അവരും ചോദിച്ചത് ശരീരത്തിൽ ഉള്ള മുറിവിനെ കുറിച്ചാണ്…അതിനു മറുപടി നൽകിയതിന് ശേഷം ചുമ്മാ സമയം നോക്കിയപ്പോൾ ആണ് രാത്രി 7 മണി കഴിഞ്ഞു… ചുമ്മാ ഒന്ന് ഉറങ്ങിയത് ആണ് എത്ര പെട്ടെന്ന് ആണ് സമയം പോയത്… അവരുടെ കൂടെ രാത്രിയിലേ ഭക്ഷണവും കഴിച്ച് വീണ്ടും കിടന്നു….പക്ഷെ ഉറക്കം വന്നില്ല…അത് കൊണ്ട് തന്നെ ഞാൻ ചുമ്മ ബാൽക്കണിയിലേക്ക് ഇറങ്ങി ശരീരം തുളച്ചു കയറുന്ന തണുപ്പ് ആണ് അനുഭവപ്പെട്ടത്…. എന്നാലും അവിടെ ഏകാന്തതയിലേക്ക് കണ്ണും നട്ടു നിന്നു…
ജെറി ജെറി എന്ന വിളി കേട്ടു ആണ് ഞാൻ എണീറ്റത്..
എന്ത് ഉറക്കം ആണ് മോനെ, ഇന്ന് ഫസ്റ്റ് ഡേ അല്ലേ…കോളജിൽ പോവാൻ നോക്കു എന്ന പറച്ചിൽ കേട്ട് നോക്കുമ്പോൾ അശ്വിൻ ആണ് എന്നെ വിളിച്ചത് എന്ന് മനസിലായി.. നോക്കുമ്പോൾ അവർ എല്ലാരും കോളേജിൽ പോവാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു..
പെട്ടന്ന് തന്നെ ഞാൻ എഴുന്നേറ്റു കുളിച്ചു ഒരു ബ്ലൂ കളർ ജീൻസും ഒരു വൈറ്റ് ടി ഷർട്ടും എടുത്തു ഇട്ടു.. അവർ ഇണ്ടാക്കി വച്ച ഒരു ബ്രെഡ് ഓംലറ്റ് എടുത്തു കഴിച്ചു…എന്നിട്ട് അവരുടെ കൂടെ പുറത്തേക്കു ഇറങ്ങി നല്ല തണുപ്പുമായിരുന്നു പുറത്ത്…ഞാൻ എന്റെ ജാക്കറ്റ് എടുത്തു ഇട്ടു… പാരീസിന്റ തെരുവിലൂടെ അവരുടെ കൂടെ നടന്നു അപ്പോഴും എന്റെ ശ്രെദ്ധ ചുറ്റുമുള്ള കാഴ്ചകളിൽ ആയിരുന്നു..
അവരുടെ കൂടെ ഒരു ട്രാമിൽകയറി.. ഇയാള് ന്താ വലിയ പോസ് ഇട്ടു ഇരിക്കണേ…ന്താ ഒന്നും മര്യാദയ്ക്ക് സംസാരിക്കാത്തെ…ഞങ്ങൾ ഒന്നും പോരെ നിന്റെ കമ്പനിക്ക്…എന്ന ചോദ്യം കേട്ടു നോക്കുമ്പോൾ അവർ 3 പേരും നല്ല കലിപ്പിൽ തന്നെ എന്നെ നോക്കി ഇരിക്കുന്നു… ജോൺ ആണ് എന്നോട് ചോദിച്ചത്..
അവർ പറഞ്ഞതിലും കാര്യമുണ്ട്, കാരണം ഇവിടെ വന്നപ്പോൾ തൊട്ട് കിളി പോയ അവസ്ഥയിൽ തന്നെ ആണ് ഇരിക്കുന്നത് എന്തേലും ഇങ്ങോട്ട് ചോദിച്ചാൽ അതിനുത്തരം കൊടുക്കും അത്രമാത്രം…
ഇല്ലടാ അത് ഒന്നും അല്ലടാ…മനസിന് ഒരു സുഖം ഇല്ലടാ, അതാണ് ഒന്നും ഞാൻ അങ്ങനെ ചോദിക്കാത്തെ, എന്ന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു ഒപ്പിച്ചു.. പക്ഷെ പിന്നീട് കോളേജ് എത്തുന്നത് വരെ അവരോട് ഓരോന്ന് പറഞ്ഞു കത്തി അടിച്ചു കൊണ്ട് ഇരുന്നു..
പാരീസ് യൂണിവേഴ്സിറ്റിയുടെ മുമ്പിൽ എത്തിയതും ഒരു നിമിഷം ഞാൻ ഒന്ന് അത് നോക്കി നിന്ന് പോയി… കാരണം നാട്ടിൽ ഉള്ള ഒരു പ്രൈവറ്റ് കോളേജിൽ പഠിച്ച എനിക്ക് ഇത് ഒക്കേ ഒരു അത്ഭുതം ആയി ആണ് തോന്നിയത്.. പക്ഷെ ഇംഗ്ലീഷ് സിനിമകളിൽ മാത്രം കണ്ടിരുന്ന ഫ്രഞ്ച് സുന്ദരികളെ കണ്ടതും എന്റെ കണ്ണുകൾ ഒന്ന് വിടർന്നു… അവരുടെ സ്വർണ തലമുടിയും ഗോതമ്പു നിറം ഉള്ള മുഖവും നോക്കി നിൽക്കുമ്പോൾ ആണ് പെട്ടന്ന് എന്റെ പുറത്തു ഒരു അടി വീണത്….
Good start
?????
???
❤❤❤
Got തുടരുക. ഒന്നു രണ്ട് ഭാഗങ്ങൾ കൂടി കഴിഞ് വിശദമായ അഭിപ്രായം രേഖപ്പെടുത്താം. ഇതിന് മുമ്പ് എഴുതിയിട്ടുണ്ടോ അതോ ആദ്യമോ ?
Good ?