ഫൈസിയുടെ ആശ 68

ജീവൻ പോകുമ്പോൾ അവൻ ഒന്നേ പറഞ്ഞുള്ളു… ടാ ഫൈസി.. ന്റെ കുടുംബം…,പെങ്ങന്മാർ…

പറഞ്ഞു തീർക്കാൻ ആകാതെ ഫൈസൽ വിതുമ്പി…

സങ്കടം അണപൊട്ടി ഒഴുകി ആശയും..

മൗനം ബേദിച്ചു കൊണ്ട് ഫൈസൽ പറഞ്ഞു തുടങ്ങി..

അറിയാലോ ആശക്കു… എനിക്കൊരു കുടുംബമുണ്ടായിരുന്നു.. എന്റെ മോനേ എന്നിലേക്ക്‌ ഏകി കൊണ്ട് എന്റെ ഹസീന എന്നെ വിട്ടു പോയി…

മുന്പും ഒരുങ്ങിയതാ കൂടെ കൂട്ടാൻ..

ദൈവത്തിന്റെ സ്വന്തം നാടെന്നൊക്ക എത്ര പറഞ്ഞാലും ജാതി കോമരങ്ങൾ കൊടി കുത്തി വാഴുന്ന സമൂഹത്തെ പേടിച്ചും, ഉപ്പാനെ ഭയന്നും ആണ് മടിച്ചത്…

ഇന്ന് ഇഷ്ടക്കേട് കാണിക്കാൻ ഉപ്പ ഇല്ല.. പിന്നെ ന്റുമ്മാക്ക് നൂറു വട്ടം സമ്മതവും…

ജാതിയും, മതവും മറന്നു ഒരാണും, പെണ്ണും ആയി ജീവിക്കാൻ സമ്മതം ആണേൽ നിനക്ക് ഫൈസലിനൊപ്പം പോരാം..

വെട്ടു കത്തി യുടെ കൂട്ടില്ലാതെ അന്തിയുറങ്ങാൻ ഒരു വീടുണ്ട്…

തന്റെ തണുത്തുറഞ്ഞ കൈകളിൽ ഫൈസലിന്റെ ഉമ്മ തൊട്ടപ്പോൾ അവളൊരു പിഞ്ചു കുഞ്ഞായി എന്നവൾക് തോന്നി…

ആ കൈ പിടിച്ചവൾ പടി ഇറങ്ങിയപ്പോൾ ജാതിയും, മതവും അല്ല വലുതെന്നു അവൾ തിരിച്ചറിഞ്ഞു..

മനസും, മനുഷ്യത്തവും ആണ് വലുതെന്നു അവൾ തിരിച്ചറിയുക യായിരുന്നു…

മാളിയേക്കൽ തറവാടിന്റെ പടി കയറുമ്പോൾ അവൾ കണ്ടു ദൈവത്തിന്റെ നാട്ടിലൊരു മനുഷ്യ കുഞ്ഞിനെ… ഫൈസലിന്റെ പൊന്നു മോൻ.. ഇനി മുതൽ തന്റെയും..

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഒട്ടേറെ ഇഷ്ടമായി.

Comments are closed.