പ്രിയ നിമിഷങ്ങൾ [Got] 76

പ്രിയ നിമിഷങ്ങൾ

Author : Got

 

വിന്ഡോ ഗ്ലാസിലുട പുറത്തേക്കു നോക്കുമ്പോൾ ചുറ്റും വെള്ള പുതച്ച മേഖരാജികൾ ഒഴുകി നടക്കുന്നു പെട്ടന്ന് ആണ് അത് ഇരുട്ട് മുടിയാ കാർമേഘങ്ങൾ ആയി മാറിയത് അതെ എന്റ ജീവിതത്തില പോലെ എല്ലാം ഇരുട്ടായി മാറിയത്…

അതെ ഞാൻ ഇപ്പോൾ എയർ ഫ്രാൻസിന്റ ബോയിങ് 777 എന്നാ യാത്ര വിമാനത്തിൽ വിൻഡോ സീറ്റിൽ ഇരുന്നു പുറത്തുള്ള മേഘങ്ങള നോക്കി ഇരിക്കുകയാണ്. അതെ ഇത് ഒരു ഒളിച്ചോട്ടം ആണ് എല്ലാം അവസാനിപ്പിച്ചു ഇനി ഒരു തിരിച്ചു പോക്ക് ഇല്ല എന്ന് ഉറപ്പിച്ചു ഉള്ള യാത്ര. അപ്പോഴേക്കും ഒരു റഷ്യൻ സുന്ദരി എനിക്കുള്ള ഭക്ഷണം ആയി എത്തി അവൾ ഒരു നിറ പുഞ്ചിരിയോടെ എനിക്ക് അത് തന്നെങ്കിലും എനിക്ക് തിരിച്ചു അവൾക്കു ഒരു പുഞ്ചിരി കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നിട്ട് അവൾ തന്ന സാൻവിച്ചും കോൾഡ് കോഫിയും കുടിച്ചു ഞാൻ വാച്ചിലേക്ക് നോക്കിസമയം രാവിലെ 7.45 ഇനി 1 മണിക്കൂറിനുള്ളിൽ പാരീസിലെ ചാൾസ് ഡീ ഗൗല്ലേ എയർപോർട്ടിൽ എത്തും എന്ന് കോക്പിറ്റിൽ നിന്നും അനോൺസ്മെന്റ് വന്നു.
അപ്പോഴാണ് ഒരു നെടുനിളാൻ കൊട്ടുവാ കേട്ടു ഞാൻ ഞെട്ടിയത് തൊട്ട് അടുത്ത സീറ്റീലക്കു നോക്കിയപ്പോൾ വിൽസൺ ചേട്ടൻ ആ ഉണ്ട കണ്ണുകൾ തീരുമ്മി എഴുനേറ്റ് വരുന്നത് കണ്ടത് ഇന്നലെ കൊച്ചിയിൽ നിന്നും കയറിയപ്പോൾ എന്റ കൈയിൽ പ്ലാസ്റ്റർ ഇട്ടാ കാരണം ചേട്ടൻ ആണ് എന്റ ലഗേജ് എടുക്കാൻ സഹായിച്ചത് എന്റ അടുത്ത സീറ്റിൽ ആണ് പുള്ളി ഇരുന്നത് പക്ഷെ ഒന്ന് സംസാരിച്ചത് ദുബായിൽ ഇറങ്ങി അവിടന്ന് പാരീസിലേക് ഉള്ള വിമാനത്തിൽ കയറിയപ്പോൾ ആണ് ഞാൻ ഒന്നും സംസാരിക്കാത്തത് കൊണ്ട് ഇങ്ങോട്ട് വന്നു പരിചയപ്പെട്ടത് ആണ്. ചേട്ടൻ 20 വർഷത്തോളം ആയി പാരീസിൽ സെറ്റിൽ ആണ് ഒരു 50 ഇനോട് അടുത്താണ് പ്രായം വീട്ടിൽ ഭാര്യയും 2 പിള്ളാരും ആണ് ഉള്ളത് ഒരു ആണും ഒരു പെണ്ണും അത് മാത്രം ആണ് ഇപ്പൊ എനിക്ക് ഓര്മയുള്ളത് ന്തൊക്കെയോ പുള്ളി പറഞ്ഞു പക്ഷെ എന്റ മനസ് എവിടെയൊകയോ ഓടികളിക്കുകയായിരുന്നു ഞാൻ അത് ശ്രദിക്കുന്നില്ല എന്ന് മനസിലാക്കിയത് കൊണ്ട് പിന്നീട് പുള്ളി ഒന്നും പറഞ്ഞില്ല

