എല്ലാം കേട്ടിട്ടും മൗനം എന്ന വാക്കിന്റെ കൈ പിടിച്ചു മിണ്ടാൻ മറന്നു മുമ്പിൽ നടക്കുന്ന അച്ഛൻ അവൾക്കിപ്പോ ഒരു സ്മാരകം ആണ്.. ജീവിക്കുന്ന നിത്യ സ്മാരകം…
കുട്ടിക്കാലത്തു അച്ഛന്റെ തോളിൽ കയറി ഞാനും, കയ്യിൽ തൂങ്ങി പിടിച്ചു ഇച്ചേച്ചിയും, അച്ഛന്റെ അതേ തലയെടുപ്പോടെ ഞങ്ങൾക്ക് മുമ്പിൽ നടക്കുന്ന നന്ദേട്ടനും കാവിലെ ഉത്സവം മൊത്തം കണ്ടു തീർത്തത് അവളിലൂടെ ഒരു മിന്നായം പോലെ ഓടി മറഞ്ഞു…
വീടടുക്കുംതോറും അവളിലെ ഉത്കണ്ഠയും ആദിയും കൂടി… സമനില തെറ്റിയ അമ്മ ഇന്ന് എന്താ കാട്ടി കൂട്ടി വെച്ചത് എന്നുള്ള ….
ഉമ്മറതേക്ക് കാലെടുത്തു വെച്ചപ്പോഴേ മൂക്കിൽ തുളഞ്ഞു കയറി അമ്മയുടെ വിസർജ്യത്തിൽ നാറ്റം… അച്ഛന്റെ നിരാശ നിറഞ്ഞു തുളുമ്പിയ കണ്ണിൽ കണ്ടു നിസ്സഹയതയുടെ നോട്ടം..
ന്തിനാ അച്ഛാ സങ്കടം.. നമുക്കിതൊക്കെ ശീലം ആയിട്ട് വർഷങ്ങൾ ആയില്ലേ….??
ന്നാലും ന്റെ കുട്ടിയേ.. വാക്കുകൾ മുഴുമിപ്പിക്കും മുന്പേ അച്ഛന്റെ തൊണ്ട ഇടറി..
ബാഗും കയ്യിലുണ്ടായിരുന്ന കവറും ചിതല് കാർന്നു ബാക്കിവെച്ച പ്രൗഢിയുടെ ശേഷിപ്പിന്റെ സ്മാരകം ആയ ടേബിളിൽ വെച്ച് അമ്മയുടെ മുറിയിലേക്ക് കയറി…
അവളെ കണ്ടപ്പോൾ അസഭ്യം പുലമ്പുന്ന അമ്മയുടെ ചങ്ങലയിൽ മുറുകിയ കാലിൽ തലോടി കൊണ്ടവൾ അമ്മയുടെ മലവും മൂത്രവും കോരി വൃത്തിയാക്കി.. അമ്മയെ കുളിപ്പിച്ചു തോർത്തുമ്പോൾ വ്യക്തമാകാത്ത ഭാഷയിൽ ന്തൊകെ പുലമ്പി കൊണ്ട് അവളെ അടിക്കുകയും , ചിലപ്പോൾ മുത്തം വെക്കുകയും ചെയ്തു കൊണ്ട് അമ്മ അവൾക്കൊരു പിഞ്ചു കുഞ്ഞായി മാറി…
അടുക്കളയിൽ കയറി പാത്രം മൊറലും രാവിലെ വെച്ചതിൽ ബാക്കിയുള്ളതൊക്കെ ചൂടാക്കി ഭക്ഷണം കഴിച്ചു നടു നിവർത്തുമ്പോൾ നേരം പന്ത്രണ്ട് ആയി…
കണ്ണടച്ച് തുറക്കുമ്പോഴേക്കും കോഴികൂവും…
ഉറക്കത്തിൽ ആകും അമ്മ മോനേ,,, നന്ദൂ.. എന്ന് വിളിച്ചുള്ള കരച്ചിൽ തുടങ്ങി…..
നന്ദു… നന്ദേട്ടൻ…. അവളെ ഓർമയുടെ തീരങ്ങൾക്ക് നടത്തിച്ചു…
തനിക്കു താഴെ ഒരു പെൺ കുഞ്ഞു കൂടി ആയപ്പോൾ നന്ദേട്ടന്റെ ഒരു ഗമ ആയിരുന്നു കാണേണ്ടത്…
തറവാട്ടിൽ ഞാൻ അല്ലേ ആണായുള്ളൂ…
ഇച്ചേച്ചി അന്നേ ഇത്തിരി കുശുമ്പി യാ.. തൻ കാര്യം മാത്രം…
ഓഹരിയിൽ കിട്ടിയ അച്ഛന്റെ ഭാഗത്തിൽ വീട് വെച്ചു മാറുമ്പോൾ അമ്മക്ക് മാസം അടുത്ത സമയം ആർന്നു..
നല്ല കഥ. ഒട്ടേറെ ഇഷ്ടമായി.