പാരീസിലെ മനംമയക്കുന്ന എല്ലാ തരത്തിലുള്ള കാഴ്ചകളും എനിക്ക് കാണാൻ പറ്റി ഒരുപക്ഷേ ഒരു നിമിഷം എല്ലാം മറന്നു ഞാൻ അതെല്ലാം ആസ്വദിക്കുകയായിരുന്നു.. ലോകത്തിൽ ഏറ്റവും കൂടുതൽ സുന്ദരികൾ ഉള്ളത് പാരീസിൽ ആണെന്നാണ് ഞാൻ ചെറുപ്പം മുതൽ കേട്ടത് അതെല്ലാം ശരിയാണെന്ന് ഈ നിമിഷം എനിക്ക് മനസ്സിലായി കാരണം നല്ല മാൻപേട കണ്ണുകളോട് കൂടിയ സ്വർണ തലമുടിയുള്ള ഒരുപാട് സുന്ദരികൾ അവിടെ ഇണ്ടായിരുന്നു അതെല്ലാം കണ്ടു നിൽകുമ്പോൾ ആണ് പെട്ടന്ന് ഒരു കൈ എന്റ പുറകിൽ തട്ടി വിളിച്ചത്.. തിരിഞ്ഞ് നോക്കുമ്പോൾ ആണ് ഒരു ആക്കിയ ചിരിയോടു കൂടെ വിൽസൺ ചേട്ടൻ എന്നാ വിളിച്ചത് ഞാനും ഒരു ചെറു പുഞ്ചിരി സമാനിച്ചു ഇങ്ങനെ വായ നോക്കി നിക്കാതെ എന്റ കൂടാ വാ എന്നാ ഒരു പറച്ചിലും കാര്യം എനിക്ക് ദേഷ്യം ആണ് വന്നത് എങ്കിലും പുറത്തേക് പോകാൻ വഴി അറിയാത്ത നിന്നാ എനിക്ക് പുള്ളിടെ കൂടാ പോവാന്വ വഴി ഉണ്ടായിരുന്നുള്ളൂ പുറത്തേക്കു ഇറങ്ങിയതും ശരീരം കോച്ചുന്ന തണുപ്പ് ആണ് എന്നെ സ്വീകരിച്ചത് ശരീരം ആകെ കിടുകിടെ വിറയ്ക്കാൻ തുടങ്ങി കയ്യിൽ പ്ലാസ്റ്റർ ഉള്ളത് കാരണം കൊണ്ട് ബാഗ് പിടിക്കാൻ കഷ്ടപ്പെട്ടു എന്നതാണ് സത്യം..
ഞാൻ എന്റ ബാഗിൽ നിന്നും എൽ മൌണ്ടിന്റ ആർമി ഗ്രീൻ ജാക്കറ്റ് എടുത്തു ഇട്ടു. പെട്ടന്ന് ഉള്ള യാത്ര ആർന്നുഎങ്കിലും ഇവിടത്തെ തണുപ്പിനെ കുറിച്ച് അറിയാവുന്നതും കൊണ്ട് ജാക്കറ്റ് എടുക്കാൻ മറന്നില്ല പക്ഷെ സ്വന്തം ഡ്രെസ്സും സർട്ടിഫിക്കറ്റുസും ഏതൊക്കെയാണ് എടുത്തത് എന്ന് പോലും ഓർമയില്ല അത് എങ്ങനാ ആണ് കിട്ടിയത് എല്ലാം എടുത്തു ഒരു ഓട്ടം എല്ലാർന്നോ എയർപോർട്ടിലേക്കു എല്ലാം എടുക്കാൻ നിന്നാൽ നാട്ടുകാരുടേയും വീട്ടുകാരുടേയും ഇടി കിട്ടിയേനെ ഇനി ഇടി കൊള്ളാൻ ഒരു സ്ഥലം ബാക്കി ഇല്ല എന്നുള്ളത് വേറെ ഒരു സത്യം
അപ്പോഴേക്കും വിൽസൺ ചേട്ടൻ ഫോൺ ചെയ്യുകയായിരുന്നു സംസാരം കേട്ടട്ട് മോളെ ആണ് വിളിക്കണേ എന്ന് തോന്നണു കാൾ കട്ട് ചെയ്ത് പുള്ളി എന്റ അടുത്തേക്ക് വന്നു അപ്പോഴാണ് എന്നോട് ചോദിച്ചത് ഇവിടെ ന്താ പരുപാടി പഠിക്കാൻ വന്ന ആണോ അതോ വേറെ ന്തലും പരുപാടി ആണോ എന്ന്
ഇവിടെ പാരീസ് യൂണിവേഴ്സിറ്റിയിൽ പിജി ചെയ്യാൻ വന്നതാണ് എന്ന് പറഞ്ഞു ഞാൻ.
