പ്രണയിനി 3 [The_Wolverine] 1409

നീട്ടിക്കൊടുക്കുക നിന്റെ മനസ്സിൽ എന്നോട് അങ്ങനെ ഒന്നും ഇല്ല എന്ന് എനിക്ക് അറിയാം നിനക്ക് രാജിയെ മറക്കാൻ കഴിയില്ലെന്നും അറിയാം എങ്കിലും ആശിച്ചു പോയി ഞാൻ നിന്നെ നിനക്ക് ഇപ്പോൾ ആരും ഇല്ലെന്ന് എനിക്ക് അറിയാം ഒരു കുറവും വരുത്താതെ ഞാൻ നിന്നെ പൊന്നുപോലെ നോക്കിക്കോളാം അവർ ആരും തരാത്ത അത്രയും സ്നേഹവും പ്രണയവും ഞാൻ നിനക്ക് എന്റെ മരണം വരെ തരാം ജീവിതം ഒന്നല്ലേ ഉള്ളൂ അമലൂട്ടാ ഈ ജീവിത യാത്രയിൽ എന്നെയും നിന്റോടെ കൂട്ടോ നീ വിളിച്ചാൽ എങ്ങോട്ടാണെങ്കിലും ഞാൻ ഇറങ്ങി വരാം അത്രയ്ക്ക് ഇഷ്ടാ എനിക്ക് എന്റെ അമലൂട്ടനെ

എന്റെ നെഞ്ചിൽ ചാരിക്കിടന്ന് ഒരു വിതുമ്പലോടെയാണ് അവൾ ഇത്രേം പറഞ്ഞൊപ്പിച്ചത് അവളുടെ കണ്ണീർ കൊണ്ട് എന്റെ ഷേർട്ട് നനഞ്ഞിരുന്നു ഞാൻ പതിയെ അവളുടെ പുറത്ത് തലോടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു സത്യത്തിൽ അവളോട്‌ എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു എന്തുകൊണ്ടെന്നാൽ ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന നിലയിൽ അല്ലാതെ അവളെ ഞാൻ വേറെ ഒരു രീതിയിൽ ചിന്തിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല അവളുടെ കൊറേ കാര്യങ്ങൾ ഒക്കെ എനിക്കും അറിയാം അതിൽ നിന്ന് എനിക്ക് ഉറപ്പായും പറയാം അവളുടെ ആദ്യത്തെയും അവസാനത്തെയും പ്രണയം എന്നോട് ആണെന്ന് ഞങ്ങൾ ഡൽഹിയിൽ വർക്ക്‌ ചെയ്യുന്ന സമയത്ത് തന്നെ ഒരുപാട് ചെക്കന്മാർ അവളെ വന്ന് പ്രൊപ്പോസ് ചെയ്തിരുന്നു അതിൽ മലയാളികളും ഉണ്ടായിരുന്നു പക്ഷെ അവൾ അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല എന്നാൽ എന്നോട് അവൾക്ക് പേഴ്സണലി ഒരു അറ്റാച്ച്മെന്റ് ഉണ്ടായിരുന്നു ബട്ട്‌ ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശെരി. അന്നൊക്കെ മനസ്സിൽ ഒരു ഒറ്റ പെണ്ണേ ഉണ്ടായിരുന്നുള്ളൂ എന്റെ അച്ഛനും അമ്മയും എന്റെ ബന്ധുക്കൾ പോലും എന്നെ വെറുക്കാൻ കാരണക്കാരിയായ ഞാൻ നാട് വിടാൻ കാരണക്കാരിയായ വെറും ഒരു തെറ്റിദ്ധാരണയുടെ പേരിൽ എന്നെ തള്ളി പറഞ്ഞ ഞാൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന എന്റെ രാജി എന്റെ ആദ്യ പ്രണയം “രാജലക്ഷ്മി”

പതിയെ പഴയ ഓർമ്മകളിലേക്ക് പോയ ഞാൻ സ്വബോധത്തിലേക്ക് തിരികെ വന്നു ഇതിനിടെ ആഷിക എന്റെ നെഞ്ചിൽ തളർന്ന് കിടന്ന് ചെറുതായി മയങ്ങിയിരുന്നു ഞാൻ അവളെ തട്ടി വിളിച്ചപ്പോൾ അവൾ സ്വല്പം ജാള്യതയോടെ എണീറ്റ് മാറി ഇരുന്നു

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.