ഫെയർവൽ പ്രൊപോസൽ
Author : കാലം സാക്ഷി
” എടോ തനിക്ക് എന്നെ അത്രക്കിഷ്ടമാണോ? ” എന്റെ സഘല ധൈര്യവും സംഭരിച്ച് എന്റെ ഇഷ്ടം ഞാൻ തുറന്ന് പറഞ്ഞപ്പോൾ അവളുടെ പ്രതികരണം അതായിരുന്നു. അവളുടെ സ്ഥായിയായ നർമത്തിൽ കലർന്ന പുഞ്ചിരിയോടെ അവളെങ്ങനെ ചോദിച്ചപ്പോൾ എനിക്ക് പെട്ടന്ന് ഉത്തരം കിട്ടിയില്ല.
” അത്… അതങ്ങനെ അളക്കാനൊന്നും പറ്റില്ല! എനിക്ക് തന്റെ കൂടെയിരിക്കാനും, കൂടെ നടക്കാനും, തന്നോട് തമാശകൾ പറയാനും തന്റെ തമാശകൾ കേട്ട് ചിരിക്കാനുംമൊക്കെ ഒത്തിരി ഇഷ്ടമാണ്. താൻ അകന്നിരിക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആവലാതിയാണ്.” അവളുടെ ചോദ്യത്തിന് മുന്നിൽ ആദ്യമൊന്ന് പതറിയെങ്കിലും എന്റെ മറുപടി ഹൃദയത്തിൽ നിന്നുള്ളതായിരുന്നു.
” പിന്നെന്താ താനിത് മുമ്പ് പറയാത്തത് ” അവളുടെ ആ ചോദ്യത്തിനും അകമ്പടി ചുണ്ടിലെ മന്ദാഹാസമായിരുന്നു.
” എനിക്കറിയില്ലെടോ ഞാൻ തന്നെ എപ്പോഴാണ് ഇഷ്ടപ്പെട്ടു തുടങ്ങിയതെന്ന്, ആദ്യം താനെനിക്കൊരു നല്ല ഫ്രിണ്ടായിരുന്നു! പക്ഷെ കൂടുതലടുത്തപ്പോൾ താൻ എനിക്ക് അതിൽ കൂടുതൽ എന്തോ ആണെന്നൊരു തോന്നൽ. തന്റെ ചില നേരത്തെ പ്രവർത്തികളിൽ തനിക്കും എന്നോട് അങ്ങനെ ഒരിതുള്ളത് പോലെ തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ എന്നന്നേക്കുമായി നമ്മൾ പിരിയുകയാണ് എന്നോർക്കുമ്പോൾ എനിക്ക് കഴിയില്ലെടോ തന്നെ നഷ്ടപ്പെടുത്താൻ. ” എന്റെ മറുപടി കേട്ടപ്പോൾ അല്പം ദേഷ്യത്തോടെ എന്നെ നോക്കുന്ന അവളെ കണ്ടപ്പോൾ എന്റെ കയ്യും, കാലും അനിയന്ത്രിതമായി വിറക്കാൻ തുടങ്ങി.
” ഞാനെപ്പഴാടോ തന്നോട് പ്രേമമാണെന്ന് പറഞ്ഞത്” അവളുടെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ നിന്ന് വിയർത്തു.
” അത് പിന്നെ താനങ്ങനെ പറഞ്ഞു എന്നല്ല. തന്റെ പ്രവർത്തികളിൽ തോന്നി എന്നാണ് ഞാൻ പറഞ്ഞത് ”
” അത് ഞാൻ കുറച്ചു ഫ്രിണ്ട്ലിയായി പെരുമാറിയതല്ലേ? ” അവളുടെ ആ മറുപടി വീണ്ടുമെന്നിൽ ഭയം നിറച്ചു.
” അപ്പോൾ അന്ന് ഞാൻ ഫോൺ വെച്ചിട്ട് പുറത്ത് പോയപ്പോൾ താൻ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞ് 32 മിസ്സ്കോളും 87 മെസ്സേജും അയച്ചതോ? ”
” അത് പിന്നെ അത്യാവശ്യ കാര്യം പറയാൻ വിളിച്ചിട്ട് എടുക്കാത്തത് കൊണ്ടല്ലേ? ” അവൾ ഞായം പറഞ്ഞു.
” പിന്നെ അമ്പലത്തിൽ പോയിട്ട് തിരിച്ചെത്തി എന്ന് പറയുന്നതല്ലേ അത്യാവശ്യകാര്യം ” ഞാനത് പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെവിടെയോ നാണം കലർന്നൊരു ചിരി മിന്നി മറഞ്ഞോ?
” അത് പോട്ടെ ഒരു ദിവസം കോളേജിൽ നിന്ന് ഞാൻ നേരത്തെ പോയപ്പോൾ തന്നോട് പറഞ്ഞില്ല എന്ന് പറഞ്ഞ്, രണ്ട് ദിവസം എന്നോട് മിണ്ടാതെ നടന്നതോ? ഞാൻ എത്ര കഷ്ടപ്പെട്ടിട്ടാണ് പിന്നെ താനെന്നോട് മിണ്ടിയത്. ” ഞാനെന്റെ അടുത്ത ആയുധം പ്രയോഗിച്ചു.