അപ്പോഴാണ് ഒരു ബ്ലാക്ക് കളർ ബി. എം. ഡബ്ല്യൂ എം 3 ഞങ്ങളുടെ അടുത്ത് വന്നു നിന്നത് അതിൽ നിന്നും മുട്ട് വര ഇറക്കം ഉള്ള ഒരു ബ്ലൂ കളർ ടോപ് മാത്രം ഇട്ട് ഒരു ടോമി ഹിൽഫിഗറന്റ കൂളിംഗ് ഗ്ലാസും വച്ചു ഒരു 20 വയസിനോട് അടുത്ത് പ്രായം പ്രായം വരുന്ന കൊച്ചു സുന്ദരി ഞങ്ങളുടെ അടുത്തേക് വന്നത് വിൽസൺ ചേട്ടന്റ അടുത്തേക്ക് ഓടി വന്നു അവൾ ചേട്ടനെ കെട്ടി പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു അവളുടെ പ്രവർത്തി നോക്കി നിന്നാ എനിക്ക് മനസിലായി അത് ചേട്ടന്റ മോൾ ആണ് എന്ന്..
എന്റെ അടുത്തേക്ക് ചേട്ടൻ അവളെ കുട്ടി കൊണ്ട് വന്നു എന്റ അടുത്ത് വന്നപ്പോൾ തന്ന അവൾ ചോദിച്ചു ഏതാ ഡാഡി ഇ കൈ ഒടിഞ്ഞ കോഴി എന്ന് എന്നാ കണ്ടപ്പോൾ തൊട്ട് വായിൽ വെള്ളം ഇറക്കി നിക്കാണ് എന്ന് അവളുടെ സംസാരം കേട്ടു ചേട്ടനും ചിരി വന്നു ഞാൻ ആണെങ്കിൽ നാണം കേട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ പക്ഷെ ഒരു വളിച്ച ചിരി പാസ്സ് ആക്കി ഞാൻ എനി വേ ഐ ആം സാറ വിൽസൺ അവൾ കൈ തന്നു ഒരു ഷേക്ക് ഹാൻഡ് കൊടുത്തു ഞാൻ അങ്ങനെ പരിചയ പെട്ടു അവളും പാരീസ് യൂണിവേഴ്സിറ്റിയിൽ ആണ് പഠിക്കണത് ബിസിനസ് മാനേജ്മെന്റ് 2 ഇയർ ആണ് സാറ പഠിക്കണത് .
ഞങ്ങളുടെ സംസാരത്തിന്റ ഇടയിൽ കയറി വന്നു വിൽസൺ ചേട്ടൻ ചോദിച്ചു ഇവിടെ എങ്ങനാ റൂമും മറ്റു കാര്യങ്ങളും എന്ന് നാട്ടിലെ ഏജൻസി പറഞ്ഞത് ഇവിടെ എയർപോർട്ടിൽ ഇറങ്ങി ഒരു ടാക്സി പിടിച്ചു പാലസ് ഡി ല മരിയ സ്ട്രീസിൽ 27 ആം നമ്പർ അപ്പാർട്മെന്റിൽ ചെല്ലാൻ ആണ് അവിടെ ആണ് റൂം നാട്ടിലെ കുറച്ചു പിള്ളേർ അവിടെ ഇണ്ട് എന്ന് ആണ് പറഞ്ഞത് എന്റെ സംസാരം കേട്ടു നിന്ന ചേട്ടൻ പറഞ്ഞു ഞങ്ങൾ ആ വഴിക്കു ആണ് അവിടെ ആക്കാം എന്ന് ഞാൻ വേണ്ട എന്ന് പറഞ്ഞു എങ്കിലും സാറായും ചേട്ടനും അതിനു സമ്മതിച്ചില്ല ഒടുക്കം അവരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ കാറിൽ കയറി.
