പ്രണയിനി 3 [The_Wolverine] 1408

Views : 82584

അവളോട് പോയി ഫ്രഷ് ആയിക്കോളാൻ പറഞ്ഞതിനുശേഷം ഞാൻ ബാത്‌റൂമിന് കുറച്ച് മാറി നിന്നു അര മണിക്കൂർ കൊണ്ടുതന്നെ അവൾ ഫ്രഷ് ആയി പുറത്തേക്ക് വന്നു. പുറത്തേക്ക് ഇറങ്ങിയ അവളെ ഞാൻ അതിശയഭാവത്തിൽ ഒന്ന് നോക്കി എന്തെന്നാൽ ഒരു റെഡ് കളർ സാരി ആയിരുന്നു അവൾ ഉടുത്തിരുന്നത് ആദ്യമായിട്ട് അവളെ സാരി ഉടുത്ത് കണ്ട ആകാംഷയിൽ ഞാൻ വായും പൊളിച്ച് നോക്കി നിന്നുപോയി എന്തെന്നുവെച്ചാൽ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ട ദിനം തൊട്ട് എപ്പോൾ അവളെ കാണുമ്പോഴും മോഡേൺ ഡ്രസ്സിൽ ആയിരിക്കും അവൾ മിക്കവാറും, വല്ലപ്പോഴും മാത്രമേ ചുരിദാർ പോലും ഇടാറുള്ളൂ ഇത് ഇന്നലെ മുതൽ ആഷിക എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുവാണല്ലോ എന്താണാവോ അവളുടെ ഉദ്ദേശം എന്നോർത്ത് അവളെ നോക്കി നിൽക്കുന്നത് കണ്ട അവൾ എന്റെ അടുത്തേക്ക് നടന്ന് വന്നു എന്നിട്ട് പറഞ്ഞു “ടാ നിന്റെ വായ് ഒന്ന് അടച്ച് വെക്കടാ ചെക്കാ അല്ലെങ്കിൽ വല്ല ഈച്ചയോ എലിയോ ഒക്കെ കേറിപ്പോകും, എടാ മോനൂസേ ഇതൊന്നും അത്ര നല്ലതല്ല കേട്ടോ” എന്നും പറഞ്ഞോണ്ട് എന്നെ ഒന്ന് ആക്കി ചിരിച്ചോണ്ട് അവൾ സീറ്റിനടുത്തേക്ക് നടന്നുപോയി ഞാൻ ആണെങ്കിൽ ആകെ നാണംകെട്ട അവസ്ഥയിലായി കുറച്ച് നേരം അവിടെ നിന്നതിന് ശേഷം അവളുടെ പുറകെ നടന്ന് പോയി എന്റെ ബർത്തിൽ വെച്ചിരുന്ന ബാഗിൽ നിന്നും ഉടുത്ത് മാറാനുള്ളത് എടുത്തോണ്ട് ബാത്റൂമിൽ പോകാൻ ഒരുങ്ങി തിരിയവേ അവൾ എന്റെ ചെയ്തികൾ നോക്കി കണ്ണും നട്ട് സീറ്റിൽ ചാരി ഇരിക്കുവാണ് പുറത്തേക്ക് പോകുന്നതിന് മുൻപ് ഞാൻ ഒളിക്കണ്ണിട്ട് അവളെ ഒന്ന് നോക്കിയപ്പോൾ അവൾ തലയാട്ടിക്കൊണ്ട് എന്നെയൊന്ന് കണ്ണിറുക്കി കാണിച്ചു ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല എന്ന് വിചാരിച്ചോണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി പോയി. ബാത്‌റൂമിൽ കേറി നല്ലൊരു കാക്കക്കുളിയും പാസാക്കിയിട്ടാണ് ഞാൻ പിന്നെ പുറത്തേക്ക് ഇറങ്ങിയത് മുഷിഞ്ഞ വസ്ത്രങ്ങളുമായി ഞാൻ തിരികെ സീറ്റിനരികിലേക്ക് തന്നെ പോയി എന്റെ ബർത്തിൽ ഉണ്ടായിരുന്ന ബാഗിലേക്ക് അത് വെച്ചു ആഷികയെ നോക്കിയപ്പോൾ അവൾ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു നല്ല ചിരിയും കളിയും കൊഞ്ചലും കുറുകലും ഒക്കെ ഇണ്ട് വീട്ടിൽ നിന്ന് ആരെങ്കിലും ആയിരിക്കണം എതിർ വശത്ത് അല്ലെങ്കിൽ അവളുടെ കൂട്ടുകാരികളോ മറ്റോ ആ അത് എന്തെങ്കിലും ആകട്ടെ ഞാൻ അവളെ നോക്കി ഒരു മിനിറ്റ് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ അവൾ ഫോൺ മാറ്റി വെച്ചോണ്ട് എന്താ കാര്യം എന്ന ഭാവത്തിൽ കൈ കൊണ്ട് ആംഗ്യം കാട്ടി ഞാൻ പുറത്ത് ഒന്ന് ഇറങ്ങി നോക്കിയിട്ട് വരാം

Recent Stories

The Author

18 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    🤩🤩🤩🤩🤩
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ💘💘💘

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ 🖤

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ 🖤😇

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    😍😍😍😍

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com