ആയോ ഞാൻ എന്നാ പരിചയപെടുത്തിയില്ല അല്ല ഞാൻ ജെറി മാളിയാക്കൽ തറവാട്ടിലെ തോമസിന്റയും അനിയുടയും മൂത്ത പുത്രൻ വയസ് 22 എന്നെ കാണാൻ ആണെങ്കിൽ അത്ര വലിയ ഗ്ലാമർ ഒന്നും ഇല്ല കേട്ടോ പക്ഷ വലിയ കൊഴപ്പം ഇല്ല 5.8 inc പൊക്കം വെളുത്ത നിറം ചെറുപ്പം തൊട്ടു സ്പോർട്സിൽ ആക്റ്റീവ് ആയതു കൊണ്ട് ഉറച്ച ബോഡി ആണ് ഇടക്ക് വീട്ടിൽ തന്നെ വർക് ഔട്ട്‌ ചെയ്യും ചെറിയ ഹോം ജിം സെറ്റപ്പ് ചെയ്തു വച്ചിട്ടുണ്ട് അപ്പച്ചന് നാട്ടിൽ തന്നെ കുറച്ചു ബിസിനസ് റിയൽ എസ്റ്റേറ്റ് ഓക ആയി പോകുന്നു…

അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോൾ ആണ് ചുമ്മാ വിൻഡോയിൽ കൂടാ പുറത്തേക്കു നോക്കിയത് താഴെ ചിത്രകാരൻ വരച്ചു വച്ചതു പോലെ ജർമനിയുടെ ഗ്രാമപ്രദേശങ്ങൾ കടന്ന് ഫ്രാൻസിന്റ മുകളിലക്കു എത്തിയത് തുടർന്നു ഏതാനും നിമിഷങ്ങൾക്ക്കം ചാൾസ് ഡീ ഗൗല്ല എയർപോർട്ടിൽ എത്തും എന്ന് അറിയിപ്പ് വന്നു ഞാൻ എന്റ സീറ്ബെൽറ്റ് ഇട്ടു അപ്പോഴേക്കും വിമാനം പയേ തഴക്കു ഇറങ്ങി അതെ ഞാൻ എന്റ സ്വപ്ന നാട് ആയ പാരീസിൽ ഇറങ്ങിയിരിക്കുന്നു ഇനി ഒള്ള ജീവിതം ഒരു ചോദ്യചിഹ്നം പോലെ മുമ്പിൽ കിടക്കുന്നു പക്ഷെ ഒരു കാര്യം മാത്രം അറിയാം ഇനി ഒരു തിരിച്ചു പോക്ക് ഇല്ല എന്ന് അത്ര മാത്രം വെറുത്തു എല്ലാം സ്വന്തം വീട്ടുകാരയും കൂടാ നിന്ന കൂട്ടുകാരയും ഇ ശരീരത്തിൽ ഇണ്ടായ മുറിവുകൾ എല്ലാം ചെറുതായിട്ട് മാറി തുടങ്ങി പക്ഷ ഇ മനസിലെ നീറ്റൽ പെട്ടന്ന് മാറില്ലലോ..

എയർപോർട്ടിൽ നിർത്തിയ വിമാനത്തിൽ നിന്നും ഓരോരുത്തർ ആയി പുറത്തേക്കു ഇറങ്ങി ഞാൻ ഇരുന്ന സീറ്റിൽ നിന്നും പുറത്തേക്കു ഇറങ്ങി കൈയിൽ പ്ലാസ്റ്റർ ഒള്ളത്കൊണ്ട് മുകളിലെ ലഗേജ് സ്പേസ്യിൽ നിന്നും ബാഗ് എടുക്കാൻ കഷ്ടപ്പെട്ട് എന്നെ കണ്ട് വിൽസൺ ചേട്ടൻ വന്ന് ബാഗ് എടുത്തു തന്നു പെട്ടെന്നുള്ള യാത്രയായിരുന്നു അതുകൊണ്ട് ആകെ കയ്യിൽ ട്രാവൽ ബാഗ് മാത്രമാണ് ഉണ്ടായിരുന്നുള്ളൂ ചേട്ടനും ഞാനും കൂടിയാണ് എയ്റോ ബ്രിഡ്ജ് വഴി പുറത്തേക്കിറങ്ങിയത് അതിവിശാലമായ ടെർമിനലിലേക്ക് ആണ് ചെന്നിറങ്ങിയത്

6 Comments

  1. ?????

  2. കൈലാസനാഥൻ

    Got തുടരുക. ഒന്നു രണ്ട് ഭാഗങ്ങൾ കൂടി കഴിഞ് വിശദമായ അഭിപ്രായം രേഖപ്പെടുത്താം. ഇതിന് മുമ്പ് എഴുതിയിട്ടുണ്ടോ അതോ ആദ്യമോ ?

    1. ഡോക്ടർ വിചിത്രൻ

      Good ?

Comments are closed.