ഫൈസിയുടെ ആശ 68

Faisiyude Asha by Jimshi

കാവുമ്പുറം സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ ആശ നാലുപാടും നോക്കി… ചുറ്റിലും ഇരുട്ട് പരന്നിട്ടുണ്ട്.. കടകളില്ലെല്ലാം തിരക്കൊഴിഞ്ഞു തുടങ്ങി…

സ്കൂൾ തൊടിയിലേക്കു തിരിയുന്ന മൂലയിൽ ഉള്ള പെട്ടി കടയിൽ പതിവ് പോലെ അച്ഛൻ കാത്തു നിൽക്കുന്നുണ്ട്… പെട്ടിക്കടയിൽ നിന്നും തെളിയുന്ന മെഴുകുതിരി വെട്ടത്തിന്റെ മങ്ങിയ വെളിച്ചത്തിലും ആശ കണ്ടു അച്ഛന്റെ മുഖത്തെ പരിഭ്രമം…

പതിവിലും ഇന്നൊത്തിരി വൈകി…

അതെങ്ങനെയാ.. ഇറങ്ങാൻ നേരം വരും ഓരോരുത്തർ മരുന്നിന്റെ കുറിപ്പടിയും കൊണ്ട്..

ഓവർ ടൈം എടുക്കാമെന്ന് ജോസേട്ടനോട് പറഞ്ഞത് പണം കൊതിച്ചു തന്നെയാ.. എത്ര കിട്ടിയിട്ടും തികയാത്തതു അത് തന്നെ യാണല്ലോ… അത് മാത്രം.. പണം…

ധൃതിയിൽ നടന്നു അച്ഛനരികിൽ എത്തിയപ്പോഴേക്കും വല്ലാതെ തളർന്നു.. അച്ഛാ ശങ്കരേട്ടനോട് ഒരു നാരങ്ങ സോഡ എടുക്കാൻ പറയൂ. ഉപ്പ് ഇത്തിരി നല്ലോണം ഇട്ടിട്ട്..

വീണ്ടും പ്രെഷർ കുറഞ്ഞോ കുട്ടിയേ..?? അച്ഛൻ വീണ്ടും ആദി കൂട്ടാൻ ഉള്ള പുറപ്പാടാ..

ഇല്ലച്ച.. ഒരു ദാഹം..

അച്ഛൻ തെളിയിക്കുന്ന ടോർച്ചിന്റെ വെളിച്ചത്തിൽ റോഡിനോരം ചേർന്നു നടക്കുമ്പോൾ ആശ കണ്ടു പാടത്തെ കലുങ്കിൽ നിരയൊപ്പിച്ചു ഇരിക്കുന്ന ചെറു സംഘത്തെ…

മദ്യത്തിന്റെയും, സിഗററ്റിന്റെയും മുഷിഞ്ഞ ഗന്ധം അവളെ തലോടി കടന്നു പോയ കാറ്റിനും ണ്ടാർന്നു…

ഇന്ന് പതിവിലും വാരിയ മട്ടുണ്ടല്ലോ…?? എന്തായാലും ഞങ്ങളെ കൂടി പരിഗണിക്കണേ..

ആലമ്പാറ്റെലെ ജയേഷ് ആണ്.. ശബ്ദം ആശ തിരിച്ചറിഞ്ഞു…

അതെങ്ങനെയാടാ… ? നാട്ടുകാർക്ക് മുന്നിൽ അന്തസ് കുറയില്ലേ.???. കച്ചോടം പുറം നാട്ടിൽ ആല്ലേ പച്ച പിടിക്കൂ.?.

അത് പ്രസാദ് ആണ്.. തന്നോടൊപ്പം കാവുമ്പാട്ടെ സ്കൂളിൽ പഠിച്ച പ്രസാദ്… ഒമ്പതിൽ വെച്ച് ഇഷ്ട്ടം പറഞ്ഞു കൈ കഴുകുന്ന പൈപ്പിൻ ചുവട്ടിലും, ഗോപാലേട്ടന്റെ ചായക്കടക്ക് മുന്നിലും കാത്തു നിന്നിരുന്ന പ്രസാദ്..

ഇഷ്ട്ടം നിഷേധിച്ചത് അച്ഛന്റെ ഉപദേശവും, അമ്മയുടെ ശാസനയും കേട്ട് വളരുന്നതിന്റെ നല്ല ശീലം കൊണ്ടായിരുന്നു… പകരം പ്രസാദ് പറഞ്ഞ പോലെ കാണാൻ കൊള്ളാം എന്നുള്ളതൊണ്ടുള്ള നെഗളിപ്പ് അല്ലാരുന്നു… ആ ഒരു പക പോക്കൽ പ്രസാദ് ഇങ്ങനെ തീർക്കുന്നു… അവൾക് സങ്കടം വന്ന്…

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഒട്ടേറെ ഇഷ്ടമായി.

Comments are closed.