ഫൈസിയുടെ ആശ 68

എന്നിട്ടും അച്ഛന്റെ പിൻബലവും, ധൈര്യവും ഒന്ന് കൊണ്ട് മാത്രം ഞങ്ങൾ മൂന്ന് മക്കളെയും കൊണ്ട് നിറവയറും താങ്ങി അമ്മ പുത്തൻ വീടിന്റെ പടികയറിയ കാര്യങ്ങൾ ഒക്കെ വിസ്തരിച്ചു പറയുമാരുന്നു അമ്മ…

അത്ര കണ്ടു സ്നേഹവും, അടുപ്പവും ആയിരുന്നു അമ്മയും അച്ഛനും.. വളരുംതോറും ഞങ്ങളിലും അത് ഊട്ടി വളർത്താൻ അമ്മക്കായി.. അച്ഛന്റെ രണ്ടു കയ്യും അമ്മയായിരുന്നു എന്ന് വേണം പറയാൻ…

സീതേ.. ന്റെ മുണ്ട്.. തോർത്ത്‌. വണ്ടിടെ ചാവി എന്നു വേണ്ട.. സകല കാര്യത്തിനും അമ്മ തന്നെ…
ഇച്ചേച്ചിയും , നന്ദേട്ടനും നഗരത്തിലെ വലിയ കോളേജിൽ പഠിക്കാൻ ഒരുമിച്ചു പോകുന്നത് സങ്കടത്തോടെ നോക്കി കാണുമ്പോൾ അച്ഛൻ പറയും.. രണ്ടു കൊല്ലം കഴിഞ്ഞ ന്റെ ആശ കുട്ടിയും പോകുമല്ലോ എന്ന്.. അതോർക്കുമ്പോൾ എനിക്കും സന്തോഷം ആര്ന്നു…

ടാക്സി ഓടി കിട്ടുന്ന തുച്ഛ വരുമാനത്തിലും മക്കൾക്ക്‌ നല്ല വിദ്യാഭ്യാസം നൽകാൻ അച്ഛൻ നിർബന്ധം പിടിച്ചു…

പത്തിലെ റിസൾട് അറിഞ്ഞു സന്തോഷം അറീക്കാൻ വീട്ടിലേക്കു ഓടിയെത്തിയ ഞാൻ കണ്ടത് ഇച്ചേച്ചിയെ തലങ്ങും വിലങ്ങും തല്ലുന്ന അമ്മയെയും, പ്രതിമ പോലെ ചുമരും ചാരി നിക്കുന്ന അച്ഛനെയും ആണ്..

എത്ര കൊണ്ടിട്ടും വാ തുറക്കാതെ, കണ്ണീരൊഴുക്കാതെ അഴിഞ്ഞുലഞ്ഞ മുടിയും ആയി ജീവച്ചം പോലെ ഇച്ചേച്ചിയും…

അമ്മയെ ചുറ്റി പിടിച്ചു കരയുന്ന മാളൂന്റെ കരച്ചിൽ മാത്രം നിറഞ്ഞു നിന്നു..

രാത്രിയിൽ ഇച്ചേച്ചിയോട് ആരും കേൾക്കാതെ അമ്മയെന്തിനാ തല്ലിയെ ന്ന് ചോദിച്ചപ്പോൾ നീ നിന്റെ പാട് നോക്കി പോടിയെന്നു പറഞ്ഞു ഒരു ആട്ടാർന്നു…

രണ്ടു ദിവസം ആയിട്ടും വീട്ടിൽ ആർക്കും ഒച്ചയും അനക്കവും ഇല്ല..

അഞ്ചാം നാൾ കോഴിക്കോട് ലോ കോളേജിൽ പഠിക്കുന്ന നന്ദേട്ടൻ വന്നിട്ടും ആർക്കും സന്തോഷം ഇല്ല.. ഏട്ടന്റെ വിശേഷം ചോദിക്കാനോ ഇഷ്ട്ടം ഉള്ള പലഹാരം ഉണ്ടാക്കാനോ അമ്മ ഒരുങ്ങുന്നില്ല..

രാത്രിയിൽ ഇച്ചേച്ചിയുടെ മുറിയിൽ നിന്നും ഉയർന്ന നിലവിളിയിൽ നന്ദേട്ടന്റെ സ്വരവും ഉയർന്നു കെട്ടു.. കുടുംബത്തിന്റെ മാനം കളഞ്ഞു കുടിച്ചവളെ. കണ്ടവന്റെ കൊച്ചിനെയും കൊണ്ട് കേറി വരാൻ എങ്ങനെ ധൈര്യം വന്നെടി..???

എപ്പഴോ ഉറങ്ങിയ പാതി മയക്കത്തിൽ അമ്മയുടെ നിലവിളി ശബ്ദം കേട്ടുണർന്നപ്പോൾ തൊടിയിലും പറമ്പിലും ആൾകൂടി തുടങ്ങുന്നതാണ് കണ്ടത്..

പറമ്പിലെ കിണറിൽ ഇച്ചേച്ചി ജീവതം തീർത്തു..

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഒട്ടേറെ ഇഷ്ടമായി.

Comments are closed.