Panna naari ninaku enthinte kedu aayitada nee ingane aakiyathu ninnodu njan enthu thettu cheythada ithil kadha vayichu athu motham last nayika pokunatho marikunathili ethum ente baagyam aanonu ariyilla krithyamayitu athil thanne vannu chandran cheyyum kopp ningalku ee end ezhuthumbol oru subha karyam ezhuthu vehoode ningal ezhuthukaar janmana sadist kulu aano ,
Enthayalum ezhuthu nannayirunnu 3 pagil orupad sneham kandu arinju thanks
നൈസ് സ്റ്റോറി ഇക്കുസേ…..
നല്ലോണം വായിച്ചു വന്നു അവസാനം അവർ ഒന്നിക്കുന്നത് കാണാൻ പേജ് change cheytha njn ആരായി ?
Nalla അടിപൊളി ഫീലോടെ വായിക്കാൻ കഴിഞ്ഞു
കഥ ഒരുപാട് ഒരുപാട് ഇഷ്ടായി
എങ്ങനെ തോന്നി ഇങ്ങൾക്ക് ഇങ്ങനെ കൊണ്ടോയി അവസാനിപ്പിക്കാൻ. ശെരിക്കും സങ്കടം ആക്കി ?
നല്ല ഓളത്തിൽ വായിച്ചത് കൊണ്ടാണെന്നു തോനുന്നു 3 പേജ് വായിച്ചതയെ തോന്നുന്നില്ല.
Athrakk നന്നായിട്ടുണ്ട് ഇക്കുസേ സ്റ്റോറി
ഒരുപാട് ഒരുപാട് ഇഷ്ടായി
സ്നേഹത്തോടെ
സങ്കടം ആക്കണ്ട് എഴുതാമായിരുന്നു! പക്ഷെ ഇതെഴുതുമ്പോൾ ഉള്ള മനസ്സികാവസ്ഥ അതിനു സമ്മതിച്ചില്ല!
പോട്ടെ അടുത്ത കഥ സെറ്റാക്കാം ???
പിന്നെ കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ പെരുത്ത് സന്തോഷം
പിന്നെ കൊറേ വും
Super… Nalla feel undarunnu…
Thank you
കഥയില് നല്ല feel ഉണ്ട്. നല്ല കഥ
ലാസ്റ്റ് part എനിക്ക് അങ്ങ് പൂര്ണമായി കത്തിയില്ല. അവൾ farewell ne മുന്നേ മരിച്ചിരുന്നോ? ? ഒരു കുഞ്ഞ് സംശയം ആണ്.
? ? ?
? ? ?
ഒത്തിരി സന്തോഷം ബ്രോ. അഭിപ്രായം പറഞ്ഞതിന് പ്രത്യേകം നന്ദി.
പിന്നെ ബ്രോയുടെ സംശയം അത് സവഭാവികമാണ് കാരണം അതിൻ്റെ ഉത്തരം ഞാൻ കഥയിൽ പറഞ്ഞട്ടില്ല. അതെല്ലാം വായനക്കാരൻ്റെ ഭാവനക്ക് അനുസരിച്ച് എടുക്കാൻ വേണ്ടിയാണ് അങ്ങനെ നിർത്തിയത്. ബ്രോ ചോദിച്ച സ്ഥിതിക്ക് ഇത് എഴുതുമ്പോൾ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നത് പറയാം.
farewell ന് നായകൻ പ്രൊപ്പോസ് ചെയ്യാൻ ഇരുന്നതാണ് പക്ഷെ അത് നടന്നില്ല. അങ്ങനെ അവർ പിരിഞ്ഞു പിന്നെ നായിക മരണപ്പെടുന്നു. അതിന് ശേഷമാണ് ഗെറ്റ് റ്റുഗെതെർ നടക്കുന്നത്.
എജ്ജാതി ഫീൽ അനുഭവപ്പെടുന്ന എഴുത്ത്. ഒരാളെ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു എന്ന് കാണിച്ചു തരാൻ വിരഹത്തോളം മറ്റൊന്നിനുമാവില്ല. ദുരന്ത പര്യവസാനമാണെങ്കിലും കഥ വളരെ നന്നായിട്ടുണ്ട് മോനെ.
ക്ലൈമാക്സ് വായിച്ചപ്പോൾ ഓർമവന്നത് Jo ന്റെ മഴത്തുള്ളിക്കിലുക്കം എന്ന കഥയാണ് ??
വളരെ നന്ദി ബ്രോ…!
സ്നേഹം തിരിച്ചറിയാൻ വിരഹം വേണ്ടി വന്ന ഒരു ഹതഭാഗ്യൻ കൂടിയാണ് ഞാൻ. അത് കൊണ്ടാണ് ഇങ്ങനെ ഒരു പര്യവസാനം കൊടുത്തതും. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.
പിന്നെ Jo ന്റെ മഴത്തുള്ളിക്കിലുക്കം ഞാൻ വായിച്ചിട്ടില്ല സമയം കിട്ടിയാൽ വായിക്കണം.
