മാനം വിറ്റ് അച്ഛന്റെ ചികിത്സ നടത്തുന്നതിലും മരണത്തിന്റെ കൈകളിലേക്ക് അച്ഛന്റെ കൈ ചേർക്കുന്നതാണ് ഉചിതം എന്നുറപ്പിച്ചെങ്കിലും ആകും പോലെ നോക്കാൻ ഒരുങ്ങി യാണ് ഇപ്പോ ഉള്ള അധികം സമയം ജോലി എടുപ്പ്…
അതിലിടക്ക് മാളു കാമുകന്റെ കൂടെ വീട് വിട്ടിറങ്ങി…
അവൾ ജോലി സ്ഥലത്തേക്ക് വിളിച്ചു പോകുന്ന കാര്യം പറഞ്ഞപ്പോൾ അവളോട് ബഹുമാനം തോന്നി.. കാണാതെ തേടി തിരഞ്ഞു അലയണ്ടല്ലോ.. അതൊരു അശോസം ആയല്ലോ…
ചേച്ചിയെ പോലെ കിടന്നു നരകിക്കാൻ എനിക്ക് വയ്യാന്നു മാളു പറഞ്ഞപ്പോൾ അറിയാതെ ഉള്ളിൽ ഒരു ചിരി വിരിഞ്ഞു നിന്നു..
ഇപ്പൊ അച്ഛനും, അമ്മയും , ഞാനും മാത്രം ഉള്ള ഒരു ലോകം..
മാളു പോയ വിവരം നാട്ടിൽ അറിഞ്ഞു തുടങ്ങിയെ പിന്നെയാ പലരും പരസ്യമായി ഉള്ളിരിപ്പ് പറഞ്ഞു തുടങ്ങിയെ..
ഇടക്ക് രാത്രികളിൽ വീടിനു വെളിയിൽ പരിചയം ഉള്ള ശബ്ദങ്ങളും കേട്ടു തുടങ്ങി… വാതിലും ജനലും മുട്ടി വിളിക്കാനും..
രമണി ചേച്ചി പോലും അറപ്പും വെറുപ്പും കാണിച്ചു തുടങ്ങിയപ്പോൾ സങ്കടം സഹിക്കാൻ ആയില്ല..
പറമ്പിൽ മാങ്ങ പൊട്ടിക്കുമ്പോൾ രമണി ചേച്ചി വന്ന് പറഞ്ഞു, ന്നാലും ആശ ഇങ്ങനെ തുടങ്ങും എന്ന് വിചാരിച്ചില്ല.. കാശിനു ആവശ്യം ണ്ടേലും ഇത് വേണ്ടായിരുന്നു.. സീതേച്ചീ ബോധം ഉള്ളതാണേൽ നിന്നെ അരിഞ്ഞു തള്ളിയേനെ. ചന്ദ്രേട്ടൻ പിന്നെ നിനക്ക് കൂട്ടല്ലേ..?പാതിരാക്കും വിളിച്ചോണ്ട് വരാൻ.. ?
നിറഞ്ഞു തൂകിയ കണ്ണുനീർ തുടച്ചു വീട്ടിലേക്കു ഓടിയതും മുന്നിൽ അച്ഛൻ..
അച്ഛന്റെ മോൾക്ക് അങ്ങനെ ജീവിക്കേണ്ടി വന്നാൽ ഒരു തുള്ളി വിഷം മതി നമുക്ക് എല്ലാർക്കും കൂടി അങ്ങ് പോകാൻ..
അച്ഛന്റെ വാക്കിൽ നല്ല ശക്തി തോന്നി..
അന്ന് മുതൽ ഒന്നൂടി മനസ്സിൽ ഉറപ്പിച്ചു.. ആരുടെയും വാക്കുകൾക്ക് ചെവി കൊടുക്കണ്ട.. തന്റെ ശെരികളിലൂടെ ജീവിക്കുക..
രാവിലെ എണീറ്റു അമ്മയെ കുളിപ്പിക്കലും അച്ഛന്റെ മരുന്നിടലും ചോറും കറിയും ഓക്കേ ഒരുക്കി ഇറങ്ങുമ്പോൾ പതിവിലും വൈകി..
ഇന്നയാളുടെ മുഖം കറുപ്പ് കാണേണ്ടി വരും…
ദിവസം കൂടുംന്തോറും കവലയിൽ ആൾക്കൂട്ടം തന്നെ കുറിച്ച് പറയാൻ മാത്രം കൂടുന്ന പോലായി.. ആരുടേയും മുന്നിൽ തല കുനിക്കാനോ കൈ നീട്ടാനോ പോകാഞ്ഞിട്ടുള്ള ചൊരുക്കിനേക്കാളും അന്തിക്കൂട്ട് ഒരുക്കാത്ത ഈർഷ്യ യാണ് പലർക്കും..
നല്ല കഥ. ഒട്ടേറെ ഇഷ്ടമായി.