അങ്ങനെ അവരുടെ കൂടെ പാരിസ് എയർപോർട്ടിൽ നിന്നും യാത്ര ആരംഭിച്ചു കാറിന്റെ പിൻ സീറ്റിൽ ഇരുന്നു കൊണ്ട് ചുറ്റുമുള്ള കാഴ്ചകളുടെ മായാ ലോകത്ത് ആർന്നു ഞാൻ യൂറോപ്പിലൂടെയും പാരിസ് ലൂടെയും ഒരു യാത്ര സ്വപ്നം ആർന്നു പക്ഷെ അത് ഒരിക്കലും ഇങ്ങനെ അർനില്ല ഒരുപക്ഷെ ആരൊക്കെയോ പേടിച്ചു ഉള്ള ഒരു ഒളിച്ചോട്ടം തന്ന അല്ല ഇത് ആവോ അറിയില്ല എന്റ ചിന്തകളെ അവസാനിപ്പിച്ചത് സാറായുടെ ജെറി എന്ന് ഉള്ള വിളി കേട്ടാണ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് അവൾ റിയർ വ്യൂ മിററിൽ കൂടി എന്നെ നോക്കി ചോദിച്ചു ജെറിയുടെ കൈക്ക് എന്തു പറ്റിയതാണെന്ന് ഒരു നിമിഷം എന്തോ ആലോചിച്ചു ഞാൻ പെട്ടെന്ന് ബൈക്കിൽ നിന്നും വീണത് ആണെന്ന് അവർക്ക് മറുപടി കൊടുത്തു അവൾ ഒന്ന് ചെറുതായി പുഞ്ചിരിച്ചു അവൾ തുടർന്നു വണ്ടിയിൽ കയറിയപ്പോൾ തൊട്ട് ആകെ മൂഡ് ഓഫ് ആണല്ലോ എന്ന് അവളുടെ ചോദ്യത്തിന് വിൽസൺ ചേട്ടൻ ആണ് ഉത്തരം കൊടുത്തത് നാട്ടിൽ നിന്നും വന്നത് അല്ലേ ഉള്ളു വീട്ടുകാരയും കൂട്ടുകാരയും ഒകായ് മിസ്സ് ചെയ്യണ്ടാകും എന്ന് അതാകും എന്ന് ചേട്ടൻ അവൾക്കു ഉത്തരം കൊടുത്തു.ഞാൻ ചുമ്മാ തല അട്ടി അതെ എന്ന് പറഞ്ഞു പക്ഷെ മനസ്സിൽ ( കോപ്പാണ് ആ നാറികൾ എല്ലാം കാരണം ആണ് ഇങ്ങോട്ട് കയറി പോന്നത്)
അവരുടെ സംസാരത്തിന്റ ഇടയിൽ ആണ് ഞാൻ ഫ്രണ്ട് ഗ്ലാസിൽ കൂടാ ദൂരേക്ക് നോക്കിയത് അങ്ങ് ദൂരെ പണ്ട് സഞ്ചാരത്തിൽ കണ്ടപ്പോൾ മുതൽ ഉള്ളിൽ കയറിയ ആ മഹാ നിർമ്മിതി ഞാൻ കണ്ടത് അതെ പാരീസിന്റയും ഫ്രാൻസിന്റയും ഐക്കണിക്ക് മാർക്ക് ആയ സാക്ഷാൽ ഈഫൽ ടവർ ജീന ബ്രിഡ്ജ് ഉം കടന്ന് അങ്ങനെ അതിന്റ അടുത്ത് എത്തി അത്ര നേരം ന്തൊക്കെ ആലോചിച്ചു ഇരുന്ന എന്റ മനസ്സിനെ ശാന്തമാക്കാൻ ആ ഒരു കാഴ്ച തന്നെ മതിയായിരുന്നു അത്ര മേൽ മനോഹരം ആയിരുന്നു ആ നിർമ്മിതി ആ ഒരു നിമിഷം
Good start
?????
???
❤❤❤
Got തുടരുക. ഒന്നു രണ്ട് ഭാഗങ്ങൾ കൂടി കഴിഞ് വിശദമായ അഭിപ്രായം രേഖപ്പെടുത്താം. ഇതിന് മുമ്പ് എഴുതിയിട്ടുണ്ടോ അതോ ആദ്യമോ ?
Good ?