സ്നേഹം മാത്രം
? പറയാതെ പോയ പ്രണയം ?????
അതെ അടുത്തുണ്ടായിട്ടും അറിയാതെ പോയ പ്രണയം. പിന്നെ അറിഞ്ഞിട്ടും പറയാതെ പോയ പ്രണയം. ഒടുവിൽ എന്നന്നേക്കുമായി നഷ്ടപ്പെട്ടപ്പോഴാണ് എത്ര വിലപ്പെട്ടതായിരുന്നു അതെന്ന് തിരിച്ചറിഞ്ഞത്.
???
ഒത്തിരി സന്തോഷം ബ്രോ.
ഒരു റിയൽ ലൈഫ് എസ്പീരിൻസ് ആണ് ഇതിൻറെ ഇൻസ്പിറേഷൻ, വിരഹത്തിൻ്റെ വേദനയിലും ആ ഓർമ്മകൾ ഇന്നും അറിയാതെ എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിക്കാറുണ്ട്. അത് കൊണ്ടാണ് ഫീൽ ഗുഡ് ആക്കിയത്. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
കൊറോണ പലർക്കും സംഭവിച്ചത് നഷ്ടങ്ങളുടെ പട്ടികയാണ്, തന്റെ കഥപോലെ അങ്ങനെയും പലർക്കും സംഭവിച്ചിരിക്കാം,
നല്ല എഴുത്ത്, ചിന്തകൾ കൂടുതൽ പരക്കട്ടെ…
ആശംസകൾ…
ഒരുപാട് നന്ദി!
കൊറോണയോ അല്ലെങ്കിൽ മറ്റെന്തെങ്കിലു കാരണമോ തുറന്ന് പറയാതെ നഷ്ടപ്പെടുത്തിയ പ്രണയത്തിന്റെ പേരിൽ ദുഃഖിക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. അത് എൻറെതായ രീതിയിൽ അവതരിപ്പിക്കാൻ ശ്രെമിച്ചു എന്ന് മാത്രം…!
ഇനിയും എൻ്റെ എളിയ സൃഷ്ടികൾക്ക് ഇതേ പ്രോൽത്സാഹനം പ്രതീക്ഷിക്കുന്നു.
So sad..
Veruthe manushyane vishamipikkathe happy ending koduthukoode????
Ennalum nannayirunnu
Thanks
റിയൽ ലൈഫ് ഇൻസ്പിറേഷൻ ആണ് ബ്രോ! ഇത്ര ഡാർക്ക് അല്ലെങ്കിലും ജീവിതത്തിലെയും ക്ലൈമാക്സ് വിരഹം തന്നെയായിരുന്നു അതാണ് അങ്ങനെ നിർത്തിയത്
So sad man…. nice …. ending manasine pollichu…. south keralakarananalle??
ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം! പിന്നെ സൗത്ത് കേരളത്തിൽ ആണ് കേരളത്തിന്റെ ഏറ്റവും സൗത്ത്
Ending thakarthu kalanju
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ബ്രോ
Good
Thank you നിഴൽ
നന്നായിട്ടുണ്ട്….climax കൊള്ളാം
നന്ദി ചുരുക്കം ചിലർക്കേ ക്ലൈമാക്സ് ഇഷ്ടമായുള്ളു പക്ഷെ റിയൽ ലൈഫ് മോട്ടിവേഷൻ ആയത് കൊണ്ടാണ് ഇങ്ങനെ നിർത്തിയത്.
ഒരു മാതിരി മറ്റേടെത്തെ പരുപാടി ആയി പോയി.
ഗെറ്റ് ടുഗെതർ എന്ന് പറഞ്ഞപ്പോൾ നാലഞ്ചു പിള്ളേരൊക്കെ ആയിട്ടു വരും എന്നാണ് വിചാരിച്ചതു. ക്ലിഷേ ആണ് എന്നാലും ഒരു ഹാപ്പി എൻഡിങ് പ്രേതീക്ഷിച്ചു.
“പ്രിയ സഹപാടിയുടെ ഓർമ്മക്ക്” എന്നു പറഞ്ഞു നീ കൊന്നു കളഞ്ഞല്ലോ. ?
സോറി ബ്രോ ജീവിത്തിൽ നടക്കാത്തത് കഥയിൽ എഴുതാൻ തോന്നിയില്ല. കഥയുടെ അത്ര ഡാർക്ക് അല്ലെങ്കിലും ജീവിതത്തിലും ഒടുവിൽ വിരഹം തന്നെയായിരുന്നു.
♥♥♥♥
Hoooo negative oruthane propose cheyyan irunatha manda sheriyakooola
അത് അന്നെനിക്ക് അറിയില്ലായിരുന്നു സഖോ
എന്ത് മനുഷ്യൻ ആടോ താൻ ….???
സങ്കടായോ പോട്ടെ ചുമ്മ പറഞ്ഞതാ! മറ്റൊരുത്തന്റെ കുട്ടിയുമായി അവൾ വന്നു എന്നെഴുതാൻ തോന്നിയില്ല അതാണ് ???