ആവുമായിരുന്നില്ല . മാത്രമല്ല സാമ്പത്തികമായി ഒന്നുമില്ലാത്തതുമായ കുടുംബവുമാണ് സുധീഷിൻ്റേത്.
ഒരുപാട് എതിർപ്പുകളും ,സൗമ്യയുടെ വീട്ടുകാർ കൊടുത്ത കള്ള കേസുകളും ,എല്ലാം അതിജീവിച്ച് സ്വന്തമാക്കിയതാണ് സൗമ്യയെ .ആ രണ്ട് വർഷം സൗമ്യ അനുഭവിച്ച ത്യാഗം .
സുധീഷിൻ്റെ ഓർമ്മകൾക്ക് വേലിയായ് ഇരുൾ വീണ ഇടനാഴിയെത്തി. മൊബൈലിൻ്റെ ടോർച്ചടിച്ച് എല്ലാ ദിക്കും സസൂഷ്മം നിരീക്ഷിച്ച് നടത്തം തുടങ്ങി .
പാമ്പുകളുടെ ശല്യം ഏറെയുള്ള ഇടവഴി താണ്ടി വിട്ടുമുറ്റത്ത് എത്തിയ സുധീഷ് തുറന്നിട്ട ജാലകത്തിൻ്റെ ചില്ലയൊന്നിൽ പിടിച്ച് ശബ്ദം താഴ്ത്തി മെല്ലെ വിളിച്ചു .
“സൗമ്യേ ….. സൗമ്യേ ….”.
ഉറങ്ങാതെ ഉറക്കത്തിൽ ആഴ്ന്നു പോയ സൗമ്യ ഞെട്ടി എഴുന്നേറ്റ് ജനലരികിലേക്ക് വന്നു ചോദിച്ചു .
“എവിടെയാ സുധിയേട്ടാ ഇത്ര നേരം…”
ദേഷ്യവും സങ്കടവും കലർത്തി സൗമ്യയുടെ ചോദ്യത്തിന് മറുപടിയായി .
“നീ വാതിൽ തുറക്ക് പറയാം ….”
“അഛൻ നേരത്തെ ഉറങ്ങിയോ …?”.
“ഉം കുറച്ച് നേരായി ….അമ്മ ഇപ്പഴാ കിടന്നെ .എല്ലാവരും വഴക്ക് പറയുന്നുണ്ട് ട്ടാ…”.
“സാരമില്ല ….അവര് പറഞ്ഞോട്ടെ ….”
“ഇന്നെങ്കിലും നേരത്തെ വന്നൂടായിരുന്നൊ സുധി ഏട്ടാ ….?”
“അത് പിന്നെ ….കൂട്ടുകാർ എല്ലാവരും ഉണ്ടായിരുന്നു അങ്ങനെ പെട്ടന്ന് പോരാൻ കഴിയണ്ടെ ….”
“എപ്പം നോക്കിയാലും കൂട്ടുകാര് ….. കൂട്ടുക്കാര് …..വേറെ ഒരു ചിന്തയുമില്ല .ഇവിടെ ഉള്ള വർ മരങ്ങളാണല്ലോ ….?കുറച്ചൊക്കെ ഇവിടെ ഉള്ളവരേയും മനസിലാക്ക് സുധിയേട്ടാ ….”സൗമ്യ വിരുമ്പി കൊണ്ട് പറഞ്ഞു .
“എടീ ഞാൻ നിന്നെ കെട്ടാൻ വേണ്ടി എടുത്ത പ്രയത്നനമുണ്ടല്ലോ …അത് എൻ്റെ കൂട്ടുകാരിൽ കൂടി കിട്ടിയതാണ് .അവരില്ലെങ്കിൽ നീ ഇന്ന് ഈ വീട്ടിൽ ഉണ്ടാവില്ല ….അത് നിനക്ക് നന്നായി അറിയാമല്ലോ ….എന്നിട്ടും നീ എന്നെ കുറ്റപെടുത്തുകയാണൊ ….?”.
സൗമ്യയുടെ തോളിൽ പിടിച്ച് കുലുക്കികൊണ്ട് സ്‌നേഹവും പരിഭവവും ചേർത്ത് പറഞ്ഞപ്പോൾ ,സൗമ്യ തൻ്റെ പ്രാണൻ്റെ ഇടനെഞ്ചിലേക്ക് മെല്ലെ ചാഞ്ഞു .
“ഏട്ടൻ എന്തെങ്കിലും കഴിച്ചൊ …?ഞാൻ ചോറെടുക്കട്ടെ …?”സൗമ്യ കണ്ണ് തുടച്ച് കൊണ്ട് സുധീഷിനേ നോക്കി .
“വേണ്ട ഞാൻ കഴിച്ചു …നിങ്ങെളെല്ലാരും കഴിച്ചോ ?”.
“ഉം എല്ലാരും കഴിച്ചു .ഞാൻ സുധി ഏട്ടനേ കാത്ത് നിക്കലായിരുന്നു .”സൗമ്യ ശബ്ദമിടറി പറഞ്ഞു .
“എന്താ പെണ്ണേ ഞാൻ എപ്പഴും പറയാറില്ലെ …ഭക്ഷത്തിന് എന്നെ കാത്ത് നിൽക്കണ്ടാന്ന് .എത്ര പറഞ്ഞാലും മനസിലാകില്ല .. .
“വാ ഇന്ന് ഞാൻ നിനക്ക് വിളമ്പി തരാം” എന്ന് പറഞ്ഞ് സുധീഷ് സൗമ്യയുടെ കൈ പിടിച്ച് അടുക്കളയിലേക്ക് നീങ്ങി .