“എന്താടി ഇന്ന് സ്പെഷ്യൽ .”
സുധിഷ് കിച്ചണിലെ പാത്രങ്ങൾ ഓരോന്ന് തുറന്ന് നോക്കി കൊണ്ട് ചോദിച്ചു.
” സ്പെഷ്യൽ ആക്കിട്ട് എന്തിനാ …?.കഴിക്കാൻ ആളില്ലാതെ…” .സൗമ്യ പരിഭവത്തോടെ സുധീഷിനേ നോക്കി .
“എന്നാലും സുധിയേട്ട… ഇന്ന് എൻ്റെ കൂടെ കഴിക്കുമെന്ന് ഞാൻ കരുതി ..”.
സൗമ്യ നിയന്ത്രണം വിടും എന്ന് മനസിലാക്കി സുധീഷ് ..
“ആ… പോട്ടെ .ഞാനും ഇരിക്കാം നിൻ്റെ കൂടെ. പോരേ ..പരാതിപ്പെട്ടി…: .എന്നും പറഞ്ഞ് കൊണ്ട് സുധീഷ് രണ്ട് സ്റ്റീൽ പ്ലൈയ്റ്റിൽ ചോറ് വിളമ്പി .
“ആ… സുധിയേട്ടാ …അനസിൻ്റെ വീട്ടിൽ നിന്ന് എന്തൊ കുറച്ച് സാധനം കൊണ്ട് വെച്ചിട്ടുണ്ട് ..”.സൗമ്യ ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്ത് പറഞ്ഞു .
“എന്താ സാധനം …?
” പലഹാരവും അച്ചാറുമെന്നാ പറഞ്ഞെ ..”
“ആരാ വന്നേ …”.
“അനസിൻ്റെ ഉപ്പ .”
ഭക്ഷണം കഴിഞ്ഞ് സൗമ്യ പാത്രങ്ങളൊക്കെ കഴുകി വെച്ച് റൂമിലേക്ക് വന്നു .
“ഇതൊരുപാട് സാധനങ്ങൾ ഉണ്ടല്ലോ..? ഇതൊക്കെ എന്താ ?”.
സുധീഷ് തൻ്റെ ട്രോളിബാഗിൻ്റെ അടുത്ത് ചുവരിൻ്റ മൂലയിൽ അടുക്കി വെച്ച സാധനങ്ങൾ കണ്ട് അന്ധാളിപ്പോടെ ചോദിച്ചു .
“അത് ഏട്ടനുള്ള അച്ചാറും പലഹാരവും …അമ്മ ഉണ്ടാക്കിയതാ .
മറ്റേത് അനസിൻ്റെത് …”
” ആ ….വാ … കിടക്കാം….” .
(തുടരും)