൽ പ്രസാദ് വട്ടം നിന്നു പറഞ്ഞു.. നിന്നെ എനിക്ക് ഇപ്പഴും ഇഷ്ട്ടം തന്നെയാ.. കെട്ടി കൂടെ പൊറുപ്പിക്കാൻ ആഗ്രഹം ഇല്ല.. ഇടക്കൊക്കെ ഒന്ന് പൊറുത്ത മതി.. പൂതി കൂടുമ്പോൾ..
കൈ വീശി ഒന്ന് പൊട്ടിക്കുമ്പോൾ ഞാൻ ഒരു പെണ്ണ് മാത്രം എന്ന് മറന്നു പോയി..
കവലയിൽ ഉള്ളവർ അടി ശബ്ദം കേട്ട് വന്നപ്പോൾ സ്വയം ഒരു ധൈര്യം സംഭരിച്ചു നിന്നു..
ന്താടാ പ്രസാദേ കാര്യം ന്ന് ചോദിച്ചപ്പോൾ ഇവൾ പറഞ്ഞിട്ട ഇന്നലെ വീട്ടിൽ ചെന്നത്.. അവടെ ചെന്നപ്പോൾ ഏതോ വരത്തൻ ണ്ടാർന്ന്.. ഞാനിങ്ങു പൊന്നു.. അതേ പറ്റി ചോദിച്ചപ്പോൾ കാശ് കൂടുതൽ കൊണ്ടൊരുന്നോർക്കാ മുൻഗണന എന്നിവൾ..
നാട്ടുകാരെ ഒന്ന് പരിഗണിക്കെടി ന്ന് പറഞ്ഞത് കെട്ടിലമ്മക്ക് പിടിച്ചില്ല.. അതിനാ ഇവള് തല്ലിയെ..
കരുതി വെച്ച ശക്തിയത്രയും ചോർന്നു പോയിട്ടും ആൾകൂട്ടത്തിൽ നിന്നും നടന്നകന്നു…
രാത്രിയിൽ അച്ഛന്റെ കൂടെ തിരികെ വരുമ്പോൾ കലുങ്കിൽ നിന്നും കൂകി വിളിയും പരിഹാസവും.. മോളെ മടിക്കുത്തഴിച്ചിട് കിട്ടണ കാശ് എവടെ കൊണ്ട് പൂഴ്ത്തുന്നു തന്തേ നിങ്ങൾ…?
അച്ഛന്റെ കൈക്കു പിടിച്ചപ്പോൾ പതിയെ കുതറിയോ…??
ഊണ് കഴിക്കുമ്പോൾ അച്ഛൻ പറഞ്ഞു.. നാളെ മുതൽ ജോലിക്ക് പോകണ്ട..
അച്ഛൻ തമാശ പറയുകയാണോ..
അല്ല..
പട്ടിണി കിടന്നു ചത്താലും നീയിനി പോകണ്ട..
സ്വബോധം ഇല്ലാത്ത അമ്മയെ ക്കൂടെ പട്ടിണി ഇരുത്തണോ..??? അച്ഛൻ പറ…?
മറുപടി പറയാതെ എന്നീറ്റെങ്കിലും അച്ഛൻ കിടക്കാൻ നേരം വന്ന് പറഞ്ഞു
അന്തിപേടിക്കും, കാവലിനും ഇനി അച്ഛനെ കാക്കണ്ട എന്ന്..
പതിവ് പോലെ ജോലിക്ക് ഇറങ്ങിയപ്പോൾ അച്ഛനെ ഒന്ന് നോക്കി..
രാത്രിയിൽ കവലയിൽ അച്ഛൻ കാവൽ വന്നില്ല..
ഭയത്തോടെ റോഡിനൊരം ചേർന്ന് വീട് വെച്ചു പിടിക്കുമ്പോൾ കണ്ടു കലുങ്കിൽ പതിവ് സങ്കം.. കാറലും, കൂവലും, തെറി വിളിയും..
നല്ല കഥ. ഒട്ടേറെ ഇഷ്ടമായി.